CPI Thiruvananthapuram DC

CPI Thiruvananthapuram DC

Share

COMMUNIST PARTY OF INDIA (CPI)
തിരുവനന്തപുരം ജില്ലാ ഔദ്യോഗിക പേജ് സി പി ഐ തിരുവനന്തപുരം ജില്ലാ ഔദ്യോഗിക ഫേസ്ബുക്ക് പേജ്
സെക്രട്ടറി- മാങ്കോട് രാധാകൃഷ്ണൻ

01/06/2026

നഗരത്തിലെ വെള്ളക്കെട്ട്: കോർപ്പറേഷൻ അടിയന്തിര നടപടി സ്വീകരിക്കണം.
സി പി ഐ

മഴക്കാലപൂർവ ശുചീകരണം കാര്യക്ഷമമായി നടത്തുന്നതിൽ കോർപ്പറേഷനുണ്ടായ വീഴ്ചയാണ് നഗരത്തിലെ വെള്ളക്കെട്ട് രൂക്ഷമാക്കിയതെന്ന്
സി പി ഐ ജില്ലാ എക്സിക്യുട്ടീവ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ കനത്ത വെള്ളക്കെട്ടാണ് നഗരത്തിൽ പല ഭാഗത്തും ഉണ്ടായത്.
അമയിഴഞ്ചാൻതോട്ടിലെ മലിനജലവും മാലിന്യങ്ങളും വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും ഒഴുകിയെത്തുന്ന സാഹചര്യം ഉണ്ടായി. പഴവങ്ങാടി ഉൾപ്പടെയുള്ള പ്രദേശങ്ങളിലൂടെ കാൽനടയാത്ര പോലും അസാധ്യമായ സ്ഥിതിയാണുണ്ടായത്. കോർപ്പറേഷൻ ഭരണ സമിതിയുടെ ഗുരുതരമായ അലംഭാവമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
പ്രതിസന്ധി പരിഹരിക്കാൻ കോർപറേഷന് ഒരു കർമപദ്ധതിയും ഇപ്പോഴുമില്ല. വിചിത്രമായ ന്യായീകരണങ്ങൾ നിരത്തി കയ്യൊഴിയുകയാണ് മേയർ ഉൾപ്പടെയുള്ളവർ. ഈ പ്രതിസന്ധിക്ക് അടിയന്തിര പരിഹാരം കാണാൻ കോർപ്പറേഷനും സംസ്ഥാന സർക്കാരും സത്വര ഇടപെടൽ നടത്തണമെന്നും
സി പി ഐ ജില്ലാ എക്സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു.

30/05/2026

നെടുമങ്ങാട് എംഎൽഎ വിദ്യാഭ്യാസ അവാർഡ് മികവുത്സവം 2026

Photos from CPI Thiruvananthapuram DC's post 28/05/2026

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇ ഡി നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് എൽ.ഡി.എഫ് നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് സിപിഐഎം പാർട്ടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിവാദ്യം ചെയ്ത് സംസാരിച്ചു..

27/05/2026

സി എം ആര്‍ എല്‍ കമ്പനിയും എക്‌സാലോജിക് എന്ന സ്ഥാപനവും തമ്മിലുള്ള കണ്‍സള്‍ട്ടന്‍സി ബന്ധത്തിന്റെ പേരില്‍ സി പി ഐ (എം) പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവും ആയ സഖാവ് പിണറായി വിജയന്റെ വസതികളില്‍ മോദി സര്‍ക്കാരിന്റെ ഇ ഡി നടത്തുന്ന റെയ്ഡുകള്‍ തികച്ചും രാഷ്ട്രീയ പ്രേരിതമാണ്.

പിണറായി വിജയനെ അറസ്റ്റ് ചെയ്യാന്‍ എന്തുകൊണ്ട് വൈകുന്നു എന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് കേരളം കേട്ടത്.

ഇ ഡി നടത്തുന്ന ഈ റെയ്ഡുകള്‍ ഗൗരവമേറിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാരിന്റെ രാഷ്ട്രീയ ഉപകരണമായി ഇ ഡി യെ ബി ജെ പി മാറ്റുന്നുവെന്ന നിലപാടില്‍ നിന്ന് അലിഖേന്ത്യാ കോണ്‍ഗ്രസ്സ് നേതൃത്വം പിറകോട്ടു പോയോ എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്.

26/05/2026

#പത്തു_ദിവസത്തിനിടെ നാലാം തവണയും പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച മോദി സർക്കാരിന്റെ നടപടി, ഈ ഭരണകൂടത്തിന്റെ കോർപ്പറേറ്റ് പ്രീണനവും ജനവിരുദ്ധ സ്വഭാവവും ഒരിക്കൽ കൂടി തുറന്നുകാട്ടുകയാണ്. ദിവസങ്ങൾക്കുള്ളിൽ ലിറ്ററിന് 8 രൂപയോളമാണ് വർദ്ധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ പെട്രോൾ വില 102 രൂപയും മുംബൈയിൽ 111 രൂപയും കടന്നു.
​ഇത് കേവലമൊരു വിലവർദ്ധനവ് മാത്രമല്ല; നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, യാത്രാക്കൂലി വർദ്ധനവ്, കാർഷിക മേഖലയിലെ പ്രതിസന്ധി എന്നിവയ്ക്കെല്ലാം ഇത് വഴിവെക്കും. സാധാരണക്കാരും തൊഴിലാളികളും കർഷകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, ജനങ്ങളെ വീണ്ടും വിലക്കയറ്റത്തിലേക്ക് തള്ളിവിടുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.
#എണ്ണക്കമ്പനികൾ നഷ്ടത്തിലാണെന്ന വാദമുയർത്തിയാണ് സർക്കാർ ഈ കൊള്ളയെ ന്യായീകരിക്കുന്നത്. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്! 2026 ജനുവരി-മാർച്ച് പാദത്തിൽ മാത്രം കമ്പനികൾ കൊയ്ത ലാഭം ഇങ്ങനെയാണ്:
​ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC): ₹14,458 കോടി
​എച്ച്പിസിഎൽ (HPCL): ₹4,902 കോടി
​ബിപിസിഎൽ (BPCL): ₹3,191 കോടി
​എണ്ണക്കമ്പനികൾ കോടികളുടെ ലാഭമുണ്ടാക്കുമ്പോൾ എന്തുകൊണ്ടാണ് അതിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാത്തത്?
#അധികാരത്തിൽ വന്നതുമുതൽ, ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുറഞ്ഞപ്പോൾ പോലും എക്സൈസ് ഡ്യൂട്ടി കൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയായിരുന്നു ബിജെപി സർക്കാർ.
/ #പശ്ചിമേഷ്യൻ സംഘർഷത്തിന്റെ മറവിലാണ് സർക്കാർ ഇപ്പോൾ ഒളിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഈ പ്രതിസന്ധിക്ക് കാരണം യുദ്ധം മാത്രമല്ല. മോദി സർക്കാരിന്റെ സാമ്പത്തിക അശാസ്ത്രീയത, രൂപയുടെ മൂല്യത്തകർച്ച, യുഎസ്-ഇസ്രായേൽ കൂട്ടുകെട്ടിന് മുന്നിൽ ഇന്ത്യയുടെ സ്വതന്ത്ര വിദേശനയം പണയം വെച്ചത് എന്നിവയെല്ലാമാണ് ഈ തകർച്ചയ്ക്ക് കാരണം. കോർപ്പറേറ്റുകളുടെ ലാഭം സംരക്ഷിക്കാൻ വേണ്ടി സാധാരണക്കാരോട് 'ത്യാഗം' സഹിക്കാൻ ആവശ്യപ്പെടുകയാണ് ​ #വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും തടയുന്നതിൽ മോദി സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടിരിക്കുന്നു. ഈ ജനദ്രോഹ ഇന്ധന കൊള്ളയെ സിപിഐ ശക്തമായി അപലപിക്കുന്നു. കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് വേണ്ടി ജനങ്ങളെ ദ്രോഹിക്കുന്ന മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധങ്ങളും ജനാധിപത്യ പ്രതിരോധവും തീർക്കാൻ ജനങ്ങളോട് സിപിഐ ആഹ്വാനം ചെയ്യുന്നു.

Photos from CPI Thiruvananthapuram DC's post 20/05/2026

ജനജീവിതം ദുസഹമാക്കുന്ന ഇന്ധന വില വർധനവിനെതിരെ സി പി ഐ എജീസ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ.ജി ആർ അനിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.

20/05/2026

നെടുമങ്ങാടിന്റെ എംഎൽഎയായി നാളെ സ.ജി ആർ അനിൽ സത്യപ്രതിജ്ഞ ചെയ്യുകയാണ്.
അഭിവാദ്യങ്ങൾ...

17/05/2026

ബാലവേദി ജില്ലാ സെക്രട്ടറി ഗൗരി കൃഷ്ണ വി, പ്രസിഡന്റ് ദേവനന്ദ്.
അഭിവാദ്യങ്ങൾ...

16/05/2026

ബാലവേദി ജില്ലാ ക്യാമ്പ് നക്ഷത്രകൂട്ടം ഡോ ജി എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു.

10/05/2026

മെയ് 10
സ.ചെറുവയ്ക്കൽ രാജൻ

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Website

https://www.instagram.com/cpithiruvananthapuram/

Address


PKV Smarakam Gandhariamman Covil Road, Mele Thambanoor
Thiruvananthapuram
695001