31/05/2020
കോവിഡ് 19, അത് നമ്മുടെ വളരെ അടുത്തെത്തി നിൽക്കുകയാണ്, ഇനിയുള്ള ആഴ്ചകൾ നമുക്ക് വളരെ നിർണായകമാണ്.
എല്ലാവരും സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങൾ പാലിച്ചു മുന്നോട്ട് പോവുക ...
നമുക്ക് ഒറ്റകെട്ടായി ഈ മഹാമാരിയെ നേരിടാം.....
Be Aware, Be Clean, Be Safe
31/05/2020
മധു സാർ .....
യൂണിഫോമിനെ ഇത്രയും സ്നേഹിച്ച ഒരു പോലീസ്കാരനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല, ഇദ്ദേഹം അഞ്ച് വർഷത്തോളം വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തു ..... ഈ മഹാമാരി പടർന്നു പിടിക്കുന്ന അവസ്ഥയിലും വെഞ്ഞാറമൂട്കാർക്ക് താങ്ങും തണലും ആയി നിന്ന മധു സാർ ഇന്ന് അദ്ദേഹത്തിന്റെ പോലീസ് ജീവിതത്തിന് വിരാമമിടുകയാണ് ..... ഈ അവസ്ഥയിൽ അർഹിക്കുന്ന യാത്ര അയപ്പ് പോലും ഇദ്ദേഹത്തിന് കിട്ടുകയില്ല, ഒരു ആശംസയെങ്കിലും പ്രിയ സുഹൃത്തുക്കളെ നൽകുക ..... kerala police . 💪💪💪💪💪
31/05/2020
നെടുമങ്ങാട് താലൂക്കിൽ ഇന്സ്ടിട്യൂഷനൽ ക്വാറന്റൈൻ സെന്റർ ആയി തെരഞ്ഞെടുത്ത വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റൽ തൊഴിലുറപ്പ് സഹോദരിമാരും തൊഴിലുറപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് വൃത്തിയാക്കി സൗകര്യമൊരുക്കി...
സ്വാഗതം... പ്രവാസി സുഹൃത്തുക്കൾക്കും അന്യസംസ്ഥാനത് നിന്ന് വരുന്ന സഹോദരങ്ങൾക്കും...
21/05/2020
നാളെക്കായി ഒരു തണൽ
നമ്മുടെ സ്വന്തം ലാലേട്ടന്റെ അറുപതാം ജന്മദിനത്തോടനുബന്ധിച്ചു AKMFCWA വെഞ്ഞാറമൂട് ഏരിയ കമ്മിറ്റി അറുപത് വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു .....
21/05/2020
രക്തദാനം മഹാദാനം
ലാലേട്ടന്റെ അറുപതാം പിറന്നാളിനോടനുബന്ധിച്ചു AKMFCWA വെഞ്ഞാറമൂട് ഏരിയ കമ്മിറ്റി രക്തദാനം നടത്തി.....
08/05/2020
പ്രവാസി സുഹൃത്തുക്കൾ എത്തിയാൽ ഐസൊലേഷനിൽ കഴിയാനുള്ള സൗകര്യം നെല്ലനാട് ഗ്രാമ പഞ്ചായത്ത് ഒരുക്കി കഴിഞ്ഞു.....
29/04/2020
സംസ്ഥാനത്ത് നാളെ (30/04/2020) മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി.
നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും. 200 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
വീടുകളില്‍ നിര്‍മ്മിച്ച തുണികൊണ്ടുളള മാസ്ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവയും ഉപയോഗിക്കാവുന്നതാണ്. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയും പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിച്ചിരുന്നു.
29/04/2020
വെഞ്ഞാറമൂട് ആലന്തറ ഗവ.യു.പി.എസിലെ വിദ്യാർത്ഥികളായ ജീവൻ (Std 4),
ഗിരിധർ (Std 3), ജൂവൽ (Std 2)
എന്നിവർ ചേർന്ന് ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ₹2871/- രൂപ സംഭാവന നൽകി.
സംഭാവന ഏറ്റുവാങ്ങി ബഹുമാനപ്പെട്ട എം എൽ എ ഡി . കെ മുരളി
#നമ്മൾ_അതിജീവിക്കും_ഒറ്റക്കെട്ടായി