01/08/2024
നമ്മൾ അഭിമുഖീകരിച്ച ഈ കഠിനസമയത്തിൽ നിങ്ങൾ നൽകിയ ആത്മാർത്ഥമായ പിന്തുണയ്ക്കും സഹായത്തിനും KSU GECB ഏറ്റവും ആദരവോടെ നന്ദി അറിയിക്കുന്നു.
Official page of KSU GECB UNIT. This page is to convey our ideas, plans, initiatives and programs to be conducted in GECB.
Progressive Thought, Secular Vision and Democratic Action
01/08/2024
നമ്മൾ അഭിമുഖീകരിച്ച ഈ കഠിനസമയത്തിൽ നിങ്ങൾ നൽകിയ ആത്മാർത്ഥമായ പിന്തുണയ്ക്കും സഹായത്തിനും KSU GECB ഏറ്റവും ആദരവോടെ നന്ദി അറിയിക്കുന്നു.
01/08/2024
CONGRATULATIONS SWAPNIL KUSALE on winning the Bronze medal in men’s 50m rifle 3 position at Paris Olympics 2024🥉.
India’s Swapnil Kusale clinched the bronze medal in men’s 50m rifle 3 position final and 3rd medal for India.
30/07/2024
*കൈകോർക്കാം വയനാടിനായ്*
വയനാടിലെ ദുരിതബാധിത പ്രദേശത്തേക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിനായി KSU GECB കളക്ഷൻ സെൻ്റർ ആരംഭിച്ചിരിക്കുന്നു
അവശ്യ സാധനങ്ങൾ:
പാക്കറ്റ് ഭക്ഷണങ്ങൾ, ബെഡ്ഷീറ്റ്, വസ്ത്രങ്ങൾ, സാനിറ്റി നാപ്‌കിൻ, വെള്ളം, ധാന്യങ്ങൾ
ഈ സന്ദർഭത്തിൽ, നമ്മുടെ സഹോദരങ്ങൾക്ക് താങ്ങായി നിൽക്കേണ്ടത് ഏറെ ആവശ്യമാണ്. അതിനായി നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു.
*നമ്മുടെ കൂട്ടായി പരിശ്രമം മൂലം ഒരു കുടുംബത്തെ തിരിച്ചുകൊണ്ടുവരാം*
*വായനാടിന്‍റെ പുനർജീവനത്തിന് കൈകോർക്കാം!*
28/07/2024
CONGRATULATIONS MANU BHAKER on winning the Bronze Medal in the 10m Pistol Event at the Paris Olympics 2024🥉
She becomes the first Indian Women to grab a medal in Shooting and India’s first medal at this year’s Olympics
26/07/2024
കസേര സംരക്ഷണ ബഡ്ജറ്റ് !
എന്നല്ലാതെ ഈ ബഡ്ജറ്റിനെ എന്ത് വിളിക്കണം....?
കേന്ദ്ര ഭരണം നിലനിർത്തുവാൻ വേണ്ടി പ്രതിപക്ഷങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ ഒട്ടും തന്നെ മാനിക്കാതെയുള്ള ഈ ബഡ്ജറ്റ് പ്രതിഷേധാർഹമാണ്...
ബീഹാറിനും ആന്ധ്രപ്രദേശിനും വൻകിട പദ്ധതികൾ ലഭിച്ചപ്പോൾ കേരളത്തിന് അനുകൂല പദ്ധതികൾ ഒന്നും തന്നെ ലഭിച്ചില്ല,
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കേരളം 24000 കോടിയുടെ പ്രതേക സാമ്പത്തിക പാക്കേജ് ആവിശ്യപെട്ടിട്ട് പോലും അവഗണന മാത്രമാണുണ്ടായത്,
സിൽവർലൈനും വിഴിഞ്ഞം തുറമുഖവികസനത്തിനും കേരളം മുൻപോട്ട് വെച്ച 5000 കോടിയുടെ പദ്ധതിഉൾപ്പെടെ കേരളത്തോട്ട് തീർത്തും അവഗണന മാത്രം! !നിതീഷ് കുമാറിനെയും എൻ ചന്ദ്രബാബുവിനെയും ആശ്രയിച്ചു നിൽക്കുന്ന ഒരു കേന്ദ്രസർക്കാർ,അവരെ സോപ്പിടൽ മാത്രം ഉദ്ദേശിച്ചു കൊണ്ടുള്ള ഒരു ബഡ്ജറ്റ്! !
കേരളത്തിൽ രണ്ട് സഹ മന്ത്രിമാർ ഉള്ള കാര്യം മറന്നോ നിർമലജി!കേന്ദ്ര ബഡ്ജറ്റിലെ കേരളത്തോടുള്ള കടുത്ത അവഗണക്കെതിരെ KSUGECB കേന്ദ്രധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ചു കൊടുത്തു പ്രതിഷേധിക്കുന്നു.
25/07/2024
PRIME MINISTER MODI, HOW CAN YOU JUSTIFY YOUR SILENCE AS THE EPIDEMIC OF VIOLENCE AGAINST WOMEN IN INDIA ESCALATES DAILY?
TWO WOMEN PARTIALLY BURIED IN GRAVEL DURING PROTEST IN MADHYA PRADESH
20/07/2024
ഓർമകളിൽ OC🤍
കേരളത്തിന്റെ മുൻ മുഖ്യമന്തി ശ്രീ ഉമ്മൻചാണ്ടി സാറിന്റെ ഒന്നാം അനുസ്മരണ ദിനത്തോടനുബന്ധിച്ചു KSU GECB തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രക്തധാനം നടത്തി.
18/07/2024
ഉമ്മൻചാണ്ടി സർൻ്റെ ഓർമ്മദിനന്നോട് അനുംബന്ധിച്ച് KSU GECB പുഷ്പാഞ്ജലി അർപ്പിച്ചു.
05/07/2024
ഇക്കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ എവിടെയാണ് എസ്.ഡി.പി.ഐ യുടെ പിന്തുണ കോൺഗ്രസ് തേടിയത്...
AKG സെന്ററിൽ വെച്ചാണോ രഹസ്യ ചർച്ച നടത്തിയത്.....
ഇടത് ഉണ്ടെങ്കിലേ ഇന്ത്യ ഉള്ളു എന്നു പറഞ്ഞു ഇലക്ഷന് ഇറങ്ങിയ നിങ്ങൾക്ക് പാർട്ടി ചിഹ്നം നിലനിലർത്താൻ കഴിഞ്ഞത് കോൺഗ്രസ് പിന്തുണയിൽ ജയിച്ച സ്ഥാനാർഥി ഉള്ളത് കൊണ്ടാ..കുട്ടി സഖാക്കളെ..
ഇതൊക്കെ അസത്യങ്ങൾ ആയിരിക്കും അല്ലെ SFI GECB ക്കാരെ...
ലേശം ഉളുപ്പ് 😊
03/07/2024
2020-24 btech വിദ്യാർഥികളുടെ 7th semester പുനർമൂല്യനിർണ്ണയത്തിന്റെ ഫലം വൈകിപ്പിക്കുന്നത് പ്രതിഷേധാർഹമാണ്.
ഇതുകാരണം പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിച്ച വിദ്യാർഥികളുടെ provisional certificate ലഭ്യമായിട്ടില്ല.വിദ്യാർഥികളുടെ ഭാവിയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന ഈ പ്രശ്നം ഉടനെ പരിഹരിക്കണമെന്ന് പരീക്ഷ കൺട്രോളറോട് KSU GECB യൂണിറ്റ് ആവശ്യപ്പെടുന്നു.
02/07/2024
കുറ്റവാളികൾ ശിക്ഷിക്കപ്പെടുമ്പോൾ മാത്രമാണ് ഏതൊരു രക്തസാക്ഷിയുടെയും ജീവത്യാഗത്തിന് അർത്ഥവും വ്യാപ്‌തിയും ലഭിക്കുന്നത്. ചുമരെഴുത്തും പുഷ്‌പാർച്ചനയും മുദ്രാവാക്യങ്ങൾക്കുമപ്പുറം രക്തസാക്ഷികളോട് ആദരവ് പ്രകടിപ്പിക്കേണ്ടത് അവരുടെ ജീവനെടുത്തവരെ നിയമത്തിന്റെ വഴിക്ക് ശിക്ഷിച്ചു കൊണ്ടാകണം. കേവലമായ രാഷ്ട്രീയനേട്ടങ്ങൾക്കും അധികാര കസേരകൾക്കും വേണ്ടി അവന്റെ ജീവത്യാഗത്തെ വർഗീയശക്തികളുമായി സന്ധി ചെയ്യുമ്പോൾ എന്ത് മൂല്യമാണ് ആ ജീവത്യാഗത്തിന് സഖാക്കൾ നൽകുന്നതെന്ന് വ്യക്തമാക്കണം. രക്തസാക്ഷി അഭിമന്യു കൊലക്കേസിലെ 5000 പേജടങ്ങുന്ന ചാർജ് ഷീറ്റും, പോസ്റ്റ്മോർട്ടം റിപ്പോർട്ടും, കുറ്റാരോപിതരുടേയും സാക്ഷികളുടെയും മൊഴികളുമടക്കം പതിനൊന്ന് രേഖകൾ കോടതിയിൽ നിന്നും നഷ്‌ടപ്പെട്ടു എന്ന വാർത്തകൾ വന്നിട്ടും അതിനെതിരെ പ്രതികരിക്കാതെ, രാഷ്ട്രീയ നേട്ടങ്ങൾക്കായി അഭിമന്യുവിൻ്റെ ഘാതകരെ തന്നെ കൂട്ടുപിടിക്കുന്നതിൻ്റെ വിരോധാഭാസം സഖാക്കൾ തിരിച്ചറിയണം. അന്വേഷണം നേരായ രീതിയിൽ നടക്കാൻ കൂട്ടാക്കാതെയുള്ള പ്രവർത്തനങ്ങളൊക്കെ തന്നെ കേവലം പ്രഹസനങ്ങളായി വിദ്യാർത്ഥി സമൂഹം വിലയിരുത്തും.
അഭിമന്യുവിന് ഓർമ്മപ്പൂക്കൾ!