30/11/2020
https://m.facebook.com/story.php?story_fbid=197408418657705&id=102483891483492
പത്രപ്രവർത്തകനും, സുഹൃത്തുമായ എ.ആർ. ആനന്ദ് എഴുതുന്നു...
യു.ഡി.എഫ്. -ന് ഇതെന്തു പറ്റി ❓
ഇത് യു.ഡി.എഫ്. തന്നെയോ ???
ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പു മുതൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾ വരെ റിപ്പോർട്ട് ചെയ്തിട്ടുള്ള എനിക്ക് അത്ഭുതത്തോടെ അല്ലാതെ തിരുവനന്തപുരം നഗരസഭ തെരഞ്ഞെടുപ്പു രംഗത്തെ യുഡിഎഫിനെ കാണാൻ കഴിയുന്നില്ല. ഇത്തവണ യുഡിഎഫ് തിരുവനന്തപുരത്ത് കറുത്ത കുതിരകളാകും ഉറപ്പാണ്. യുഡിഎഫിന് കഴിഞ്ഞ തവണത്തെ കിതപ്പൊന്നും ഇത്തവണയില്ല...
അത്ഭുതപ്പെടുത്തുന്ന പല കാരണങ്ങൾ...
1) സ്ഥാനാർത്ഥി നിർണയം
സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും, പാർശ്വവൽക്കരിക്കപ്പെട്ടവർക്കും സ്ഥാനാർത്ഥിത്വം നൽകി യുഡിഎഫും, അതിലെ പ്രധാന കക്ഷി കോൺഗ്രസ്സും മറ്റു കക്ഷികൾക്കു മാതൃകയായിരിക്കുന്നു. ഇടവക്കോട് എന്ന ജനറൽ വാർഡിൽ ഇടവക്കോട് അശോകനെന്ന പട്ടികജാതിക്കാരനായ സാധാരണ പ്രവർത്തകനെയാണ് കോൺഗ്രസ്സ് മൽസരിപ്പിക്കുന്നത്. ഗഡാഗടിയൻമാരായ നിരവധി പേർ മൽസരിക്കാനൊരുങ്ങി നിന്ന ഇടവക്കോട് , അശോകൻ സ്ഥാനാത്ഥിയായി എത്തിയത് സാധാരണ കോൺഗ്രസ് പ്രവർത്തകർക്കുള്ള അംഗീകാരമാണ്. നേമം വാർഡിലാകട്ടെ ഷീബ എന്ന പുറമ്പോക്കിൽ താമസിക്കുന്ന ഒരു ദരിദ്ര യുവതിയെയാണ് കോൺഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്. പട്ടം വാർഡിൽ സാധാരണ ഒരു പൂക്കട നടത്തി ജീവിക്കുന്ന ഗൗരീശപട്ടം മോഹനനെയാണ് പാർട്ടി നിയോഗിച്ചതെങ്കിലും കോവിഡ് ബാധിതനായ കാരണം അദ്ദേഹം വിനയപൂർവം പിൻമാറി...
2) ഉണർന്നെണീറ്റ് സാധാരണ പ്രവർത്തകർ
എണ്ണത്തിൽ കുറവാണവർ എങ്കിലും ബിജെപിയുടെയും, എൽഡിഎഫിൻ്റെയും പണക്കൊഴുപ്പിൽ അന്ധാളിച്ചു നിൽക്കാതെ അവർ ഊർജസ്വലതയോടെ പ്രവർത്തിക്കുന്നു. നേമം വാർഡിലൊക്കെ ദരിദ്ര സാഹചര്യത്തിൽ നിന്നുള്ള സ്ഥാനാർത്ഥിക്കു വേണ്ടി നിസ്വാർത്ഥമായി അരയും തലയും മുറുക്കി രംഗത്തുള്ള കോൺഗ്രസ് പ്രവർത്തകർ മുന്നോട്ടുവയ്ക്കുന്നത് പണക്കൊഴുപ്പില്ലാത്ത പുതിയൊരു രാഷ്ട്രീയ പ്രവർത്തന രീതി കൂടിയാണ്...
3) ശരിക്കും ഇടതുപക്ഷം ഇപ്പോൾ യുഡിഎഫാണ്
ദുർബലർക്കൊപ്പം നിൽക്കുന്ന ശീലം സിപിഎം എന്നേ ഉപേക്ഷിച്ചു. ബിജെപിയാകട്ടെ നഗരത്തിൽ നിർത്തിയിട്ടുള്ള സ്ഥാനാർത്ഥികളിലധികവും ഭൂമാഫിയയുമായും, നഗരത്തിലെ വൻകിട ബിൽഡേഴ്സുമായും, വ്യവസായികളുമായും ബന്ധമുള്ളവരാണ് എന്നതു പരസ്യമായ രഹസ്യമാണ്. ഈ സാഹചര്യത്തിൽ സാധാരണക്കാരെ സ്ഥാനാർത്ഥികളാക്കി
കോൺഗ്രസ് പുതുമ സൃഷ്ടിക്കുന്നു...
4) റിബലും കുറവ്
പതിവിനു വിപരീമായി യുഡിഎഫിന് കാര്യമായ റിബൽ ശല്യമില്ല.
ഉള്ള റിബലുകൾക്ക് വലിയശാല ഒഴികെ മറ്റൊരിടത്തും വലിയ ജനപിന്തുണയൊന്നുമില്ല. കഴിഞ്ഞ തവണ കാലുവാരിയ ഗ്രൂപ്പ് മാനേജർമാരുടെ മനസും മാറിയ മട്ടാണ്. പാർട്ടിയാണ് വലുതെന്നു അവരും തിരിച്ചറിയുന്നു...
5) പ്രധാന വെല്ലുവിളി
തിരുവനന്തപുരം വികസന മുന്നേറ്റം എന്ന ബിജെപിയുടെ ഒളിച്ചുകളി സംഘം ആണ് യുഡിഎഫിനു മുന്നിലുള്ള പ്രധാന വെല്ലുവിളി. അദാനി ഗ്രൂപ്പ് ഫണ്ട് ചെയ്ത് കുറച്ച് ടെക്നോക്രാറ്റുകളും, അരാഷ്ട്രീയവാദികളും പിന്തുണക്കുന്ന TVM എന്ന സംഘടന കുറെ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. കുറെ നിക്ഷ്പക്ഷ വോട്ടർമാരെ പറ്റിക്കുവാൻ ഇവർക്കു കഴിഞ്ഞേക്കും . ഒരു പക്ഷെ ബിജെപി -യുടെ വോട്ടു തന്നെ ഇവർ പിടിച്ചേക്കാം. കോവിഡ് ഭയമുയർത്തി പ്രചരണം നടത്തി വോട്ടർമാരെ പേടിപ്പിച്ച് അകറ്റി നിർത്തിയാൽ അത് യുഡിഎഫിനു അതു തിരിച്ചടിയാകാം...
ഏതായാലും ഇത്തവണ തിരുവനന്തപുരം നഗരസഭയിൽ യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന സ്ഥാനാർത്ഥികളും, രാഷ്ട്രീയവും കൊള്ളാം. ജനങ്ങൾ മനസിലാക്കുകയാണെങ്കിൽ നാല് പതിറ്റാണ്ടുകൾക്കിപ്പുറം നഗരസഭയിൽ UDF ഭരണം പ്രതീക്ഷിക്കാം...

20/11/2020
30/03/2020
28/03/2020