Suchitwa Mission

Suchitwa Mission

Share

it’s time, every human being, own up the waste they create. https://whatsapp.com/channel/0029Va91YSn90x35H6RxMr3H

A waste free Kerala with unpolluted environment public hygiene and cleanliness. It is expected to be reflected in better quality of life due to improved health and general well being, economic gains, better aesthetic surroundings and overall environmental up-gradation. A new healthy citizenship believing in zero waste concept. Reduce, Reuse,
Recycle and Recover at least 80% of the waste generated

A society inclined to create wealth from waste.

31/05/2026

പുതിയ സ്വപ്നങ്ങളുമായി പുതിയ ക്ലാസുകളിലേക്ക് എത്തുന്ന എല്ലാ കുഞ്ഞു കൂട്ടുകാർക്കും ശുചിത്വമിഷന്റെ ആശംസകൾ.

30/05/2026

ഖരമാലിന്യ പരിപാലന ചട്ടം 2026 : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഉത്തരവാദിത്തങ്ങൾ

� ദിവസം - 30-05-2026
� സമയം - 02.00 pm

Photos from Suchitwa Mission's post 29/05/2026

പുതിയാപ്പ് പച്ചപ്പണിയുന്നു...
വർഷങ്ങളായി മാലിന്യ കൂമ്പരമായി കിടക്കുന്ന വടകര- പുതിയാപ്പ് ട്രെഞ്ചിങ് ഗ്രൗണ്ടിന് മാലിന്യമുക്തമാക്കി ഭൂമി വീണ്ടെടുക്കാനുള്ള ജോലികൾ അന്തിമഘട്ടത്തിൽ ഇതുവരെ 93% ജോലികൾ പൂർത്തിയായി. ബയോമൈനിങ്ങ് അവസാനിച്ചാലുടൻ തന്നെ ഭൂമി നിരപ്പാക്കുന്നതിനുള്ള ലാൻഡ് ഫില്ലിംഗ് ജോലികൾ ആരംഭിക്കും. തദ്ദേശസ്വയംഭരണ വകുപ്പിന്റെയും കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയുടെയും ശുചിത്വമിഷന്റെയും വടകര മുനിസിപ്പാലിറ്റിയുടെയും മുൻകൈയിലാണ് ഈ പ്രവർത്തനങ്ങൾ മുന്നേറുന്നത്.

22903 മീറ്റർ ക്യൂബ് മാലിന്യമുണ്ടായിരുന്ന ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽ നിന്നും 21208 മീറ്റർ ക്യൂബ് മാലിനി ന്യം ഇതിനോടകം നീക്കം ചെയ്തു. 1600 മീറ്റർ ക്യൂബ് മാലിന്യം കൂടിയാണ് ഇനി സംസ്കരിക്കുവാനുള്ളത് ഇതിന്റെ പ്രവർത്തനങ്ങൾ പുരോഗമിച്ച് വരുന്നു. 5532 മെട്രിക് ടൺ ആർ.ഡി.എഫ് സിമന്റ് ഫാക്ടറികളിലേക്ക് കയറ്റി അയച്ചിട്ടുണ്ട്.

ലോക ബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയ്ക്ക് 5.60 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

ലഭ്യമായ വിവരങ്ങൾ വെച്ച് 1961 മുതൽ ഈ പ്രദേശത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നു. ജൈവ അജൈവമാധ്യമങ്ങളുടെ നിക്ഷേപം പ്രദേശത്തെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സമായപ്പോൾ 2018 ലെ പൊതുജന പ്രക്ഷോഭത്തെ തുടർന്നാണ് പ്രസ്തുത സ്ഥലത്തെ മാലിന്യ നിക്ഷേപ പ്രക്രിയ അവസാനിപ്പിച്ചത്. പ്രവർത്തനങ്ങൾ പൂർത്തിയാവുന്നതോടെ ഒരുകാലത്ത് ആരും തിരഞ്ഞു നോക്കാതിരുന്ന ഈ പ്രദേശത്ത് 1.52 ഏക്കർ സ്ഥലത്ത് മനോഹരമായ ഗ്രീൻ പാർക്ക് സ്ഥാപിക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്.

29/05/2026
27/05/2026

ഏവർക്കും ശുചിത്വ മിഷൻ്റെ ബക്രീദ് ആശംസകൾ

26/05/2026

ഓ... എനിക്ക് പ്രതീക്ഷയില്ല ബ്രോ....

25/05/2026

ഖരമാലിന്യപരിപാലന ചട്ടം – 2026

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള വെബിനാർ,

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും ഉത്തരവാദിത്തങ്ങൾ...

22/05/2026

കേരളം ജൈവവൈവിധ്യങ്ങളുടെ നാടാണ്, വിവിധങ്ങളായ നിരവധി സസ്യ ജന്തുജാലങ്ങള്‍, കുഞ്ഞു മുക്കുറ്റിപ്പൂവുമുതൽ ഭീമൻ അരയാലു വരെ, കുഞ്ഞൻ ഉറുമ്പ് മുതൽ കാട്ടാന കൂട്ടങ്ങൾ വരെ എല്ലാം നമ്മുടെ നാടിനെ സമ്പന്നമാക്കുന്നു.

അതിനിടയിൽ മറന്നു പോകരുതാത്ത ഒരു കാര്യമുണ്ട്. മുക്കുറ്റി പൂവിനും ഒരു ആകാശമുണ്ട്, അരയാലിനെ പോലെത്തന്നെ, കുഞ്ഞനുറുമ്പിനും ലോകമുണ്ട് കാട്ടാന കൂട്ടങ്ങൾ പോലെത്തന്നെ എല്ലാം പരസ്പരാശ്രിതമായി നിൽക്കുന്നു. അങ്ങനെ നിൽക്കുമ്പോഴാണ് നമ്മുടെ നാട് ജീവിക്കാൻ കൊള്ളാവുന്ന ഇടമായി മാറുന്നത് . ഇന്ന് ലോക ജൈവ വൈവിധ്യ ദിനം അത് സംരക്ഷിക്കാനുള്ള ഏതൊരു തുടക്കവും ലോകത്തിലാകെ വലിയൊരു മാറ്റമാകും. വ്യത്യസ്തതകളുടെ സൗന്ദര്യമാകട്ടെ നമ്മുടെ നാട്.

21/05/2026

മാധവേട്ടനു വന്ന മാറ്റമേ...
ഉഷാകുമാരി വി കെ , കീഴര

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


Revenue Complex, 3rd Floor, Public Office Compound
Thiruvananthapuram
695033

Opening Hours

Monday 10am - 5:30pm
Tuesday 10am - 5:30pm
Wednesday 10am - 5:30pm
Thursday 10am - 5:30pm
Friday 10am - 5:30pm
Saturday 10am - 5:30pm