16/08/2018
പേടിക്കരുത്, മഴ കുറയുകയാണ്…
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ മഴയുടെ ശക്തി കേരളത്തിൽ കുറഞ്ഞു തുടങ്ങി...
ഇന്ന് രാത്രിയും നാളെയും മഴ ഉണ്ടാകുമെങ്കിലും മുൻ ദിവസങ്ങളിലെ ശക്തി ഉണ്ടാവില്ല.
മറ്റു പ്രതികൂല സാഹചര്യങ്ങളൊന്നും പൊടുന്നനെ ഉണ്ടാവുന്നില്ലെങ്കിൽ ശനിയാഴ്ചയോടെ മഴ എല്ലാ ജില്ലകളിലും കുറയും.
അമിതമായി പേടിപ്പിക്കുന്ന വ്യാജസന്ദേശങ്ങൾ തള്ളിക്കളയുക.
ഏതു മലയാളിക്കും അവരുടെ നാട്ടിലെ മഴയുടെ അവസ്ഥ അറിയാനായി കാലാവസ്ഥാ കേന്ദ്രത്തിലേക്ക് വിളിക്കാം.
ഫോൺ:
0471 2322 330
04712330025
(ഓഗസ്റ്റ് 16 വ്യാഴം 5.00 PM)
05/09/2015
2015 NOVEMBER BATCH EXAMINATION
All students should apply for this examination on before 10th sept.
Project and asignement should submit the iffice on or before October 10.
22/08/2015
Dear friends and students
Our onam celebration is on 25 aug 2015.
Our office and training centre will close on the same day for onam holidays and re-opens on 2 sept 2015.
we wish u all, a prosperous and happy onam days.
we will catch u back with some gorgeous offers for IT training after this onam holiday
17/08/2015
അറിയാതെ അറിയുന്ന ഹൃദയബന്ധങ്ങളുടെ ആഘോഷമാണ് ഓണം.
ഇനി പൊന്നിന്‍ചിങ്ങനാളുകള്‍....
മനസ്സുകളില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍ നിറയുന്ന നിമിഷങ്ങള്‍.
കഴിഞ്ഞുപോയ ദിനങ്ങളില്‍ ചെയ്തുപോയ തെറ്റുകള്‍ക്ക്,
പറഞ്ഞുപോയ അബദ്ധങ്ങള്‍ക്കു ബലിനല്‍കി നാം ഓണനാളുകളെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു.
കാലത്തിനതീതമായി മലയാളികളെ എന്നും പരസ്പരം ഹൃദയങ്ങളോടടുപ്പിച്ചു നിര്‍ത്താന്‍,
മഞ്ഞുതുള്ളിയുടെ നൈര്‍മല്യവും തുളസികതിരിന്‍റെ പരിശുദ്ധിയും പേറി,
സ്നേഹവും സമാധാനവും മലയാളമണ്ണിലേക്ക് ആവാഹിക്കാന്‍,
ജാതി-മത ഭേദമന്യേ മലയാളികളുടെ മനസ്സില്‍ സന്തോഷത്തിന്‍റെയും ഉത്സവത്തിന്‍റെയും നിറച്ചാര്‍ത്തണിയിക്കാന്‍ ത്യാഗത്തിനായി ഒരു ജന്മം മാറ്റിവച്ച ആ മഹാപുരുഷന്‍ വരുന്നു.
നമുക്ക് വേണ്ടി... നമ്മള്‍ മലയാളികള്‍ക്ക് വേണ്ടി മാത്രം.
വിദ്വേഷവും വൈരാഗ്യവും മറന്ന്,
വൈരസ്യവും നൊമ്പരങ്ങളും മറന്ന് നിറഞ്ഞ മനസ്സോടെ നമുക്ക് അദ്ദേഹത്തെ വരവേല്‍ക്കാം.
സന്തോഷവും സമൃദ്ധിയും സ്വപ്നങ്ങളും മോഹങ്ങളും എല്ലാം പരസ്പരം പങ്കുവച്ചു ഓണത്തിന്‍റെ നിതാന്ത വിസ്മയങ്ങള്‍ നമുക്കൊരുമിച്ചു ആഘോഷിക്കാം.
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സുഹൃത്തുകള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.