Kerala State Youth Welfare Board

Kerala State Youth Welfare Board

Share

Kerala State Youth Welfare Board is an autonomous body incorporated by Government of Kerala

The immense resources of youth, if galvanized, can work as a major force of socio-economic change. It is therefore needed to create increasing opportunities for them to develop their personality and their functional capacity and thus make them economically productive and socially responsible.Kerala State Youth Welfare Board is an autonomous body incorporated under the auspice of Government of Kera

08/03/2026

വനിതാദിനാശംസകൾ♥️♥️♥️

06/03/2026
Photos from Kerala State Youth Welfare Board's post 04/03/2026

മണിനാദം
കലാഭവൻ മണി മെമ്മോറിയൽ നാടൻപാട്ട് മത്സരം
സംസ്ഥാന തലം

അന്തരിച്ച പ്രശസ്ത ചലച്ചിത്രതാരവും നാടൻപാട്ട് കലാകാരനുമായ കലാഭവൻ മണിയുടെ സ്മരണാർത്ഥം സംസ്ഥാന ക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന മണിനാദം - നാടൻപാട്ട് മത്സരം - 2026 മാർച്ച് 5, 6 തീയതികളിൽ കലാഭവൻ മണിയുടെ ജന്മനാടായ തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ വച്ച് സംഘടിപ്പിക്കുന്നു.

#മണിനാദം

Photos from Kerala State Youth Welfare Board's post 24/02/2026

മണിനാദം
കലാഭവൻ മണി മെമ്മോറിയൽ നാടൻപാട്ട് മത്സരം
മലപ്പുറം ജില്ല.

മണിനാദം മലപ്പുറം ജില്ലാതല മത്സരം കോട്ടപ്പടി ബാബു അമ്പാടി സ്മാരക ഹാളിൽ വച്ച് നടന്നു.
പ്രശസ്ത നർത്തകിയും, കേരള സംഗീത നാടക അക്കാദമി അംഗവുമായ വി.പി മൻസിയ പരിപാടി ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ ചോലക്കൽ യുണൈറ്റഡ് യൂത്ത് ക്ലബ് ഒന്നാം സ്ഥാനവും, കരപ്പാടം നവോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രണ്ടാം സ്ഥാനവും, നവചേതന തച്ചിങ്ങനാടം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള ക്യാഷ് പ്രൈസ്, മൊമെന്റോ എന്നിവ വിതരണം ചെയ്തു. വള്ളുവമ്പ്രം യംഗ് ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ സഹകരണത്തോടെ നടന്ന പരിപാടിയിൽ മലപ്പുറം മുനിസിപ്പൽ കൗൺസിലർ ശ്രീമതി. യമുന, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ, യംഗ് ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
#മണിനാദം

Photos from Kerala State Youth Welfare Board's post 22/02/2026

മണിനാദം
ജില്ലാ തല നാടൻപാട്ട് മത്സരം
(കോട്ടയം ജില്ല)

ജില്ലാതല മത്സരം വൈക്കം ഉദയനാപുരം പഞ്ചായത്തിൽ വെച്ച് സംഘടിപ്പിച്ചു. യുവജനക്ഷേമ ബോർഡ്‌ ജില്ലാ കോർഡിനേറ്റർ കെ രഞ്ജിത് അദ്ധ്യക്ഷനായ ചടങ്ങിൽ ബ്ലോക്ക്‌ കോർഡിനേറ്റർ അജിത് സ്വാഗതം ആശംസിച്ചു പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ കെ രാജു ഉദ്ഘാടനവും സമ്മാനദാനവും നടത്തി.കുമരകം നാട്ടുപെരുമ ഒന്നാം സ്ഥാനം നേടി 25000 രൂപയും മൊമെന്റോയും കരസ്ഥമാക്കി. രണ്ടാം സ്ഥാനം വൈക്കം കൈതോലാസ് , 10000 രൂപയും മൊമെന്റോയും കരസ്ഥമാക്കി.മൂന്നാം സ്ഥാനം ഗാന്ധി ആർട്സ് ക്ലബ് 5000 രൂപയും മൊമെന്റോയും കരസ്ഥമാക്കി ബ്ലോക്ക്‌ കോർഡിനേറ്റർ ബിനു ചന്ദ്രൻ പ്രോഗ്രാം നടത്തിപ്പിന് നേതൃത്വം നൽകി.
#മണിനാദം

Photos from Kerala State Youth Welfare Board's post 22/02/2026

മണിനാദം
കലാഭവൻ മണി മെമ്മോറിയൽ നാടൻപാട്ട് മത്സരം.
തിരുവനന്തപുരം ജില്ല.

#മണിനാദം

Photos from Kerala State Youth Welfare Board's post 21/02/2026

മണിനാദം
കലാഭവൻ മണി മെമ്മോറിയൽ നാടൻപാട്ട് മത്സരം.
തൃശൂർ ജില്ല.

തൃശ്ശൂർ ജില്ലാതല നാടൻ പാട്ട് മത്സരം ജി.വി.എച്ച് .എസ്. എസ്. അയ്യന്തോൾ സ്ക്കൂളിൽ വെച്ച് സംഘടിപ്പിച്ചു . ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ശ്രീമതി സബിത സി.ടി. അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ശ്രീ ടി.കെ.സുധീഷ് സമ്മാനദാനം നടത്തി. മത്സരത്തിൽ ടീം എഗറ് ആറാട്ടുപ്പുഴ ഒന്നാം സ്ഥാനവും 25000 രൂപയും ഫലകവും കൈപ്പറ്റി. രണ്ടാം സ്ഥാനം ടീം കതിരോല 10000 രൂപയും ഫലകവും കൈപറ്റി. മൂന്നാം സ്ഥാനം ടീം ആതിരം 5000 രൂപയും ഫലകവും കൈപറ്റി.

#മണിനാദം

Photos from Kerala State Youth Welfare Board's post 20/02/2026

മണിനാദം
നാടൻപാട്ട് മത്സരം
(എറണാകുളം ജില്ല)

ജില്ലാതല മത്സരം എലൂർ മുനിസിപ്പാലിറ്റി ഇ എം എസ് പാർക്കിൽ വെച്ച് സംഘടിപ്പിച്ചു. യുവജനക്ഷേമ ബോർഡ്‌ അംഗം ശ്രീ സന്തോഷ്‌ കാല അദ്ധ്യാക്ഷനായ ചടങ്ങിൽ എലൂർ മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ ശ്രീമതി ഉദ്ഘാടനവും സമ്മാനദാനവും നടത്തി. ശക്തി കുമ്പളം ഒന്നാം സ്ഥാനം നേടി 25000 രൂപയും മൊമെന്റോയും കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഇളന്തില കൂട്ടം മുളവുകാട്, 10000 രൂപയും മൊമെന്റോയും കരസ്ഥമാക്കി.മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, വിവിധ വാർഡ് കൗൺസിലർ,എലൂർ മുനിസിപ്പാലിറ്റി കോർഡിനേറ്റർ അന്റോണിയോ ജോസ് മാത്യു എന്നിവർ സന്നിഹിതരായിരുന്നു. നാടൻ പാട്ട് കലാകാരൻ ശ്രീ വിനീത് കുമാർ കലാഭവൻ മണിയെ കുറിച് സംസാരിച്ചു.ജില്ലായൂത്ത് പ്രോഗ്രാം ഓഫീസർ നന്ദി അറിയിച്ചു.
#മണിനാദം

Photos from Kerala State Youth Welfare Board's post 20/02/2026

മണിനാദം :
നാടൻ പാട്ട് മത്സരം
(ഇടുക്കി ജില്ല)

പ്രശസ്ത നടൻ കലാഭവൻ മണിയുടെ അനുസ്മരണാ ർത്ഥം നടത്തുന്ന ഇടുക്കി ജില്ലാ നാടൻ പാട്ടു മത്സരം കുമിളി അമൃത നൃത്ത കലാഭവൻ ഹാളിൽ വെച്ച് നടത്തി. പ്രസ്തുത മത്സരം ശ്രീ.പി. യൂ സാജു, ഡി. എഫ്. ഒ, പെരിയാർ ടൈഗർ റിസേർവ്, ഇടുക്കി ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ശങ്കർ എം എസ്സ് അധ്യക്ഷനായ ചടങ്ങിൽ ജില്ലാ കേരളോത്സവം കലാ തിലകം കുമാരി അർച്ചന ബിജു സമ്മാനവിതരണം നടത്തി. പ്രശസ്ത നാടൻ പാട്ട് കലാകാരന്മാരായ ശ്രീ. രാഹുൽ രാമചന്ദ്രൻ, ശ്രീമതി. രാജി. വി ബി എന്നിവർ മത്സരത്തിൽ വിധി നിർണയം നടത്തി.മത്സരത്തിൽ കുമളി ആരണ്യകം ട്രൈബൽ ക്ലബ്ബ് ഒന്നാം സ്ഥാനവും പെരുവന്താനം അവളിടം ക്ലബ്ബ് രണ്ടാം സ്ഥാനവും ബി എസ് ഡബ്യു സിന്ഡിക്കേറ്റ് ക്ലബ്ബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി..
#മണിനാദം

20/02/2026

2026 ഫെബ്രുവരി 26, 27, 28
മാർച്ച് 1 തീയതികളിൽ നടത്താനിരുന്ന
സംസ്ഥാന കേരളോത്സവം മാറ്റിവച്ചിരിക്കുന്നു.
പുതുക്കിയ തീയതി അറിയിക്കുന്നതാണ്.

Photos from Kerala State Youth Welfare Board's post 14/02/2026

നവകേരളം പദ്ധതി.
ജനകീയ സർക്കാർ ജനങ്ങളെ കേൾക്കാൻ ജനങ്ങളിലേക്ക്...

നവകേരള സിറ്റിസെൻ റെസ്പോൺസ് പ്രോഗ്രാം - ഇടുക്കി ജില്ല -
തൊടുപുഴ നഗരസഭ, കുടയത്തൂർ പഞ്ചായത്ത്‌, ഉടുമ്പന്നൂർ പഞ്ചായത്ത്.

Photos from Kerala State Youth Welfare Board's post 14/02/2026

നവകേരളം പദ്ധതി.
ജനകീയ സർക്കാർ ജനങ്ങളെ കേൾക്കാൻ ജനങ്ങളിലേക്ക്...

നവകേരള സിറ്റിസെൻ റെസ്പോൺസ് പ്രോഗ്രാം - പത്തനംതിട്ട ജില്ല -
പെരുനാട് പഞ്ചായത്ത്‌, ആറൻമുള പഞ്ചായത്ത്, നിരണം പഞ്ചായത്ത്, മെഴുവേലി പഞ്ചായത്ത്.

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


Thiruvananthapuram
695043