22/03/2026
ഇന്ന് മാർച്ച് 22. ലോക ജലദിനം. വാട്ടർ അതോറിറ്റിയുടെ ആശംസകൾ!
Official page of Kerala Water Authority
കേരള വാട്ടർ അതോറിറ്റി 1984 ഏപ്രിൽ 1 ന് സംസ്ഥാന സർക്കാരിനു കീഴിലെ ഒരു സ്വയം ഭരണ സ്ഥാപനമായി പ്രവർത്തനം ആരംഭിച്ചു.
ജല വിതരണത്തിനും മലിനജല സംഭരണത്തിനും നിർമാർജനത്തിനുമായി പ്രവർത്തിച്ചിരുന്ന പബ്ലിക് ഹെൽത്ത് എന്ജിനീയറിംഗ് ആണ് പിന്നീട് KWA ആയി മാറിയത് .ജല വിതരണത്തിനും മലിനജല സംഭരണത്തിനും നിർമ്മാർജനതിനു മുള്ള പദ്ധതികളുടെ ആസൂത്രണം, നിർമാണം , നിർവഹണം , നിലനിർതൽ എന്നീ ലക്ഷ്യങ്ങൾക്കായി നില കൊള്ളുന്ന
22/03/2026
ഇന്ന് മാർച്ച് 22. ലോക ജലദിനം. വാട്ടർ അതോറിറ്റിയുടെ ആശംസകൾ!
15/03/2026
13/03/2026
ആനാട്-കുറുപുഴ-പാലോട് കുടിവെള്ള പദ്ധതി:
മന്ത്രി റോഷി അഗസ്റ്റിൻ നാളെ ഉദ്ഘാടനം ചെയ്യും
വാമനപുരം മണ്ഡലത്തിലെ ആനാട്, നന്ദിയോട്, കുറുപുഴ, പാലോട് പഞ്ചായത്തുകൾക്കു വേണ്ടി എആർഡബ്ല്യുഎസ്എസ് ( ആക്സിലറേറ്റഡ് റൂറൽ വാട്ടർ സപ്ലൈ പ്രോഗ്രാം), സ്റ്റേറ്റ് പ്ലാൻ, ജലജീവൻ മിഷൻ പദ്ധതികളിൽ ഉൾപ്പെടുത്തി കേരള വാട്ടർ അതോറിറ്റി പൂർത്തിയാക്കിയ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഉദ്ഘാനം മാർച്ച് 14ന് ജലവിഭവ മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ നിർവഹിക്കും. നന്ദിയോട് ജങ്ഷനിൽ ശനിയാഴ്ച നാലു മണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ശ്രീ. ഡി.കെ. മുരളി എംഎൽഎ അധ്യക്ഷത വഹിക്കും.
ആനാട്, കുറുപുഴ, പാലോട് വില്ലേജുകള്‍ക്കു വേണ്ടിയുള്ള കുടിവെള്ള പദ്ധതിയുടെ, പാലോട് ഇന്‍ ടേക്ക് വെല്‍ കം പമ്പ് ഹസ്, 11.50 ദശലക്ഷം ലിറ്റർ പ്രതിദിനശേഷിയുള്ള ജലശുദ്ധീകരണശാല, ആനക്കുഴിയിലെ 10 ലക്ഷം ലിറ്റര്‍ ജലസംഭരണി, ആനക്കുഴി 10 ലക്ഷം ലിറ്റര്‍ ജലസംഭരണിയില്‍നിന്നു നന്ദിയോട് പഞ്ചായത്തിലേക്കുള്ള ജലവിതരണ ശൃംഖല, ജലജീവൻ മിഷന്‍ ആനാട്, നന്ദിയോട് പഞ്ചായത്തുകള്‍ക്കു വേണ്ടിയുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ കൂപ്പ് 6.25 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉപരിതലജലസംഭരണി, കൂപ്പ് ഉപരിതലജലസംഭരണിയില്‍നിന്ന് ആനാട് പഞ്ചായത്തിലേക്കുള്ള ജലവിതരണശൃംഖല, ആനാട്, നന്ദിയോട് പഞ്ചായത്തുകള്‍ക്കു വേണ്ടിയുള്ള ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ എന്നീ പ്രവൃത്തികളാണ് സമഗ്രകുടിവെള്ള പദ്ധതിയുടെ കീഴിൽ പൂര്‍ത്തീകരിച്ചത്.
വാമനപുരം നിയോജകമണ്ഡലത്തിലുള്‍പ്പെട്ട ആനാട്, നന്ദിയോട് പഞ്ചായത്തുകളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനു വേണ്ടി വിഭാവനം ചെയ്ത പദ്ധതിയാണ് ആനാട് - കുറുപുഴ - പാലോട് കുടിവെള്ള പദ്ധതി. ഈ പദ്ധതി വിവിധ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി മൂന്ന് ഘട്ടങ്ങളായാണ് നടപ്പിലാക്കുന്നത്. ഒന്നാം ഘട്ട പ്രവര്‍ത്തികള്‍ക്ക് കേന്ദ്ര ധനസഹായത്തോടെയുള്ള എന്‍.ആര്‍.ഡി.ഡബ്ല്യു.പി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2014 നവംബറിൽ 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഇതില്‍ പാലോടുള്ള ഇന്‍ ടേക്ക് വെല്‍ കം പമ്പ് ഹസ് , 11.50 എംഎൽഡി ജലശുദ്ധീകരണശാല, ക്ലിയര്‍ വാട്ടര്‍ സമ്പ്, ആനക്കുഴി 10 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണി എന്നിവയാണ് ഉള്‍പ്പെട്ടിരുന്നത്.
കിണർ, പമ്പ്ഹൗസ്, അസംസ്കൃത വാട്ടര്‍ പമ്പിംഗ് മെയിന്‍ എന്നിവ 4.89 കോടിക്കും ജലശുദ്ധീകരണശാല 4.34 കോടി രൂപയ്ക്കും നിര്‍മ്മാണം പൂർത്തീകരിച്ചു.
2016 മുതല്‍ എന്‍.ആര്‍.ഡി.ഡബ്ല്യു.പി. പദ്ധതികള്‍ക്കുള്ള കേന്ദ്ര സാമ്പത്തിക സഹായം വലിയ തോതില്‍ കുറയ്ക്കുകയും പിന്നീട് പൂര്‍ണമായും നിര്‍ത്തലാക്കുകയും ചെയ്തതിനാൽ ഫണ്ടിന്റെ അപര്യാപ്തത ഭരണാനുമതി ലഭിച്ച പദ്ധതിപൂർത്തീകരണത്തെ ബാധിച്ചിരുന്നു. പദ്ധതിയുടെ അവശേഷിക്കുന്ന പ്രവൃത്തികള്‍ക്കായി 2018 ഒാഗസ്റ്റിൽ സ്റ്റേറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തി 16 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഇതില്‍ അസംസ്കൃത ജലം പമ്പ് ചെയ്യുന്നതിനായി പമ്പ് സെറ്റുകള്‍ സ്ഥാപിക്കല്‍, നന്ദിയോട് നിലവിലുള്ള ജലസംഭരണിയുടെ പുനരുദ്ധാരണം, പുതുതായി 10 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള പുതിയ ഭൂതലജലസംഭരണിയുടെ നിര്‍മ്മാണം, ഈ ജലസംഭരണികളിലേയ്ക്ക് ജലശുദ്ധീകരണശാലയില്‍ നിന്നും ശുദ്ധീകരിച്ച ജലം എത്തിക്കുന്നതിനുള്ള പൈപ്പ്ലൈന്‍ സ്ഥാപിക്കല്‍, നന്ദിയോട് പഞ്ചായത്തില്‍ 63 കി. മീ. ദൈര്‍ഘ്യത്തില്‍ ജലവിതരണശൃംഖല സ്ഥാപിക്കല്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഈ പ്രവൃത്തികള്‍ രണ്ടു പാക്കേജുകളായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. 2025 മാർച്ചിൽ വൈദ്യുത കണക്ഷന്‍ ലഭിക്കുകയും തുടര്‍ന്ന് ജലശുദ്ധീകരണശാല കമ്മീഷന്‍ ചെയ്ത് ആനക്കുഴി, നന്ദിയോട് ടാങ്കുകളിലേയ്ക്കുള്ള ശുദ്ധജല പമ്പിങ് മെയിനുകള്‍ ചാര്‍ജ് ചെയ്യുകയും ചെയ്തിട്ടുണ്ട്. നന്ദിയോട് പഞ്ചായത്തിലുള്ള ആനക്കുഴി, നന്ദിയോട് ജലസംഭരണികളില്‍ നിന്നുള്ള വിതരണശൃംഖലയിലൂടെ 2025 ഓഗസ്റ് 16 മുതല്‍ ജലവിതരണം നടന്നുവരുന്നു. കുടിവെള്ള പദ്ധതിയുടെ മൂന്നാം ഘട്ടമായി ആനാട്, നന്ദിയോട് പഞ്ചായത്തുകളിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനായി ജലജീവന്‍ മിഷനിലുള്‍പ്പെടുത്തി 2021-ല്‍ 79.58 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഈ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.
12/03/2026
പത്തനംതിട്ട ജില്ലയിൽ കോയിപ്രം കുടിവെള്ള പദ്ധതി
ഉദ്ഘാടനം ഇന്ന്
ജലജീവൻ മിഷനു കീഴിൽ പത്തനംതിട്ട ജില്ലയിലെ കോയിപ്രം കുടിവെള്ള പദ്ധതി ഉദ്ഘാടനം ബഹു. ജലവിഭവ മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ മാർച്ച് 12ന് നിർവഹിക്കും. പത്തനംതിട്ട ജില്ലയിൽ ആറന്മുള തിരുവല്ല, റാന്നി എന്നീ നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെടുന്ന കോയിപ്രം, പുറമറ്റം, തോട്ടപ്പുഴശ്ശേരി, എഴുമറ്റൂർ, ഇരവിപേരൂർ, കല്ലൂപ്പാറ, കുന്നന്താനം തുടങ്ങിയ ഏഴു ഗ്രാമപഞ്ചായത്തുകളിൽ വർഷങ്ങളായി നിലനിൽക്കുന്ന അതിരൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 260 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കുകയാണ്. പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതോടുകൂടി ഏഴു പഞ്ചായത്തുകളിലെ ഒന്നര ലക്ഷം ജനങ്ങൾക്ക് ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാകും.
ഈ പദ്ധതിയുടെ ജലശുദ്ധീകരണശാല, ഇൻടേക്ക് വെൽ എന്നിവ നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനായി കേരള സർക്കാർ 10.5 8 കോടി രൂപ ജല അനുവദിക്കുകയും പൂവത്തൂരിൽ പദ്ധതിയുടെ ഇൻടേക്ക് വെൽ നിർമ്മിക്കാനാവശ്യമായ സ്ഥലം വാട്ടർ അതോറിറ്റിക്ക് ഏറ്റെടുത്ത് കൈമാറിയിട്ടുണ്ട്. 40 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജലശുദ്ധീകരണശാല, 12 മീറ്റർ വ്യാസമുള്ള ഇൻടേക്ക് വെൽ, പമ്പിങ് ലൈൻ ടാങ്കുകൾ മറ്റ് അനുബന്ധ ഘടകങ്ങൾ എന്നിവയോടുകൂടിയ 109.5 കോടി രൂപയുടെ പദ്ധതിയാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.
11/03/2026
ജലജീവൻ മിഷനു കീഴിൽ പത്തനംതിട്ട ജില്ലയിലെ കോയിപ്രം കുടിവെള്ള പദ്ധതി ഉദ്ഘാടനം ബഹു. ജലവിഭവ മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ മാർച്ച് 12ന് നിർവഹിക്കും.
ആര്യങ്കോട്, പെരുങ്കടവിള പഞ്ചായത്തുകളിലെ ജലക്ഷാമം പഴങ്കഥയാക്കിയ കിഴക്കൻമല കുടിവെള്ള പദ്ധതി
04/03/2026
മലയാള മനോരമ
03/03/2026
ചിലർ പ്രചരിപ്പിച്ച പോലെ ആറ്റുകാൽ പൊങ്കാലയ്ക്ക് കുടിവെള്ളം മുട്ടിയില്ല കേട്ടോ…
മുൻ വർഷങ്ങളിലെ പോലെ തന്നെ പരാതികളില്ലാതെ കുടിവെള്ള വിതരണം; മാതൃകയായി വാട്ടർ അതോറിറ്റി
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് തടസ്സമില്ലാതെ കുടിവെള്ളം ഉറപ്പാക്കുന്നതിൽ കേരള വാട്ടർ അതോറിറ്റി മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. പൈപ്പ് വഴിയുള്ള ജലവിതരണവും ടാങ്കർ ലോറികൾ വഴിയുള്ള സേവനവും ഒട്ടും പരാതികൾക്ക് ഇടനൽകാതെ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കാൻ സാധിച്ചു.
ജില്ലയുടെ ചുമതലയുള്ള മന്ത്രി ശ്രീ. വി. ശിവൻകുട്ടി, വാട്ടർ അതോറിറ്റി എം.ഡി, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ചേർന്ന് നടത്തിയ കൃത്യമായ പ്ലാനിംഗും അവലോകന യോഗങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിൽ.
• തടസ്സമില്ലാത്ത വിതരണം: നഗരത്തിലെ പ്രധാന പൈപ്പ് ലൈനുകൾ വഴിയുള്ള ജലവിതരണം നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. പൈപ്പ് ലൈൻ വിതരണത്തിൽ ഇത്തവണ ഒരിടത്തുനിന്നും പരാതികൾ ഉയർന്നില്ല എന്നത് ശ്രദ്ധേയമാണ്.
• സംയുക്ത പ്രവർത്തനം: വാട്ടർ അതോറിറ്റി വെൻഡിങ് പോയിന്റുകളിൽ നിന്ന് തിരുവനന്തപുരം കോർപ്പറേഷൻ, ഫയർ ഫോഴ്സ് എന്നിവയുടെ ടാങ്കർ ലോറികളും കുടിവെള്ള വിതരണത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു.
പൈപ്പുകളിലൂടെ ഉള്ള കുടിവെള്ള വിതരണത്തിന് പുറമെ ടാങ്കർ വഴിയുള്ള ജലവിതരണ കണക്കുകൾ (മാർച്ച് 3 - പൊങ്കാല ദിനം):
പൊങ്കാല ദിനത്തിൽ മാത്രം വിവിധ വിഭാഗങ്ങളിലായി ആകെ 3,07,500 ലിറ്റർ വെള്ളമാണ് ടാങ്കറുകൾ വഴി വിതരണം ചെയ്തത്.
പൊങ്കാലയ്ക്ക് മുന്നോടിയായി മാർച്ച് രണ്ടാം തീയതിയും സമാനതകളില്ലാത്ത പ്രവർത്തനമാണ് ജല അതോറിറ്റി നടത്തിയത്. ജലക്ഷാമം നേരിടാൻ സാധ്യതയുള്ള മേഖലകൾ മുൻകൂട്ടി കണ്ട് തിങ്കളാഴ്ച മാത്രം 228 ടാങ്കറുകളിലായി ഏകദേശം 15 ലക്ഷത്തോളം ലിറ്റർ വെള്ളം ഭക്തജനങ്ങൾക്ക് ലഭ്യമാക്കി.
രാപ്പകൽ കഠിനാധ്വാനം ചെയ്ത വാട്ടർ അതോറിറ്റി ജീവനക്കാരെയും മറ്റ് വകുപ്പുകളെയും അഭിനന്ദിക്കുന്നു.
01/03/2026
കുടിവെള്ളം എല്ലാവർക്കും...
ഇടുക്കി ഡാം നേരിട്ട് കാണാനാകുന്ന വിധത്തിൽ ചെറുതോണിയിൽ വാട്ടർ അതോറിറ്റി നിർമ്മിച്ച ഗസ്റ്റ് ഹൗസുകളുടെ ഉദ്ഘാടനം നടന്നു. ഇതോടൊപ്പം മുട്ടത്തും ഗസ്റ്റ് ഹൗസുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ പുതിയ ചുവടുവയ്‌പിനെപ്പറ്റി ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ...
| Monday | 10am - 5pm |
| Tuesday | 10am - 5pm |
| Wednesday | 10am - 5pm |
| Thursday | 10am - 5pm |
| Friday | 10am - 5pm |
| Saturday | 10am - 5pm |