ഡി വൈ എഫ് ഐ കടകംപള്ളി യൂണിറ്റ്
നമ്മുടെ കടകംപള്ളി
24/09/2022
CITU ജില്ല സമ്മേളന ദീപശിഖ ജാഥ സ: പേട്ട കൃഷണൻ കുട്ടിയുടെ സ്മ്യതി മണ്ഡപത്തിൽ നിന്നും
30/04/2020
മാസ്ക് നമ്മുടെ ശീലമാകുന്നു.
ഈ സാഹചര്യത്തിൽ മാസ്കുകളുടെ ലഭ്യത ഉറപ്പുവരണം. യഥേഷ്ടം മാസ്കുകൾ ലഭിക്കണം. ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി മാസ്ക് നിർമ്മാണം, വിതരണം നടത്തും. കാൽ ലക്ഷത്തിലധികം യൂണിറ്റ് കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ മാസ്കുകൾ നിർമ്മിച്ച് വിതരണം ചെയ്യും. പ്രധാന സ്ഥലങ്ങളിൽ മാസ്ക് വിതരണകേന്ദ്രങ്ങൾ ആരംഭിക്കും.
ശ്രദ്ധിക്കുക...മാസ്കുകൾ ശാസ്ത്രീയമായി മാത്രം ഉപയോഗിക്കുക. ഉപയോഗ ശേഷം വലിച്ചെറിയരുത്.
#തുപ്പരുത്_തോറ്റു_പോകും
28/04/2020
ഐ.ടി മേഖലയ്ക്ക് ആശ്വാസമേകി സംസ്ഥാന സർക്കാർ , നടപടി മാതൃകാപരം ; ഡിവൈഎഫ്ഐ
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സർക്കാർ ഐ ടി പാർക്കുകളിൽ പ്രവർത്തിക്കുന്ന ഐ ടി കമ്പനികൾക്കും മറ്റു സ്ഥാപനങ്ങൾക്കും ഇളവുകൾ പ്രഖ്യാപിച്ച നടപടി മാതൃകാപരമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിലെ ഐ ടി സംരംഭകർക്കും പ്രൊഫഷനുകൾക്കും ഏറെ ആത്മ വിശ്വാസം നൽകുന്ന തീരുമാനമാണിത്. ലോകത്തെ കീഴടക്കിയ മഹാമാരിയിൽ കടുത്ത പ്രതിസന്ധികളിലൂടെയാണ് ഐ ടി മേഖല കടന്നുപോകുന്നത്. സ്റ്റാർട്ട് അപ്പ് സംരംഭങ്ങളുമായി ജീവിതം കെട്ടിപ്പടുക്കാൻ ഇറങ്ങി തിരിച്ച നിരവധി യുവതീ യുവാക്കൾക്ക് കനത്ത തിരിച്ചടിയാണ് കോവിഡ് ന്റെ വ്യാപനം സമ്മാനിച്ചത്. വേതനം വെട്ടി കുറയ്ക്കൽ, മൂലധന സമാഹരണത്തിലെ വെല്ലുവിളികൾ എന്നിവ സ്റ്റാർട്ട് അപ്പ് മേഖലയെ തളർത്തിയിട്ടുണ്ട്. ആയിരക്കണക്കിന് യുവതി യുവാക്കളാണ് തൊഴിൽ രഹിതരാകുന്നത്. ഇത് ഉണ്ടാക്കുന്ന പ്രത്യാഘാതം ചെറുതല്ല. ലോകത്തെല്ലായിടത്തും ഐ ടി , സ്റ്റാർട്ട് അപ്പ് മേഖലകളിൽ നിന്ന് കൂട്ട പിരിച്ചുവിടൽ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ മാതൃകാപരമായ ഇടപെടൽ നടത്തുന്നത്. ഇവർക്കെല്ലാം ഏറെ ആശ്വാസം നൽകുന്നതാണ് സർക്കാരിന്റെ ഈ തീരുമാനം. ദുരന്ത മുഖത്ത് പകച്ചു നിൽക്കുന്ന എല്ലാ വിഭാഗം ജനങ്ങൾക്കും ഈ സർക്കാർ നൽകുന്ന ആത്‌മവിശ്വാസം ചെറുതല്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
28/04/2020
💪💪💪💪❤
ലാൽസലാം
31/12/2016
Click here to claim your Sponsored Listing.
Location
Contact the business
Telephone
Website
Address
DYFI Kadakampally Unit, Kadakampally, Anayara. P. O
Thiruvananthapuram
695029
