KeSCPCR-Kerala State Commission for Protection of Child Rights
Official page of the Kerala State Commission for Protection of Child Rights (KeSCPCR) on Facebook. NOTICE / ATTENTION!!!
The Kerala State Commission for Protection of Child Rights is a statutory body functioning under the Commissions for Protection of Child Rights Act 2005 (Central Act No. 4 of 2006) and while holding inquiry, the Commission has powers of a Civil Court under the Code of Civil Procedure 1908. Whoever publishes, transmits or posts or causes to be published or transmitted or posted in the electronic fo
21/07/2025
ബാലാവകാശ കമ്മിഷൻ
സ്കൂൾ കൗൺസിലർമാർക്ക് ദ്വിദിന പരിശീലനം നൽകി
സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കൗൺസിലർമാർക്ക് സംസ്ഥാനതലത്തിൽ ദ്വിദിന പരിശീലനം നൽകി. കേരളത്തിലെ കുടുംബപ്രശ്നങ്ങൾ മാതാപിതാക്കളിലെ തൊഴിൽ സമ്മർദ്ദം സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം അധ്യാപക വിദ്യാർത്ഥി ബന്ധത്തിലെ മാറ്റങ്ങൾ മുതലായവ കുട്ടികളുടെ മാനസികാരോഗ്യത്തെയും വിദ്യാഭ്യാസത്തെയും ദോഷകരമായി ബാധിക്കുന്നു. എല്ലാ സ്കൂളുകളിലും കൗൺസിലറുടെ സേവനം ലഭ്യമാക്കുകയും ആവശ്യാനുസരണം കുട്ടികൾക്ക് കൗൺസിലിംഗ് ഉറപ്പാക്കുകയുമാണ് കമ്മിഷന്റെ ലക്ഷ്യം. കൗൺസിലിംഗിലെ പുതിയ പ്രവണതകളെ കുറിച്ചും രീതികളെകുറിച്ചും മികച്ച പരിശീലനം നൽകുന്നത് കൗൺസിലർമാരുടെ നൈപുണ്യ വികസനത്തിന് ഗുണകരമാകും.
16ന് സാമൂഹ്യനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഷീബ മുംതാസ് വിദ്യാർത്ഥികേന്ദ്രീകൃത കൗൺസിലിംഗ് സമീപനവും പ്രായോഗിക വെല്ലുവിളികളും എന്ന വിഷയം അവതരിപ്പിച്ചു. കൊല്ലം മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം പ്രൊഫസർ ഡോ.മോഹൻ റോയ് കുട്ടികളിലെ വൈകാരിക പെരുമാറ്റ വെല്ലുവിളികൾ സംബന്ധിച്ച് ക്ലാസ് നൽകി. തുടർന്ന് കേരളത്തിലെ സമകാലീന സാമൂഹിക പശ്ചാത്തലത്തിൽ കുട്ടികളുടെ വിവിധ വിഷയങ്ങളിൽ ഗ്രുപ്പ് ചർച്ച നടത്തി. 17ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം പ്രൊഫസർ ഡോ.അരുൺ ബി നായർ ഡിജിറ്റൽ ഭീഷണികളും മാനസികാരോഗ്യവും എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. തുടർന്ന് സ്കൂൾ കൗൺസിലിംഗിലെ വെല്ലുവിളികളും മുന്നോട്ടുള്ള വഴികളും സംബന്ധിച്ച് ഓപ്പൺഫോറം സംഘടിപ്പിച്ചു. ഒരു ജില്ലയിൽ നിന്നും 10 വീതം സ്കൂൾ കൗൺസിലർ മാരെ തിരഞ്ഞെടുത്ത് മൊത്തം 140 പേർക്കാമ് ദ്വിദിന പരിശീലനം നൽകിയത്. കുട്ടികൾ നേരിടുന്ന വൈവിധ്യങ്ങളായ വിഷയങ്ങളെ സമഗ്രമായ രീതിയിൽ അപഗ്രഹിക്കുവാനും അവരുടെ മാനസികാരോഗ്യത്തെയും സമഗ്ര വികസനത്തെയും ബാധിക്കുന്ന പ്രധാന ഘടകങ്ങൾ തിരിച്ചറിയുന്നതിനും കമ്മിഷൻ ഒരു ഗവേഷണ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. കുട്ടികളുടെ മാനസികാരോഗ്യം, വൈകാരിക വളർച്ച, പഠനസമ്മർദ്ദം, സുഹൃത്തുക്കളുമായുള്ള ബന്ധങ്ങൾ, പെരുമാറ്റ രീതികൾ അധ്യയന നിലവാരം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച വിവരങ്ങളും വീക്ഷണങ്ങളും 8, 9, 10 ക്ലാസ്സുകളിലെ കുട്ടികളിൽനിന്നും അവരുടെ മാതാപിതാക്കളിൽനിന്നും അധ്യാപകരിൽ നിന്നും കൗൺസിലർമാർ മുഖേന ശേഖരിക്കുന്നതിന്റെ കൂടി ഭാഗമായാണ് ഇവർക്ക് ഗവേഷണ ഉപകരണങ്ങൾ പരിചയപ്പെടുത്തുന്ന പരിശീലനം സംഘടിപ്പിച്ചത്.
19/07/2025
കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്കൂൾ സന്ദർശിച്ച് യോഗം കൂടി.
16/07/2025
ബാലാവകാശ കമ്മിഷന്റെ സ്കൂൾ കൗൺസിലർമാർക്കുള്ള
ദ്വിദിന പരിശീലനം ആരംഭിച്ചു
തിരുവനന്തപുരം. സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കൗൺസിലർമാർക്കുള്ള ദ്വിദിന പരിശീലന പരിപാടി തമ്പാനൂർ ശിക്ഷക് സദനിൽ ആരംഭിച്ചു. കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങളിൽ കൂടുതൽ ബോധപൂർവമായ ഇടപെടലുകൾ നടത്തുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് പരിശീലന പരിപാട് ഉദ്ഘാടനം ചെയ്ത് ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസവും സാമൂഹിക വികസനവും മുന്നിൻനിർത്തി കുട്ടികൾക്ക് സന്തോഷം നൽകുന്ന മികച്ച ഇടങ്ങൾ സൃഷ്ടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വിദ്യാലയങ്ങൾ സമഗ്ര മാനസികാരോഗ്യത്തിനുള്ള ഇടങ്ങളായി മാറണം. കൗൺസില ർമാർ കുട്ടികളുടെ സുഹൃത്തായി പ്രവർത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം കെ.കെ. ഷാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ, കമ്മീഷൻ അംഗം ബി. മോഹൻകുമാർ സ്വാഗതമാശംസിച്ചു. സെക്രട്ടറി എച്ച്. നജീബ് നന്ദി അറിയിച്ചു. കമ്മിഷൻ അംഗങ്ങളായ എൻ. സുനന്ദ, ജലജമോൾ റ്റി.സി, സിസിലി ജോസഫ്, ഡോ. എഫ്. വിൽസൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സാമൂഹ്യനീതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഷീബ മുംതാസ് വിദ്യാർത്ഥി കേന്ദ്രീകൃത കൗൺസിലിംഗ് സമീപനവും പ്രായോഗിക വെല്ലുവിളികളും എന്ന വിഷയം അവതരിപ്പിച്ചു. കൊല്ലം മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗം പ്രൊഫസർ ഡോ.മോഹൻ റോയ് കുട്ടികളിലെ വൈകാരിക പെരുമാറ്റ വെല്ലുവിളികൾ സംബന്ധിച്ച് ക്ലാസ് എടുത്തു. തുടർന്ന് കേരളത്തിലെ സമകാലീന സാമൂഹിക പശ്ചാത്തലത്തിൽ കുട്ടികളുടെ വിവിധ വിഷയങ്ങളിൽ ഗ്രുപ്പ് ചർച്ച സംഘടിപ്പിച്ചു.
ഒരു ജില്ലയിൽ നിന്നും 10 വീതം സ്കൂൾ കൗൺസിലർ മാരെ തിരഞ്ഞെടുത്ത് മൊത്തം 140 പേർക്കാണ് പരിശീലനം നൽകുന്നത്.
15/07/2025
സ്കൂൾ കൗൺസിലർമാർക്ക് ദ്വിദിന പരിശീലനം
2025 ജൂലൈ 16, 17
ശിക്ഷക് സദൻ,
തിരുവനന്തപുരം
10/07/2025
തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച ജെ.ജെ, ആർ.റ്റി.ഇ, പോക്സോ സംസ്ഥാനതല കർത്തവ്യ വാഹകരുടെ കൂടിയാലോചനാ യോഗത്തിൽ കമ്മിഷൻ ചെയപേഴ്സൺ കെ.വി. മനോജ് കുമാർ സംസാരിക്കുന്നു.
30/06/2025
ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മരണം
ബാലാവകാശ കമ്മിഷന്‍ സന്ദർശനം നടത്തി.
പാലക്കാട് തച്ചനാട്ടുകര ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സന്ദർശനം നടത്തി. കുട്ടിയുടെ വീടും പഠിച്ചിരുന്ന ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളും കമ്മിഷന്‍ ചെയർപേഴ്സൺ കെ വി മനോജ്കുമാറും അംഗം കെ കെ ഷാജുവും സന്ദര്‍ശിക്കുകയും കുട്ടിയുടെ പിതാവിൽനിന്നും രേഖാമൂലം പരാതി സ്വീകരിക്കുകയും ചെയ്തു. സംഭവ ദിവസം തന്നെ കമ്മിഷൻ സ്വമേധയാ നടപടി സ്വീകരിച്ചിരുന്നു.സംഭവത്തെ ഗൗരവകരമായി കാണുന്ന കമ്മിഷൻ കുട്ടിയുടെ മാതാപിതാക്കളിൽനിന്നും, അമ്മാവൻ, പഞ്ചായത്ത് പ്രസിഡന്റ് പൊതുജനങ്ങൾ എന്നിവരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പോലീസ് ഉദ്യോഗസ്ഥരുമായി കമ്മിഷൻ നടത്തിയ കൂടിക്കാഴ്ച്ചയിൽ വിട്ടു വീഴ്ചയില്ലാതെ കൃത്യമായ നടപടികള്‍ എടുക്കാനും നിര്‍ദ്ദേശിച്ചു. പോലീസ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സ്‌കൂള്‍ അധികൃതര്‍ എന്നിവരില്‍ നിന്നും വിശദമായ റിപ്പോര്‍ട്ടും കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
മരണത്തെതുടര്‍ന്ന് ഉണ്ടായേക്കാവുന്ന മാനസികാഘാതം കണക്കിലെടുത്ത് കുട്ടിയുടെ സഹപാഠികള്‍ക്കും, സ്‌കൂള്‍ ബസില്‍ ഒപ്പം ഉണ്ടാകാറുള്ള കുട്ടികള്‍ക്കും, അധ്യാപകര്‍ക്കും തിങ്കളാഴ്ച (ജൂണ്‍ 30) മുതല്‍ കൗണ്‍സിലിങ് നല്‍കുന്നതിന് ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് കമ്മിഷൻ നിർദ്ദേശം നൽകി. കുട്ടികള്‍ക്ക് സന്തോഷകരമായതും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതുമായ അന്തരീക്ഷം സ്‌കൂള്‍ മാനേജ്മെന്റ് ഉറപ്പുവരുത്തണം. സംഭവത്തിൽ കമ്മിഷന്റെ തുടര്‍ നിരീക്ഷണം ഉണ്ടാകും.
30/06/2025
19/06/2025
റേഡിയോ നെല്ലിക്ക
കുട്ടികളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും വേണ്ടിയുള്ള അവബോധവും വിദ്യാഭ്യാസവും ഓൺലൈൻ റേഡിയോയിലൂടെ!
Click here to claim your Sponsored Listing.
Location
Category
Contact the business
Address
Vanross Junction
Thiruvananthapuram
695034
Opening Hours
| Monday | 10am - 5pm |
| Tuesday | 10am - 5pm |
| Wednesday | 10am - 5pm |
| Thursday | 10am - 5pm |
| Friday | 10am - 5pm |
| Saturday | 10am - 5pm |
