27/04/2026
വേനൽക്കാലത്തെ പാമ്പ് ശല്യം
ജാഗ്രത പാലിക്കാം
District Information Office,
Thiruvananthapuram Information Public Relations Department, Govt of Kerala.
27/04/2026
വേനൽക്കാലത്തെ പാമ്പ് ശല്യം
ജാഗ്രത പാലിക്കാം
21/04/2026
2027 സെൻസസുമായി ബന്ധപ്പെട്ട് ജില്ലാ ഓഫീസർമാർക്കും ചാർജ്ജ് ഓഫീസർമാർക്കും പരിശീലനം നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി ജില്ലാ കളക്ടർ അനു കുമാരി ഉദ്ഘാടനം ചെയ്തു. സെന്‍സസിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് രണ്ട് ബാച്ചുകളിലായി ഏപ്രില്‍ 25 വരെയാണ് പരിശീലനം സംഘടിപ്പിച്ചിരിയ്ക്കുന്നത്. സെന്‍സസ് ഡയറക്ടറേറ്റില്‍ നിന്നുള്ള അസിസ്റ്റന്റ് സെന്‍സസ് ഡയറക്ടര്‍ സുരേഷ്, ഇന്‍വസ്റ്റിഗേറ്റര്‍ രഞ്ജു എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇത്തവണ സെൻസസ് നടത്തുന്നത്. ഡിജിറ്റൽ ടൂളുകൾ ഉപയോഗിച്ച് സെൻസസ് നടത്തുന്നതിനാൽ ഓഫീസർമാർക്ക് ജോലി ഭാരം കുറയും.
എന്യൂമറേറ്റര്‍മാര്‍ സ്വന്തം സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് കുടുംബങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. കൂടാതെ നിര്‍ദ്ദിഷ്ട വെബ് പോര്‍ട്ടലുകള്‍ വഴി കുടുംബങ്ങള്‍ക്ക് സെല്‍ഫ് എന്യൂമറേഷന്‍ നടത്തുന്നതിനുള്ള അവസരവും നല്‍കും. എന്യൂമറേറ്റര്‍മാരുടേയും സൂപ്പര്‍വൈസര്‍മാരുടേയും സ്ഥിരീകരണത്തിന് ശേഷമായിരിക്കും സെല്‍ഫ് എന്യൂമറേഷനിലൂടെ സമര്‍പ്പിക്കുന്ന എല്ലാ ഡേറ്റയുടേയും കൃത്യതയും പൂര്‍ണ്ണതയും ഉറപ്പാക്കുന്നത്.
സെന്‍സസിന്റെ ഒന്നാം ഘട്ടത്തില്‍ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെന്‍സസും, വീടുകളുടെ അവസ്ഥ, കുടുംബത്തിന്റെ സൗകര്യങ്ങള്‍, ആസ്തികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് അടിസ്ഥാനപരമായി ശേഖരിക്കുക. വീടുകളുടെ പട്ടിക തയ്യാറാക്കല്‍ ജൂലൈ 1 മുതല്‍ 30 വരെയും സെല്‍ഫ് എന്യൂമറേഷന്‍ 2026 ജൂണ്‍ 16 മുതല്‍ 30 വരെയുമാണ് നിശ്ചയിച്ചിരിക്കുന്നത്. സെന്‍സസ്-2027 എച്ച്.എൽ.ഒ എന്ന മൊബൈല്‍ ആപ്പാണ് ഡിജിറ്റല്‍ ഡേറ്റാ ശേഖരണത്തിന് ഉപയോഗിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ ജനസംഖ്യാ കണക്കെടുപ്പാണ് നടക്കുന്നത്. ഇത് 2027 ഫെബ്രുവരിയിൽ നടക്കും.
ജില്ലാ കളക്ടറാണ് ജില്ലയിലെ പ്രിൻസിപ്പൽ സെൻസസ് ഓഫീസർ. എഡിഎം ജില്ലാ സെൻസസ് ഓഫീസറായി പ്രവർത്തിക്കും. ഡെപ്യൂട്ടി ജില്ലാ സെൻസസ് ഓഫീസർമാരായി 7 പേർ നിയമിതരായിട്ടുണ്ട്. ആർഡിഒ ആണ് സബ് ഡിവിഷണൽ സെൻസസ് ഓഫീസർ. രാജ്യത്തെ പതിനാറാമത്തേതും സ്വാതന്ത്ര്യത്തിന് ശേഷം നടക്കുന്ന എട്ടാമത്തെയും സെൻസസാണ് 2027ലേത്.
08/04/2026
നിയമസഭാ തിരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയ എട്ട് അംഗ സംഘം ജില്ലയിലെ പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങൾ സന്ദർശിച്ചു. വഴുതയ്ക്കാട് കോട്ടൺഹിൽ ജി.എച്ച്.എസ് സ്കൂളിൽ ക്രമീകരിച്ച നേമം മണ്ഡലത്തിലെ വിതരണ കേന്ദ്രത്തിൽ എത്തിയ സംഘം സ്ഥിതിഗതികൾ വിലയിരുത്തി. പോളിംഗ് സാമഗ്രി വിതരണ കേന്ദ്രങ്ങൾക്ക് പുറമേ കൺട്രോൾ റൂമുകളും സംഘം സന്ദർശിച്ചു.
ഇന്റർനാഷണൽ ഇലക്ഷൻ വിസിറ്റേഴ്‌സ് പ്രോഗ്രാമിന്റെ (IEVP) ഭാഗമായിട്ടാണ് വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് ബോഡികളിൽ നിന്നുള്ള പ്രതിനിധികൾ തലസ്ഥാനത്ത് എത്തിയത്.
സിയേറലിയോണിൽ നിന്നുള്ള ജിബ്രില്ല മു റെ ജുസു, അബൂബക്കർ മഹ് മൗദ് കൊറോമ, സമോവയിൽ നിന്നുള്ള ഷാലോൺ സോഫിയ ടൈം, നുമിയ ജൂനിയർ താവുവിയ, ബെൽജിയത്തിൽ നിന്നുള്ള സോയ് വാൻ ലാൻഡ്‌സ്കോട്ട്, സീഷെൽസിൽ നിന്നുള്ള ഹരിസോവ ലലതിയാന അക്കൂഷ, അൽബേനിയയിൽ നിന്നുള്ള ലെഡിയോ ബ്രാഹോ, എൽവിസ് സെഫ എന്നിവരാണ് വോട്ടെടുപ്പ് നിരീക്ഷിക്കാൻ എത്തിയ സംഘത്തിൽ ഉള്ളത്.
വോട്ടെടുപ്പ് ദിവസമായ ഇന്ന് (ഏപ്രിൽ 9) തിരഞ്ഞെടുക്കപ്പെട്ട പോളിംഗ് സ്റ്റേഷനുകളിൽ സംഘം നേരിട്ടെത്തി വോട്ടെടുപ്പ് പ്രക്രിയകൾ നിരീക്ഷിക്കുമെന്നും ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.
08/04/2026
നമ്മുടെ വോട്ട്
നമ്മുടെ അവകാശം
08/04/2026
നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കുന്നതിനായി ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം നിലവിൽ വന്നു. ഇതിന്റെ ഭാഗമായി സജ്ജീകരിച്ച ജില്ലാതല വെബ്കാസ്റ്റിംഗ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ അനു കുമാരി നിർവഹിച്ചു.
ജില്ലയിൽ സ്വതന്ത്രവും നീതിപൂർവ്വകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുകയാണ് വെബ്കാസ്റ്റിംഗിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി അതിവേഗ ഇന്റർനെറ്റ് സൗകര്യത്തോടെയാണ് ക്യാമറകൾ ബന്ധിപ്പിച്ചിരിക്കുന്നത്. കളക്ടറേറ്റ് മൂന്നാം നിലയിലുള്ള കോൺഫറൻസ് ഹാളിലാണ് വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
ജില്ലാ ഐ.സി.ടി നോഡൽ ഓഫീസർ അനീഷ്‌കുമാർ ബി യുടെ നേതൃത്വത്തിൽ ജില്ലയിലെ ആകെ 3173 പോളിംഗ് ബൂത്തുകളിലും അത്യാധുനിക ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. വോട്ടെടുപ്പ് നടപടികൾ തത്സമയം നിരീക്ഷിക്കുന്നതിന് ബൂത്തിനകത്തും പുറത്തുമായാണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. പ്രസ്തുത ദൃശ്യങ്ങൾ ജില്ലാ കളക്ടറേറ്റിലെ കൺട്രോൾ റൂമിൽ തത്സമയം ലഭ്യമാകും.
തിരഞ്ഞെടുപ്പ് ദിനത്തിൽ വോട്ടെടുപ്പ് പ്രക്രിയകൾ ആരംഭിക്കുന്നത് മുതൽ അവസാനിക്കുന്നത് വരെ ബൂത്തുകളിലെ ദൃശ്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി 42 ഉദ്യോഗസ്ഥരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. കൺട്രോൾ റൂമിലെ വലിയ സ്ക്രീനുകളിൽ ഓരോ ബൂത്തിലെയും ദൃശ്യങ്ങൾ ഇവർ നിരന്തരം നിരീക്ഷിച്ച് ഉടനടി ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകും.
08/04/2026
വോട്ടർമാരുടെ ശ്രദ്ധക്ക്
07/04/2026
നമ്മുടെ വോട്ട്
നമ്മുടെ അവകാശം
06/04/2026
നമ്മുടെ വോട്ട്
നമ്മുടെ അവകാശം
തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി ഡാൻസ് ചുവടുകളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും തിരുവനന്തപുരം ജില്ലാ കലക്ടറും
.
05/04/2026
ജില്ലയിലെ 14 അസംബ്ലി മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി തയ്യാറാക്കിയിട്ടുള്ള വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് പൂർത്തിയായി. 3786 ബാലറ്റ് യൂണിറ്റുകളും 3763 കൺട്രോൾ യൂണിറ്റുകളും 4,048 വി വി പാറ്റ് മെഷിനുകളും വിതരണത്തിനായി 14 സെന്ററിലായി സജ്ജീകരിച്ചിട്ടുണ്ട്.
05/04/2026
നമ്മുടെ വോട്ട്
നമ്മുടെ അവകാശം
.
04/04/2026
നമ്മുടെ വോട്ട്
നമ്മുടെ അവകാശം
.
.
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Saturday | 9am - 5pm |