27/05/2026
ഏവർക്കും ബലി പെരുന്നാൾ ആശംസകൾ..
State President KERALA NGO ASSOCIATION
Chairman SETO and Chairman UTEF
മതേതരത്വം,സാഹോദര്യം പുലരട്ടെ
27/05/2026
ഏവർക്കും ബലി പെരുന്നാൾ ആശംസകൾ..
04/05/2026
02/05/2026
കേരള എൻ.ജി.ഒ. അസോസിയേഷന്റെ പ്രഥമ ജനറൽ സെക്രട്ടറി,ദീർഘകാലം സംസ്ഥാന അദ്ധ്യക്ഷൻ, സംസ്ഥാന സിവിൽ സർവീസിൽ ജനാധിപത്യ വിശ്വാസികളായ സർക്കാർ ജീവനക്കാരുടെ സംഘടിത മുന്നേറ്റത്തിന് ശക്തമായ നേതൃത്വം നൽകിയ കെ.കരുണാകരൻ പിള്ളയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം..
വോട്ടവകാശം നിഷേധിക്കരുത്...
28/04/2026
കൊല്ലം ജില്ലാ കൗൺസിലിൻ്റെ പ്രഥമ പ്രസിഡൻ്റും ആർ എസ് പി നേതാവുമായ ചവറ വി വാസുപിള്ള ( 92) അന്തരിച്ചു. ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, ആർ എസ് പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ആർ എസ് . പി ചവറ മണ്ഡലം സെക്രട്ടറി, ലേബർ വെൽഫയർ ഫണ്ട് ബോർഡ് ചെയർമാൻ , ചവറ സർവ്വീസ് സഹകരണ ബാങ്ക് Q 186 പ്രസിഡൻ്റ് ,കെ. എം എം എൽ ഡയറക്ടർ ബോർഡ് മെമ്പർ ,യു ടി യു സി സംസ്ഥാന പ്രസിഡൻ്റ്, കൊല്ലം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ്, മാർക്കറ്റ് ഫെഡ് ഡയറക്ടർ ബോർഡ് മെമ്പർ, ചവറ ഐടിഐ മാനേജർ , കൊറ്റംകുളങ്ങര ഗവഃ ഹൈസ്കൂൾ പി.ടി.എ പ്രസിഡൻ്റ് , ചവറ ഗവഃ കോളേജ് സ്പോൺസറിംഗ് കമ്മിറ്റി കൺവീനർ , കൊറ്റം കുളങ്ങര ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് , പാലക്കടവ് കയർ സഹകരണ സംഘം പ്രസിഡൻ്റ്, ചവറ കോക്കനട്ട് സൊസൈറ്റി പ്രസിഡൻ്റ്, ബേബി ജോൺ ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. തിരുവിതാംകൂർ മിനറൽ വർക്കേഴ്സ് യൂണിയൻ,ഐ. ആർ ഇ മിനറൽസ് ഡിവിഷൻ എംപ്ളോയീസ് യൂണിയൻ, പോർട്ട് വർക്ക് മെൻസ് യൂണിയൻ, പ്രീമോ പൈപ്പ് വർക്കേഴ്സ് യൂണിയൻ തുടങ്ങി നിരവധി യു.ടി യു സി യൂണിയനുകളുടെ ഭാരവാഹി ആയിരുന്നു.
ആദരാഞ്ജലികൾ...
20/04/2026
ക്യാഷ്ലെസ് ട്രീറ്റ്മെൻ്റെവിടെ?
16/04/2026
കെ.സി എന്ന troubleshooter...
1987-ൽ കെ.എസ്.യുവിൻ്റെ സംസ്ഥാന പ്രസിഡൻ്റായും 1992 മുതൽ 2000 വരെ യൂത്ത് കോൺഗ്രസിൻ്റെ അമരക്കാരൻ.
1996-ൽ ആലപ്പുഴയിൽ നിന്നും നിയമസഭയിലെത്തി. ഉമ്മൻചാണ്ടി മന്ത്രിസഭയിലെ അംഗം. 2009- മുതൽ ഇന്ത്യൻ പാർലമെൻ്റിലെ കേരളത്തിൽ നിന്നുള്ള അതിശക്തനായ പാർലമെൻ്റേറിയൻ. കേന്ദ്ര സഹമന്ത്രി. ഇന്ന് രാഹുൽഗാന്ധി കഴിഞ്ഞാൽ പാർലമെൻ്റിൽ കോൺഗ്രസിന്റെ ശബ്ദം കെ.സിയുടെതാണ്.
ഇന്ത്യയിൽ കോൺഗ്രസിനെ വീണ്ടും ജനമനസ്സുകളിൽ ആഴത്തിൽ പതിപ്പിച്ച ഭാരത് ജോഡോ യാത്രയുടെ ശില്പിയും സംഘാടകനും കെ.സി തന്നെ. 2026 കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു എതിർസ്വരം പോലും ഉയരാതിരിക്കാൻ കേരളത്തിലുടനീളം കേട്ട പേരും കെ.സിയുടേതാണ്.
കർശന നിലപാട് എടുക്കേണ്ട സമയത്ത് കർശനമായും ചേർത്തു പിടിക്കേണ്ടവരെ ചേർത്തു പിടിച്ചും എല്ലാ എതിർ സ്വരങ്ങളും പാർട്ടിയുടേതാക്കി മാറ്റി. വിമതസ്വരം ഉയർന്നിടത്തെല്ലാം ഓടിയെത്തി അവരെ ചേർത്തുനിർത്തി നിശബ്ദനായി കടന്നുപോകുന്ന കെ.സിയെ കേരള രാഷ്ട്രീയം കണ്ടതാണ്. മാറ്റിനിർത്തലല്ല ചേർത്തുനിർത്തലാണ് ഒരു രാഷ്ട്രീയ നേതാവിൻ്റെ സവിശേഷത. ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷയും പ്രത്യാശയുമാണ് കെ.സി.
C Venugopal
14/04/2026
എല്ലാ പ്രിയപ്പെട്ടവർക്കും...
സന്തോഷത്തിന്റെയും,
സമൃദ്ധിയുടെയും,
ഐശ്വര്യപൂർണ്ണമായ
വിഷു ആശംസകൾ...
12/04/2026
വോട്ടവകാശം നിഷേധിക്കുന്നു...
06/04/2026
വോട്ടർ ഫൈസിലിറ്റേഷൻ സെൻ്റർ - സമയം ദീർഘിപ്പിക്കണം.