16/09/2025
പ്രണാമം...
The Cultural Corridor
"മാനവീയം വീഥിയെ സ്നേഹിക്കുന്ന കലാകാരന്മാരുടെയും കലാ ആസ്വാദകരുടെയും ഒരു വിശാല കൂട്ടായ്മ ആണിത്. വീഥിയിൽ നടന്ന പ്രവർത്തികളും, കലാപരിപാടികളും പഴയതിലും ആവേശത്തോടെ നമ്മൾ പുനരാരംഭിച്ചു, ഞായറാഴ്ച വൈകിട്ട് പതിവായിരുന്ന പരിപാടികൾ ആസ്വദിക്കാനായി കൂടെ ചേരുവാനായി എല്ലാവരെയും സ്‌നേഹത്തോടെ സ്വാഗതം ചെയുന്നു"
16/09/2025
പ്രണാമം...
ശില്പി ശിവന്റെ ഓർമ്മ ദിനം
12.06.2024 @ വെള്ളനാട്.
17/09/2023
Manaveeyam today....
വർഷം 2011...മാനവീയം...
തെരുവോണം.... മാനവീയം വീഥി...
❤️❤️❤️❤️❤️
24/08/2023
മാനവീയം തെരുകൂട്ടം പ്രവർത്തകർ ഇന്ന് സിഎമ്മിന്റെ ഓഫീസുമായി ബന്ധപ്പെട്ട് റെപ്രസന്റേഷൻ കൊടുത്തതിനുശേഷം ഉള്ള സുപ്രധാന വിവരം
CM ഓഫീസിൽ നിന്നും കിട്ടിയിട്ടുണ്ട്.
ഉത്ഘാടനം കഴിയും വരെ നിരന്തര പോലീസ് സാനിധ്യം ഉറപ്പാക്കുകയും, ഉത്ഘാടനം കഴിഞ്ഞു രണ്ടു പോലീസ് എയ്ഡ് പോസ്റ്റ്കളും narcotic control cell ന്റെ സ്‌ഥിരം സംവിധാനവും ഏർപ്പെടുത്താൻ CM ന്റെ ഓഫീസിൽ നിന്നും ഉറപ്പ് നൽകിയിട്ടുണ്ട്.
24/08/2023
മാനവീയം വീഥിയെ ലഹരി മാഫിയയിൽ നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തെരുക്കൂട്ടത്തിന്റെ ഭാഗത്തുനിന്നും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് ഇന്ന്(24/08/2023) പരാതി നൽകി. ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഉറപ്പുലഭിച്ചു. നമ്മൾ പ്രതീക്ഷയിലാണ്.
മാനവീയം വീഥിയിലെ നിരോധിത സിന്തറ്റിക്ക് ലഹരി സംഘങ്ങക്കെതിരെ കർശനനടപടി വേണം :
അഡ്വ ഡി കെ മുരളി എം എൽ എ
മാനവീയം വീഥിയിലെ നിരോധിത സിന്തറ്റിക്ക് ലഹരി സംഘങ്ങക്കെതിരെ കർശനനടപടി ആവശ്യപ്പെട്ട് മാനവീയം വീഥിയിലെ കലാസാംസ്കാരിക പ്രവർത്തകരുടെ പൊതുവേദിയുടെ നേതൃത്വത്തിൽ മാനവീയം വീഥിയിൽ സാംസ്കാരിക പ്രതിഷേധവും പ്രകടനവും നടന്നു. അഡ്വ ഡി കെ മുരളി എം എൽ എ ഉദ്ഘാടനം ചെയ്തു. മാനവീയം തെരുവിടം സെക്രട്ടറി കെ ജി സൂരജ് അധ്യക്ഷനായി. സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ പുത്തൻകട വിജയൻ, കൃഷ്ണകുമാർ രാമകൃഷ്ണൻ, ഡോ. അനിഷ്യ ജയദേവ്, ആശാലത(മാനവീയം തെരുക്കൂട്ടം), അനൂപ അജിത്ത്, ബിനു ഐ പി, അഡ്വ. ശോഭന വി പി ജോർജ്ജ്, ദിയ സന, എന്നിവർ സംസാരിച്ചു. മനു മാധവൻ സ്വാഗതവും എ ജി വിനീത് നന്ദിയും പറഞ്ഞു. അധ്യാപികയായ അനൂപ അജിത്തിനുനേരെ കഴിഞ്ഞ ദിവസം ലഹരി മാഫിയ കയ്യേറ്റം നടത്തിയിരുന്നു. ഇത് ചോദ്യം ചെയ്ത ഭർത്താവ് പൊതുപ്രവർത്തകൻ അജിത്ത് കുമാർ, സുഹൃത്ത് ആർട്ട് ഡയറക്ടർ അഭിരാം കൃഷ്ണൻ എന്നിവരെ ഇതേ സംഘം ദേഹോപദ്രവമേൽപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റകൃത്യത്തിൽ പങ്കാളികളായ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാനവീയം വീഥിയിലെ കലാസാംസ്കാരിക പ്രവർത്തകർ ഒറ്റക്കെട്ടായി തുടർ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് ബീന മാനവീയം(തെരുവിടം) പറഞ്ഞു.
സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥിയിൽ കലാപ്രവർത്തനങ്ങൾക്കും, സമാധാനത്തിനും തടസമായി നിൽക്കുന്ന മദ്യ, മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങൾ / അഴിഞ്ഞാട്ടം ജനങ്ങളുടെ സ്വൈരവ്യവഹാരത്തിന് തടസ്സമാവുകയാണ്. പ്രത്യേകിച്ചും സ്ത്രീകൾക്കും കുടുംബമായി വരുന്നവർക്കും.
മാനവീയം വീഥിയുടെ സമാധാനം പുനസ്ഥാപിക്കാൻ വേണ്ടി ഇന്ന് 7:00 pm മാനവീയത്തിൽ നടക്കുന്ന സാംസ്കാരിക പ്രതിഷേധത്തിൽ എല്ലാവരും പങ്കുചേരുക.
22/08/2023
Aug 22 ലോക നാട്ടറിവ് ദിനം (international Folklore day)
മാനവീയം ആഘോഷിക്കുന്നു 6:30 pm മുതൽ നമുക്ക് നാടൻ പാട്ടുകളും കഥപറച്ചിലും ഒക്കെയായി കൂടാം
21/08/2023
രണ്ടര വർഷത്തിനുശേഷം മാനവീയം വീഥി വീണ്ടും കലാപ്രവർഥനങ്ങ്ങളുമായി സജീവമായി.
കഴിഞ്ഞ 3വർഷത്തെ സംസ്ഥാന അവാർഡ് നേടിയ ബാല താരങ്ങൾ ആയ സിദ്ധാർത്ഥ (ഫിലിം ക്രിട്ടിക്സ് അവാർഡ് 2020), സ്നേഹ (സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2021), തന്മയ സോൾ സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2022) എന്നിവർക്ക് മാനവീയം തെരുക്കൂട്ടത്തിനെ ആദരവ്,നാടക് സംസ്ഥാന സെക്രട്ടറി ശ്രീമതി J Shailaja നൽകി അനുമോദിച്ചു.
മാനവീയം കലാ പ്രവർത്തനങ്ങളുടെ പ്രചരണാർത്ഥം മാനവീയത്തിൽ നിന്നും 100 കിലോമറ്ററിലധികം സൈക്കിൾ ചവിട്ടിയ ഇൻഡസ് സൈക്ലിങ് എംബസിയിലെ ശ്രീ ഗൗരീഷിനെയും തദവസരത്തിൽ ആദരിച്ചു.അതിനു ശേഷം മാനവീയം തെരുക്കൂട്ടത്തിനെ നേതൃത്വത്തിൽ നാടൻ പാട്ടുകളുടെ അവതരണവും നടന്നു.
കേരളത്തിൻറെ ഏക സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥിയെ
സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകൾക്ക് വരാനും കലാസാംസ്കാരിക പരിപാടികൾ അവതരിപ്പിക്കാനും ഇഷ്ടമുള്ള കലാരൂപങ്ങൾ ആസ്വദിക്കാനും പ്രദേശത്തെ ചുവരുകൾ സിനിമ പ്രദർശിപ്പിക്കാനും, ചിത്രപ്രദർശനങ്ങൾ നടത്താനും, നാടകങ്ങൾ, നാടൻ പാട്ടുകൾ ആസ്വദിക്കാനും കഴിയുന്ന ഇടമായി വീണ്ടും ജനകീയമാക്കുക ആണ് ലക്ഷ്യം എന്ന് മാനവീയം തെരുക്കൂട്ടത്തിനെ പ്രവർത്തകർ അറിയിച്ചു