01/06/2026
കെ.ആര്‍.ഡി.സി.എല്ലിന്
5540 കോടിയുടെ പദ്ധതികള്‍
കേരള സംസ്ഥാന സര്‍ക്കാരിന്റേയും റെയില്‍വേ മന്ത്രാലയത്തിന്റെയും ഉടമസ്ഥതയിലുള്ള സംയുക്ത സംരംഭമാണ് കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ്. 2015 ല്‍ സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ റെയില്‍വേ വികസനം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമാണ് കെ.ആര്‍.സി.എല്‍ രൂപീകരണത്തിനു വഴിയൊരുക്കിയത്. ബഹുമാനപ്പെട്ട ശ്രീ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, 2015ലാണ് റെയില്‍വേയുമായി ചേര്‍ന്ന് സ്‌പെഷല്‍ പര്‍പസ് വെഹിക്കിള്‍ രൂപീകരിക്കാനുള്ള നീക്കം ആരംഭിച്ചത്. 2015 ഒക്ടോബര്‍ 21 നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. കേന്ദ്ര സര്‍ക്കാരിന്റെ നയമനുസരിച്ച് ഇത്തരം സംരംഭം ആരംഭിക്കാന്‍ ആദ്യമായി മുന്നോട്ടു വന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. 2017 ജനുവരി മൂന്നിനാണ് കെ.ആര്‍.ഡിസി.എല്‍ നിലവില്‍ വന്നത്.
സംസ്ഥാനത്തെ 66 റെയില്‍വേ മേല്‍പാലങ്ങളുടെ നിര്‍മാണം, തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരണം, വര്‍ക്കല ശിവഗിരി റെയില്‍വേ സ്റ്റേഷന്‍ നവീകരണം, എറണാകുളം സൗത്ത് മുതല്‍ വള്ളത്തോള്‍ നഗര്‍ വരെ ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം നടപ്പാക്കുന്ന പ്രവൃത്തി. എറണാകുളം സൗത്ത് മുതല്‍ ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വരെയുള്ള റെയില്‍പ്പാതയില്‍ കവച് സുരക്ഷാ സംവിധാനം തുടങ്ങിയവയാണ് കെ-റെയില്‍ നിലവില്‍ ഏറ്റെടുത്തു നടത്തുന്ന പ്രധാന പദ്ധതികള്‍.
കേരളത്തിന് അകത്തും പുറത്തുമുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ടെണ്ടറുകളില്‍ പതിവായി പങ്കെടുക്കുന്ന കെ-റെയില്‍ ഇതിനകം 5540 കോടിയിലേറെ രൂപയുടെ പദ്ധതികളാണ് ഏറ്റെടുത്തിട്ടുള്ളത്. സ്വയം പര്യാപ്തവും ലാഭകരവുമായി മുന്നോട്ടു പോകുന്ന പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നാണ് കെ-റെയില്‍.
റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണം
സംസ്ഥാനത്ത് 66 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണ ചുമതല കെ-റെയിലിനാണ്. ഇതില്‍ 58 മേല്‍പാലങ്ങളുടെ നിര്‍മാണ ചെലവ് പൂര്‍ണമായും റെയില്‍വേ വഹിക്കും. കെ-റെയിലിന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് നിര്‍മാണ ചെലവ് പൂര്‍ണമായും വഹിക്കാന്‍ റെയില്‍വേ സന്നദ്ധമായത്. ബാക്കിയുള്ള സ്ഥലങ്ങളിലും പൂര്‍ണ ചെലവ് ഏറ്റെടുക്കണമെന്ന് കെ-റെയില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. സതേണ്‍ റെയില്‍വേ അധികൃതരുടെ ആവശ്യ പ്രകാരമാണ് പദ്ധതി നടപ്പാക്കാന്‍ കെ-റെയിലിനെ ചുമതലപ്പെടുത്തിയത്. ഇരുപതിലേറെ സ്ഥലങ്ങളില്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയായി, പ്രാരംഭ പ്രവൃത്തികളിലേക്ക് കടന്നു. നിലമ്പൂര്‍ ഗേറ്റില്‍ അടിപ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി ഇതിനകം വാഹനഗതാഗതത്തിന് തുറന്നു കൊടുത്തു. പതിവിനു വിപരീതമായി റെയില്‍വേ പോര്‍ഷന്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രവൃത്തിയും കെ-റെയില്‍ തന്നെയാണ് നടത്തുന്നത്.
മേല്‍പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലെവല്‍ ക്രോസുകളില്ലാത്ത കേരളം എന്ന സ്പ്‌നം സാക്ഷാല്‍ക്കരിക്കാനാകും.
മേല്‍പ്പാലങ്ങള്‍ വരുന്ന സ്ഥലങ്ങള്‍
1.പുതുക്കാട്, ഇരിഞ്ഞാലക്കുട റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -പള്ളി ഗേറ്റ്,
2. അമ്പലപ്പുഴ, ഹരിപ്പാട് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -തൃപ്പാകുടം ഗേറ്റ്,
3. അങ്ങാടിപ്പുറം, വാണിയമ്പലം റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -പട്ടിക്കാട് ഗേറ്റ്,
4. നിലമ്പൂര്‍ യാര്‍ഡ് ഗേറ്റ്
5. ചേപ്പാട്, കായംകുളം റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -കക്കനാട് ഗേറ്റ്
6. ഷൊര്‍ണൂര്‍, അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -ചെറുകര ഗേറ്റ്
7. താനൂര്‍, പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -ചിറമംഗലം ഗേറ്റ്
8. പയ്യന്നൂര്‍, തൃക്കരിപ്പൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -സൗത്ത് തൃക്കരിപ്പൂര്‍ ഗേറ്റ്
9. ഉപ്പള, മഞ്ചേശ്വരം റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ ഉപ്പള ഗേറ്റ്.
10. പറളി, മങ്കര റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -മങ്കര ഗേറ്റ്
11. മുളങ്കുന്നത്തുകാവ്, പൂങ്കുന്നം റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -ആറ്റൂര്‍ ഗേറ്റ്
12. ഒല്ലൂര്‍, പുതുക്കാട് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -ഒല്ലൂര്‍ ഗേറ്റ്
13. കുറുപ്പംതറ, ഏറ്റുമാനൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍-കോതനല്ലൂര്‍ ഗേറ്റ്
14. കരുനാഗപ്പള്ളി, ശാസ്താംകോട്ട റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -ഇടക്കുളങ്ങര ഗേറ്റ്
15. കടക്കാവൂര്‍, മുരുക്കുംപുഴ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍-ആഴൂര്‍ ഗേറ്റ്
16. കൊല്ലം, മയ്യനാട് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍-പോളയത്തോട് ഗേറ്റ്
17. പയ്യന്നൂര്‍, തൃക്കരിപ്പൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -ഒളവര ഗേറ്റ്
18. കായംകുളം, ഓച്ചിറ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍, താമരക്കുളം ഗേറ്റ്
19 പാപ്പിനിശ്ശേരി, കണ്ണപുരം റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -കണ്ണപൂരം ഗേറ്റ്
20. കണ്ണപുരം, പയങ്ങാടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -ചെറുകുന്ന് ഗേറ്റ്
21. ഷൊര്‍ണ്ണൂര്‍, വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -പൈങ്കുളം ഗേറ്റ് ( ചേലക്കര ഗേറ്റ്)
22. കോഴിക്കോട്, കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍- വെള്ളയില്‍ ഗേറ്റ്
23. മാഹി- തലശ്ശേരി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ മാക്കൂട്ടം ഗേറ്റ്
24..തലശ്ശേരി, എടക്കാട്ട് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -മുഴുപ്പിലങ്ങാട് ബീച്ച് ഗേറ്റ്
25.എടക്കാട്ട്, കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -കണ്ണൂര്‍ സൗത്ത് ഗേറ്റ്
26. കണ്ണൂര്‍, വളപട്ടണം റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ -പന്നന്‍പാറ ഗേറ്റ്
27. പയങ്ങാടി, പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ - ഏഴിമല ഗേറ്റ്
28. മേലാറന്നൂര്‍ ഗേറ്റ്,
29. ആവണീശ്വരം
30. ചങ്ങന്‍കുളങ്ങര.
31. വവ്വാക്കാവ്
32.മുരുകാലയം,
33. കെല്‍ട്രോണ്‍
34. വയലാര്‍
35. പതിനൊന്നാം മൈല്‍ (ആലപ്പുഴ)
36. പാതിരാപ്പള്ളി
37. തുമ്പോളി
38.ആശാന്‍ കവല
39. റെസ്റ്റ് ഹൗസ്
40. പറവൂര്‍
41.പുന്നപ്ര
42.തങ്കി -ഒറ്റപ്പന
43. വെല്ലാഞ്ചിറ
44.തകഴി
45. തുറവൂര്‍
46. ചേര്‍ത്തല
47. കണിച്ചുകുളങ്ങര (അ്ര്‍ത്തുങ്കല്‍)
48. കല്ലന്‍
49 തിരുവിഴ നോര്‍ത്ത്
50. അകപ്പറമ്പ്
51. തൃശൂര്‍ ടൗണ്‍
52. മുള്ളൂര്‍ക്കര
53. മരതക്കുന്ന്
54. യാക്കര
55. മേലത്തൂര്‍
56. വാണിയമ്പലം ഗേറ്റ്
57. കോയാ റോഡ്
58. പൂക്കാട്
59 പൊയില്‍ക്കാവ്
60. ടെമ്പിള്‍ ഗേറ്റ്
61. ടെലി ഗേറ്റ്
62 മദൂം
63. ആനയിടുക്ക്
64. ബീച്ച്
65. കന്‍വാതീര്‍ത്ത്
66 പള്ളിക്കര
(ഇതില്‍ നിലമ്പൂര്‍ ഗേറ്റിലും കോഴിക്കോട് വെള്ളയിലും അടിപ്പാലങ്ങളാണ്).
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരണം
ആര്‍.വി.എന്‍.എല്ലുമായി ചേര്‍ന്ന് കെ-റെയില്‍ നടപ്പാക്കുന്ന മറ്റൊരു പ്രധാന പദ്ധതിയാണ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരണം. 439 കോടി രൂപയുടെ കരാറാണ് കെ.ആര്‍.ഡി.സില്‍-ആര്‍.വി.എന്‍.എല്‍ സഖ്യം സ്വന്തമാക്കിയത്.
വിമാനത്താവളങ്ങളുടെ മാതൃകയില്‍ നിര്‍മിക്കുന്ന പുതിയ സ്റ്റേഷനില്‍ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. നിര്‍മാണ പ്രവൃത്തികള്‍ അതിവേഗം പുരോഗമിക്കുകയാണ്.
42 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് കരാര്‍.
വര്‍ക്കല ശിവഗിരി റെയില്‍വേ സ്റ്റേഷന്‍
നവീകരണം
കെ-റെയില്‍ ഏറ്റെടുത്ത പ്രധാന പ്രൊജക്ടുകളില്‍ ഒന്നാണ് വര്‍ക്കല ശിവഗിരി റെയില്‍വേ സ്റ്റേഷന്‍ നവീകരണ പ്രവൃത്തി. ആര്‍.വി.എന്‍.എല്ലുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 123.36 കോടി രൂപയാണ് ചെലവ്.
വര്‍ക്കല ശിവഗിരി റെയില്‍വേ സ്‌റ്റേഷന്‍ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ്രവൃത്തി അതിവേഗത്തില്‍ മുന്നേറുന്നു. പ്രധാന കെട്ടിടത്തിന്റെ ഘടന ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. മുപ്പത് മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. നിശ്ചിത സമയത്തിനും ആറു മാസം മുമ്പേ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വിധത്തിലാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുന്നതോടൊപ്പം അന്താരാഷ്ട്ര നിലാവാരത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ച 100 റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ് വര്‍ക്കല.
ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം
കെ-റെയില്‍ നടപ്പാക്കുന്ന മറ്റൊരു പ്രധാന പദ്ധിതയാണ് എറണാകുളം സൗത്ത് മുതല്‍ വള്ളത്തോള്‍ നഗര്‍ വരെ ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം നടപ്പാക്കുന്ന പ്രവൃത്തി. 156.47 കോടി രൂപയുടെ പദ്ധതി 750 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് കരാര്‍. ആര്‍.വി.എ്ന്‍.എല്ലുമായി ചേര്‍ന്നാണ് ഈ പദ്ധതിയും കെ-റെയില്‍ ഏറ്റെടുത്തിരിക്കുന്നത്.
102.74 കിലോ മീറ്റര്‍ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിങ് (എബിഎസ്) സംവിധാനം സ്ഥാപിക്കുന്നത്.
കേരളത്തില്‍ ഇതാദ്യമായാണ് ഒരു സെക്ടറില്‍ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ പോകുന്നത്. സംവിധാനം നിലവില്‍ വരുന്നതോടെ, പാതയിലൂടെ കടന്നു പോകുന്ന സര്‍വീസുകളുടെ ഇടവേള കുറയും. അപ്പോള്‍ കൂടുതല്‍ സര്‍വീസുകള്‍ ഒരേ പാതയില്‍ ഏര്‍പ്പെടുത്താന്‍ കഴിയും. പാതയുടെ ശേഷി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നതാണ് ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിംഗ് സംവിധാനത്തിന്റെ പ്രധാന സവിശേഷത.
റെയില്‍പ്പാതയിലെ കവച് സുരക്ഷാ സംവിധാനം
കെ-റെയില്‍ നടപ്പാക്കുന്ന മറ്റൊരു സുപ്രധാന പദ്ധതിയാണ് എറണാകുളം സൗത്ത് മുതല്‍ ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വരെയുള്ള റെയില്‍പ്പാതയില്‍ കവച് സുരക്ഷാ സംവിധാനം. എസ്.എസ് റെയിലുമായി ചേര്‍ന്നാണ് കെ-റെയില്‍ ഈ പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്്. 105. 80 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി 18 മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് കരാര്‍. എറണാകുളം സൗത്ത് മുതല്‍ ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വരെ 106.8 കിലോമീറ്ററാണ് പദ്ധതിയുടെ ദൈര്‍ഘ്യം. പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു.
കേരളത്തില്‍ കവച് സുരക്ഷാ സംവിധാനം നടപ്പിലാകുന്ന ആദ്യ സെക്ടറായിരിക്കും ഇത്. എറണാകുളം മുതല്‍ വള്ളത്തോള്‍ നഗര്‍ വരെയുള്ള സെക്ടറില്‍ ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനു പിന്നാലെയാണ് പുതിയ പദ്ധതി. ഓട്ടോ മാറ്റിക് സിഗ്നലിംഗ് പദ്ധതി നടപ്പാക്കുന്നത് കെ-റെയില്‍-ആര്‍.വി.എന്‍.എല്‍ സഖ്യമാണ്.
ട്രെയിനുകള്‍ കൂട്ടിമുട്ടുന്നത് ഒഴിവാക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേയ്ക്കു വേണ്ടി റിസര്‍ച്ച് ഡിസൈന്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ച സംവിധാനമാണ് കവച്.
കണ്‍സല്‍ട്ടന്‍സി പ്രൊജക്ടുകള്‍
സ്മാര്‍ട് സിറ്റി -(1400 കോടി)
കെ.എസ്.ആര്‍.ടി.സി ഇ ടിക്കറ്റിംഗ്
കിഫ്ബി പദ്ധതികള്‍ (ശ്രീകാര്യം ഫ്‌ളൈ ഓവര്‍, വെള്ളായണി കായല്‍-കാക്കാമുല ബണ്ട് റോഡ്, വെഞ്ഞാറമ്മൂട് ഫ്‌ളൈ ഓവര്‍)
കെ.എം. ആര്‍.എല്‍ കൊച്ചി മെട്രോ രണ്ടാം ഘട്ടം ഡി.പി,ആര്‍
കെ-ബിഐപിയുടെ വിവിധ വികസന പദ്ധതികള്‍
ഇടുക്കി, വയനാട്. കാസര്‍കോട് എയര്‍ സ്ട്രിപ്പ് ഫീസിബിലിറ്റി റിപ്പോര്‍ട്ട്

27/05/2026
16/05/2026
01/05/2026
15/04/2026
20/03/2026
03/03/2026
31/12/2025
24/12/2025