12/09/2020
തിരുവോണ ദിവസത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ ഖദറിട്ട കോൺഗ്രസിൻ്റെ അക്രമ രാഷ്ട്രീയത്തിനെതിരെയും മദ്യവ്യാപാരിയുടെ മരണവ്യാപാരം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി Sfi Mangalapuram ഏര്യാ കമ്മിറ്റി സംഘടിപ്പിച്ച #തെരുവു_വിചാരണ വിദ്യാർത്ഥി ധർണ്ണ മുൻ ലോക്സഭാംഗവും മുൻ SFI ജില്ലാ പ്രസിഡൻ്റുമായ ഡോ.എ സമ്പത്ത് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം A M Ansari, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം Rahul A R, സിപിഐ എം മംഗലപുരം ഏര്യാ സെക്രട്ടറി മധു മുല്ലശ്ശേരി, ബിന്ദു ടീച്ചർ തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
29/07/2020
സംസ്ഥാന സർക്കാരിനെയും, സർവ്വകലാശാലയും മറികടന്ന് ഓട്ടോണമസ് കോളേജുകൾ അനുവദിച്ച യുജിസി നടപടിയിൽ പ്രതിഷേധിച്ച് SFI സംസ്ഥാന വ്യാപക പ്രതിഷേധത്തിൻ്റെ ഭാഗമായി SFI മേനംകുളം ലോക്കൽ കമ്മിറ്റി
07/07/2020
പ്രിയ സഖാവ് ചിറക്കൽസുരേന്ദ്രൻ കുറച്ചു മുന്നേ മരണപെട്ടു. ആദരാജ്ഞലികൾ 🌹
02/07/2020
#വട്ടവടയുടെ_ഓർമ്മയ്ക്ക്
പ്രിയപെട്ടവരെ സഖാവ് അഭിമന്യുവിന്റെ ഇനിയും മരിക്കാത്ത ഓർമകൾക്ക് ഇന്ന് രണ്ടുവർഷമാകുന്നു. ഓരോ രക്തസാക്ഷിയും തന്റെ ജീവിതം ഈ മണ്ണിൽ രക്തംകൊണ്ട് അടയാളപ്പെടുത്തുകയാണ്. അങ്ങനെയുള്ള അടയാളപ്പെടുത്തലുകൾ ഈ പ്രസ്‌ഥാനമുള്ള കാലംവരെയും ഓർമ്മിക്കുകയുംചെയ്യും. തെരുവിൽ ചോരയിലിക്കുന്ന പോരാട്ടം മാത്രമല്ല മനുഷ്യജീവന് വേണ്ടിയും തങ്ങളുടെ ചുടുരക്തം പകർന്നു നൽകാനും ഞങ്ങൾക്ക് മടിയില്ല. അഭിമന്യു ദിനത്തിൽ വട്ടവടയുടെ ഓർമ്മക്ക് എന്ന പേരിൽ എസ്എഫ്ഐ മംഗലപുരം ഏരിയ കമ്മിറ്റി ബ്ലഡ് ഫോഴ്സ് വെബ് ഡയറക്ടറിക്കു രൂപം നല്കിയിരിക്കിന്നു. മുൻപ് ഉണ്ടായിരുന്ന ഇൻ്റർനെറ്റ് അധിഷ്ഠിത രക്തദാന സേവനങ്ങളിൽ നിന്നും വ്യത്യസ്തമായി കൃത്യമായ അപ്ഡേഷനുകൾക്ക് കഴിയുന്ന തരത്തിലാണ് ഈ ഡയറക്ടറി രൂപം കൊടുത്തിരിക്കുന്നത്. വെബ് ഡയറക്ടറിയുടെ ഉദ്ഘാടനം ബഹു. തിരുവന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു നിർവഹിച്ചു. വെബ് ഡയറക്ടറി ഞങ്ങൾക്കായി രൂപകല്പന ചെയ്ത പ്രീയ സുഹൃത്ത് ഡെയ്ൻ ഡേവിഡിന് നന്ദി ❣️❣️❣️
01/07/2020
അറുത്ത് മാറ്റിയിട്ടും പൊട്ടി മുളക്കുന്ന
വസന്തത്തിന്റെ പേരാണ്.
അഭിമന്യു
നാളെ ജൂലൈ 2-
സഖാവ് അഭിമന്യു
രക്തസാക്ഷിദിനം.
എറണാകുളം മഹാരാജാസ് കോളേജിന്‍റെ മതിലിൽ വർഗീയത തുലയട്ടെ എന്ന് എഴുതിയതിന് SDPI,ക്യാമ്പസ് ഫ്രണ്ട് തീവ്രവാദികൾ ഞങ്ങളുടെ അഭിമന്യുവിന്‍റെ ചങ്കിൽ കത്തിയിറക്കി ജീവനെടുത്തു.
അവനെഴുതിയ വാക്കുകൾ ഞങ്ങൾ ഇനിയും ഉറക്കെ പറയും ഇനിയും എഴുതും.
#വർഗീയത #തുലയട്ടെ
25/05/2020
#ഞങ്ങൾ_സജ്ജരാണ്
SFI മേനംകുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പരീക്ഷ കേന്ദ്രങ്ങളിൽ ഒന്നായ സെന്റ് വിൻസെന്റ് ഹൈസ്കൂൾ അണുവിമുക്തമാക്കുന്ന പ്രവർത്തനം മേനംകുളം ബ്ലോക്ക് ഡിവിഷൻ മെമ്പർ ആശ മോൾ വി എസ്, സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രേംജിത് ചേർന്ന് നിർവ്വഹിച്ചു 🚩
17/04/2020
ലോക്ക് ഡൗൺ കാലത്തെ ബോറടി മാറ്റാം സംഗീതത്തിലൂടെ
ഏപ്രിൽ 20 രാത്രി 7.00 മണിക്ക് പ്രശസ്ത പിന്നണി ഗായകൻ #സിദ്ധാർത്ഥ്മേനോൻ Sfi Mangalapuram ഫെയ്സ് ബുക്ക് പേജിലൂടെ നിങ്ങൾക്കായി ഗാനങ്ങൾ അവതരിപ്പിക്കുന്നു...
https://www.facebook.com/SFI-Mangalapuram-340486543128549/
20/12/2019
വെടിവെയ്ക്കാൻ തോക്ക് കൊണ്ട് നിൽക്കുന്ന പോലീസ് ഉദ്യോസ്ഥന് സമാധാനത്തിന്റ റോസാപ്പൂവ് നൽകുന്ന ആ പെൺകുട്ടിയുടെ കൈയ്യിലിരിക്കുന്ന പ്ലക്കാർഡിൽ ഇങ്ങനെ എഴുതിയിരിക്കുന്നു....,
"My Dad thinks i'm studying history.
He doesn't know that i'm busy making one."
(എന്റെ അച്ഛൻ കരുതുന്നത് ഞാൻ ചരിത്രം പഠിക്കുകയാണെന്നാണ്. പക്ഷേ അദ്ദേഹത്തിനറിയില്ല ഞാൻ ചരിത്രം സൃഷ്ടിക്കുന്ന തിരക്കിലാണെന്ന്)
08/12/2019
എസ് എഫ് ഐ മംഗലപുരം ഏരിയ പഠന ക്യാമ്പ്