07/03/2026
സംഘടനയുടെ
അഭിമാന നിമിഷം
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from RYF Kerala, Political organisation, Plamoodu, Thiruvananthapuram.
07/03/2026
സംഘടനയുടെ
അഭിമാന നിമിഷം
20/02/2026
പിണറായി കാലം
11/02/2026
February12
Labour's Strike
09/02/2026
കേരള പി എസ് സി നിയമനങ്ങളുടെ നേർ ചിത്രമാണ്:
അസി: പ്രെഫസർ
റാങ്ക് പട്ടിക.
ആർ വൈ എഫ്
കൊല്ലം :
കേരളത്തിലാണ് ഏറ്റവും
കൂടുതൽ സർക്കാർ നിയമനങ്ങൾ
എന്നത് സർക്കാരിൻ്റെ തള്ള് മാത്രമാണെന്ന്
ആർ വൈ എഫ് സംസ്ഥാന പ്രസിഡൻറ് ഉല്ലാസ് കോവൂരും സെക്രട്ടറി വിഷ്ണുമോഹനും അഭിപ്രായപ്പെട്ടു. കേരളത്തിൽ വിവിധ പിഎസ്‌സി റാങ്ക് ഹോൾഡേഴ്സ് സംഘടനകൾ നടത്തിയ
സമരങ്ങൾപോലും പരിഗണിക്കാത്ത
ഭരണമായിരുന്നു കേരളത്തിലേത്.
മറ്റു സംസ്ഥാനങ്ങളിൽ പോലീസ്, ഫയർഫോഴ്സ്,ഫോറസ്റ്റ് ഉൾപ്പെടെയുള്ള യൂണിഫോം പോസ്റ്റുകളിലേക്കും പൊതുമേഖല സ്ഥാപനങ്ങളിലേക്കും വിവിധങ്ങളായ റിക്രൂട്ട്മെൻ്റ് ബോർഡുകൾ വഴിയാണ് സർക്കാർ നിയമനങ്ങൾ നടക്കുന്നത്. കേരളത്തിൽ പി എസ് സി വഴി മാത്രമാണ് സർക്കാർ നിയമനങ്ങളുടെ 90% നികത്തപ്പെടുന്നത്.
അപ്പോൾ കേരളത്തിലെ PSC നിയമനങ്ങളുടെ എണ്ണം മറ്റു സംസ്ഥാനങ്ങളിലെ സർക്കാർ നിയമനങ്ങളുടെ എണ്ണത്തെക്കാൾ കൂടുന്നു എന്നത് കളവും വസ്തുതാ വിരുദ്ധവുമാണ്.
സംസ്ഥാന സർക്കാർ പുറത്തുവിടുന്ന കണക്ക് പി എസ് സി അയക്കുന്ന നിയമന ഉത്തരവ് മെമ്മോകളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തിയാണ്.എന്നാൽ അഭ്യസ്തവിദ്യർ കൂടുതലുള്ള കേരളത്തിൽ ഒരു ഉദ്യോഗാർത്ഥി തന്നെ വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുകയും എല്ലാ നിയമന ഉത്തരവുകളും കൈപ്പറ്റുകയും ചെയ്യാറുണ്ട്. പക്ഷേ അയാൾ ഒരു സർക്കാർ ഉദ്യോഗം മാത്രമാണ് നേടുന്നത്.
കെഎസ്ആർടിസി ,കെഎസ്ഇബി ഉൾപ്പെടെയുള്ള കേരളത്തിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ സർക്കാർ ഉത്തരവിലൂടെ നിയമനം നിരോധനം നടത്തിയ സർക്കാരാണ് കേരളത്തിലേത്.
കേരളത്തിലെ സ്കൂൾ കോളേജ് അധ്യാപക നിയമനങ്ങൾ നടത്താതെ വർഷങ്ങളോളം താൽക്കാലിക അധ്യാപകരെ നിയമിച്ച് അർഹതപ്പെട്ട തൊഴിലവസരം നിഷേധിക്കപ്പെട്ടവരുടെ എണ്ണം മാത്രം മതി ഈ സർക്കാരിൻറെ യുവജന നയം മനസ്സിലാക്കാൻ.
സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ സർക്കാർ തൊഴിലവസരങ്ങൾ നഷ്ടപ്പെട്ട യുവതലമുറയാണ് ഇപ്പോൾ കേരളത്തിൽ ഉള്ളത് .റാങ്ക് ലിസ്റ്റിൽ പേര് ഉൾപ്പെട്ടിട്ടും ഒന്നാം റാങ്ക് നേടിയിട്ടും പോലും ഒരു നിയമനം പോലും നടത്താതെ കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റുകളുടെ എണ്ണം എടുത്താൽ പിണറായി സർക്കാർ എത്രത്തോളം യുവജന ദ്രോഹം നിലപാടുകളാണ് കഴിഞ്ഞ കാലങ്ങളിൽ സ്വീകരിച്ചത് എന്ന് മനസ്സിലാക്കാൻ സാധിക്കും.വിവിധ വകുപ്പുകളിലായി അനവധിയായ ഒഴിവുകള്‍ ഉണ്ടായിട്ടും
അസിസ്റ്റൻറ് പ്രൊഫസർ മാരുടെ റാങ്ക് പട്ടികയിൽ നിന്ന് നിയമനം നടത്താതെ യോഗ്യതയും കഴിവും ഉള്ള യുവാക്കളെ സർക്കാർ നാടുകടത്താനാണ് ശ്രമിക്കുന്നത്.
RYF
Keeala
29/01/2026
ബേബി ജോൺ അനുസ്മരണം
പ്രതിപക്ഷ നേതാവ്
ശ്രീ. വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു'
പ്രതിപക്ഷ ഉപനേതാവ് ശ്രീ. പി. കെ കുഞ്ഞാലിക്കുട്ടി, സഖാക്കൾ
ഏ ഏ അസീസ് , ഷിബു ബേബിജോൺ,
ബാബു ദിവാകരൻ എന്നിവർ ഉൾപ്പെടെ
സമ്പന്നമായ സ്മൃതി ദിനാചരണം ചവറയിൽ നടന്നു.
08/01/2026
പ്രകൃതി ചൂഷണങ്ങളുടെ യാഥാർത്ഥ്യങ്ങളും പരിഹാരങ്ങളും
ശാസ്ത്രീയമായി നിർവ്വചിച്ച
പരിസ്ഥിതി ശാസ്ത്രജ്ഞൻ ഫ്രെഫ: മാധവ് ഗാഡ്ഗിലിന് അന്ത്യാഞ്ജലികൾ.
RYF
Kerala
20/12/2025
മലയാളികളുടെ പൊതു ജീവിതത്തെ
തന്മയത്തോടെ അഭ്രപാളികളിൽ ഹാസ്യാത്മകവും ചിന്താത്മകവുമായി
എത്തിച്ച പ്രീയ കലാകാരൻ ശ്രീനിവാസൻ്റെ ദേഹവിയോഗത്തിൽ ആർ വൈ എഫ്
സംസ്ഥാന കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. മലയാളികളുടെ കാലാനുഗത പ്രശ്നങ്ങളെയും പ്രത്യേകിച്ച് യുവതിയുവാക്കളുടെ സമകാലിക വിഷയങ്ങളെയും സധൈര്യം സിനിമയിലൂടെ സംവദിക്കാൻ ശ്രമിച്ച് മാറ്റങ്ങൾ സൃഷ്ട്ടിച്ച ശ്രീനിവാസൻ്റെ വിയോഗം സിനിമ - സാംസ്കാരിക ലോകത്തിന് മാത്രമല്ല കേരളത്തിൻ്റെ പൊതുജീവിതത്തിന് കൂടി തീരാ നഷ്ട്ടമാണ്.
RYF
Kerala
മെഡിക്കൽ കോളേജ്
അനാസ്ഥയിൽ മരണപ്പെട്ട
വേണുവിൻ്റെ മരണം.
അന്വേഷണ
മേധാവിയായ
മെഡിക്കൽ എജ്യുകേഷൻ
ഡയറക്ടറേ ഉപരോധിച്ച ശേഷം
RYF സംസ്ഥാന സെക്രട്ടറി
വിഷ്ണു മോഹൻ
മാധ്യമങ്ങളെ കണ്ടപ്പോൾ.
13/11/2025
RYF സമരവിജയം:
സിന്ധുവിനെ ഡോക്ടർമാരുടെ
അന്വേഷണ സംഘം വീട്ടിലെത്തി തെളിവെടുക്കും.
പന്മന സ്വദേശി വേണുവിൻ്റെ മരണം: വകുപ്പ്തല അന്വേഷണം നടത്തുന്ന
മെഡിക്കൽ കൊളിജിയേറ്റ് ഡയറക്ടറെ RYF ഉപരോധിച്ചു.
മെഡിക്കൽ കോളജിൻ്റെ അനാസ്ഥ മൂലം മരണപ്പെട്ട ചവറ പന്മന സ്വദേശി വേണുവിൻ്റെ മരണത്തെ തുടർന്നുള്ള അന്വേഷണ പ്രഹസനത്തിനെതിര RYF ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ: വിശ്വനാഥനെ ഉപരോധിച്ചു. മരണപ്പെട്ട വേണുവിൻ്റെ ഭാര്യ സിന്ധുവിനെ മരണാനന്തര ചടങ്ങ് കഴിയുന്നതിന് മുൻപേ ഡോക്ടർമാരുടെ അന്വേഷണ സംഘത്തിൻ്റെ തിരുവനന്തപുരത്തെ ഒഫീസിൽ
ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഹാജരാകണം എന്ന നോട്ടീസ് അവരെ ഭയപ്പെടുത്തുന്നതിനാണ്. പരാതിക്കാരിയും ഇരയുമായ സിന്ധുവിനെ മാനസികമായി തകർക്കുന്നതാണ് ഇത്തരം നടപടികൾ. ആ നോട്ടീസ് പിൻവലിച്ച് അന്വേഷണ സംഘം അവരുടെ വീട്ടിൽ എത്തി മൊഴിയെടുക്കണമെന്ന ആവിശ്യം അംഗീകരിച്ച് ഔദ്യോഗിക അറിയിപ്പ് നൽകിയതിനെ തുടർന്നാണ് ഉപരോധംഅവസാനിപ്പിച്ചത്.
ഉപരോധനത്തിന് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹൻ , ദേശീയ ജോ : സെക്രട്ടറി അഡ്വ: കാട്ടൂർ കൃഷ്ണകുമാർ , ഫെബി സ്റ്റാൻലി , സുബാഷ് എസ് കല്ലട , ത്രിദീപ് കുമാർ എന്നിവർ നേതൃത്വം നൽകി.
06/11/2025
ഒരു സർക്കാർ
തൻ്റെ പൗരരെ
കൊന്നൊടുക്കുകയാണ്.
മരണം മുന്നിൽ കണ്ട്
അദ്ദേഹം പറഞ്ഞതൊക്കെയും
മരണമൊഴിയാണ്..
ഈ സർക്കാരിൻ്റെ
അവകാശവാദങ്ങൾക്ക്
മേലുള്ള കുറ്റപത്രമാണത്.
RYF
Kerala
02/11/2025
മഹനീയ
ചരിത്രം
അഭിമാനം