NIMS Medicity

NIMS Medicity

Share

NIMS Heart Foundation is one of the biggest Heart hospitals in South India.

03/06/2026

നെയ്യാറ്റിൻകര പ്രസ്സ് ക്ലബ്, നിംസ് മെഡിസിറ്റി, ഗാന്ധി മിത്രമണ്ഡലം സംയുകതമായി സംഘടിപ്പിക്കുന്ന ലഹരിക്കെതിരെയുള്ള കരുതൽ യാത്രയിൽ എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Photos from NIMS Medicity's post 01/06/2026

അക്ഷരമുറ്റത്തേക്ക് സ്നേഹസമ്മാനങ്ങളുമായി വീണ്ടുമെത്തി ;
ഓർമ്മകൾ പങ്കുവെച്ച് നിംസ് മെഡിസിറ്റി എം.ഡി എം.എസ്. ഫൈസൽ ഖാൻ
​ഊരൂട്ടുകാല ഗവ. എം. ടി. എച്ച്.എസ് സ്‌കൂളിലെ പ്രവേശനോത്സവ മുറ്റത്ത് താൻ അക്ഷരവെളിച്ചം നുകർന്ന് വളർന്ന അതേ വിദ്യാലയത്തിന്റെ മുറ്റത്തേക്ക്, സ്നേഹത്തിന്റെയും കരുതലിന്റെയും വലിയൊരു സമ്മാനപ്പൊതിയുമായി ആ പഴയ വിദ്യാർത്ഥിയായ നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം. എസ്. ഫൈസൽ ഖാൻ.തന്റെ പ്രിയപ്പെട്ട വിദ്യാലയത്തിലേക്ക്, ഒരുപിടി നല്ല ഓർമ്മകളുമായാണ് അദ്ദേഹം കടന്നുവന്നത്. ബെഞ്ചിലിരുന്ന് പഠിച്ച കാലവും, അധ്യാപകരുടെ ശാസനകളും, കൂട്ടുകാരുമൊത്തുള്ള കളിച്ചിരികളും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചപ്പോൾ അതൊരു വലിയ പ്രചോദനമായി മാറി. എത്ര ഉയരങ്ങളിലെത്തിയാലും സ്വന്തം വേരുകളെ മറക്കരുതെന്ന വലിയൊരു പാഠമാണ് ആ വാക്കുകളിൽ നിറഞ്ഞത്.
​സ്‌കൂൾ മുറ്റത്തേക്ക് ആദ്യമായി കാലെടുത്തുവെച്ച കുരുന്നുകളെ മധുരപലഹാരങ്ങളും പഠനോപകരണങ്ങളും അടങ്ങിയ സ്നേഹസമ്മാനങ്ങൾ നൽകിയാണ് അദ്ദേഹം വരവേറ്റത്. അതോടൊപ്പം, കഴിഞ്ഞ പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച് വിദ്യാലയത്തിന്റെ പെരുമ ഉയർത്തിയ മിടുക്കരെ അദ്ദേഹം ഹൃദയപൂർവ്വം അനുമോദിക്കുകയും ചെയ്തു.
​വിദ്യാലയമെന്നത് വെറും കോൺക്രീറ്റ് കെട്ടിടമല്ല, മറിച്ച് സ്വപ്നം കാണാൻ പഠിപ്പിക്കുന്ന പുണ്യഭൂമിയാണെന്ന് ഈ സന്ദർശനത്തിലൂടെ അദ്ദേഹം ഒരിക്കൽ കൂടി അടിവരയിട്ടു. കുരുന്നുകളുടെ പുഞ്ചിരിയും പഴയകാല ഓർമ്മകളുടെ ഈർപ്പവും ചേർന്ന ആ നിമിഷം ഊരൂട്ടുകാല സ്‌കൂളിന്റെ ചരിത്രത്തിലെ ഏറ്റവും മനോഹരമായൊരു പ്രവേശനോത്സവ ചിത്രമായി മാറി. എസ്. എം. സി ചെയർമാൻ റെനെ ഗ്ലാഡ്സ്റ്റൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. മഞ്ജു രാജേഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ് മാസ്റ്റർ ശ്രീ. സോണിലാൽ സി ഗ്യാര സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്‌കൂൾ സീനിയർ അസിസ്റ്റൻ്റ് ശ്രീമതി.ഗിരിജ ടീച്ചർ നന്ദി അർപ്പിച്ചു

Photos from NIMS Medicity's post 01/06/2026

ബോൺ @ നിംസിന്റെ അഭിമാനം; പത്താം ക്ലാസ് പരീക്ഷയിൽ 99% മാർക്കോടെ തിളക്കമാർന്ന വിജയം നേടിയ സെയ്‌റ ഫാത്തിമയ്ക്ക് നിംസ് മെഡിസിറ്റിയുടെ സ്നേഹാദരം
വിവേകാനന്ദ പബ്ലിക് സ്കൂളിൽ നിന്നും പത്താം ക്ലാസ് പരീക്ഷയിൽ 99 ശതമാനം മാർക്കോടെ സ്കൂൾ ടോപ്പറായി ഉന്നത വിജയം കൈവരിച്ച സെയ്‌റ ഫാത്തിമയ്ക്ക് നിംസ് മെഡിസിറ്റിയുടെ സ്നേഹാദരം. നിംസ് മെഡിസിറ്റിയിൽ ജനിച്ച കുട്ടികളുടെ കൂട്ടായ്മയായ 'ബോൺ @ നിംസ്' (Born @ NIMS) അംഗം കൂടിയാണ് ഈ മിടുക്കി.
​വഴിമുക്ക് മുഹമ്മദ് ഹൗസിൽ ബൈജു. എം - മുബീന. എച്ച് ദമ്പതികളുടെ മകളായ സെയ്‌റ ഫാത്തിമയുടെ വസതിയിലെത്തി നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ ശ്രീ.എം.എസ്. ഫൈസൽ ഖാൻ നേരിട്ടാണ് അനുമോദനങ്ങൾ അറിയിച്ചതും ഉപഹാരം സമർപ്പിച്ചതും. മികച്ച വിജയം നേടി ബോൺ @ നിംസ് കൂട്ടായ്മയ്ക്കും നിംസ് കുടുംബത്തിനും അഭിമാനമായി മാറിയ സെയ്‌റയുടെ നേട്ടം ഏറെ സന്തോഷം നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ. എ. സജു, സീനിയർ മാനേജർ രാജേഷ് കുമാർ. എസ്. വി എന്നിവരും പങ്കെടുത്തു. സെയ്‌റയുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിംസ് കുടുംബത്തിന്റെ പൂർണ്ണ പിന്തുണയും ആശംസകളും നേർന്നു.

01/06/2026

പുത്തൻ പ്രതീക്ഷകളുമായി പുതിയൊരു അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും നിംസ് കുടുംബത്തിന്റെ ആശംസകൾ .....
NIMS Medicity NICHE University

30/05/2026

നിംസ് മെഡിസിറ്റിയിൽ പ്രത്യാശയുടെ നൂറിലധികം പുഞ്ചിരികൾ !
സഹോദര സ്നേഹത്തിൻ്റെ തണലിൽ ജഗൻ സിൽവസ്റ്റർ വീണ്ടും ജീവിതത്തിലേക്ക്.......
​ഒരു മനുഷ്യൻ്റെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ വെളിച്ചം തിരിച്ചുകൊണ്ടുവരുക എന്നതിനേക്കാൾ വലിയ പുണ്യം മറ്റെന്തുണ്ട് ? 2018-ൽ നിംസ് മെഡിസിറ്റിയിൽ തുടക്കം കുറിച്ച വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ വിഭാഗം ഇന്ന് നൂറിലധികം മനുഷ്യർക്കാണ് പുതിയ ജീവിതം സമ്മാനിച്ചിരിക്കുന്നത്. ആ വിജയയാത്രയിലെ ഏറ്റവും ഹൃദയസ്പർശിയായ ഒരു അധ്യായമാണ് കൊല്ലംകോട് സ്വദേശിയായ ജഗൻ സിൽവസ്റ്ററുടേത്.
​മരണത്തിൻ്റെ നിഴലിൽ നിന്ന്, വേദനകളുടെ നാളുകളിൽ നിന്ന് ജഗൻ ഇന്ന് പുഞ്ചിരിയോടെ ജീവിതത്തിലേക്ക് മടങ്ങിവന്നിരിക്കുന്നു. ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു അദ്ദേഹത്തിൻ്റെ ശസ്ത്രക്രിയ. തൻ്റെ പ്രിയപ്പെട്ട സഹോദരന് ജീവൻ്റെ പകുതി പകുത്തുനൽകാൻ ആ സഹോദരി കാണിച്ച സ്നേഹവും ധീരതയുമാണ് ഈ അതിജീവനത്തിൻ്റെ അടിത്തറ. രക്തബന്ധത്തിൻ്റെ ആഴവും ഉപാധികളില്ലാത്ത സ്നേഹവും പ്രകടിപ്പിച്ചുകൊണ്ട് ആ സഹോദരി തൻ്റെ വൃക്ക ജഗന് ദാനം ചെയ്യുകയായിരുന്നു.
​"എനിക്ക് നഷ്ടപ്പെട്ടുപോയെന്ന് കരുതിയ ജീവിതമാണ് നിംസ് മെഡിസിറ്റിയിലൂടെ എനിക്ക് തിരികെ ലഭിച്ചത്. എൻ്റെ സഹോദരി തന്ന ജീവനും ഡോക്ടർമാരുടെ കരുതലും ഉള്ളിലിടത്തോളം കാലം ഈ നന്ദി അവസാനിക്കില്ല," ജഗൻ സിൽവസ്റ്റർ തൻ്റെ അനുഭവം പങ്കുവെച്ചു കൊണ്ട് പറയുന്നു.
​നിംസ് മെഡിസിറ്റി മെഡിക്കൽ അഡ്മിനിസ്ട്രേറ്റീവും ചീഫ് നെഫ്രോളജിസ്റ്റുമായ ഡോ. മഞ്ജു തമ്പിയുടെ നേതൃത്വത്തിലുള്ള നെഫ്രോളജി വിഭാഗത്തിൻ്റെ അർപ്പണബോധവും മികച്ച പരിചരണവുമാണ് ജഗൻ്റെയും മറ്റ് നൂറിലധികം രോഗികളുടെയും മുഖത്ത് ഇന്ന് കാണുന്ന പ്രത്യാശയ്ക്ക് കാരണം. അത്യാധുനിക സൗകര്യങ്ങളും വിദഗ്ദ്ധരായ മെഡിക്കൽ സംഘത്തിൻ്റെ കാരുണ്യപൂർവ്വമായ സമീപനവും നിംസിനെ ഈ രംഗത്ത് വേറിട്ടു നിർത്തുന്നു.
​കേവലം ചികിത്സ എന്നതിനപ്പുറം, രോഗിയുടെയും കുടുംബത്തിൻ്റെയും കണ്ണീരൊപ്പാൻ, അവർക്ക് താങ്ങായി നിൽക്കാൻ നിംസ് മെഡിസിറ്റി എന്നും മുന്നിലുണ്ട്.
നൂറിലധികം വിജയകരമായ ശസ്ത്രക്രിയകൾ പിന്നിടുമ്പോൾ, അത് കേവലം അക്കങ്ങൾ മാത്രമല്ല; മറിച്ച് നൂറിലധികം കുടുംബങ്ങളുടെ തണൽ തിരികെ നൽകിയതിൻ്റെ സംതൃപ്തി കൂടിയാണ്

Photos from NIMS Medicity's post 30/05/2026

ക്ഷയരോഗ വിമുക്തമായ നല്ലൊരു നാളേയ്ക്കായി
നിംസ് മെഡിസിറ്റിയിൽ
'ഡോക്ടേഴ്സ് മീറ്റ്' സംഘടിപ്പിച്ചു.
തിരുവനന്തപുരം ഡിസ്ട്രിക്ട് ടി.ബി ഓഫീസർ ഡോ. ധനുജ നേതൃത്വം നൽകി. രോഗലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിലൂടെയും, ആരോഗ്യരംഗത്തെ കൂട്ടായ പ്രവർത്തനങ്ങളിലൂടെയും ക്ഷയരോഗത്തെ സമൂഹത്തിൽ നിന്ന് പൂർണ്ണമായി തുടച്ചുനീക്കാൻ സാധിക്കുമെന്ന് ഡോ. ധനുജ ഓർമ്മിപ്പിച്ചു. പൊതുജനാരോഗ്യ സംരക്ഷണത്തിൽ എന്നും മുൻപന്തിയിലുള്ള നിംസ് മെഡിസിറ്റി, സർക്കാരിൻ്റെ രോഗനിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. നിംസിലെ വിദഗ്ദ്ധ ഡോക്ടർമാരും , ആരോഗ്യ പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.

Photos from NIMS Medicity's post 30/05/2026

ക്യാമ്പ് നമ്പർ : 6703
ആറ്റിങ്ങൽ
നിംസ് മെഡിസിറ്റി, സായി ഗ്രാമം സംയുക്തമായി സംഘടിപ്പിച്ച സൗജ്യന്യ മെഡിക്കൽ ക്യാമ്പ്

27/05/2026

🌙✨ Eid Mubarak from NIMS Medicity ✨🌙

May this blessed occasion bring peace, happiness, good health, and endless blessings to you and your family. 🤍
Let’s celebrate the spirit of love, kindness, and togetherness this Eid. 🌸🌙

Photos from NIMS Medicity's post 26/05/2026

കെ.എസ്.ആർ.ടി.സി പാപ്പനംകോട് ഡിപ്പോയിലെ ജീവനക്കാർക്ക് ആരോഗ്യ സുരക്ഷയൊരുക്കി നിംസ് മെഡിസിറ്റി !
​കെഎസ്ആർടിസി പാപ്പനംകോട് യൂണിറ്റിലെ ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ കൈകോർത്ത് നിംസ് മെഡിസിറ്റി. ജീവനക്കാർക്കായി ഒരുക്കുന്ന പ്രത്യേക 'ആരോഗ്യ സുരക്ഷാ പദ്ധതി'ക്ക് ഔദ്യോഗിക തുടക്കമായി.
​നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ. എ. സജു, പാപ്പനംകോട് ഡിപ്പോ എ.ടി.ഒ ശ്രീ. അനിൽകുമാറിന് ഷീൽഡ് കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. നിംസ് മെഡിസിറ്റി സീനിയർ മാനേജർ ശ്രീ. രാജേഷ് കുമാർ. എസ്. വി , പ്രോജക്ട് മാനേജർ ശ്രീ. കിഷോർ ,കെ.എസ്.ആർ.ടി.സി കൺട്രോളിംഗ് ഇൻസ്പെക്ടർ
ശ്രീ.ഷാജി എ. എസ്,
​ജില്ലാ കോർഡിനേറ്റർ, ബി.ടി.സി.
ശ്രീ.ജയകുമാർ വി. എ ,
​ട്രിപ്പ് കോർഡിനേറ്റർ, ബി.ടി.സി. (BTC)
ശ്രീ.ശ്രീജിത്ത് കെ ,
​യൂണിറ്റ് കോർഡിനേറ്റർ, ബി.ടി.സി. പാപ്പനംകോട്
ശ്രീ. അനു മോഹൻ എന്നിവർ സന്നിഹിതരായിരുന്നു.
യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി രാപ്പകൽ അധ്വാനിക്കുന്ന ജീവനക്കാർക്ക് ഈ പദ്ധതി വലിയൊരു കരുതലായിരിക്കും. ആരോഗ്യപൂർണ്ണമായ ഒരു സമൂഹത്തിനായി നിംസ് മെഡിസിറ്റിയുടെ മറ്റൊരു സുപ്രധാന ചുവടുവെപ്പാണ്.

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


NIMS Medicity, Aralumoodu, Neyyattinkara
Thiruvananthapuram
695123