KSRTC Trivandrum

Call Directions Website Contact the organization

KSRTC Trivandrum An unofficial page of KSRTC for the updates about various KSRTC depots & Services in Trivandrum, This page stands for promoting KSRTC bus services.

Managed by Team SPORT [Society For Promotion Of Road Transport]TVM unit.

BTC PARASSALA ഏപ്രിൽ മാസത്തെ വെക്കേഷൻ ട്രിപ്പുകൾ 9895266476
16/03/2026

BTC PARASSALA ഏപ്രിൽ മാസത്തെ വെക്കേഷൻ ട്രിപ്പുകൾ 9895266476

രാഷ്ട്രീയ വെല്ലുവിളികൾ അവസാനിപ്പിക്കാറായില്ലേ?■ Smart City ഇലക്ട്രിക്ക് ബസ്സുകൾ ഓടിക്കുന്നതിനെക്കുറിച്ച് ഗതാഗത മന്ത്രിയു...
01/01/2026

രാഷ്ട്രീയ വെല്ലുവിളികൾ അവസാനിപ്പിക്കാറായില്ലേ?
■ Smart City ഇലക്ട്രിക്ക് ബസ്സുകൾ ഓടിക്കുന്നതിനെക്കുറിച്ച് ഗതാഗത മന്ത്രിയും, മേയറും തമ്മിൽ നടത്തിയ രാഷ്ട്രീയ മാധ്യമ പ്രസ്താവനകൾ നമ്മൾ കണ്ടല്ലോ...!!
ഇതുകൂടെ മാധ്യമങ്ങൾക്ക് ചർച്ച് നൽകുന്നു.
"Central and State Government Share: The primary source, accounting for approximately 45% of total project funds. This involves a 50:50 cost-sharing model between the central government (which allocated ₹48,000 crore in total) and the respective state governments/Urban Local Bodies (ULBs)" - ഇതാണ് സ്മാർട്ട് സിറ്റി പ്രോജക്ട്.
ഇനി ിരുവനന്തപുരം നഗരത്തിൽ സർവ്വീസ് നടത്തിയിരുന്ന KSRTC ബസ്സുകളുടെ കണക്ക് നമുക്ക് കാണാം
13- ആം നിയമസഭ ചോദ്യനമ്പർ 2151 (ചിത്രം 1) KSRTC തിരുവനന്തപുരം നഗരത്തിൽ സർവ്വീസ് നടത്തിയിരുന്ന സിറ്റി ബസ്സുകളുടെ എണ്ണം ഉത്തരം (ബി) അവസാനഭാഗം സിറ്റി ഫാസ്റ്റ് (അനന്തപുരി ഫാസ്റ്റ്) (ചിത്രം 2 മഞ്ഞ പച്ച) - 249
സിറ്റി (ഓർഡിനറി) (ചിത്രം 3 മഞ്ഞ ചുവപ്പ്) -354
ആകെ - 603 ബസ്സുകളാണ് സിറ്റി സർവ്വീസിന് ഉപയോഗിച്ചിരുന്നത്,
ഇന്ന് - സിറ്റി ഓർഡിനറി ബസ്സുകൾ ഒന്നുപോലുമില്ല, മൊഫ്യൂസൽ - സിറ്റി ലിമിറ്റഡ് സ്റ്റോപ്പ് കാറ്റഗറിയിൽ ഓടേണ്ട സിറ്റി ഫാസ്റ്റുകൾക് പകരം സിറ്റി സർകുലർ 2500₹ വരുമാനത്തിൽ ഓടയിരുന്ന ഇലക്ട്രിക് ബസ്സുകൾ 8000-9000 രൂപയിൽ ഓടുന്നു, അതായത് ഒരു ശരാശരി വലിയ ബസ് ഓടിയാൽ 12000-15000 ₹ വരുമാനം കിട്ടണം.
2019 കോവിഡ് ലോക്ഡൗണിന് ശേഷം KSRTC സിറ്റി ഓർഡിനറിയും, പച്ച മഞ്ഞ നിറത്തിലുള്ള സിറ്റി ഫാസ്റ്റും നിരത്തിൽ നിന്ന് പിൻവലിച്ചു പകരം വിവിധ ജില്ലകൾകായി അനുവദിച്ച ജൻറം സെമിഫ്ലോർ ബസ്സുകൾ ഡീസൽ മൈലേജ് കുറവ് കാരണം നഷ്ടത്തിലായിരുന്ന ബസ്സുകൾ മുഴുവൻ തലസ്ഥാനത്തേക്ക് എത്തിച്ചു, (ശ്രദ്ധിക്കുക ഇവിടെ ഉണ്ടായിരുന്ന 150 കണ്ടംചെയ്ത ജൻറം ബസ്സുകൾക് പകരം) ഈ ബസ്സുകൾ പലതും തസ്ഥാനത്തെ 23 ഡിപ്പോകളിൽ വീതിച്ചു നൽകയിതോടൊപ്പം സിറ്റി ഫാസ്റ്റ് ഓടിയിരുന്ന 2020 കോവിഡ് സമയത്ത് യാർഡിൽ ഇട്ട് നാശം വരുത്തി സ്ക്രാപ്പ് ചെയ്യേണ്ടി വന്ന ബസ്സുകൾ പകരം ഓടിക്കുന്നു. (ഓർക്കുക 354 സിറ്റി ഓർഡിനറി ബസ്സുകൾക് പകരം ഒന്നും ലഭിച്ചിട്ടില്ല)
എന്തുകൊണ്ടാണ് കണ്ടം ചെയ്ത ബസ്സുകൾ പകരം ബസ് ലഭ്യമാകാത്തത് ?
👈 2017 മുതൽ 2025 ഡിസംബർ വരെ KSRTC ആകെ വാങ്ങി നിരത്തിൽ ഇറങ്ങിയത് 450 - 480 ബസ്സുകളാണ്(ബസ്സുകൾ ഡെലിവറി നടന്നുകൊണ്ടിരിക്കുന്നു) ഏകദേശം കണക്ക് ഇങ്ങനെ
KSRTC Leyland Kondody = 100
K-Swift Deluxe (TVS)+ AC (TVS) + Volvo = 110
Bharat Benz Prakash - 1 (Nava Kerala)
Swift Leyland Prakash SF - 150
Swift Electric PMI Mini - 50
Swift Leyland Sleeper Prakash - 2
Tata AC Premium SF -10
Swift TATA Premium SF & FP - 35 (total tender 200)
Eicher Mini- 14
Leyland AC Premium SF - 10
Leyland Linx FP - 10 (37)
-------------
*Trivandrum Corporation* *Smart City Project*
Eicher & PMI mini bus - 130
Leyland Switch D/D - 2 (CC)

സർകാർ ഉത്തരവ് 2010-ൽ സൂപ്പക്ലാസ് ബസ്സുകളുടെ കാലാവധി 5 ആയി നിശ്ചയിച്ചു തുടർന്ന് വന്ന 2011-2016 സർകാർ അത് കൃത്യമായി തുടർന്നു വോൾവോ/ സ്കാനിയ/ഫാസ്റ്റ് /സൂപ്പർ/എക്സപ്രസ്/ഡീലക്സ്/സെമിഫ്ലോർ ശ്രേണികളിയി 2350 ബസ്സുകൾ പുതുതായി നിരത്തിലിറക്കി, തുടർന്ന് വന്ന സർകാർ 2017-2018 ൽ 100 ബസ്സുകളാണ് ഇറക്കിയത്, എന്നിട്ട് സൂപ്പർ ക്ലാസ് ബസ്സുകളുടെ കലാധി നീട്ടി; ഇപ്പോൾ നാല് തവണ നീട്ടി അത് 11 വർഷമായി. KSRTC യുടെ ഔദ്യോഗിക കണക്ക് പ്രകാരം 1300-1600 ഇടയിൽ സൂപ്പർക്ലാസ് ബസ്സുകൾ ഓടുന്നുണ്ട്. കൃത്യമായി 5 വർഷം പഴക്കമുള്ള ബസ്സുകൾ മാറുമ്പോൾ ഇവ കൂട്ടമായി തിരുവനന്തപുരം നഗരത്തിലേക്ക് ആദ്യം സിറ്റി ഫാസ്റ്റായി എത്തും പിന്നീട് ബസ്സുകളുടെ കണ്ടീഷൻ മോശമാകുന്നതനുസരിച്ച് അവ സിറ്റി ഓർഡിനറിയാകും 15 വർഷം പൂർത്തിയാകുമ്പോൾ പൂർണ്ണമായം സ്ക്രാപ്പ് ചെയ്യുന്നു. ഇപ്പോൾ 17-19 വർഷം ആയ ബസ്സുകൾ KSRTC യും സ്വകാര്യ ബസ്സുകളും 2021 ൽ ഇറക്കിയ പ്രത്യക കോവിഡ് ഇളവ് തുടർന്ന് വന്നതിനാൽ സർവ്വീസ് നടത്തുന്നു.

ഇത്തവണ ശബരിമല സ്പെഷ്യൽ സർവ്വീസ് പൂളിൽ S001-ML03/14/2025MES-KSRTC-HQ 27/10/2025 ഉത്തരവ് പ്രകാരം പൂൾ ചെയ്ത 420 ബസ്സുകളിൽ 180 ബസ്സുകൾ തിരുവനന്തപുരം സിറ്റിയിൽ നിന്നെടുത്ത് നിലയ്ക്കൽ - പമ്പ ചെയിൻ സർവ്വീസ് നടത്തുന്നു. (ബാക്കി പൂൾ ചെയ്ത ബസ്സിൽ 8 വർഷത്തിന് താഴെ പഴക്കമുള്ള 10-15 ബസ്സുകൾ മാത്രം) അതിലും തലസ്ഥാനത്തെ 20 ഡിപ്പോകളിലെ റെഗുലർ സർവ്വീസ് നടത്തിയിരുന്ന ബസ്സുകളുണ്ട്.

വർഷത്തിൽ 100 ബസ് ഇറക്കാൻ കഴിയാതെ പോയവരാണ് 150.ബസ് ഇറക്കി ഓടും എന്ന് പറഞ്ഞ് വെല്ലുവിളിക്കുന്നത്....!!!

ഇനി ഇലക്ട്രിക് ബസ്സിലേക്ക് വരാം രണ്ടുതവണ ചാർജ്ജ് ചെയ്ത ഒരു ദിവസം ഓടിക്കേണ്ട അലസ്ഥയിലാണ് 2022-2023 കാലഘട്ടത്തിൽ വാങ്ങിയ ബസ്സുകൾ, ബസ്സുകൾ 1.10 കോടിയ്ക്കാണ് വാങ്ങിയതെന്നും ബാറ്ററി മാറ്റാൻ 30 ലക്ഷം ആകും എന്നും പറയുന്നു, 110 ലക്ഷം - 30 ലക്ഷം = 80 ലക്ഷം, ഇപ്പോ ബാറ്ററി ഇല്ലാത്ത ഈ ചെറിയ മുതലിന് 80 ലക്ഷമോ? 🧐🧐🧐
അങ്ങനെയെങ്കിൽ 30 ലക്ഷം രൂപയ്ക്ക് ഡീസൽ ബസ് വാങ്ങി 10 വർഷം കൊണ്ട് 40 ലക്ഷത്തിന്റെ ഡീസൽ അടിച്ചാലും 10 ലക്ഷം ബാക്കിവരും 🤥🤥....!!!
2011- 2016 GOVT പർച്ചേസ് ചെയ്ത ബസ്സുകൾ
2nd Phase Low floor & Semi Floor JNNRUM- 470

KSRTC
SCANIA - 20
VOLVO - 10
Leyland KSRTC Body - 650+850 = 1500
TATA KSRTC Body 550+135= 685
EICHER KSRTC Body- 135
TOTAL = 2350

Address

Central Bus Station
Thiruvananthapuram
695001

Alerts

Be the first to know and let us send you an email when KSRTC Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSRTC Trivandrum:

Shortcuts

Share

Category