Kerala State Electricity Board

Kerala State Electricity Board

Share

Kerala State Electricity Board Limited - KSEB is one of the best power utilities in India.

The Kerala State Electricity Board, constituted by the Government of Kerala, by order dated 7.3.1957, under the Electricity (Supply) Act, 1948 is in the business of Generation, Transmission and Distribution of electricity and striving to provide quality electricity at affordable cost to all classes of consumers in the state of Kerala.

01/06/2026

വൈദ്യുതി അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അടുത്തുള്ള കെ എസ് ഇ ബി സെക്ഷൻ ഓഫീസിലോ 94 96 01 01 01 എന്ന നമ്പരിലോ അറിയിക്കണേ...

30/05/2026

സംസ്ഥാനത്തുടനീളം മഴ തീവ്രമായതോടെ ചിലയിടങ്ങളിലെങ്കിലും വൈദ്യുതി വിതരണത്തിൽ തടസ്സം ഉണ്ടാകുന്നുണ്ട്. കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷ ശിഖരങ്ങളും ലൈനിൽ വീഴുന്നതാണ് ഇതിനുള്ള പ്രധാന കാരണം. ഇത്തരം സാഹചര്യത്തിൽ മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ട്. പുറത്തിറങ്ങുമ്പോൾ വലിയ ജാഗ്രത വേണം. പൊട്ടിവീണ ലൈനിൽ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുത്തു പോവുകയോ സ്പർശിക്കുകയോ ചെയ്യരുത്. മറ്റാരെയും സമീപത്തേക്ക് പോകാൻ അനുവദിക്കുകയുമരുത്.

ഇത്തരം അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷൻ ഓഫീസിലോ 94 96 01 01 01 എന്ന എമർജൻസി നമ്പരിലോ അറിയിക്കുക. ഓർക്കുക, ഇത് അപകടങ്ങൾ അറിയിക്കാൻ മാത്രമുള്ള എമർജൻസി നമ്പരാണ്.

വൈദ്യുതി സംബന്ധമായ പരാതി അറിയിക്കാനും വിവരങ്ങൾ അറിയാനും സേവനങ്ങൾ നേടാനും 1912 എന്ന ടോൾഫ്രീ കസ്റ്റമര്‍കെയർ നമ്പരിൽ വിളിക്കാവുന്നതാണ്. 94 96 00 1912 എന്ന മൊബൈൽ നമ്പരിൽ വിളിച്ചും വാട്സാപ് സന്ദേശമയച്ചും പരാതി അറിയിക്കാനാകും

ജാഗ്രത പുലർത്താം. സുരക്ഷിതരായിരിക്കാം.

27/05/2026

ഈദ് മുബാറക്

27/05/2026

തമിഴ്നാട്ടിലെ കരൂരിൽ നടന്ന ഓൾ ഇന്ത്യ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ കെ എസ് ഇ ബി പുരുഷ ടീം റണ്ണറപ് ആയി.

ഫൈനലിൽ കരുത്തരായ ഇന്ത്യൻ ബാങ്ക് ചെന്നൈ ടീമിനോട് പോരാടി 58-75 എന്ന സ്കോറിനാണ് കെ എസ് ഇ ബി ടീം റണ്ണർ അപ് ആയത്.

അഭിനന്ദനങ്ങൾ 👏🏼👏🏼👏🏼

27/05/2026

തമിഴ്നാട്ടിലെ കരൂരിൽ നടന്ന ഓൾ ഇന്ത്യ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ കെ എസ് ഇ ബി വനിതാ ടീം ജേതാക്കളായി. നോർത്ത് ഈസ്റ്റേൺ റെയിൽ‌വേയെ മൂന്നാം ലീഗ് മാച്ചിൽ 57-23 എന്ന സ്കോറിൽ കീഴടക്കിയാണ് കെ എസ് ഇ ബി ടീം വിജയകിരീടം സ്വന്തമാക്കിയത്.

അഭിനന്ദനങ്ങൾ 👏🏼👏🏼👏🏼

26/05/2026

കൃത്യമായ സുരക്ഷാ മുന്നൊരുക്കങ്ങൾ സ്വീകരിക്കാതെ വൈദ്യുതിയുമായി സമ്പർക്കമരുത്.

ജാഗ്രത പുലർത്താം, സുരക്ഷിതരാകാം

25/05/2026

കാർഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാനും വേണ്ടത് കേവലം രണ്ട് രേഖകൾ മാത്രമാണ്. കണക്ഷനെടുക്കുന്ന ആളിന്റെ തിരിച്ചറിയൽ കാർഡും കണക്ഷനെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖയും മാത്രം ഹാജരാക്കി വൈദ്യുതി കണക്ഷനപേക്ഷിക്കാം.

കെ എസ് ഇ ബി ഉദ്യോഗസ്ഥൻ പരിശോധന നടത്തുമ്പോൾ കണക്ഷൻ കാർഷികാവശ്യത്തിനാണെന്ന് ബോധ്യപ്പെടണം. കൃഷി വകുപ്പിൽ നിന്നോ മൃഗസംരക്ഷണ വകുപ്പിൽ നിന്നോ ഉള്ള പ്രത്യേക രേഖയുടെ ആവശ്യമില്ല എന്ന് സാരം.
കുറഞ്ഞ സ്ഥല വിസ്തൃതിയും കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റും മാനദണ്ഡമാകില്ല.
ഇത്തരത്തിൽ, ആവശ്യമായ കുറഞ്ഞ സ്ഥലത്തിന് മുകളിലാണെന്നും കൃഷി ആവശ്യത്തിനാണെന്നും കാണിച്ചുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ സർക്കാരിന്റെ സബ്സിഡി 85 പൈസ / യൂണിറ്റ് അവകാശപ്പെടില്ലെന്ന് കണക്ഷൻ എടുക്കുന്നവർ വെള്ള പേപ്പറിൽ എഴുതി നൽകേണ്ടതുണ്ട്.

സാധാരണ ജലസേചനത്തിനുള്ള കാർഷിക കണക്ഷനും ( LT – V A), കന്നുകാലി ഫാമുകൾ, പൗൾട്രി ഫാമുകൾ തുടങ്ങിയവയ്ക്കുള്ള കാർഷിക കണക്ഷനും (LT – V B) ഈ ഇളവ് ലഭിക്കും.
മുയൽ, പന്നി ഫാമുകൾ, ഹാച്ചറികൾ, പട്ടുനൂൽ പുഴു വളർത്തൽ കേന്ദ്രങ്ങൾ, പുഷ്പ, ടിഷ്യൂ കൾച്ചർ, സസ്യ, കൂൺ നഴ്സറികൾ, മത്സ്യ ഫാമുകൾ, ചീനവല, ക്ഷീര സഹകരണ സംഘങ്ങൾ, റബ്ബർ ഷീറ്റ് മെഷീൻ ഹൗസ് തുടങ്ങിയ കാർഷിക സംരംഭങ്ങൾക്ക് LT – V B താരിഫിൽ കണക്ഷൻ ലഭ്യമാണ്.

22/05/2026

കറണ്ടുപോയാലുടൻ സെക്ഷൻ ഓഫീസിലേക്ക് വിളിക്കുന്നവരാണ് നമ്മളിലധികവും. എന്നാൽ സെക്ഷൻ ഓഫീസിലെ ലാൻഡ് ഫോണിൽ ഒരേസമയം ഒന്നിലേറെ പേർക്ക് പരാതി അറിയിക്കാനാവില്ല. കോൾ കിട്ടാതെ വരുമ്പോൾ നമ്മൾ സ്വാഭാവികമായും അസ്വസ്ഥരാകുകയും ചെയ്യും.

സെക്ഷൻ ഓഫീസിലേക്ക് വിളിക്കാതെ അനായാസം പരാതി അറിയിക്കാൻ മാർഗ്ഗമുണ്ട്.
94 96 00 1912 എന്ന നമ്പരിലേക്ക് വാട്സാപ്പിലൂടെ ചാറ്റ് ചെയ്യാം. പരാതി ഉടനടി സെക്ഷൻ ഓഫീസിലെത്തുകയും എത്രയും വേഗം പരിഹരിക്കപ്പെടുകയും ചെയ്യും. പരാതി നമ്പരും തിരികെ ലഭിക്കും.
അടയ്ക്കാനുള്ള തുക, അവസാനത്തെ പെയ്മെൻ്റ് തുടങ്ങിയ വിവരങ്ങളും ലഭ്യമാണ്. വൈദ്യുതി സംബന്ധമായ നിരവധി സേവനങ്ങളും വാട്സാപ് വഴി ആവശ്യപ്പെടാം.

നമ്പർ ഇപ്പോൾത്തന്നെ സേവ് ചെയ്തോളൂ... 94 96 00 1912

Photos from Kerala State Electricity Board's post 20/05/2026

ബഹു. വൈദ്യുതി വകുപ്പ് മന്ത്രിയായി ചുമതലയേറ്റ അഡ്വ. സണ്ണി ജോസഫിനെ അഡീഷണൽ ചീഫ് സെക്രട്ടറി (പവർ ) ശ്രീ. പുനീത് കുമാർ ഐ എ എസ് , കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ശ്രീ. മിൻഹാജ് ആലം ഐ എ എസ്, കെ എസ് ഇ ബി ഡയറക്ട്രർ (ഫിനാൻസ്) ശ്രീ ബിജു ആർ, ഡയറക്ടർ (ട്രാൻസ്മിഷൻ & സിസ്റ്റം ഓപ്പറേഷൻ) ശ്രീ. ശിവദാസ് എസ്., പബ്ലിക് റിലേഷൻസ് ഓഫീസർ ശ്രീമതി രേഷ്മ എൽദോസ് എന്നിവർ സന്ദർശിച്ചു.

20/05/2026

അഡ്വ. സണ്ണി ജോസഫ് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രിയായി ചുമതലയേറ്റു.

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


Vyduthi Bhavan
Thiruvananthapuram
695004