14/04/2026
സാങ്കേതികവിദ്യയുടെ കരുത്തിൽ വികസനത്തിൻ്റെ പുത്തൻ കണിക്കൊന്നകൾ വിരിയുന്ന ഈ സുദിനം നമുക്ക് ആഘോഷിക്കാം. നന്മയും സന്തോഷവും നിറഞ്ഞ ഒരു മികച്ച വർഷം ആശംസിക്കുന്നു.
ഏവർക്കും കേരള സ്റ്റേറ്റ് ഐടി മിഷൻ്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🌼
05/04/2026
ഏവർക്കും സന്തോഷത്തിന്റേയും പ്രത്യാശയുടേയും ഈസ്റ്റർ ആശംസകൾ
03/04/2026
A day of sacrifice, love, and redemption.✨️ ✝️
19/03/2026
May the blessings of Eid fill your heart and home with happiness 🌙✨️
12/03/2026
ABCD – 100% Achievement Declaration Programme
Kozhikode District will be declaring 100% achievement of ABCD (Aadhaar Based Citizen Database) as part of strengthening digital governance and service delivery.
📅 Date: 12 March 2026
🕒 Time: 04:00 PM
📍 Venue: Collectorate Conference Hall
The programme will be inaugurated by Shri.O. R Kelu, Hon'ble Minister for SC/ST.
09/03/2026
പാലക്കാട് കാസറഗോഡ് ജില്ലകളിൽ District Project Manager ആയി ഒരു വർഷം കരാർ അടിസ്ഥാനത്തിൽ
അപേക്ഷ ക്ഷണിച്ചു.
യോഗ്യത:
1. B Tech / MCA
2. MBA
Experience :
2 years in IT related area.
Last date: 12.03.2026
താല്പര്യമുള്ളവർ ,Online ആയി മാത്രം അപേക്ഷിക്കുക. യോഗ്യതയും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും അപ് ലോഡ് ചെയ്യുക.
For more details visit:
www.itmission.kerala.gov.in
08/03/2026
Celebrating the strength, courage, and brilliance of women everywhere. Happy Women’s Day! 💜
04/03/2026
Cybersecurity best practices.
For more updates visit
www.cert-in.org.in
सर्ट-इन.भारत
www.csk.gov.in
www.सीएसके.सरकार.भारत
Digital India
Ministry of Electronics & Information Technology, Government of India
CERT-In, Government of India
27/02/2026
എറണാകുളം ജില്ലയിലെ അക്ഷയ ജില്ലാ ഓഫീസും അക്ഷയ സംരംഭകരും ഒത്തു ചേര്‍ന്ന് നാഗഞ്ചേരി അക്ഷയ സംരംഭകന്‍ ശ്രീ.ദീപു മത്തായിക്ക് സാമ്പത്തിക സഹായം കൈമാറി. ശ്രീ ദീപു മത്തായി സ്ട്രോക്ക് വന്നതിനെ തുടര്‍ന്ന് കുറച്ചു നാളുകളായി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. സംരംഭകന് ജീവിതത്തിലേക്ക് തിരികെ വരാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും, ഏകദേശം ഒരു ലക്ഷത്തി എഴുപതിനായിരം രൂപ ചികിത്സാസഹായം ആയി ടി സംരംഭന്‍റെ പിതാവിന് കൈമാറുകയും ചെയ്തു.
25/02/2026
നമ്മുടെ കേരളം നാടിനു സമർപ്പിച്ചു
സർക്കാർ സേവനങ്ങൾ സുതാര്യമാക്കാനും ഏവർക്കും കൂടുതൽ എളുപ്പത്തിൽ പ്രാപ്യമാക്കാനും സഹായകമായ ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. വിവിധ സേവനങ്ങൾക്ക് അപേക്ഷിക്കാനും ബില്ലുകൾ അടയ്ക്കാനും മറ്റു നിരവധി ആവശ്യങ്ങള്ക്കും ‘നമ്മുടെ കേരളം’ ആപ്പ് മുഖേനയോ വെബ്‌പോർട്ടൽ വഴിയോ സാധിക്കും. കൂടാതെ ഭരണനിർവ്വഹണത്തിൽ പൊതുജനങ്ങൾക്ക് പങ്കാളികളാവാനുള്ള സംവിധാനവും 'നമ്മുടെ കേരളം' ഒരുക്കുന്നു.
ജനന സർട്ടിഫിക്കറ്റുകൾ, ക്ഷേമ പദ്ധതികൾ, പെൻഷനുകൾ തുടങ്ങി സർവ്വതലസ്പർശിയായ 100 ൽപ്പരം സേവനങ്ങൾ ഈ ആപ്പിൽ ഏകീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ ബന്ധപ്പെടാനും പരാതികൾ സമർപ്പിക്കാനും അപ്‌ഡേറ്റുകൾ നേടാനും കഴിയുന്ന സംവിധാനവും ഇതിലുണ്ട്.
സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങി സേവനങ്ങൾക്കായി പൊതുജനം വലഞ്ഞിരുന്ന കാലത്തു നിന്നും വിരൽത്തുമ്പിൽ സേവനങ്ങൾ ലഭ്യമാക്കുന്ന യുഗത്തിലേക്ക് കേരളം വളർന്നു കഴിഞ്ഞു. കഴിഞ്ഞ 10 വർഷങ്ങൾ കൊണ്ട് കേരളത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ജനകീയ പരിഷ്കാരങ്ങൾ മൂലം ഭരണനിർവ്വഹണം വിപ്ലവകരമാം വിധം മാറിയിരിക്കുന്നു. ഈ നേട്ടങ്ങളുടെ കരുത്താണ് ‘നമ്മുടെ കേരളം’ ആപ്പ് യാഥാർത്ഥ്യമാക്കുന്നതിലേക്ക് നയികുന്നത്.ഇത് വെറുമൊരു പരിഷ്കാരമല്ല, മറിച്ചു ഭരണസംസ്കാരത്തിൽ കൊണ്ടുവരുന്ന ഘടനാപരമായ മാറ്റമാണ്.
📎പ്ലേ സ്റ്റോർ നിന്നും മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഉടൻ ആപ്പ് സ്റ്റോറിലും ഇത് ലഭ്യമാകുന്നതാണ്.
👉🏻https://play.google.com/store/apps/details?id=com.itmission.nk
25/02/2026
കേരള സർക്കാരിന്റെ നൂറ്റിഅൻപതിലധികം സേവനങ്ങൾ ഇനി ‘നമ്മുടെ കേരളം’ ആപ്പിൽ ലഭ്യം.
ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ എളുപ്പത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനായി ‘നമ്മുടെ കേരളം’ എന്ന പേരിൽ ഏകീകൃത മൊബൈൽ ആപ്പും വെബ് പോർട്ടലും സജ്ജമായിക്കഴിഞ്ഞു.
ജനന-മരണ-വിവാഹ സർട്ടിഫിക്കറ്റുകൾ, റവന്യൂ സർട്ടിഫിക്കറ്റുകൾ, വിവിധ ലൈസൻസുകൾ, ക്ഷേമ പെൻഷനുകൾ എന്നിവയ്‌ക്കായി ഇനി മുതൽ ഈ ഒറ്റ പ്ലാറ്റ്‌ഫോം മാത്രം മതിയാകും. വിവിധ സർക്കാർ ഫീസുകളും യൂട്ടിലിറ്റി ബില്ലുകളും ആപ്പിലൂടെ നേരിട്ട് അടയ്ക്കാം എന്നതിലുപരി, ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാനും അഴിമതിയോ സാമൂഹിക പ്രശ്നങ്ങളോ ശ്രദ്ധയിൽപ്പെടുത്താനുമുള്ള സൗകര്യവും ഇതിലുണ്ട്. അടിയന്തര സാഹചര്യങ്ങൾക്കായി എസ്.ഒ.എസ്. (SOS) സംവിധാനവും ഉയർന്ന ഡാറ്റാ സുരക്ഷയും ഉറപ്പാക്കിയിട്ടുള്ള ഈ സേവനം ആൻഡ്രോയിഡ്, ഐ.ഒ.എസ് (iOS) പ്ലാറ്റ്‌ഫോമുകളിലും വെബ് പോർട്ടലായും പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താം.
ഡൌൺലോഡ് ചെയ്യാം playstore ൽ നിന്നും Appstrore ൽ നിന്നും നമ്മുടെ കേരളം!!
https://play.google.com/store/apps/details?id=com.itmission.nk
https://apps.apple.com/in/app/nammude-keralam/id1595554541