A N Shamseer

A N Shamseer

Share

Speaker, Kerala Legislative Assembly

13/05/2026

മലപ്പുറം മങ്കടയിലുണ്ടായ ഇടിമിന്നൽ ദുരന്തത്തിൽ നാല് കുട്ടികൾക്ക് ജീവൻ നഷ്ടമായ വാർത്ത അങ്ങേയറ്റം വേദനാജനകമാണ്. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ഈ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും ആ നാടിന്റെയാകെയും ദുഃഖത്തിൽ പങ്കുചേരുന്നു.
​വേർപാടിന്റെ തീരാനഷ്ടം അനുഭവിക്കുന്ന ഉറ്റവർക്ക് ഈ ആഘാതം താങ്ങാനുള്ള കരുത്തുണ്ടാകട്ടെ. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.

ആദരാഞ്ജലികൾ.

12/05/2026
10/05/2026

വെള്ളിത്തിരയിൽ നിന്ന് ജനഹൃദയങ്ങളിലേക്ക് നടന്നുകയറി, ഇപ്പോൾ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

മതേതരത്തിനും സാമൂഹിക നീതിക്കും ഊന്നൽ നൽകി കൊണ്ടുള്ള ആശയവും, ജനങ്ങളുടെ ക്ഷേമത്തിനായുള്ള അദ്ദേഹത്തിന്റെ അർപ്പണബോധവും തമിഴ്‌നാടിനെ പുതിയൊരു വികസന പാതയിലേക്ക് നയിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഒരു ജനപ്രിയ നടൻ എന്നതിലുപരി ജനങ്ങൾക്കാകെ നന്മ ചെയ്യുന്ന മികച്ചൊരു ഭരണാധികാരിയായി അദ്ദേഹം തിളങ്ങട്ടെ......

06/05/2026

മെയ് 7 സ:കണ്ണിപ്പൊയിൽ ബാബു രക്തസാക്ഷി ദിനം.

05/05/2026

മാഹിയിൽ എൽഡിഎഫ് ന്റെ ഉജ്ജ്വല വിജയത്തിന് പ്രിയപ്പെട്ട അഡ്വ. ടി. അശോക് കുമാറിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ. അദ്ദേഹത്തെ നേരിട്ട് സന്ദർശിക്കുകയും സ്നേഹാദരങ്ങൾ അറിയിക്കുകയും ചെയ്തു.

മാഹിയുടെ വികസന സ്വപ്നങ്ങൾക്ക് പുതിയ വേഗത നൽകികൊണ്ട് കൂടുതൽ കരുത്തോടെ പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ..

04/05/2026

പാർട്ടി ❤️

04/05/2026

നമ്മുടെ വിയർപ്പിനും അധ്വാനത്തിനും എന്നും വിലയുണ്ട്. തോൽവികളിൽ നിന്നും ഉയർത്തെഴുനേറ്റുവന്ന ജനതയാണ് നാം. പരാജയമല്ല, പതറാത്ത പോരാട്ടമാണ് നമ്മുടെ ചരിത്രം. നമ്മൾ ഇനിയും കരുത്താർജ്ജിക്കും, ഇനിയും മുന്നേറും..

കൂടുതൽ കരുത്തോടെ നമുക്ക് തിരിച്ചുവരാം.
.....

03/05/2026

ജീവിതത്തിൽ ചില സൗഹൃദങ്ങൾ ഒരു കരുത്താണ്, പ്രചോദനമാണ്.... അത്തരത്തിലൊന്നാണ് ഷിബു അബൂബക്കറുമായി ദീർഘകാലമായുള്ള എന്റെ ബന്ധം. എസ്എഫ്ഐയുടെ പോരാട്ട വീര്യമുള്ള കാലഘട്ടം മുതൽ തുടങ്ങിയതാണ് ഞങ്ങൾ തമ്മിലുള്ള സൗഹൃദം. അന്ന് ആരംഭിച്ച സൗഹൃദം ഇന്നും ഒട്ടും മായാതെ ഞങ്ങൾ കാത്തുസൂക്ഷിക്കുന്നു.

​കഷ്ടപ്പാടുകളും വെല്ലുവിളികളും നിറഞ്ഞ ഒരു പശ്ചാത്തലത്തിൽ നിന്നാണ് ഷിബു തന്റെ യാത്ര തുടങ്ങുന്നത്. തളർന്നുപോകാവുന്ന സാഹചര്യങ്ങളിലും പതറാതെ മുന്നോട്ട് പോകാനുള്ള അവന്റെ നിശ്ചയദാർഢ്യം ഇന്ന് ലോകം അറിയുന്ന ഒരു വ്യവസായിയായി അവനെ മാറ്റിയിരിക്കുന്നു. ഷിബുവിന്റെ വളർച്ച കേവലം ഒരു വ്യക്തിയുടെ നേട്ടമായല്ല ഞാൻ കാണുന്നത്, മറിച്ച് കഠിനാധ്വാനം ചെയ്യുന്ന ഏതൊരാൾക്കും സ്വപ്നം കാണാൻ ധൈര്യം നൽകുന്ന ജീവിതവിജയമാണ്.

​സ്വിസ്റ്റൺ (Swisston) ഗ്രൂപ്പിന്റെ അമരക്കാരനായി പടിപടിയായി കഠിനപ്രയത്നത്തിലൂടെ ഷിബു തന്റെ കൊച്ചുസ്വപ്നത്തെ വാനോളം ഉയത്തിയെടുത്തു. തിരുവനന്തപുരത്ത് തുടക്കം കുറിച്ച ആ വലിയ സ്വപ്നം ഇന്ന് കണ്ണൂർ KSIDC യിലും യാഥാർത്ഥ്യമായിരിക്കുന്നു. കേരളത്തിന് തന്നെ അഭിമാനിക്കാവുന്ന രീതിയിൽ ഇന്ത്യയിലേ അറിയപ്പെടുന്ന ബ്രാൻഡ് ആയി മാറാനും, ന നാടിന്റെ വ്യവസായ ഭൂപടത്തിൽ കൃത്യമായ അടയാളം പതിപ്പിക്കാനും ചുരുങ്ങിയ കാലം കൊണ്ട് ഷിബുവിന് കഴിഞ്ഞു.

​പ്രിയ സുഹൃത്തിന്റെ ഈ വളർച്ചയിൽ ഒരു കൂട്ടുകാരൻ എന്ന നിലയിൽ അതിയായ അഭിമാനമുണ്ട്. കഷ്ടപ്പാടിന്റെ കനൽവഴികൾ താണ്ടി പടുത്തുയർത്തിയ ഈ സ്വപ്നം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. പ്രിയ സുഹൃത്തിന്റെ യാത്രകൾക്കും സംരംഭങ്ങൾക്കും എന്റെ എല്ലാവിധ ആശംസകളും നേരുന്നു.

03/05/2026

നമ്മളല്ലാതെ മറ്റാര് സഖാക്കളെ ❤️

01/05/2026

സാർവ്വദേശീയ തൊഴിലാളി ദിനം ❤️

01/05/2026

ഏവർക്കും സ്നേഹം നിറഞ്ഞ മെയ് ദിനാശംസകൾ!

ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങളുടെയും ഐക്യത്തിന്റെയും ഓർമ്മപ്പെടുത്തലാണ് ഓരോ മെയ് ദിനവും. മനുഷ്യൻ്റെ അധ്വാനത്തിനും അവകാശങ്ങൾക്കും വില കൽപ്പിക്കുന്ന ഒരു നല്ല നാളേക്കായി ഒരുമിച്ച് നിൽക്കാൻ ഈ ദിനം നമുക്ക് കരുത്തേകണം.

ലോകം ഇന്ന് വലിയ മാറ്റങ്ങളുടെ പാതയിലാണ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സൂപ്പർ കമ്പ്യൂട്ടറുകൾ, ഡാറ്റാ സെൻ്ററുകൾ എന്നിവയെല്ലാം ചേർന്ന് നമ്മുടെ തൊഴിലിടങ്ങളെ വേഗത്തിൽ ഓട്ടോമേഷനിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്ര-സാങ്കേതിക രംഗത്തെ ഈ വലിയ മാറ്റങ്ങളെ നാം ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്യേണ്ടതുണ്ട്. കാരണം സാങ്കേതികവിദ്യകൾ മനുഷ്യൻ്റെ അധ്വാനഭാരം കുറയ്ക്കാനും, നമ്മുടെ നാടിന്റെ പുരോഗതിക്കും അനിവാര്യമാണ്.

പക്ഷേ, ഈ മാറ്റങ്ങൾക്കിടയിലും തങ്ങളുടെ തൊഴിൽ നഷ്ടപ്പെടുമോ എന്ന ആശങ്ക സ്വാഭാവികമായും തൊഴിലാളികൾക്കിടയിലുണ്ട്. സാങ്കേതികവിദ്യകൾ വളരുമ്പോൾ അതിൻ്റെ ഗുണഫലങ്ങൾ സമൂഹത്തിലെ എല്ലാവർക്കും ഒരുപോലെ ലഭിക്കണം എന്നതാണ് പ്രധാനം. യന്ത്രങ്ങൾ ജോലി എളുപ്പമാക്കുമ്പോൾ ഉണ്ടാകുന്ന നേട്ടങ്ങൾ ഏതാനും പേരിലേക്ക് മാത്രം ചുരുങ്ങാതെ, അത് തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവിത നിലവാരം ഉയർത്താൻ കൂടി പ്രയോജനപ്പെടണം.

മാറുന്ന ലോകത്തിനൊപ്പം നമുക്കും സഞ്ചരിക്കാം. പുത്തൻ സാങ്കേതികവിദ്യകളെ കൂട്ടുപിടിച്ച്, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന, ചൂഷണങ്ങളില്ലാത്ത പുതിയൊരു ലോകം പടുത്തുയർത്താൻ നമുക്ക് ഒരുമിച്ച് നിൽക്കാം.

ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ മെയ് ദിനാശംസകൾ.

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Address


Kerala Legislative Assembly, Palayam
Thiruvananthapuram
695033