13/08/2024
#ഇടതുപക്ഷം.. #ഹൃദയപക്ഷം
അരുവിക്കര ഡാമിൽ നിന്നും RCC യിലേയ്ക്ക് സർവീസ് ആരംഭിച്ചു 🥰
അഴീക്കോട് നിന്നും ഉള്ള സർവീസ് ആണ് അരുവിക്കര ഡാം വരെ ദീർഘിപ്പിച്ചത്
🌈അരുവിക്കര ഡാം-RCC
(അഴിക്കോട്-കരകുളം-പേരൂർക്കട-കവടിയാർ-കുറവൻകോണം-YMR-പ്ലാമൂട്-പട്ടം-LIC-
ചാലക്കുഴി-മെഡിക്കൽ കോളേജ് വഴി)
⏰അരുവിക്കര ഡാമിൽ നിന്നും RCC യിലേയ്ക്ക്
07.15AM, 09.35AM, 05.55PM
RCC യിൽ നിന്നും അരുവിക്കര ഡാമിലേയ്ക്ക്
08.25AM, 04.45PM, 07.15PM
10/12/2023
ജോബ് ഫെയർ - 16 ഡിസംബർ, അരുവിക്കരയിൽ
നവകേരള സദസ്സ് - അരുവിക്കര മണ്ഡലത്തിലെ സ്വീകരണത്തോടാനുബന്ധിച്ചു “ജോബ് ഫെയർ” - ശനിയാഴ്ച, ഡിസംബർ 16 ന് അരുവിക്കര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വച്ചു നടക്കുന്നു. തൊഴിലന്വേഷകർക്ക് /ഉദ്യോഗാർഥികൾക്ക് താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.
https://www.knowledgemission.kerala.gov.in/verify-registration.jsp
അന്ന് രാവിലെ 9 മുതൽ സ്കൂളിൽ നേരിട്ട് എത്തിയും രജിസ്റ്റർ ചെയ്യാം
10/12/2023
തിരുവനന്തപുരം നഗരത്തിൽ പൈപ്പിലൂടെ ശുദ്ധജല വിതരണം ആരംഭിച്ചിട്ട് 2023 ഡിസംബർ 11 ന് 90 വർഷം തികയുന്നു.
———————— ———————— ————————
തിരുവനന്തപുരം നഗരത്തിന് കുടിവെള്ളമെത്തിക്കുന്നതിന് 15 കിലോമീറ്റർ അകലെ അരുവിക്കരയിൽ ഒരു തടയണ കെട്ടി പ്രാഥമികമായ ശുദ്ധീകരണം നടത്തി 33 ഇഞ്ച് കാസ്റ്റ് അയൺ പൈപ്പിലൂടെ ജലം വെള്ളയംപലത്ത് ഫിൽറ്റർ ഹൗസിൽ ഗ്രാവിറ്റിയിൽ എത്തിച്ച് പരുക്കൻ മണലിലൂടെയും കല്ലുകളിലൂടെയും കടത്തിവിട്ട് അണുനശീകരണം നടത്തി വിതരണം നടത്താൻ ആരംഭിച്ചിട്ട് തിങ്കളാഴ്ച 90 വർഷം തികയുന്നു.
90 വർഷങ്ങൾക്ക് മുൻപ് 1933 ഡിസംബർ 11 നാണ് അന്നത്തെ വൈസ്രോയിയായിരുന്ന വെല്ലിങ്ടൺ വെള്ളയംപലത്ത് നടന്ന ചടങ്ങിൽ ടാപ്പ് തുറന്ന് വെള്ളം കൈകളിലെടുത്താണ് ഉദ്ഘാടനം ചെയ്തത്. ഒട്ടേറെ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷം 1928 ലാണ് പദ്ധതിയുടെ രൂപരേഖ തയ്യാറായത്. 1961 ൽ നഗരത്തിന്റെ ജനസംഖ്യ 1,35,000 പേരാകും എന്ന് കണക്ക് കൂട്ടിയാണ് പ്രതിദിനം 20 ദശലക്ഷം ലിറ്റർ (20 MLD) വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യാൻ ആരംഭിച്ചത്. വെള്ളത്തിൽ ക്ളോറിൻ കലർത്തി അണു നശീകരണം നടത്തി ജലവിതരണം ആരംഭിച്ചിട്ട് 31 വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് കേരളത്തിലെ ഒരു പ്രദേശത്ത് ഇത്തരത്തിൽ ഒരു ബൃഹദ് പദ്ധതി ആരംഭിക്കുന്നത്. 1850 ൽ ലണ്ടനിൽ കുടിവെള്ളത്തിൽ മലിനജലം കലർന്നത് കൊണ്ട് പകർച്ചപനി പടർന്നു പിടിച്ചു. ഇത് അണുക്കൾ വെള്ളത്തിൽ കലരുന്നത് കൊണ്ടാണെന്ന് കണ്ടെത്തിയത് 1864 ൽ ലൂയി പാസ്റ്ററാണ്. 1881 ൽ വെള്ളത്തിൽ ക്ളോറിൻ കലർത്തിയാൽ അണുക്കളെ ഇല്ലായ്മ ചെയ്യാം എന്ന് റോബർട്ട് കോഷ് (Robert Koch) കണ്ടെത്തിയിരുന്നു .
1902 ലാണ് ബൽജിയത്തെ മിഡിൽ കർക്ക് എന്ന സ്ഥലത്ത് ബൃഹദ് പദ്ധതിയിൽ ക്ളോറിൻ കലർത്തി ജലവിതരണം ആരംഭിച്ചത്. ഇതിനെ തുടർന്നാണ് ലോകമെമ്പാടും വാട്ടർ ട്രീറ്റ്മെന്റ് പ്ളാന്റുകളും ജലവിതരണ സംവിധാനങ്ങളും വ്യാപകമാകാൻ തുടങ്ങിയത്.
ഇന്ന് വിവിധ പദ്ധതികളിലൂടെ തിരുവനന്തപുരം നഗരത്തിൽ മാത്രം 375 ദശലക്ഷം ലിറ്റർ വെള്ളം (375 MLD) വിതരണം ചെയ്യുന്നു.
09/12/2023
കഴിഞ്ഞ ബുധനാഴ്ച്ച നമ്മെ വിട്ടു പിരിഞ്ഞ നിധിന്റെ പ്രാർത്ഥന ചടങ്ങുകൾ 10-12-2023, ഞായറാഴ്ചയും ഷിബിന്റെ പ്രാർത്ഥന ചടങ്ങുകൾ 13-12-2023, ബുധനാഴ്ച വൈകുന്നേരം 3 മണിക്കും.
09/11/2022
Fortune interiors - The Lamination Factory
******************************************
Fortune interiors are providing Mica, Veneer and Acrylic laminating with advanced hydraulic pressing machines which facilitate precise perfect bonds. The panel saw is accurate and fine which enables the precision of products.
The fully automatic edge banding machine that includes pre-milling and corner cutting, which helps strongest gluing and bonding.
Special features: - Profile handle fixing, acrylic doors, combine lamination & metal edge banding.
Location - Pathirappally, Kudappanakkunnu, Trivamdrum
Contact - 8907321700 / 9946661700
22/10/2022
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അരുവിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന വനിതകളുടെ ഫിസിക്കൽ ട്രെയിനിംഗ് സെന്റർ "ജീവനി"..
https://www.malayalamexpress.in/archives/2677640/
19/10/2022
അരുവിക്കര കണ്ണങ്കാരത്തു പടക്ക് കട... വമ്പിച്ച വിലക്കുറവിൽ
06/10/2022
ആദി ലേബർ ബാങ്ക്, അരുവിക്കര, തിരുവനന്തപുരം, ഫോൺ - +918593951222
********************************
കൺസ്ട്രക്ഷൻ വർക്കുകളും ചെറുതും വലുതുമായ എല്ലാ വിധ ജനറൽ വർക്കുകളും ഹൗസ് വർക്കുകളും മിതമായ നിരക്കിൽ സമയ ബന്ധിതമായി ചെയ്തു കൊടുക്കുന്ന സ്ഥാപനമാണ് ആദി ലേബർ ബാങ്ക്
#പ്ലംബിങ്ങ്
#പെയിന്റിംഗ്
#മേസൻ_വർക്കുകൾ
#കാർപെന്ററി_വർക്കുകൾ
#കോൺക്രീറ്റ്_തട്ട്_തയ്യാറാക്കൽ
#ടാങ്ക്_ക്‌ളീനിംഗ്
#ഫ്ലോർ_ഇന്റർലോക്ക്
#കൃഷിക്ക്_ഭൂമി_തയ്യാറാക്കൽ
#കൃഷിക്ക്_വളം_ഇടൽ
#പുരയിടം_വൃത്തിയാക്കൽ
#വേലി_തയ്യാറാക്കൽ
#ഗാർഡനിംഗ്
#റൂഫിങ്ങ്
#തേങ്ങയിടൽ
#ഹൌസ്_ക്‌ളീനിംഗ്.......
തുടങ്ങി എല്ലാ വർക്കുകൾക്കും സമീപിക്കുക.
പ്രൊപ്രൈറ്റർ - ആദിത്യൻ - +918593951222
06-10-2022