04/06/2026
ധവളപത്രത്തിലൂടെ സതീശൻ തുറന്നുകാട്ടിയത് സ്വന്തം വ്യാജപ്രസ്താവങ്ങൾ
വി ഡി സതീശൻ കേരളത്തോട് മാപ്പ് പറയണം
കെ എൻ ബാലഗോപാൽ
Official Page of the CPIM Vakkom Local Committee. This is the official page of the Vakkom Local Committee of the Communist Party of India (Marxist).
The CPIM works for the establishment of a socialist society in India, free from class exploitation and social oppression. The Party has adopted the principles of Marxism-Leninism as the guide to action to attain the objective of socialism and to advance towards the ultimate goal of communism. The CPIM places its revolutionary programme before the people of India to establish people’s democracy. A
04/06/2026
ധവളപത്രത്തിലൂടെ സതീശൻ തുറന്നുകാട്ടിയത് സ്വന്തം വ്യാജപ്രസ്താവങ്ങൾ
വി ഡി സതീശൻ കേരളത്തോട് മാപ്പ് പറയണം
കെ എൻ ബാലഗോപാൽ
04/06/2026
ഇന്ധന വില വർധനവിനെതിരെ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിക്ഷേധം...
03/06/2026
പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ ജില്ല - ഏരിയ കേന്ദ്രങ്ങളിൽ ജൂൺ 04 ന് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും.
പങ്കെടുക്കുക.... വിജയിപ്പിക്കുക
30/05/2026
ഡിവൈഎഫ്ഐ സ്ഥാപക നേതാവും കോഴിക്കോട് മുൻ മേയറും കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമായ സഖാവ് ടി പി ദാസൻ അന്തരിച്ചു.
വിദ്യാർത്ഥി യുവജന രംഗത്തെ ഉജ്ജ്വല നേതൃത്വമായിരുന്ന ടി പി ദാസൻ ഡിവൈഎഫ്ഐ രൂപീകരണത്തിനായി നേതൃത്വം നൽകിയ അഖിലേന്ത്യ പ്രിപ്പറേറ്ററി കമ്മിറ്റി അംഗമായിരുന്നു.
ആദരാഞ്ജലികൾ 💐
29/05/2026
ED-VD-MODI വേട്ടയാടലിനെതിരെ CPIM വക്കം ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചന്തമുക്ക് ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി സ.അക്ബർഷായുടെ അധ്യക്ഷത നടന്നു.ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം സ.സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.മാർച്ചിനെ അതിസംബോധന ചെയ്തു വക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറി സ.ഷാജു.ടി സംസാരിച്ചു,ലോക്കൽ കമ്മിറ്റി അംഗങ്ങൾ,ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ്,വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,പഞ്ചായത്ത് മെമ്പർമാർ,ബ്രാഞ്ച് സെക്രട്ടറിമാർ,വർഗ്ഗ ബഹുജ സംഘടന ഭാരവാഹികൾ,പാർട്ടി അംഗങ്ങൾ എന്നിവർ മാർച്ചിൽ പങ്കെടുത്തു.
ഇഡി റെയ്‌ഡിൽ കോൺഗ്രസിന്
സങ്കുചിത നിലപാട്: പിണറായി വിജയൻ
29/05/2026
ED-VD-MODI വേട്ടയാടലിനെതിരെ CPIM വക്കം ലോക്കൽ കമ്മിറ്റി പ്രതിഷേധ മാർച്ച്
വൈകുന്നേരം 5 മണിക്ക് മൗലവി ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്നു
29/05/2026
ED-VD-MODI വേട്ടയാടലിനെതിരെ തിരുവനന്തപുരത്ത് എൽ.ഡി.എഫ് നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി ഉദ്ഘാടനം ചെയ്തു.
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന
-------------
സിപിഐ എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ. എം എ ബേബി, സഖാക്കള്‍ ബൃന്ദ കാരാട്, വിജു കൃഷ്‌ണന്‍ എന്നിവർ ഉള്‍പ്പെടെയുള്ള നേതാക്കളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌ത നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നു.
പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ ഇഡി രാഷ്‌ട്രീയ പ്രേരിതമായി നടത്തിയ റെയ്‌ഡില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ഇഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതിന്റെ പേരിലാണ് ഈ നടപടി സ്വീകരിച്ചത്. ജനാധിപത്യപരമായി സമരം ചെയ്യാനുള്ള അവകാശമുള്ള രാജ്യത്താണ് സിപിഐ എം നേതാക്കള്‍ക്കെതിരെ ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടുള്ളത്. എല്ലാവിധ ജനാധിപത്യപരമായ പ്രതിഷേധങ്ങളേയും അടിച്ചമര്‍ത്തുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ് ഇതിലൂടെ വീണ്ടും പുറത്തുവന്നിരിക്കുന്നത്.
കേരളത്തില്‍ സമാധാനപരമായി പ്രകടനം നടത്തിയവര്‍ക്കെതിരെ വ്യാപകമായി കേസ് എടുത്തതിലൂടെ കേന്ദ്രത്തിന്റെ ബി ടീമാണ് കേരളത്തിലും അധികാരത്തിലുള്ളതെന്ന് വ്യക്തമായി. ഇത്തരത്തിലുള്ള എല്ലാ ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരേയും മുഴുവന്‍ ജനാധിപത്യ വിശ്വാസികളും അണിനിരക്കണം.