A C Moideen

Directions Website Contact the organization

A C Moideen ​Member of Legislative Assembly (MLA) | Kunnamkulam Constituency🚩

22-ാമത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ സീനിയർ ഗ്രൗണ്ടിൽ ആവേശോജ...
07/10/2026

22-ാമത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ സീനിയർ ഗ്രൗണ്ടിൽ ആവേശോജ്ജ്വലമായ തുടക്കമായിരിക്കുകയാണ്.

ഇന്ന് രാവിലെ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ബഹുമാനപ്പെട്ട തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മേരി തോമസ് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. കുന്നംകുളം നഗരസഭ ചെയർപേഴ്സൺ ശ്രീമതി. സൗമ്യ അനിലന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ടി. ഷൈല പതാക ഉയർത്തുകയും, ദേശീയ കായികതാരം കെ. ജെ. എബിൻ ദീപശിഖ തെളിയിക്കുകയും ചെയ്തു.

98 ഇനങ്ങളിലായി ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നെത്തിയ 3,600-ലധികം കായികപ്രതിഭകളാണ് അടുത്ത 4 ദിവസങ്ങളിലായി കുന്നംകുളത്തിന്റെ മണ്ണിൽ മാറ്റുരയ്ക്കുന്നത്. കായികരംഗത്ത് നമ്മുടെ ജില്ലയുടെ അഭിമാനമുയർത്താൻ പോന്ന മികച്ച പ്രകടനങ്ങൾ ഓരോ കായികതാരത്തിൽ നിന്നും ഉണ്ടാവട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു.

മേള ഭംഗിയായി മുന്നോട്ടു കൊണ്ടുപോകുന്ന സംഘാടകർക്കും, അധ്യാപകർക്കും, ഒപ്പം കായികപ്രേമികളായ മുഴുവൻ നാട്ടുകാർക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

കായിക താരങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ!

തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് നാളെ (ഒക്ടോബർ 7) കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ സീനിയർ ഗ്രൗണ്ട...
06/10/2026

തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് നാളെ (ഒക്ടോബർ 7) കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ സീനിയർ ഗ്രൗണ്ടിൽ തുടക്കമാവുകയാണ്. നമ്മുടെ കൗമാര കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്ന ഈ മേളയുടെ ഉദ്ഘാടനം നാളെ രാവിലെ 9:30-ന് ബഹുമാനപ്പെട്ട തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. മേരി തോമസ് നിർവ്വഹിക്കും. ചടങ്ങിൽ കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. സൗമ്യ അനിലൻ അധ്യക്ഷത വഹിക്കും.

തിരുവനന്തപുരത്ത് നിയമസഭാ സമിതി യോഗം ഉള്ളതിനാൽ നാളത്തെ ഉദ്ഘാടന സമ്മേളനത്തിൽ എനിക്ക് നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തതിൽ വിഷമമുണ്ട്.

മേളയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഇന്ന് വൈകീട്ട് ഞാൻ ഗ്രൗണ്ട് നേരിട്ട് സന്ദർശിച്ചിരുന്നു. ക്രമീകരണങ്ങൾ കാര്യക്ഷമമാക്കാനും ചില ചെറിയ പോരായ്മകൾ പരിഹരിക്കാനുമുള്ള നിർദ്ദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും സംഘാടകർക്കും നൽകിയിട്ടുണ്ട്.

നമ്മുടെ കുട്ടികളുടെ ഈ കായിക മാമാങ്കം വൻ വിജയമാക്കി മാറ്റുവാൻ എല്ലാ കായികപ്രേമികളുടെയും നാട്ടുകാരുടെയും പൂർണ്ണ സഹകരണവും പിന്തുണയും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

കായികമേളയിൽ പങ്കെടുക്കുന്ന എല്ലാ പ്രിയപ്പെട്ട കായിക പ്രതിഭകൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ!

എം.എൽ.എ, കുന്നംകുളം

22-ാമത് തൃശ്ശൂർ റവന്യൂ ജില്ലാ കായികമേള ഒക്ടോബർ 7 മുതൽ 10 വരെ കുന്നംകുളത്ത്; സംഘാടക സമിതി രൂപീകരിച്ചു.കായികകേരളത്തിന്റെ ശ...
03/10/2026

22-ാമത് തൃശ്ശൂർ റവന്യൂ ജില്ലാ കായികമേള ഒക്ടോബർ 7 മുതൽ 10 വരെ കുന്നംകുളത്ത്; സംഘാടക സമിതി രൂപീകരിച്ചു.

കായികകേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ നമ്മുടെ കുന്നംകുളം വീണ്ടുമൊരു കായിക മാമാങ്കത്തിന് കൂടി വേദിയാകുകയാണ്. 22-ാമത് തൃശ്ശൂർ റവന്യൂ ജില്ലാ കായികമേളയ്ക്ക് മുന്നോടിയായുള്ള വിപുലമായ സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് ഉദ്ഘാടനം ചെയ്തു.

ഒക്ടോബർ 7, 8, 9, 10 തീയതികളിലായി കുന്നംകുളം സീനിയർ ഗ്രൗണ്ടിലാണ് കായികപ്രതിഭകൾ മാറ്റുരയ്ക്കുന്ന മേള അരങ്ങേറുന്നത്. സംസ്ഥാന സ്കൂൾ കായികമേള ഉൾപ്പെടെ വൻ കായിക ഇവന്റുകൾ വിജയകരമായി സംഘടിപ്പിച്ച മികവോടെ, റവന്യൂ ജില്ലാ കായികമേളയും ചരിത്രവിജയമാക്കാൻ കുന്നംകുളം പൂർണ്ണസജ്ജമാണ്. മേളയുടെ സുഗമമായ നടത്തിപ്പിനായി ജനപ്രതിനിധികളും അധ്യാപകരും വിവിധ സംഘടനാ പ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന വിപുലമായ സബ് കമ്മിറ്റികൾക്കും രൂപം നൽകിയിട്ടുണ്ട്.

കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ തൃശ്ശൂർ ഡി.ഡി.ഇ ടി. ഷൈല, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ജി. രഘുനാഥ്, നഗരസഭ വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, നഗരസഭാ കൗൺസിലർമാർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപക സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

നമ്മുടെ നാടിന്റെ അഭിമാനമായി മാറുന്ന ഈ കായികമേള വൻ വിജയമാക്കാൻ മുഴുവൻ കായികപ്രേമികളുടെയും നാട്ടുകാരുടെയും സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുന്നു.

മുന്‍ വിദ്യാഭ്യാസ മന്ത്രി സ. വി. ശിവൻകുട്ടി കുന്നംകുളത്തിന് നൽകിയ വാക്ക് യാഥാർത്ഥ്യമാകുന്നു; ഗവ. വിഎച്ച്എസ്എസ് പുതിയ ലാബ...
03/10/2026

മുന്‍ വിദ്യാഭ്യാസ മന്ത്രി സ. വി. ശിവൻകുട്ടി കുന്നംകുളത്തിന് നൽകിയ വാക്ക് യാഥാർത്ഥ്യമാകുന്നു; ഗവ. വിഎച്ച്എസ്എസ് പുതിയ ലാബ് കെട്ടിടം ഈ മാസം നാടിന് സമർപ്പിക്കും!

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിച്ച കുന്നംകുളത്തിന് 2023 ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ വി. ശിവൻകുട്ടി സ്നേഹോപഹാരമായി പ്രഖ്യാപിച്ച 2.63 കോടി രൂപയുടെ പദ്ധതി പൂർണ്ണതയിലേക്ക് എത്തുകയാണ്.

മന്ത്രിയുടെ പ്രത്യേക താല്പര്യപ്രകാരം അനുവദിച്ച ഫണ്ടിൽ, 63 ലക്ഷം രൂപ ചെലവഴിച്ചുള്ള മൂന്നാം നിലയുടെ നിർമ്മാണം നേരത്തെ പൂർത്തിയായിരുന്നു. തുടർന്ന് 2 കോടി രൂപ ചെലവിൽ ആരംഭിച്ച അത്യാധുനിക ലാബ് ബ്ലോക്കിന്റെ സിവിൽ നിർമ്മാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. ഇന്ന് നേരിട്ടെത്തി നിർമ്മാണ പുരോഗതി വിലയിരുത്തി.

🔹 പുതിയ ബ്ലോക്കിന്റെ സവിശേഷതകൾ:
• 488 ചതുരശ്ര മീറ്ററിൽ 2 നിലകളിലായി 4 ഹൈടെക് ലാബുകൾ
• ഭിന്നശേഷി സൗഹൃദ റാംപ്, പ്രത്യേക ടോയ്‌ലറ്റ് സൗകര്യങ്ങൾ
• ടൈൽ ഫ്ലോറിംഗ്, പെയിന്റിംഗ് ജോലികൾ പൂർത്തിയായി

കെട്ടിടത്തിന്റെ ഇലക്ട്രിക്കൽ പ്രവൃത്തികൾ വരുന്ന തിങ്കളാഴ്ച ആരംഭിക്കും. അവശേഷിക്കുന്ന അനുബന്ധ പ്രവൃത്തികൾ കൂടി പൂർത്തിയാക്കി ഈ മാസം തന്നെ കെട്ടിടം വിദ്യാർത്ഥികൾക്കായി തുറന്നുനൽകാൻ സാധിക്കും.

നമ്മുടെ പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും കരുതലിന് കുന്നംകുളത്തിന്റെ പേരിൽ മുന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ, വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ്, പ്രിൻസിപ്പാൾമാരായ വിജയലക്ഷ്മി എ., പി.ഐ. റസിയ, എച്ച്.എം. ലില്ലി പി.ടി., എന്നിവർ ഒപ്പമുണ്ടായിരുന്നു.

ഗാന്ധിസ്മരണകൾ പ്രതിരോധത്തിന്റെ ആയുധമാകേണ്ട കാലംസ്വന്തം ജീവിതം തന്നെ സന്ദേശമാക്കി മാറ്റിയ മഹാത്മാഗാന്ധിയുടെ ജന്മദിനമാണിന്...
02/10/2026

ഗാന്ധിസ്മരണകൾ പ്രതിരോധത്തിന്റെ ആയുധമാകേണ്ട കാലം

സ്വന്തം ജീവിതം തന്നെ സന്ദേശമാക്കി മാറ്റിയ മഹാത്മാഗാന്ധിയുടെ ജന്മദിനമാണിന്ന്. മതനിരപേക്ഷതയും മാനവിക സൗഹാർദ്ദവും ജനകീയ ഐക്യവും മുറുകെപ്പിടിച്ച് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ ആ മഹത് വ്യക്തിത്വത്തെ, ഇന്ത്യയെന്ന മഹത്തായ ആശയത്തെ ഇല്ലാതാക്കാൻ ശ്രമിച്ച ഹിന്ദുത്വ വർഗീയവാദികളാണ് വെടിയുണ്ടകൾ കൊണ്ട് ഇല്ലാതാക്കിയത്.

ഗാന്ധിജി വിഭാവനം ചെയ്ത ജനാധിപത്യ ഇന്ത്യ ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ ഭീഷണികളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഭരണകൂടം തന്നെ നേരിട്ട് വിഭജന രാഷ്ട്രീയത്തിനും വർഗീയതയ്ക്കും നേതൃത്വം നൽകുന്നു. രാജ്യത്തിന്റെ ജനാധിപത്യ കാവലാളുകളാകേണ്ട ഭരണഘടനാ സ്ഥാപനങ്ങളെപ്പോലും തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾക്കായി അവർ ആയുധമാക്കുകയാണ്.

തിരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യവ്യാപകമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന 'എസ്.ഐ.ആർ' (SIR) പ്രക്രിയ ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. പൗരത്വ രജിസ്റ്റർ (NRC) വളഞ്ഞ വഴിയിലൂടെ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാനുള്ള ആസൂത്രിത നീക്കമാണിത്. ന്യൂനപക്ഷങ്ങളെയും പാർശ്വവൽക്കരിക്കപ്പെട്ട അധഃസ്ഥിത ജനവിഭാഗങ്ങളെയും വോട്ടവകാശത്തിൽ നിന്ന് പുറന്തള്ളി സംഘപരിവാർ താല്പര്യങ്ങൾ നടപ്പിലാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടുനിൽക്കുന്നത് ഭരണഘടനയോടും ജനാധിപത്യത്തോടുമുള്ള കടുത്ത വെല്ലുവിളിയാണ്.

എല്ലാവിധ വിഭജന ചിന്തകൾക്കും വർഗീയ രാഷ്ട്രീയത്തിനും മുന്നിൽ വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധമായിരുന്നു ഗാന്ധിജി. ആ ധീരമായ സ്മരണകളാണ് ഭരണഘടനാ ലംഘനങ്ങൾക്കും ഫാസിസ്റ്റ് പ്രവണതകൾക്കുമെതിരെയുള്ള പോരാട്ടത്തിൽ നമുക്ക് കരുത്താകേണ്ടത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ ജനകീയ ഐക്യത്തിലൂടെ നാം ചെറുത്തുതോൽപ്പിക്കുക തന്നെ ചെയ്യും.

ഭരണഘടനാ മൂല്യങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കാൻ ഉറച്ചുപോരാടുമെന്ന് ഈ ഗാന്ധി ജയന്തി ദിനത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം.

ഏവർക്കും ഹൃദയം നിറഞ്ഞ ഗാന്ധി ജയന്തി ആശംസകൾ! ✊🇮🇳

30/09/2026

സ. കോടിയേരി: ഓർമ്മയുടെ സമരമുഖം

കേരളത്തിന്റെ വിപ്ലവ പ്രസ്ഥാനത്തിന്റെ കരുത്തും ജനഹൃദയങ്ങളിൽ മായാത്ത സ്ഥാനവുമുള്ള പ്രിയ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മരണകൾക്ക് മുന്നിൽ ഒരായിരം പ്രണാമങ്ങൾ.

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന്, പോരാട്ടങ്ങളുടെയും ജയിൽവാസങ്ങളുടെയും തീച്ചൂളയിൽ സ്ഫുടം ചെയ്തെടുത്ത ജനകീയ നേതൃത്വമായിരുന്നു സഖാവ് കോടിയേരിയുടേത്. പാർട്ടി സംഘടനയെ ശാക്തീകരിക്കുന്നതിലും ജനകീയ മുന്നേറ്റങ്ങളെ മുന്നിൽനിന്ന് നയിക്കുന്നതിലും അദ്ദേഹം കാട്ടിയ നേതൃപാടവം എന്നും മാതൃകാപരമാണ്.

വ്യക്തിപരമായി എനിക്ക് സഖാവുമായി ഹൃദയംഗമവും ദൃഢവുമായ ഒരു ആത്മബന്ധമാണുണ്ടായിരുന്നത്. പ്രതിസന്ധികളിൽ തളരാതെ, നിറഞ്ഞ ചിരിയോടെ സഖാക്കളെ ചേർത്തുപിടിക്കാനും ശരിയായ ദിശാബോധം നൽകാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആ വിയോഗം സൃഷ്ടിച്ച ശൂന്യത ഇന്നും നികത്താനാവാത്ത ഒന്നാണ്.

തൊഴിലാളി വർഗ്ഗ രാഷ്ട്രീയവും ജനപക്ഷ വികസന കാഴ്ചപ്പാടുകളും നെഞ്ചിലേറ്റി, പ്രസ്ഥാനത്തെ കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ സഖാവിന്റെ ഉജ്ജ്വല സ്മരണകൾ നമുക്ക് കരുത്തുപകരട്ടെ.

പ്രിയ സഖാവ് കോടിയേരിക്ക് വിപ്ലവാഭിവാദ്യങ്ങൾ! ലാൽസലാം.

30/09/2026
25/09/2026

ജനവാസ മേഖലകളെ ഒഴിവാക്കുക; കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ സമരത്തിലേക്ക്

ചാലക്കുടി താലൂക്കിലെ പരിയാരം, അതിരപ്പിള്ളി, കുറ്റിച്ചിറ വില്ലേജുകളിലെ ജനവാസ മേഖലകളെ പരിസ്ഥിതിലോല പ്രദേശമായി ഉൾപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഏഴാമത് കരട് വിജ്ഞാപനത്തിനെതിരെ കേരള കർഷകസംഘം ചാലക്കുടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

ജനങ്ങളുടെ സ്വൈരജീവിതത്തേയും കാർഷിക മേഖലയെയും ദോഷകരമായി ബാധിക്കുന്ന ഇത്തരം ജനവിരുദ്ധ നീക്കങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. കർഷകരുടെയും സാധാരണ ജനങ്ങളുടെയും ന്യായമായ ആവശ്യങ്ങൾ സംരക്ഷിക്കാൻ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകും.

കർഷകസംഘം ഏരിയ പ്രസിഡന്റ് അഡ്വ. കെ.എ. ജോജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി എ.എസ്. കുട്ടി, പി.കെ. ഡേവിസ് മാസ്റ്റർ, ടി.എ. രാമകൃഷ്ണൻ, കെ.എസ്. അശോകൻ, എ.എം. ഗോപി എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ടി.പി. ജോണി സ്വാഗതവും പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ഷാജു മഡോണ നന്ദിയും രേഖപ്പെടുത്തി.

കള്ളക്കേസുകളും വേട്ടയാടലുകളും കൊണ്ടൊന്നും പ്രസ്ഥാനത്തെ തകർക്കാനാകില്ല!ഇഡി - മോദി - വി.ഡി കൂട്ടുകെട്ടിന്റെ രാഷ്ട്രീയ പകപോ...
24/09/2026

കള്ളക്കേസുകളും വേട്ടയാടലുകളും കൊണ്ടൊന്നും പ്രസ്ഥാനത്തെ തകർക്കാനാകില്ല!

ഇഡി - മോദി - വി.ഡി കൂട്ടുകെട്ടിന്റെ രാഷ്ട്രീയ പകപോക്കലുകൾക്കും, കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള കള്ളക്കേസുകൾക്കും, അസത്യ പ്രചാരണങ്ങൾക്കുമെതിരെ ശക്തമായ താക്കീതായി കുന്നംകുളത്ത് ഉയർന്നത് ജനകീയ പ്രതിഷേധത്തിന്റെ വൻമതിൽ. സിപിഐ(എം) കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

ടി. കെ. കൃഷ്ണൻ സ്മാരക മന്ദിരത്തിൽ നിന്നാരംഭിച്ച് നഗരം ചുറ്റി പഴയ ബസ് സ്റ്റാൻഡിന് സമീപം സമാപിച്ച പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകരും പൊതുജനങ്ങളുമാണ് അണിനിരന്നത്. ജനങ്ങളിലേക്ക് കൂടുതൽ വേരൂന്നി നിൽക്കുന്ന ഈ പ്രസ്ഥാനത്തെ വേട്ടയാടലുകൾ കൊണ്ടോ വ്യാജവാർത്തകൾ കൊണ്ടോ തളർത്താമെന്നത് വ്യാമോഹം മാത്രമാണ്.

ഏരിയ സെക്രട്ടറി സഖാവ് കെ. കൊച്ചനിയൻ അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ ഏരിയ കമ്മിറ്റിയംഗങ്ങളായ സഖാക്കൾ പി. എം. സുരേഷ്, എം. എൻ. മുരളീധരൻ, എം. ബി. പ്രവീൺ, പി. ജി. ജയപ്രകാശ്, സി. ജി. രഘുനാഥ്, സീതാ രവീന്ദ്രൻ, എം. വി. പ്രശാന്തൻ, പത്മം വേണുഗോപാൽ, നഗരസഭാ ചെയർപേഴ്‌സൺ സൗമ്യ അനിലൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

പോരാട്ട വീര്യത്തോടെ മുന്നോട്ട്! ലാൽസലാം.

കുന്നംകുളം ജംഗ്ഷൻ വികസനം: ഭൂമി ഏറ്റെടുക്കലിന് കാലാവധി നീട്ടി സർക്കാർ ഉത്തരവായി; പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിൽ മുന്നോട്ട്...
24/09/2026

കുന്നംകുളം ജംഗ്ഷൻ വികസനം: ഭൂമി ഏറ്റെടുക്കലിന് കാലാവധി നീട്ടി സർക്കാർ ഉത്തരവായി; പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിൽ മുന്നോട്ട്.

കുന്നംകുളം നഗരത്തിലെ ദീർഘകാലത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി കിഫ്ബി (KIIFB) സഹായത്തോടെ നാം നടപ്പിലാക്കുന്ന കുന്നംകുളം ജംഗ്ഷൻ വികസന പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി ഒമ്പത് മാസത്തെ അധിക കാലാവധി അനുവദിച്ച് സർക്കാർ ഉത്തരവായിട്ടുണ്ട് (G.O.(P) No.287/2026/RD).

പദ്ധതിക്കായി കുന്നംകുളം, ചൊവ്വന്നൂർ വില്ലേജുകളിലെ 0.81521 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ 11(1) പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. തുടർനടപടിക്രമങ്ങൾ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുന്നതിനായി 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ (LARR Act, 2013) വ്യവസ്ഥകൾ പ്രകാരം കാലാവധി നീട്ടിനൽകാൻ ജില്ലാ കളക്ടർ സർക്കാരിനോട് ശുപാർശ ചെയ്യുകയായിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് സർക്കാർ പുതിയ വിജ്ഞാപനം ഇറക്കിയിട്ടുള്ളത്.

ഇതോടെ പദ്ധതിയുടെ അന്തിമ പ്രഖ്യാപനമായ 19(1) വിജ്ഞാപനവും അർഹരായ ഭൂവുടമകൾക്കുള്ള നഷ്ടപരിഹാര വിതരണവും ഉടൻ തന്നെ പൂർത്തിയാക്കാൻ സാധിക്കും.

പദ്ധതി പ്രദേശത്തുനിന്ന് ഒഴിവാക്കപ്പെടുന്ന വ്യാപാരികളെ സംരക്ഷിക്കുന്നതിനായി ബൈജു റോഡിൽ നഗരസഭ വിട്ടുനൽകിയ പാറയിൽ മാർക്കറ്റിനോട് ചേർന്നുള്ള 36 സെന്റ് സ്ഥലത്ത് 5.97 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ആധുനിക നാലുനില ഷോപ്പിംഗ് കോംപ്ലക്‌സിന് സാങ്കേതികാനുമതി ലഭിക്കുകയും കേരള റോഡ് ഫണ്ട് ബോർഡ് (KRFB) ഇതിനായുള്ള ടെണ്ടർ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

കൂടാതെ, കുന്നംകുളം റിംഗ് റോഡ് വികസനവുമായി ബന്ധപ്പെട്ട 11(1) വിജ്ഞാപന നടപടികളും സമാന്തരമായി പുരോഗമിക്കുകയാണ്.

നമ്മുടെ നാടിന്റെ ചിരകാല സ്വപ്നമായ ജംഗ്ഷൻ വികസനവും റിംഗ് റോഡും നിശ്ചിത സമയത്തിനകം പൂർത്തിയാക്കി കുന്നംകുളത്തിന് സമർപ്പിക്കാനുള്ള സമഗ്രമായ പ്രവർത്തനങ്ങളാണ് മുന്നോട്ടുപോകുന്നത്. എല്ലാവരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു.

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when A C Moideen posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to A C Moideen:

Shortcuts

Share