U V Suresh KSEB

U V Suresh KSEB

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from U V Suresh KSEB, Flat no 1C, Heera Point, Pattom, Thiruvananthapuram.

Former Senior Superintendent KSEB Ltd,Founder treasurer (1997) JCI TRIPRAYAR,Founder President (2019 KSEB OFFICERS SANGH, Founder President (2025) KSEB PENSIONERS SANGH,

18/11/2025

വോട്ടർ പട്ടികകളെ കുറിച്ചു ഇപ്പോഴും ധാരണ ഇല്ല എന്നു ആണ് ചില ആളുകളുടെ സംസാരങ്ങളിൽ നിന്നു മനസിലാകുന്നത്.

നമുക്ക് 2 തരത്തിൽ ഉള്ള വോട്ടർ പട്ടിക ആണുള്ളത്
തദ്ദേശ തിരഞ്ഞെടുപ്പുകൾക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കുന്ന ഒരു വോട്ടർ പട്ടികയും നിയമസഭ ക്കും ലോക്സഭക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കുന്ന മറ്റൊരു പട്ടികയും

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് വോട്ട് ചേർത്തത് വെരിഫൈ ചെയ്യാനും വോട്ട് വെട്ടാനും ബൂത്ത് ലെവൽ ഓഫീസർമർ (ബി എൽ ഒ) മാരും അവരെ സഹായിക്കാൻ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ആയ ബൂത്ത് ലെവൽ ഏജന്റുമാരും ഉണ്ട്.പട്ടിക തയ്യാറാക്കുന്നത് പാർട് അഥവാ ബൂത്ത് അടിസ്ഥാനത്തിൽ ആണ്.മാത്രവുമല്ല എല്ലാ വോട്ടർമാക്കും ഐഡന്റിറ്റി കാർഡും (Electors Voter Identity Card -EPIC) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്നുണ്ട്

എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പുകളുടെ വോട്ടർ പട്ടിക വാർഡ് അടിസ്ഥാനത്തിൽ തെയ്യാറാക്കുന്നതാണ്. ഇതിന് ബൂത്ത് ലെവൽ ഓഫീസർമാർ ഇല്ല.പലപ്പോഴും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബൂത്ത് അടിസ്ഥാനത്തിൽ ഉള്ള പട്ടികയിൽ നിന്നു ഉണ്ടാക്കുന്നതാണ് ഈ പട്ടിക. അത് കൊണ്ട് ഈ പട്ടിക പ്രത്യേകം പരിശോധിച്ചു അവനവന്റെ പേര് ഉണ്ടോ എന്നു ചെക്ക് ചെയ്യേണ്ടതായ അവസ്‌ഥ ആണുള്ളത്

സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെയും പട്ടിക ഒന്നായാൽ ഈ പ്രശ്‌നങ്ങൾക്ക് ഒക്കെ പരിഹാരം ആകും.(പണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിൽ ഇടം നേടാൻ 18 വയസും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിൽ ഇടം നേടാൻ 21 വയസും ആയിരുന്നു കുറഞ്ഞ പ്രായ പരിധി. ഇപ്പോൾ 2 ഇടങ്ങളിലും ഒരേ പ്രായം ആണ് )

അങ്ങനെ എങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കോടികണക്കിന് രൂപയുടെ ചിലവും ഇല്ലാതാവും

രാജ്യത്തു ഒറ്റ തിരഞ്ഞെടുപ്പും ഒറ്റ പട്ടികയും നടപ്പാകുന്നതോടെ ലക്ഷകണക്കിന് കോടി രൂപയുടെ ചിലവ് ലാഭിക്കാനും എല്ലാ പൗരന്മാർക്കും ആശയക്കുഴപ്പം ഇല്ലാതെ വോട്ട് ഉറപ്പാക്കാനും സാധിക്കും

10/10/2025

ചിലർ മാധ്യമ ചർച്ചകളിൽ "ദ്വാരക പാലക ശിൽപം" എന്നു തെറ്റായി പറയുന്നത് കേട്ടു.അത് കൊണ്ട് ദ്വാരപലകർ ആരെന്നു നോക്കാം

ദ്വാരപാലകൻ എന്നത് ഒരു സംസ്കൃത പദമാണ്, ഇത് വാതിൽ അല്ലെങ്കിൽ കവാട രക്ഷകനെ സൂചിപ്പിക്കുന്നു, സംരക്ഷണം, തിന്മയെ അകറ്റൽ, വിശുദ്ധ സ്ഥലത്തിന്റെ അടയാളം എന്നിവയെ പ്രതീകപ്പെടുത്തുന്നു. "ദ്വാര" (വാതിൽ) എന്നും "പാല" (രക്ഷകൻ) എന്നും ഉള്ള വാക്കുകളിൽ നിന്ന് ഉരുത്തിരിഞ്ഞ ഈ രൂപങ്ങൾ, പലപ്പോഴും ഗദ (ഗദായുധം) പോലുള്ള ആയുധങ്ങളുമായി ഉഗ്രമോ ശാന്തമോ ആയ യോദ്ധാക്കളുടെ രൂപത്തിൽ ചിത്രീകരിക്കപ്പെടുന്നു, ക്ഷേത്ര സമുച്ചയത്തിലെ വിവിധ പ്രവേശന കവാടങ്ങളിൽ ഇവ കാണാം.
ദ്വാരപാലകർ ശാരീരികവും പ്രതീകാത്മകവുമായ രക്ഷകരായി വർത്തിക്കുന്നു, ക്ഷേത്രത്തിന്റെ ഊർജവും വിശുദ്ധിയും സംരക്ഷിക്കുന്നു.
ഇവർ പലപ്പോഴും പുറത്തേക്ക് തള്ളിയ കണ്ണുകൾ, കോമ്പല്ലുകൾ, ഒന്നിലധികം കൈകൾ എന്നിവയോട് കൂടിയ ഭീകരമായ രൂപത്തിൽ, ഗദയോ ത്രിശൂലമോ പോലുള്ള ആയുധങ്ങൾ ധരിച്ച് ചിത്രീകരിക്കപ്പെടുന്നു, എങ്കിലും ചിലർക്ക് ശാന്തമായ ഭാവം ഉണ്ടാകാം. ദ്വാരപാലക എന്ന പൊതുവായ പദം വാതിൽ കാവലാളികളെ സൂചിപ്പിക്കുമെങ്കിലും, വിഷ്ണുവിന്റെ ജയ-വിജയ, ശിവന്റെ നന്ദി-മഹാകാല എന്നിവ പോലെ വ്യത്യസ്ത ദേവതകൾക്ക് പ്രത്യേക ദ്വാരപാലകർ ഉണ്ട്. സ്ത്രീ രൂപങ്ങൾ ദ്വാരപാലിക എന്നറിയപ്പെടുന്നു.

ക്ഷേത്രത്തിന്റെ പ്രധാന കവാടം, ഗർഭഗൃഹം, മണ്ഡപങ്ങൾ എന്നിവിടങ്ങളിലെ വിവിധ പ്രവേശന കവാടങ്ങളിൽ ഇവർ കാണപ്പെടുന്നു.
ചില ആചാരങ്ങളിൽ, ഭക്തർ ദ്വാരപാലകർക്ക് ആദരവ് അർപ്പിക്കണമെന്നും, പുരോഹിതന്മാർ മനസ്സിൽ അവരുടെ അനുവാദം തേടി പ്രവേശിക്കണമെന്നും പ്രതീക്ഷിക്കപ്പെടുന്നു

03/06/2025

The RBI has instructed banks to ensure that ATMs dispense more ₹100 and ₹200 notes to enhance the availability of smaller denomiThe RBI has directed banks to prioritize ₹100 and ₹200 notes in ATMs, targeting 75% of ATMs by September 2025 and 90% by March 2026, to make smaller denominations more accessible. While this has fueled speculation about discontinuing ₹500 notes, no official ban has been confirmed. New ₹500 notes with updated designs will be issued, and existing ones remain valid.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) എടിഎമ്മുകളിൽ 100, 200 രൂപ നോട്ടുകൾ കൂടുതലായി ലഭ്യമാക്കാൻ ബാങ്കുകളോട് നിർദേശിച്ചു. 2025 സെപ്റ്റംബറോടെ 75% എടിഎമ്മുകളും 2026 മാർച്ചോടെ 90% എടിഎമ്മുകളും ഈ ചെറിയ മൂല്യനോട്ടുകൾ വിതരണം ചെയ്യണം. 500 രൂപ നോട്ടുകൾ നിർത്തലാക്കുമെന്ന ഊഹാപോഹങ്ങൾ ഉണ്ടെങ്കിലും, ഔദ്യോഗികമായി വിലക്ക് പ്രഖ്യാപിച്ചിട്ടില്ല. പുതിയ ഡിസൈനോടുകൂടിയ 500 രൂപ നോട്ടുകൾ RBI ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഒപ്പോടെ പുറത്തിറക്കും, നിലവിലുള്ള നോട്ടുകൾ നിയമാനുസൃതമായി തുടരും.

21/02/2025

ഇലക്ട്രിക് കാറുകൾക്ക് 'ഭാരത് രജിസ്‌ട്രേഷൻ' നിയമം നടപ്പിലാക്കുക ആനെങ്കിൽ രാജ്യത്തെവിടെയും ഒരേ വിലക്ക് കാറുകൾ കിട്ടും. മാത്രമല്ല, അതു ഒരു പ്രിവിലേജ് ആകുന്നത് കൊണ്ട് ഇലക്ട്രിക് കാറുകൾ വാങ്ങാൻ പ്രോത്സാഹനം ആവുകയും താല്പര്യം കൂടുകയും ചെയ്യും. Ministry of Road Transport and Highways, Government of India Nitin Gadkari Tata Motors Mahindra Automotive Hyundai India Narendra Modi Tesla

19/02/2025

കേരളത്തിൽ പി എസ് സി ചെയർമാന്റെ ശമ്പളം മൂന്നര ലക്ഷം ആയും അംഗങ്ങളുടെതു 3.25 ലക്ഷം രൂപ ആയും കുത്തനെ കൂട്ടി

വർഷങ്ങൾക്കു മുൻപ് പി എസ് സി യിലെ ഒരു ഉന്നത ബിരുദധാരി ആയ ഒരു ഉദ്യോഗസ്ഥ പി എസ് സി യുടെ ഒരു ചെക്കുമായി ചെയർമാന്റെ വീട്ടിലെ ഇലക്ട്രിസിറ്റി ബിൽ അടക്കുന്ന കാര്യത്തിന് എന്നെ സമീപിച്ചു. അപ്പോഴാണ് ഞാൻ അറിയുന്നത് പി എസ് സി ചെയർമാന്റെ വീട്ടു വാടക മാത്രമല്ല, കറന്റ് ചാർജ് പോലും പരിധി ഇല്ലാതെ പി എസ് സി ആണ് അടക്കുന്നത് എന്നു.
കേരള പി എസ് സി യിൽ 21 അംഗങ്ങൾ ഉണ്ട്.മറ്റു സംസ്ഥാനങ്ങളിൽ ഇതിലും വളരെ കുറവ് ആണ് പി എസ് സി യുടെ അംഗബലം.

വാൽ കഷ്ണം : പി എസ് സി ചെയർമാന് വേണ്ടതായ മിനിമം യോഗ്യത 62 വയസ് ആകരുതെന്നും ബുദ്ധി സ്ഥിരത ഉള്ള ആൾ ആകണം എന്നും

18/02/2025

തലവൻ ഉം പ്രധാനമന്ത്രി Narendra Modi യും ആയി വാഷിങ്ടണിൽ നടന്ന ചർച്ചയെ തുടർന്ന് ടെസ്ല ഇലെക്ട്രിക് കാറുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു.മുംബൈ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലേക്കു 13 വിവിധ തരം പോസ്റ്റുകളിലേക്ക് ജീവനക്കാരെ നിയമിക്കാൻ നടപടികൾ ആരംഭിച്ചു. വില കുറവുള്ള ( ഏകദേശം 25,000 ഡോളർ) ഏറ്റവും പുതിയ മോഡൽ ആണ് തുടക്കത്തിൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Website

Address


Flat No 1C, Heera Point, Pattom
Thiruvananthapuram
695004