CPIM Thiruvananthapuram

CPIM Thiruvananthapuram

Share

Official Page of the CPIM Thiruvananthapuram District Committee.

02/06/2026

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനവിൽ പ്രതിഷേധിച്ച് സിപിഐ(എം) നേതൃത്വത്തിൽ ജൂൺ 4-ന് പുളിമൂട് ജി.പി.ഒ-യ്ക്ക് മുന്നിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും.

02/06/2026

സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഇന്ന് (ജൂൺ 02 ചൊവ്വ) വൈകുന്നേരം 04:30 ന് എകെജി സെന്ററിൽ മാധ്യമങ്ങളെ കാണും.

02/06/2026

കുട്ടികളോട് തൊട്ടുകൂടായ്മ‌
കയ്യിൽ മിഠായി നൽകാതെ മേശപ്പുറത്ത് ഇട്ടു കൊടുത്ത് വി മുരളീധരൻ എംഎൽഎ.

02/06/2026

കുട്ടി കുട്ടികളോട് തൊട്ടുകൂടായ്‌മ.
ദളിത് വിദ്യാർത്ഥികൾക്ക് കയ്യിൽ മിഠായി നൽകാതെ മേശപ്പുറത്ത് ഇട്ടു കൊടുത്ത് വി മുരളീധരൻ എംഎൽഎ.
ബിജെപി നേതാവിൻ്റെ പ്രവൃത്തി പിന്നോക്കവകുപ്പ് മന്ത്രി കെ തുളസിയുടെ സാന്നിധ്യത്തിൽ.

02/06/2026

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവ് അതീവ രൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സ്വീകരിക്കുന്നത് നിര്‍ഭാഗ്യകരമായ നിലപാടാണ്. പ്രശ്‌നത്തിന്റെ ഗൗരവത്തിലേക്ക് കടക്കാതെ വെറും മുഖവുര പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ്. എണ്ണ വിലയുടെ നിയന്ത്രണാധികാരം എണ്ണ കമ്പനികള്‍ക്ക് വിട്ടുനല്‍കിയ പഴയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയം ബിജെപി സര്‍ക്കാര്‍ അതിശക്തമായി തുടരുകയാണ്.

എല്ലാ മേഖലകളിലും അതിരൂക്ഷമായ വിലക്കയറ്റമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നുണ്ടെങ്കിലും, കേന്ദ്രസര്‍ക്കാര്‍ നടപടികളെ വിമര്‍ശിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. എല്‍പിജി വിലവര്‍ദ്ധനവിന്റെ 50 ശതമാനവും നികുതിയാണെന്നും, എണ്ണ കമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാന്‍ കേന്ദ്രം ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനം നികുതി കുറച്ചാല്‍ ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കുമെന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഇന്നത്തെ മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു.

വിലക്കയറ്റം മൂലം ഹോട്ടല്‍ വ്യവസായവും കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളും വലിയ പ്രതിസന്ധിയിലാണ്. അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ ജൂണ്‍ ഒന്നുമുതല്‍ ടിക്കറ്റ് നിരക്കില്‍ 100 രൂപയുടെ വര്‍ദ്ധനവ് വരുത്തിക്കഴിഞ്ഞു. 2018-ല്‍ അന്നത്തെ സര്‍ക്കാര്‍ നികുതിയിളവ് നല്‍കിയ മാതൃക പിന്തുടരാന്‍ ഇന്നത്തെ മുഖ്യമന്ത്രി തയ്യാറുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ധവളപത്രം ഇറക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. അത് വരുമ്പോള്‍ നോക്കാം. അതുകൊണ്ടു ഉമ്മാക്കി കാണിച്ച് വായടപ്പിക്കാന്‍ ശ്രമിക്കേണ്ട.

സ. പിണറായി വിജയന്‍
പ്രതിപക്ഷ നേതാവ്

02/06/2026
02/06/2026

നീട്ടിയ കൈകളിലേക്ക് ഒരു മിഠായി കൈമാറിയാൽ തകർന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല മിസ്റ്റർ എം.എൽ.എ!മനസ്സിൽ മനുസ്മൃതി ആയത് കൊണ്ടാണോ മനുഷ്യരെ തൊടാത്തത്?

അവർ മിടുക്കരായ കുട്ടികളാണ്. എല്ലാവർക്കും പ്രിയപ്പെട്ടവർ, സ്നേഹിക്കാൻ മാത്രം അറിയുന്നവർ. അവരെ പൊതുമധ്യത്തിൽ അപമാനിക്കുന്ന രീതിയിലുള്ള അങ്ങയുടെ പ്രവർത്തി തികച്ചും അമാന്യവും, ഒട്ടും സംഭവിക്കാൻ പാടില്ലാത്തതുമായിരുന്നു.

ഒന്നിലേറെത്തവണ ആ സ്കൂളിൽ പോകുകയും, ആ മക്കളുടെ സ്നേഹവും മികവും നേരിട്ടറിയുകയും ചെയ്തിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. പ്രതിഭയും സ്നേഹവും കൊണ്ട് ഹൃദയം കീഴടക്കുന്ന ആ കുട്ടികളെ ചേർത്തുപിടിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്...
ആ കുരുന്നുകളോട് എങ്ങനെ പെരുമാറാൻ
അയിത്തം ആഘോഷമാക്കുന്നവർക്കേ സാധിക്കൂ..

ഇതേ സ്കൂളിലെ കുട്ടികളെയും കൂട്ടിയാണ് അന്നത്തെ എം എൽ എ സഖാവ് കടകംപള്ളി സുരേന്ദ്രൻ സിനിമ കാണാൻ പോയത്.സംസ്ഥാനത്തിന്റെ വിവിധ ട്രൈബൽ സെറ്റിൽമെന്റുകളിൽ നിന്നുള്ള പെൺകുട്ടികളാണ്
ഈ സ്‌കൂളിലുള്ളത്.മിടുക്കരായ കുട്ടികൾ.

മിഠായി എറിഞ്ഞു കൊടുത്ത സംഭവത്തിൽ ആ കുട്ടികളോടും കേരളത്തോടും എം എൽ എ നിരുപാധികം മാപ്പ് പറയണം.മനുസ്മൃതി അല്ല,അംബേദ്‌കറും,ഭരണഘടനയുമാണ് ആ കുഞ്ഞുങ്ങളുടെ വഴിവിളക്ക്.

സ: എ. എ. റഹീം MP
സി.പി.ഐ.(എം) തിരുവനന്തപുരം ജില്ലാ ആക്ടിംഗ് സെക്രട്ടറി

01/06/2026

മിൽമ പാലിന്റെ പുതുക്കിയ നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ. ലിറ്ററിന് നാല് രൂപയാണ് കൂട്ടിയത്. പുതിയ മാറ്റത്തോടെ മിൽമ പാലിന്റെ വില ലിറ്ററിന് 56 രൂപയായി ഉയർന്നു. മിൽമ സ്മാർട്ട് പാലിന്റെ വില 54 രൂപയായി ഉയർന്നു. പാലിന് വില കൂടുന്നതോടെ മിൽമ വിപണിയിലെത്തിക്കുന്ന തൈര്, നെയ്യ്, പേഡ അടക്കമുള്ള മറ്റ് അനുബന്ധ ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില വർധിക്കും. തൈരിന് കിലോയ്ക്ക് 10 രൂപ കൂടും.

01/06/2026

അങ്ങനെ അരിയുടെ കാര്യത്തിലും തീരുമാനമായി.

01/06/2026

ഇന്ധന വിലവർദ്ധനവിനെതിരെ ജനകീയ പ്രക്ഷോഭം!

കേന്ദ്ര സർക്കാരിന്റെ പകൽകൊള്ളയ്ക്കെതിരെ സിപിഐ(എം) നേതൃത്വത്തിൽ ജൂൺ 4 വ്യാഴാഴ്ച രാവിലെ 10.30ന് ജില്ലാ-ഏരിയ കേന്ദ്രങ്ങളിൽ പ്രതിഷേധം.

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


Mettukkada, Thycaud
Thiruvananthapuram
695014