24/07/2020
കേസെടുക്കേണ്ടതും അറസ്റ്റ് ചെയ്യേണ്ടതും രക്ഷകർത്താക്കളെ അല്ല..
ഈ അസാധാരണ സാഹചര്യത്തിൽ KEAM പരീക്ഷ നടത്തി ക്രഡിറ്റ് നേടാൻ ശ്രമിച്ചവരെയാണ്..
LIVE RELAY PROTEST
എൻട്രൻസ് എക്സാമിനേഷൻ കമ്മീഷണറെ അറസ്റ്റ് ചെയ്യുക
വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കുക
#കൊല്ലാനായി_ സർക്കാർ_തുനിഞ്ഞിറങ്ങിയാൽ_വിട്ടുതരാൻ_ഞങ്ങൾക്കാകുമോ ?
30/06/2020
എസ്എസ്എൽസി ഫലം കാത്തിരിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ.എസ്എസ്എൽസി റിസൾട്ട് 30/06/2020 ഉച്ചയ്ക്ക് 2 മണി മുതൽ സൈറ്റുകളിൽ ലഭ്യമാണ്.
26/11/2019
കേരളത്തിൽ നിന്നുള്ള കേന്ദ്ര പ്രവർത്തക സമിതി അംഗവും ജിജ്ഞാസ ദേശീയ കൺവീനറും ആയി തിരഞ്ഞെടുക്കപ്പെട്ട വിനീത് മോഹന്
അഭിനന്ദനങ്ങൾ
26/11/2019
ABVP ദേശീയ നിർവാഹക സമിതി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവർ
രവിശങ്കർ K.M
വി.മനുപ്രസാദ്
അപർണ ശ്രീനിവാസ്
പ്രിന്റു മഹാദേവ്
സന്ദീപ്
ഒരായിരം അഭിനന്ദനങ്ങൾ
27/10/2019
ഏവർക്കും ABVP Pothencode നഗറിന്റെ ദീപാവലി ആശംസകൾ
05/09/2019
സപ്തംബർ 5: സച്ചിൻ ഗോപാൽ ബലിദാന ദിനം.
2012 ജൂലൈ 6 കണ്ണൂർ പള്ളിക്കുന്ന് ഹയർ സെക്കണ്ടറി സ്കൂളിൽ മെമ്പർഷിപ്പ് പ്രവർത്തനത്തിനിടെ സച്ചിൻ ഗോപാലിനെ ഒരു സംഘം ക്യാമ്പസ് ഫ്രണ്ട്,പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.
ABVP കണ്ണൂർ നഗർ സമിതിയംഗമായ സച്ചിൻ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലെ
സജീവ സാന്നിദ്ധ്യമായിരുന്നു. സ്കൂളിന് മുന്നിൽ ABVP പ്രവർത്തകർ മെമ്പർഷിപ്പ് വിതരണം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സച്ചിൻ ആക്രമിക്കപ്പെട്ടത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സച്ചിൻ ഗോപാലിനെ കണ്ണൂർ എകെജി ആശുപത്രിയിലും തുടർന്ന് മംഗലാപുരം കെഎംസി ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദഗ്ദ ചികിത്സ ലഭിച്ചുകൊണ്ടിരിക്കുമ്പോഴാണ് സെപ്തംബർ 5ന് സച്ചിൻ മരണപ്പെട്ടത്.... കണ്ണൂരിലെ ഗോപാലൻ മരുക്കത്തിലിന്റെ മകനായ സച്ചിൻ (21) കണ്ണൂർ മോഡേൺ ഐടിസി വിദ്യാർത്ഥിയായിരുന്നു. ABVP യുടെ സജീവ പ്രവർത്തകനായിരുന്ന സച്ചിനെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കരുതി കൂട്ടി അക്രമിക്കുകയായിരുന്നു. കലാലയങ്ങളിലെ ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് എടുത്തിരുന്നതുകൊണ്ടാണ് ABVP പ്രവർത്തകരെ വിദ്യാർത്ഥികളിൽ ഭീകരതയുടെ വിത്തുപാകുന്ന പോപ്പുലർ ഫ്രണ്ട് അക്രമിക്കുവാൻ കാരണം....
സച്ചിനെ അക്രമിച്ച് ദിവസങ്ങൾ കഴിയും മുമ്പേ ആണ് ചെങ്ങന്നൂരിൽ വിശാലിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കുത്തി വീഴ്ത്തിയത്. ദൗർഭാഗ്യവശാൽ വിശാലും വീരമൃത്യു വരിച്ചു.
സച്ചിന്റേയും വിശാലിന്റെയും കേസ് അന്വേഷണത്തിൽ തെളിയുന്നത് കലാലയങ്ങളിൽ മറ നീക്കി പുറത്ത് വരുന്ന മതഭീകരവാദമാണ്. ഇന്ന് കേരളത്തിലാകമാനം ഇത് പ്രത്യക്ഷമായി കൊണ്ടിരിക്കുന്നു.
ISIS സാന്നിദ്ധ്യം, വിദ്യാർത്ഥികളുടെ തിരോധാനം, ലൗ ജിഹാദ് മുതലായവ ക്യാമ്പസ് ഭീകരവാദത്തിന്റെ സാക്ഷ്യപത്രങ്ങളാണ്.
കലാലയങ്ങളിലെ ഭീകരവാദത്തെ ചെറുക്കുവാനും സർഗ്ഗാത്മക, സൗഹൃദാത്മക സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുവാനും നമ്മൾ നേതൃത്വം നൽകണം...
#ധീര #സ്വയംസേവകന് #പ്രണാമങ്ങൾ 🌺
15/08/2019
" കഴുത്തിൽ കുരുക്ക് മുറുകി ശ്വാസം ഒരു പിടപ്പായി ചങ്കിൽ കുടുങ്ങുമ്പോഴും വന്ദേമാതരം മുഴക്കി യോർ,
ചുടുനിണം മണ്ണിലേക്ക് പടർന്ന് ജീവൻ പറന്നകലുമ്പോഴുo ഈ മണ്ണിനെ നെഞ്ചോട് ചേർത്തവർ ,
പിറന്ന നാടിനെ ഒറ്റുകൊടുത്ത ഭർത്താകന്മാരുടെ തലയറുത്ത് മാറ്റിയ ഭാര്യമാർ,
സ്വന്തം പ്രതീക്ഷകളും സ്വപ്നങ്ങളും മനസിലടക്കി പൊന്നോമനകൾക്ക് പുഞ്ചിരി തൂകി അന്ത്യയാത്ര ചൊല്ലിയ മാതാക്കൾ,
കളിപന്തും,മധുര മിഠായിക്കും പകരം വെടിക്കോപ്പും ചാട്ടവാറുകളും സ്വീകരിച്ച ബാല്യങ്ങൾ,
ഭാരതാംബയുടെ സ്വാതന്ത്ര്യo വരെ മരണത്തെ വധുവായി സ്വീകരിച്ച യൗവ്വനങ്ങൾ,
നമ്മുടെ സ്വാതന്ത്ര്യത്തിനായി ഒരു പുരുഷായുസ് കാരാഗൃഹങ്ങളിലൊടുക്കിയ വാർദ്ധക്യങ്ങൾ,
അവരുടെ സ്വപ്നങ്ങൾക്കും, ജീവിതങ്ങൾക്കും, ജീവനുo മീതെ നമുക്ക് സ്വതന്ത്ര്യരായി ചവിട്ടി നടക്കാൻ ...
ഒരു സ്വാതന്ത്ര്യ ദിനം കൂടെ.....
സ്വാതന്ത്ര്യദിനാശംസകൾ..
26/07/2019
#കാർഗിൽ_വിജയ്_ദിവസ്
1999 മെയ് 3 മുതൽ ജൂലൈ 26 വരെ ഇന്ത്യൻ സൈന്യവും പാക്കിസ്ഥാൻ മുജാഹിദ് തീവ്രാവാദികളും അർദ്ധ സൈനിക വിഭാഗവും തമ്മിൽ നടന്ന അപ്രഘ്യാപിത യുദ്ധമാണ് കാർഗിൽ യുദ്ധം. അതികഠിനമായ ശൈത്യം മൂലം ഇരു രാജ്യങ്ങളും കാശ്മീരിലെ തങ്ങളുടെ ഏറ്റവും മുന്നിലെ സൈനിക പോസ്റ്റുകൾ ഉപേക്ഷിക്കുകയും പിന്നീട് വസന്തകാലത്തോടെ അവയിൽ തിരിച്ചെത്തുകയും പതിവായിരുന്നു. എന്നാൽ പാകിസ്ഥാൻ നിശ്ചയിച്ച സമയത്തിനുളിൽ തിരിച്ചുവരികയും ഇന്ത്യൻ പോസ്റ്റുകൾ പിടിച്ചെടുത്ത് തങ്ങളുടെ ആയുധങ്ങൾ അവിടെ സംഭരിക്കുകയും ചെയ്തു.പാക്കിസ്ഥാൻ തീവ്രവാദികളും സൈന്യവും അടങ്ങുന്ന അയ്യായിരത്തിലധികം നുഴഞ്ഞുകയറ്റക്കാർ നിയന്ത്രണ രേഖ കടന്ന് കാർഗിൽ മലനിരകൾ പിടിച്ചെടുത്തു. ഈ നീക്കം ആട്ടിടയർ വഴി മനസിലാക്കിയ ഇന്ത്യൻ സൈന്യം സ്ഥലത്ത് പട്രോളിങ് നടത്തുകയും പട്രോളിങ് സംഘത്തിലെ 5 സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തു. എന്നാൽ രണ്ടാമത്തെ സംഘത്തിലെ ഓഫീസറുടെ മനോധൈര്യം ഒന്ന് കൊണ്ട് മാത്രം പാകിസ്ഥാൻ സൈന്യത്തിന്റെ അധിനിവേശം മനസിലാക്കുകയും ഉന്നത നേതൃത്വത്തെ അറിയിക്കുകയും ചെയ്‌തു. പ്രധാന മന്ത്രി അടൽ ബിഹാരി വാജ്‌പേയി സൈന്യത്തിന് തിരിച്ചടിക്കാനുള്ള അനുമതി നൽകി. കൂടാതെ എന്ത് സാഹചര്യം സംജാതമായാലും നിയന്ത്രണ രേഖ മറികടക്കരുത് എന്ന് ശക്തമായ നിർദേശവും സൈന്യത്തിന് നൽകി. ഇത് പിന്നീട് ഇന്ത്യയുടെ നയതന്ത്രത്തിന് നേട്ടമായി ലോക രാജ്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമായ നിലപാട് എടുക്കാൻ നിർബന്ധിതമായി. സമുദ്ര നിരപ്പിൽ നിന്ന് വളരെ ഉയർന്ന ദുർഘടമായ ഭൂ പ്രദേശം ആയിരുന്നു കാർഗിൽ. അതിനാൽ തന്നെ ഉയർന്ന പ്രദേശത്ത് നിലയുറപ്പിച്ചിരുന്ന പാകിസ്ഥാൻ സേനയ്ക്കായിരുന്നു യുദ്ധത്തിന്റെ പ്രഥമ ഘട്ടത്തിൽ മേൽകൈ. ഈ ഘട്ടത്തിൽ ആണ് ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ സൈനികരെ നഷ്ടപെട്ടത്. കാർഗിൽ മലനിരകളിൽ നിന്ന് ദേശിയ പാത1 വഴി ഉള്ള സൈനിക നീക്കം തടയുകയും അത് വഴി ലഡാക്ക് പിടിച്ചെടുക്കുകയും സിയാച്ചിനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യയെ നിർബന്ധിതമാകുകയുമായിരുന്നു പാകിസ്ഥാന്റെ ലക്ഷ്യം.ടൈഗർ ഹിൽ പോലുള്ള ഒട്ടനവധി പർവത നിരകൾ ഇന്ത്യ തിരികെ പിടിച്ചു. ഇന്ത്യ തിരിച്ചടി ശക്തമാക്കിയതോടെ 84 ദിവസം നീണ്ടുനിന്ന ഈ യുദ്ധം അവസാനിപ്പിക്കാൻ പാകിസ്ഥാൻ അമേരിക്കയുടെ സഹായം തേടി എന്നാൽ അമേരിക്കൻ പ്രസിഡന്റ് ക്ലിന്റൺ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെരീഫിനോട് സൈന്യത്തെ പിൻവലിക്കാൻ ആവശ്യപ്പെട്ടു. ചൈന പോലുള്ള സഖ്യ കക്ഷികളും പാകിസ്ഥാനോട് സൈന്യത്തെ പിൻവലിക്കാൻ ആവശ്യപ്പെട്ടു. ജൂലൈ 5ന് ക്ലിന്റനോട് ഷെരിഫ് സൈന്യത്തെ പിൻവലിച്ചതായി അറിയിച്ചു. തുടർന്ന് ജൂലൈ 7-11വരെ ബാതാലിക്കിലെ സുപ്രധാന കുന്നുകൾ ഇന്ത്യ തിരികെ പിടിച്ചു. ജൂലൈ 14ന് അടൽ ബിഹാരി വാജ്‌പേയി ഓപറേഷൻ വിജയ് വിജയിച്ചതായി പ്രഖ്യപിക്കുകയും പാകിസ്ഥാനുമായി ചർച്ചയ്ക്ക് തയാറായി. ജൂലൈ 26ന് ഇന്ത്യൻ സേന നുഴഞ്ഞുകയറ്റക്കാർക് മേൽ സമ്പൂർണ വിജയം പ്രഘ്യാപികുന്നു.1500ൽ അധികം നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യൻ സേന വധിച്ചു. ഈ ദിവസം ഇന്ത്യ വിജയ് ദിവസ് ആയി ആഘോഷിക്കുന്നു. ഇന്ത്യയുടെ 30000 സായുധ സൈനികർ യുദ്ധത്തിൽ നേരിട്ട് പങ്കെടുത്തു ലക്ഷകണക്കിന് സൈനികർ പരോക്ഷമായും ഈ യുദ്ധത്തിൽ പങ്കെടുത്തു. ഇന്ത്യയ്ക്ക് 527 സൈനികരുടെ ജീവൻ നഷ്ടപ്പെടുകയും 1400ഓളം പേർ ജീവിക്കുന്ന രക്തസാക്ഷികളായിതീരുകയും ചെയ്തു.മാതൃഭൂമിയുടെ മാനം കാക്കാൻ സർവം ത്യജിച്ച ധീര സൈനികർകെന്റെ ശതകോടി പ്രണാമം.
ABVP KERALA
16/07/2019
ഇല്ലാ ഇല്ലാ മരിക്കുന്നില്ല...
ജീവിക്കുന്നു ഞങ്ങളിലൂടെ...
ഞങ്ങളിൽ ഒഴുകും ചോരയിലൂടെ...
സ്വ : വിശാൽ🙏