17/03/2026
NGO / കുടുംബശ്രീ സി.ഡി.എസ് യൂണിറ്റുകൾക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ (KSBCDC) വഴി പരമാവധി ₹3 കോടി വരെ വായ്പ അനുവദിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് സമീപമുള്ള ജില്ലാ/ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടുക.
🌐 : www.ksbcdc.com
#കേരളസർക്കാർ #സ്ത്രീശാക്തീകരണം #കുടുംബശ്രീ
06/03/2026
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ (KSBCDC) വഴി കുറഞ്ഞ പലിശനിരക്കിൽ വിവിധ വ്യക്തിഗത വായ്പാ പദ്ധതികൾ ലഭ്യമാണ്.
🔹 ക്രെഡിറ്റ് ലൈൻ 1 – പൊതുജനങ്ങൾക്കും സർക്കാർ ജീവനക്കാർക്കും പരമാവധി വായ്പ ₹5 ലക്ഷം | പലിശ 9.5%
🔹 ക്രെഡിറ്റ് ലൈൻ 2 – സർക്കാർ ജീവനക്കാർക്ക് മാത്രം
പരമാവധി വായ്പ ₹10 ലക്ഷം | പലിശ 11%
🔹 സ്വസ്ഥഗൃഹ – സർക്കാർ/അർധ സർക്കാർ/സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പരമാവധി വായ്പ ₹5 ലക്ഷം | പലിശ 9%
കൂടുതൽ വിവരങ്ങൾക്ക് സമീപമുള്ള ജില്ലാ/ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടുക.
🌐 www.ksbcdc.com
#കേരളസർക്കാർ #വ്യക്തിഗതവായ്പ #കേരളവികസനം
05/03/2026
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ (KSBCDC) വിവിധ സ്വയംതൊഴിൽ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പാ പദ്ധതികൾ അവതരിപ്പിക്കുന്നു.
🔹 പുനർജനി – സ്വയംതൊഴിൽ ആരംഭിക്കാൻ സഹായകരമായ പദ്ധതി
🔹 ഗ്രീൻ വീൽ – വാഹനങ്ങൾ വാങ്ങുന്നതിനുള്ള വായ്പ
🔹 സ്റ്റാർട്ട് അപ്പ് – പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ പിന്തുണ
🔹 പ്രവാസി സുരക്ഷ – പ്രവാസികൾക്ക് സംരംഭം ആരംഭിക്കാൻ വായ്പ
✔ പരമാവധി വായ്പ ₹5 ലക്ഷം മുതൽ ₹30 ലക്ഷം വരെ
✔ കുറഞ്ഞ പലിശനിരക്ക് 6% – 8%
✔ സ്വയംതൊഴിലും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ
താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് സമീപമുള്ള ജില്ലാ/ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടുക.
🌐 കൂടുതൽ വിവരങ്ങൾക്ക്:
www.ksbcdc.com
#കെഎസ്ബിസിഡിസി #കേരളസർക്കാർ #സ്വയംതൊഴിൽ #സംരംഭകത്വം #വായ്പാപദ്ധതി
#സ്റ്റാർട്ടപ്പ് #കേരളവികസനം
24/04/2025
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന് 200 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരണ്ടി
17/11/2023
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ ആസ്ഥാനമന്ദിര ശിലാസ്ഥാപനം ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ.ആന്റണിരാജുവിന്റെ അദ്ധ്യക്ഷതയിൽ രാവിലെ 10 മണിക്ക് സംഘടിപ്പിച്ച ചടങ്ങിൽ
ബഹു.പട്ടികജാതി/പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമ, ദേവസ്വം, പാർലമെന്ററികാര്യം വകുപ്പ് മന്ത്രി ശ്രീ.കെ.രാധാകൃഷ്ണൻ നിർവ്വഹിച്ചു. കെ.എസ്.ബി.സി.ഡി.സി. ചെയർമാൻ അഡ്വ.കെ.പ്രസാദ്, മാനേജിംഗ് ഡയറക്ടർ ശ്രീമതി.അഞ്ജന എം. IAS
ബഹു. വർക്കല എം.എൽ.എ. ശ്രീ.വി.ജോയ്, ശ്രീമതി.ദിവ്യ എസ്. അയ്യർ IAS, മാനേജിംഗ് ഡയറക്ടർ, വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട്
ലിമിറ്റഡ്, ശ്രീമതി.സി.എസ്.സുജാ ദേവി, ചെയർപേഴ്സൺ, നഗരാസൂത്രണകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, KSBCDC ഡയറക്ടർ ബോർഡ് അംഗങ്ങളായ ശ്രീമതി.ലത എസ്., അഡീഷണൽ സെക്രട്ടറി, കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന വകുപ്പ്, ശ്രീമതി.എസ്.പുഷ്പലത,വി.പി.കുഞ്ഞികൃഷ്ണൻ, ശ്രീ.പി.പി.ഉദയകുമാർ, ശ്രീ.ടി.ഡി.ബൈജു, ശ്രീ.സാബു എസ്. ജനറൽ മാനേജർ (പ്രോജക്ട്സ്), ശ്രീ.സജിത്ത് ജി., ജനറൽ മാനേജർ (എച്ച്.ആർ.എം. & അഡ്മിൻ), ശ്രീമതി.പ്രീതി ജോസഫ്, ജനറൽ മാനേജർ (എഫ് & എ) എന്നിവർ
ചടങ്ങിൽ പ്രസംഗിക്കുകയുണ്ടായി
15/11/2023
22 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ആസ്ഥാന മന്ദിരത്തിന് നവംബർ 16 ന് തറക്കല്ലിടുകയാണ്.
2001ല്‍ ചാക്കയിലാണ് ആസ്ഥാനമന്ദിരത്തിനായി 80.50 സെന്റ് സ്ഥലം
സര്‍ക്കാര്‍ നല്‍കിയത്. തിരുവനന്തപുരം വിമാനത്താവള വികസനത്തിനായി ഈ സ്ഥലം വിട്ടു നല്‍കേണ്ടി വന്നു.
പിന്നീട് 2021 ജൂണ്‍ 9 ന് ബഹു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വഞ്ചിയൂര്‍ വില്ലേജിലെ 25.46 സെന്റ് ഭൂമി ആസ്ഥാന മന്ദിരത്തിനായി തീരുമാനമായത്. തുടര്‍ന്ന് 2022ല്‍ ഭൂമി അനുവദിച്ചു.
കേരളത്തിലെ മികച്ച പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ 1995 ലാണ് സ്ഥാപിച്ചത്. നാളിതുവരെ 8 ലക്ഷം കുടുംബങ്ങള്‍ക്കായി 6254 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്. വായ്പാ തിരിച്ചടവിലും കോര്‍പ്പറേഷന് മികച്ച റെക്കോര്‍ഡുണ്ട്. 97% തിരിച്ചടവോടെ ഇന്ത്യയിലെ സമാന സ്ഥാപനങ്ങളില്‍ ഒന്നാമതാണ് കോര്‍പ്പറേഷന്‍.
കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ സാമ്പത്തികാഭിവൃദ്ധിയില്‍ പ്രധാന പങ്കാണ് കോര്‍പ്പറേഷനുള്ളത്. വായ്പ പദ്ധതികള്‍ കൂടുതല്‍ ആകര്‍ഷകമാക്കി, പലിശ നിരക്കുകള്‍ കുറച്ച് പരമാവധി വായ്പ നല്‍കി വരികയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 795 കോടിരൂപ വായ്പ നല്‍കി. ഈ സാമ്പത്തികവര്‍ഷം നാളിതുരെ 369 കോടിയും നല്‍കിയിട്ടുണ്ട്. ആസ്ഥാന മന്ദിരവും സൗകര്യങ്ങളും കോര്‍പ്പറേഷനെ കൂടുതല്‍ സമുദ്ധിയിലേയ്ക്ക് ഉയർത്തട്ടെ... അത് പിന്നാക്ക ജനവിഭാഗങ്ങൾക്ക് ഉന്നതിയുമാകട്ടെ...❤️❤️
14/11/2023
കേരളസംസ്ഥാന പിന്നോക്ക വിഭാഗവികസന കോർപ്പറേഷന് സ്വന്തമായി ഒരു ആസ്ഥാനമന്ദിരം എന്നുള്ള ചിരകാലസ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി പ്രസ്തുതഭൂമിയിൽ തറക്കല്ലിടുന്ന ചടങ്ങ് ബഹു: ഗതാഗതവകുപ്പ് മന്ത്രി ശ്രീ. Antony Raju ന്റെ അദ്ധ്യക്ഷതയിൽ 2023 നവംബർ 16 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ബഹു: പട്ടികജാതി പട്ടികവർഗ്ഗ, പിന്നോക്കക്ഷേമ, ദേവസ്വം, പാർലമെന്ററികാര്യം വകുപ്പ് മന്ത്രി ശ്രീ. K.Radhakrishnan നിർവ്വഹിക്കുന്നതാണ്. ഏവർക്കും സ്വാഗതം....