Vizhinjam Port City

Vizhinjam Port City

Share

The upcoming Port City of India in Kerala... Absolutely in" The Royal Trivandrum".... The project is currently in the tendering stage.

Vizhinjam International Seaport Limited (VISL) is a special purpose government company (fully owned by Government of Kerala) that would act as a implementing agency for the development of a greenfield port - Vizhinjam International Deepwater Multi purpose Seaport- at Vizhinjam in Thiruvananthapuram, capital city of Kerala. With it's numerous natural advantages and potential, the port will create m

03/11/2022

വിഴിഞ്ഞത്തിന് വേണ്ടി ഇന്നലെ തിരുവനന്തപുരത്തുകാർ ശബ്ദിച്ചു.
ഇന്ന് കേരളം ഒട്ടുക്കു ശബ്ദിക്കുന്നു.
നാളെ ഇന്ത്യ മുഴുവനായും ശബ്ദിക്കും കാരണം ഇത് ഇന്ത്യയുടെ ഭാവിയാണ്.

26/09/2022

Lovely local boy... ❤️
Sanju Samson's Ind A team won series against New Zealand A.

Sanju Samson

22/09/2022
17/09/2022

വിഴിഞ്ഞത്തെ പദ്ധതി പ്രദേശത്തുനിന്നും ഏകദേശം 13 കി.മീ മുതൽ 15 കി.മീ വടക്കോട്ട്‌ മാറിയാണ് വലിയതുറ, ശംഘുമുഖം തീരങ്ങൾ സ്ഥിതിചെയ്യുന്നത്. തുറമുഖ നിർമ്മാണം മൂലം തീരശോഷണം സംഭവിക്കുന്നുണ്ടെങ്കിൽ അതിന്റെ പ്രഥമ ആഘാതം പ്രത്യക്ഷമാകേണ്ടത് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന അയൽ തീരങ്ങളിൽ ആയിരിക്കും (അതായതു കോവളം തീരം).

നിർമ്മാണ പ്രദേശത്തു നിന്ന് ദൂരം കൂടുന്നത് അനുസരിച്ചു തീരശോഷണത്തിന്റെ ആഘാതം ക്രമേണ കുറഞ്ഞു ഇല്ലാതാവുന്നതുമാണ്. 5 കി.മീ ദൂരപരിധിക്കുള്ളിലുള്ള അയൽ തീരങ്ങളായ കോവളം ബീച്ച്, സമുദ്ര ബീച്ച് തുടങ്ങിയ പ്രദേശങ്ങളിൽ നിർമ്മാണം ആരംഭിച്ചതിനു ശേഷം ഒരുതരത്തിലുള്ള തീരാവ്യതിയാനവും [തീരശോഷണമോ മണൽ നിക്ഷേപമോ] അനുഭവപ്പെടാത്ത സാഹചര്യത്തിൽ, 13 കി.മീ - 15 കി.മീ വരെ ദൂരത്തുള്ള വലിയതുറയിലും ശംഘുമുഖത്തും സംഭവിക്കുന്ന കടലാക്രമണത്തിനും തീരശോഷണത്തിനും വിഴിഞ്ഞം തുറമുഖ നിർമ്മാണമാണ് കാരണമെന്ന് ആക്ഷേപിക്കുന്നതിൽ അടിസ്ഥാനമില്ല.

കൂടാതെ, വിഴിഞ്ഞത്തിന്റെ തെക്കു ഭാഗത്തെ അയൽ തീരങ്ങളായ അടിമലത്തുറ, പുല്ലുവിള, പൂവാർ എന്നീ മേഖലകളിലും നിർമ്മാണം ആരംഭിച്ചതിനു ശേഷം ഒരുതരത്തിലുള്ള തീരവ്യതിയാനവും അനുഭവപ്പെട്ടിട്ടില്ല.

28/08/2022

വിഴിഞ്ഞം തുറമുഖം നടക്കുന്നത് എന്ത്?

ആദ്യം സമരം ചെയ്തവർ പറഞ്ഞത് "ഞങ്ങൾ പദ്ധതിക്ക് എതിരല്ല, മത്സ്യത്തൊഴിലാളികൾക്ക് വീട് ആണ് ആവശ്യം" എന്ന് പറഞ്ഞാണ് സമരം തുടങ്ങിയത്.

ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം നിർത്തില്ല എന്ന് പറഞ്ഞവരുടെ 5 ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. എന്നിട്ടും സമരം നിർത്തിയില്ല. മുഖ്യമന്ത്രി പറയാതെ വിശ്വസിക്കില്ല എന്നായിരുന്നു വാദം. ഈ സമയം അതീവ സുരക്ഷാ മേഖലയിലെ പൂട്ട് പൊളിച്ചു ഇവർ പലതവണ അകത്തു കയറി. സർക്കാർ എന്നിട്ടും ഇവർ ചെയ്യുന്നത് എല്ലാം സഹിച്ചു.

അപ്പൊ ഈ നാടിൻറെ മുഖ്യമന്ത്രി നേരിട്ടെത്തി സമരക്കാരുമായി ചർച്ച നടത്തി നേരിട്ട് വീടുകൾ വെച്ച് കൊടുക്കാം എന്നും, പോർട്ട് പണി നിർത്തുന്നത് ഒഴികെ നിങ്ങളുടെ മറ്റെല്ലാ ആവശ്യങ്ങളും അംഗീകരിക്കാം എന്നും പറഞ്ഞു. തീരത്ത് തന്നെ വീടുകൾ വേണം എന്ന വാശി കാരണം തീരത്ത് തന്നെയുള്ള protected ഭൂമി കൊടുക്കാം എന്ന് സർക്കാർ പറഞ്ഞു.

അപ്പൊ അവർ ആവശ്യം മാറ്റി. ഇപ്പൊ അവരുടെ പ്രധാന ആവശ്യം പോർട്ട് പണി നിർത്തുക എന്നാക്കി. വീടൊന്നും ഇവർക്ക് ഇപ്പൊ വേണ്ട. ചോദിച്ചപ്പോൾ ഇപ്പൊ പറയുന്നു സർക്കാരിനെ വിശ്വാസം ഇല്ലത്രെ!

3 വർഷം മുൻപാണ് മുട്ടത്തറയിൽ 192 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സർക്കാർ അവിടെ ഫ്ലാറ്റ് കൊടുത്തത്. വേറെ ഒരു സമുദായത്തിനും സർക്കാർ ഇതുപോലെ ചെയ്തിട്ടില്ല എന്നോർക്കണം. ഈ ലത്തീൻ പള്ളിയിലെ ആൾക്കാർ ചാനലിൽ വന്നിരുന്നു ഇടയ്ക്കിടയ്ക്ക് പറയുന്ന പ്രളയത്തിലും മലയോര പ്രദേശത്തിലെ ഉരുൾ പൊട്ടലിലും ഒക്കെ ജീവനും വീടും നഷ്ടപ്പെട്ട ഒരുപാട് പേർ ഇപ്പോഴും കേരളത്തിൽ ഉണ്ട്.

വീടില്ലാതെ കഷ്ട്ടപ്പെടുന്ന ആദിവാസികൾ ഇവിടെ ഉണ്ട്. അപ്പോൾ ആണ് സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് വീട് വെച്ച് കൊടുത്തത്. അത് നല്ല കാര്യം തന്നെ.

പക്ഷെ ആ സർക്കാരിനെ ഇവർക്ക് വിശ്വാസം ഇല്ലത്രെ! ഇവരുടെ എല്ലാം എല്ലാം ആയ പള്ളി പറയുന്നത് മാത്രം ആണ് ഇവർക്ക് ശരി. എന്നാൽ ആ പള്ളി നിങ്ങൾക്ക് എത്ര വീട് തന്നു? അടിമലത്തുറയിൽ ഈ സമരം നടത്തുന്ന പള്ളി ഏക്കർ കണക്കിന് പൊതു സ്ഥലം കയ്യേറി 3 സെന്റ് വെച്ച് വിറ്റു. ഇപ്പുറത്ത് വലിയതുറയിൽ ആളുകൾ 2014 മുതൽ വീട് നഷ്ട്ടപ്പെട്ടു ക്യാമ്പുകളിൽ കഷ്ട്ടപ്പെട്ടു താമസിക്കുമ്പോൾ ആണ് അടിമലത്തുറയിൽ പള്ളി ഇത് ചെയ്ത് അവിടെ കൊട്ടാരം പോലുള്ള വീടുകൾ വെച്ചത്. പോയി നോക്കണം അവിടെ.

ഇത് ചെയ്ത പള്ളി ആണ് ഇപ്പൊ ഈ സമരം നടത്തുന്നത്. ഈ വീട് പോയി ക്യാമ്പുകളിൽ താമസിക്കുന്ന എല്ലാവർക്കും അടിമലത്തുറയിൽ പള്ളി കയ്യേറിയ ഭൂമിയിൽ വീടുകൾ കൊടുക്കാമായിരുന്നു. അത് എന്താ മത്സ്യത്തൊഴിലാളികളോട് ഇത്ര സ്നേഹം ഉള്ള പള്ളി ചെയ്യാതെ കാശുള്ളവർക്ക് മാത്രം ആ കയ്യേറ്റ ഭൂമി വിറ്റത്? അവിടത്തെ കൊട്ടാരം പോലുള്ള വീടുകൾ കണ്ടിട്ടുണ്ടോ?

ഇങ്ങനെ ചെയ്ത പള്ളിയെ നിങ്ങൾക്ക് വിശ്വാസം ആണ്. പക്ഷെ 192 കുടുംബങ്ങൾക്ക് ഫ്ലാറ്റ് കൊടുത്ത സർക്കാരിനെ നിങ്ങൾക്ക് വിശ്വാസം ഇല്ല എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിൽ ആണ്?

തുറമുഖം പണി നിർത്തിയാൽ സർക്കാരിന് കൊടികളുടെ നഷ്ടം ആണ് ഓരോ ദിവസവും ഉണ്ടാകുന്നത്. അങ്ങനെ സംഭവിച്ചാൽ ഇവർക്ക് ഇത്രയും നഷ്ടവും സഹിച്ചു സർക്കാർ വീടുകൾ ഒന്നും കൊടുക്കില്ല എന്ന് ഉറപ്പാണ്.

അപ്പൊ എന്താണ് ഇവരുടെ യഥാർത്ഥ ആവശ്യം?

28/08/2022

ബഹുമാനപ്പെട്ട ഫാദർ , 🙏🏼

"നിങ്ങൾ എന്താണ് ചെയുന്നത് എന്ന് നിങ്ങൾ തന്നെ അറിയുന്നില്ല "

ഒരു തലമുറയുടെ സ്വപ്നം ആണ് എന്തിന്റെയൊക്കെയോ പിൻബലത്തിൽ നിങ്ങൾ ഇല്ലാതെ ആക്കുന്നത്. ഒരു ജനതയുടെ സ്വപ്നം ആണ് നശിപ്പിക്കുവാൻ ഉള്ള ഈ സമരം.

പാവപെട്ട മത്സ്യ തൊഴിലാളികളുടെ ആവശ്യം നേടാൻ എന്ന വ്യാജേന വിഴിഞ്ഞം തുറമുഖ പദ്ധതി നശിപ്പിക്കുക ഇതായിരുന്നോ സമരത്തിന്റെ യഥാർത്ഥ ലക്ഷ്യം?

മത്സ്യ തൊഴിലാളികളുടെ ക്ഷേമം ആണ് ലക്ഷ്യം എങ്കിൽ ഇതല്ലായിരുന്നു നിങ്ങൾ സ്വീകരിക്കേണ്ട നിലപാട്. ജോസഫ് വിജയനെ പോലെയുള്ള എട്ടുകാലി മമ്മുഞ്ഞുകൾ തിരുകി കയറ്റിയ കള്ള കപട പരിസ്ഥിതി സ്നേഹം വിശ്വസിച്ചു ഇങ്ങനെ അല്ലായിരുന്നു നിങ്ങൾ രംഗത്ത് ഇറങ്ങേണ്ടത്.

ഈ അനാവശ്യ സമരത്തിനോട് വിയോജിപ്പ് മാത്രം 👎🏻

27/08/2022

കടൽത്തീരത്ത് സഭയ്ക്കു പ്രത്യേക അധികാരമോ...?
2 വർഷം മുന്നേയുള്ള ഏഷ്യാനെറ്റ് ന്യൂസ്...

തീരദേശ നിവാസികളെ കബളിപ്പിച്ച്, അവരെ കരുവാക്കി സഭ പുരോഹിതന്മാർ നടത്തുന്ന നാടകങ്ങൾ എതിർക്കുക തന്നെ വേണം.
ഇത്തരക്കാരുടെ ബാഹ്യ ശക്തി ബന്ധം പുറത്ത് കൊണ്ട് വരണം.


27/08/2022

തെക്കൻ കേരളത്തെ കഴിഞ്ഞ കുറച്ചു ദിവസമായി പിടിച്ചു കുലുക്കുന്ന സമരവുമായി ഒരു വിഭാഗം ജനങ്ങൾ പോയികൊണ്ടിരിക്കുകയാണ്, നമ്മുടെ രാഷ്ട്രിയക്കാരും,മാധ്യമ പ്രവർത്തകരും, സർക്കാരും അതിന്റെ പിന്നലെയാണ്. ഇന്ത്യക്കാർ എല്ലാപേരും ഉറ്റുനോക്കുന്ന ഈ സമരത്തിന്റെ പ്രസക്തി എന്താണ്? . പറഞ്ഞു വരുന്നത് നമ്മുടെ ചിരകാല സ്വപ്നമായിരുന്ന വിഴിഞ്ഞം തുറമുഖത്തെ പറ്റിത്തന്നെയാണ്.എന്തുകൊണ്ടാണ് ഈ സമരം ഇത്രയും പ്രാധാന്യം അർഹിക്കുന്നത്. ഇന്ത്യയിലെ മറ്റു തുറമുഖങ്ങളിൽ വച്ചു വിഴിഞ്ഞം തുറമുഖത്തിനു മാത്രമായി എന്താണ് ഇത്ര പ്രത്യേകത നമ്മുക്ക് നോക്കാം…

ചരിത്രതീതകാലംമുതൽക്ക് തന്നെ കടലും അതിലൂടെയുള്ള യാത്രകളും വാണിജ്യവും മറ്റ് അനന്ത സാധ്യതകളും മാനവ രാശിയിലെ പരിഷ്‌കൃത സമൂഹം തിരിച്ചറിഞ്ഞിരുന്നു. സാദ്ധ്യതകൾ തിരിച്ചറിഞ്ഞ ഈ ജനത ആ സാദ്ധ്യതകൾ വളരെ ബുദ്ധിപരമായും സാഹസികമായും ഉപയോഗിച്ചതിനാൽ ആ രാജ്യങ്ങൾ അതിവികസിത രാജ്യങ്ങളുടെ പട്ടികയിലാണ്.ഇവർപിൽകാലത്തു ഇവരുടെ കോളനി വത്കരണത്തിലൂടെയും തുറമുഖ വാണിജ്യത്തിലൂടെയും നേടിയെടുത്ത സമ്പത്തും മറ്റു നേട്ടങ്ങളും വിലമതിക്കാൻ ആകാത്തതാണ്. ലോകചരിത്രത്തിലൂടെ കണ്ണോടിക്കുബോൾ ഇതു വളരെ വ്യക്തമായി തെളിയിക്കപ്പെടുന്നതാണ് അങ്ങനെ ഉന്നതിയുടെ നെറുകയിൽ എത്തിയ രാജ്യങ്ങളാണ് : ബ്രിട്ടൻ, ഫ്രാൻസ്, തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും ദുബായ്,മലേഷ്യ,സിംഗപ്പൂർ, ചൈന, ജപ്പാൻ, തയ്‌ലാന്റ് എന്നി യൂറോപ്യൻ ഇതരരാജ്യങ്ങളും.ഇന്നും ദുബായ് ജിഡിപിയുടെ 90% ലഭിക്കുന്നത് തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള വ്യാപാരം, നിർമ്മാണം, അടിസ്ഥാന സൗകര്യങ്ങൾ, ടൂറിസം എന്നിവയിൽ നിന്നാണ്.2030 ഓടെ ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ( ജില്ലയിൽ )മാത്രം 126,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ ബ്ലു എക്ണോമി സൃഷ്ടിക്കും, അതുകൊണ്ട് തന്നെ തുറമുഖം ലോകത്തിന്റെ ഭാവി നിർണായത്തിൽ സ്വാധീനം സൃഷ്‌ടിച്ചവയാണ് ഇനി ഇന്ത്യയുടെ ഭാവി നിർണായത്തിലും

ഒരു തുറമുഖം ലഭിക്കുക എന്നത് രാജ്യത്തിന്റെ വികസനത്തിന്‌ ഊർജം നൽകുന്ന ഒന്നാണ്.രാജ്യത്തിൻ്റെ GDP വർദ്ധനവ്, അന്തർദേശീയ വ്യാപാരബന്ധങ്ങൾ, ജോലി സാദ്ധ്യതകൾ, ടൂറിസം, ആരോഗ്യ വ്യവസായം, കൃഷി, പുരാതന വസ്തുക്കൾ,കരകൗശലവസ്തുക്കൾ,നിർമാണം ,കൃഷി, ക്രൂഡ് ഓയിൽ , രൂപയുടെ മൂല്യവർധനവ് , ലോജിസ്റ്റിക്സ്, വെയർഹൗസ്, , ഇറക്കുമതി & കയറ്റുമതി അവസരം, ആയുർവേദ ചികിത്സാ കേന്ദ്രങ്ങൾ, സിദ്ധ, ദന്ത ആശുപത്രികൾ, ആരോഗ്യ ടൂറിസംമറ്റു അനവധി തൊഴിൽ അവസരങ്ങൾ, ബിസിനസ് അവസരങ്ങൾ, യുവജനങ്ങൾക്കു ജോലികൾക്കായി മറ്റ് രാജ്യങ്ങളെ തേടിപോകണ്ടതില്ല,അന്താരാഷ്ട്ര കറൻസികൾ സമ്പാദിക്കുക, തുടങ്ങി അനന്തമാണ് സാധ്യതകൾ.

അങ്ങനെ ദൈവത്തിന്റെ സ്വന്തം നാട് കേരളത്തിന് പ്രകൃതിയാൽ കനിഞ്ഞു നൽകിയ ഒരു വരദാനമാണ് വിഴിഞ്ഞം തുറമുഖം.

ലോകത്തിലെ ഇതര തുറമുഖങ്ങളെ അപേക്ഷിച്ചു വിഴിഞ്ഞം തുറമുഖത്തിന് മാത്രം ഉള്ള പ്രത്യേകതകൾ ഇവയൊക്കെയാണ്

*അന്താരാഷ്ട്ര കടൽ പാതയിൽ നിന്ന് 1 നോട്ടിക്കൽ മൈൽ അകലെ മാത്രം സ്ഥിതി ചെയ്യുന്ന തുറമുഖമാണ്
വിഴിഞ്ഞം തുറമുഖം.23 മീറ്റർ വരെ പ്രകൃതിദത്ത ആഴമുണ്ടെന്ന് വിഴിഞ്ഞം തെളിയിച്ചിട്ടുണ്ട്. ഇവിടെ നിർമ്മിച്ച ഒരു തുറമുഖത്തിന് 300,0000 ടൺ വരെ ഭാരമുള്ള കപ്പലുകളെ വളരെ എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിയും.
ഡ്രെഡ്ജിംഗ് ആവശ്യമില്ലാതേത്തന്നെ പ്രകൃതിദത്തമായി 564,000 ടണ്ണിലധികം ഭാരമുള്ള, ലോകത്തിലെ ഏറ്റവും വലിയ കപ്പലിനെപ്പോലും ഉൾക്കൊള്ളാൻ ഇതിന് കഴിയും എന്നാണ് അടിസ്ഥാനപരമായി ഇതിനർത്ഥം. വിഴിഞ്ഞം തുറമുഖത്തിന്
സൂപ്പർടാങ്കറുകളെയും,ഏറ്റവും വലിയ കണ്ടെയ്‌നർ മദർഷിപ്പുകളെയും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും.ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ മുഖമുദ്രയായി മാറിയകൊച്ചി തുറമുഖത്തെ പറ്റി ചിന്തിക്കേണ്ടത്.

സ്ഥിതിവിവരക്കണക്കുകൾ പ്രകാരം വല്ലാർപാടം 2019-ൽ മാത്രം ഡ്രെഡ്ജിംഗിനായി 120 കോടി രൂപ ചെലവഴിക്കുച്ചു (സർക്കാരിന് ഈ ചിലവ് വർഷം തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്)

ഇന്ത്യയിൽ മറ്റൊരു മദർ പോർട്ട് ഇതുവരെ നിർമ്മിച്ചിട്ടില്ല.

വിഴിഞ്ഞം കടൽ തുറമുഖവും മുംബൈ തുറമുഖവും (700 നോട്ടിക്കൽ മൈൽ) മുന്ദ്ര തുറമുഖത്തേക്ക് 1150 എൻഎം ആണ്, ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തെ നിയന്ത്രിക്കും.വിഴിഞ്ഞം-മുംബൈ-മുന്ദ്ര ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ ഏറ്റവും തിരക്കേറിയ കടൽ റൂട്ടുകളിലൊന്നായിരിക്കും.
വിഴിഞ്ഞം. ട്രാൻസ്‌ഷിപ്പ്‌മെന്റ് തുറമുഖം 20,000 മുതൽ 25,000 വരെ കണ്ടെയ്‌നറുകൾ കൊണ്ടുപോകുന്ന ഒരു വലിയ ലൈനറാണ്.

സൂയസ് കനാലിലൂടെ പ്രതിവർഷം കടന്നുപോകുന്ന ഏകദേശം 20,000 കപ്പലുകളിൽ 50% എങ്കിലും വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടുമെന്ന് പ്രതീക്ഷിക്കുന്നു. വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ കൊളംബോ, സിംഗപ്പൂർ, ദുബായ് തുറമുഖങ്ങൾ ഇന്ത്യയിൽ നിന്ന് കടുത്ത എതിരാളിയെ നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു.

വിദേശനാണ്യത്തിന്റെ കാര്യത്തിൽ ഇന്ത്യക്ക് പ്രതിവർഷം 100 മില്യൺ യുഎസ് ഡോളറിലധികം ലാഭിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.

ഇത് കപ്പലുകളുടെ ബങ്കറിങ്ങിനും (വീണ്ടും ഇന്ധനം നിറയ്ക്കുന്നതിനും) കപ്പൽ വർക്ഷോപ്പ്, വെൽഡിങ്, തുടങ്ങിയ വഴികൾ തുറക്കുന്നു. ഇവിടെയുള്ള മൂന്നിനും ആറിനും ഇടയിലുള്ള കണ്ടെയ്‌നർ ബെർത്തുകൾ ഒരു അന്താരാഷ്‌ട്ര ട്രാൻസ്‌ഷിപ്പ്‌മെന്റ് ഹബ്ബിന്റെ ആരംഭ പോയിന്റായി കണക്കാക്കും.കൊളംബോ യിൽ മാത്രം നിലവിൽ പ്രതിവർഷം 1.5 ദശലക്ഷത്തിലധികം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുന്നുവെന്നതാണ് സത്യം.

അസംസ്‌കൃത എണ്ണയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതിയെന്നും മിക്ക സൂപ്പർടാങ്കറുകളും ഉപയോഗിക്കുന്ന പ്രധാന പേർഷ്യൻ ഗൾഫ് - ഫാർ ഈസ്റ്റ് ഷിപ്പിംഗ് പാതകൾക്ക് വളരെ അടുത്താണ് വിഴിഞ്ഞം സ്ഥിതിചെയ്യുന്നതെന്നും നാം ഓർക്കേണ്ടതുണ്ട്.

കിഴക്കൻ തീരത്തെ തുറമുഖങ്ങൾ ഗുജറാത്ത് വരെയുള്ള തീരപ്രദേശത്തെ അപേക്ഷിച്ച് കേരള തീരത്ത് ചുഴലിക്കാറ്റ് താരതമ്യേന കുറവാണ്.

സിംഗപ്പൂർ, ഫുജൈറ തുടങ്ങിയ തുറമുഖങ്ങളിൽ തിരക്ക് കാരണം ബങ്കറിങ്ങിനായി സമയം കളയുന്നതിന് പകരം ഇന്ത്യയിൽ ഇന്ധനം നിറയ്ക്കാനാണ് കപ്പലുകൾ താല്പര്യം കാണിക്കുന്നത്.

ദീർഘ വീക്ഷണമില്ലാത്ത ഒരു ജനതയുടെ സമരാഭാസവും, സ്വാർത്ഥ ലാഭത്തിനു വേണ്ടിമാത്രം അവരെ പിന്തുണക്കുന്ന രാഷ്ട്രീയ പാർട്ടികളുമാണ് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യം ആകാൻ നിലവിലുള്ള തടസ്സങ്ങൾ.

കലാകാലങ്ങളായി ഈ തീരദേശ ജനതയ്ക്ക് സർക്കാരിൽ നിന്നും ലഭിച്ചതും ലഭിക്കുന്നതും അനൂകുല്യങ്ങൾ

സൗജന്യ അസാപ് പരിശീലനവും, സ്ഥാപനവും ആരംഭിക്കുന്നതിനായി
48 കോടി ലഭിച്ചു.

1221 പേർക്ക് 27.13 കോടി ചിലവഴിച്ച് പ്രതിദിനം 4 ലിറ്റർ (ആകെ 2383 ബോട്ടുകൾ) മണ്ണെണ്ണ ലഭിച്ചു (ഒരു വർഷത്തേക്ക് നീട്ടാൻ സർക്കാർ ആലോചിക്കുന്നു,അതിനായി 28 കോടി അധിക ചെലവ്)

ബോട്ടുകൾക്ക് സൗജന്യ ഇൻഷുറൻസ്
ബോട്ട് അപകടത്തിൽപ്പെട്ടാൽ ഡ്രെഞ്ചിംഗ് ചെയ്തു
1062 വീട് ഈസ് ബിൽഡിംഗ് പ്ലാൻ ഗവ
അവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്ല
വലിയതുറ 2 ഏക്കർ സ്ഥലം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു.

കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെ100 കിടക്കകളുള്ള
താലൂക്ക് ആശുപത്രിയായി ഉയർത്തി.

പകൽ വീടിനായി ഫിഷറീസ് വകുപ്പ് 1.8 കോടി രൂപ നൽകി.

കോട്ടപ്പുറം 1000ത്തിൽ കൂടുതൽ വീടുകൾക്ക് സൗജന്യ വാട്ടർ കണക്ഷൻ നൽകി.

വിഴിഞ്ഞത്ത് രണ്ടേക്കർ സ്ഥലം കളിസ്ഥലമായി നൽകും

കട്ടമരം തൊഴിലാളികളായ 107 പേർക്ക് സൗജന്യ വീട് നൽകി.

കരമടി
തൊഴിലാളികൾക്ക് (942 തൊഴിലാളികൾക്ക്) 52.75 കോടി നൽകി.

പൈലിംഗ് മൂലം 243 വീടുകൾ നഷ്ടപ്പെട്ടവർക്ക് 11 ലക്ഷം വീതം വീട് ലഭിക്കും.

ഇവർക്കായി 11 ഏക്കർ ഭൂമി നൽകാൻ സർക്കാർ തീരുമാനിച്ചു.

കടൽജീവികളുടെ സംരക്ഷണത്തിനായി കേന്ദ്രസർക്കാർ 2400 കോടിരൂപ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.

ചിപ്പി തൊഴിലാളികൾക്ക് 12.50 ലക്ഷം വീതം (ആകെ ചെലവ് 91.25 കോടി)

മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെന്റർ-1 കോടി.

മത്തിപ്പുറത്ത് 322 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് താമസിയാതെ ഫ്ലാറ്റ് ലഭിക്കും (രാജീവ് ആവാസ് യോജന (റേ) ഭവന പദ്ധതി)

എവിപിപിഎല്ലുമായുള്ള കൺസഷൻ കരാറിന്റെ ഫണ്ട് വർക്ക് ഘടകത്തിന്റെ ഭാഗമായി ഫിഷ് ലാൻഡിംഗ് സെന്റർ (16.00 കോടി രൂപയും,
ഫിഷറി ബ്രേക്ക് വാട്ടർ (131.12 കോടി രൂപ) എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

സംയോജിത മത്സ്യബന്ധന കമ്മ്യൂണിറ്റി മാനേജ്‌മെന്റ് (IFCMP), അതായത് മത്സ്യബന്ധന മേഖലയ്ക്കുള്ള നഷ്ടപരിഹാര പാക്കേജിന്റെ ഭാഗമായി 7.1 കോടി രൂപയുടെ പദ്ധതി അനുവദിച്ചു.

കക്ക ശേഖരിക്കുന്നവർ, തീരക്കടലിൽ മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർക്കുള്ള ഉപജീവന പുനഃസ്ഥാപന നടപടികളായി. (i) ജലവിതരണ പദ്ധതി (7.3 കോടി) (ii) പുതിയ ഫിഷിംഗ് ലാൻഡിംഗ് സെന്റർ (16 കോടി) (iii) നിലവിലുള്ള ഫിഷിംഗ് ഹാർബർ ദത്തെടുക്കൽ (5 കോടി) (iv) ഫിഷറീസ് വകുപ്പിന്റെ കീഴിൽ മത്സ്യമേഖലയിലെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി 41.30 കോടി രൂപ പാർക്ക് (26 കോടി)

മത്സ്യബന്ധന ഉപകരണങ്ങൾക്കുള്ള ഇൻഷുറൻസ്,
മത്സ്യത്തൊഴിലാളികൾക്ക് പെൻഷൻ,
മത്സ്യത്തൊഴിലാളികൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ്
അനുബന്ധ തൊഴിലാളികൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ്,
നാടൻ കരകൗശല വസ്തുക്കളുടെ ആധുനികവൽക്കരണം,
മത്സ്യബന്ധന വലകൾ വാങ്ങൽ,
ഫിഷറീസ് റോഡുകൾ,
കുടിവെള്ള വിതരണം,
ഫിഷറീസ് സ്കൂളുകൾ,
സൗജന്യ റേഷൻ
മത്സ്യബന്ധന യാനങ്ങളുടെ രജിസ്ട്രേഷനും, ലൈസൻസും,
FFDA നൽകുന്ന സേവനങ്ങൾ ഡിസ്‌പെൻസറികൾ ഇവ നൽകി.

റഫർ: https://fisheries.kerala.gov.in/scheme-highlights

എന്നാൽ ഇവരിൽ നിന്ന് സർക്കാരിന് എന്തെങ്കിലും ലഭിച്ചോ?

ഇവരിൽ ബഹുഭൂരിഭാഗവും നികുതി നൽകുന്നവരല്ല. നികുതി രഹിത വരുമാനം സർക്കാരിനും സമൂഹത്തിനും ഒരു പ്രയോജനവുമില്ല, നികുതിദായകരുടെ പണത്തിൽ നിന്നാണ് അവർക്ക് സബ്‌സിഡിയും, ആനുകൂല്യങ്ങളും ലഭിക്കുന്നത്.

സർക്കാർ ഭൂമിയിലും, കയ്യേറ്റഭൂമികളിലുമാണ് ഇവരിൽ ഭൂരിഭാഗവും താമസിക്കുന്നത്.കടലിനോട് ചേർന്ന് താമസിക്കുന്ന ഇവരുടെ വീടുകൾക്ക് സർക്കാർ നഷ്ടപരിഹാരങ്ങളും നൽകുന്നുണ്ട്.അടുത്തിടെയായി
ബോണക്കാട്,കുരിശുമല, അടിമലത്തുറ, ലത്തീൻ പള്ളിയുടെ ഭൂമി കയ്യേറ്റംനാം കണ്ടതാണ്.ഇങ്ങനെയുള്ള ഭൂമിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ ഇപ്പോൾ സമരം ചെയ്യുന്നത്. ഇത്രയും ആനുകൂല്യങ്ങൾ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ നൽകിയിട്ടും ഇവർ എന്തിനാണ് സമരം ചെയ്യുന്നതെന്ന് മനസിലാകുന്നില്ല.

ബ്രാഹ്മണർ ,നാടാർ, നായർ, ക്രിസ്ത്യാനികൾ,മുസ്ലിം ജനത,വെള്ളാള, ചെട്ടിയാർ, പട്ടിക ജനവിഭാഗങ്ങൾ,തുടങ്ങിയവർ നാടിന്റെ വികസനത്തിനായി സ്വന്തം ഭൂമി യാതൊരെതിർപ്പും കൂടാതെ വിട്ടു നൽകുമ്പോൾ,യാതൊന്നും നഷ്ടപെടാതെ ആനുകൂല്യങ്ങൾ മാത്രം കയ്യാളുന്ന ഇവരുടെ സമരത്തിന് പിന്നിൽ ആരുടെ തന്ത്രങ്ങൾ.?.

വിഴിഞ്ഞം തുറമുഖം റോമൻ കാലം മുതൽ ചരിത്രപരമായി പ്രാധാന്യമുള്ള ഒരു വ്യാപാര കേന്ദ്രമാണ്.

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് വിഴിഞ്ഞത്ത് ഒരു തുറമുഖത്തെ കുറിച്ച് ആദ്യമായി ചിന്തിച്ചതും, ആവശ്യപ്പെട്ടതും കുഞ്ഞുകൃഷ്ണൻ നാടാർ ആയിരുന്നു.അന്ന് ഈ ദീർഘവിക്ഷണമുള്ള ഈ മഹാന്റെ സ്വപ്നം പൂവണിഞ്ഞില്ല

ദുബായ് ജിഡിപി 95% തുറമുഖങ്ങളെ ആശ്രയിക്കുന്നതാണ്.വിഴിഞ്ഞം തുറമുഖം യഥാർഥ്യമായാൽ തങ്ങളുടെ സമ്പദ്‌വ്യവസ്ഥക്ക് കോട്ടം സംഭവിക്കുമെന്ന് ദുബായ് പോലും ഭയന്നിരുന്നു. വിഴിഞ്ഞം തുറമുഖത്തിന് അനുയോജ്യമല്ലെന്ന് അവർ പറഞ്ഞത് വിശ്വസിച്ച് കോടിക്കണക്കിന് രൂപ മുടക്കി വല്ലാർപ്പാടത്ത് തുറമുഖം നിർമ്മിച്ചു.

2003 ഓഗസ്റ്റ് 15-ന് പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ഇന്ത്യയുടെ സമുദ്രമേഖലയുടെ വികസനത്തിനായി ദേശീയ പാത വികസന പരിപാടിയായ `സാഗർ മാല' എന്ന് നാമകരണം ചെയ്യപ്പെട്ട ഒരുസ്വപ്ന പദ്ധതി പ്രഖ്യാപിച്ചു. തുറമുഖങ്ങൾ, കപ്പൽ ഗതാഗതം, ഉൾനാടൻ ജലപാതകൾ എന്നിവയുൾപ്പെടെ സമുദ്രഗതാഗതത്തിന്റെ എല്ലാ മേഖലകളും ഉൾക്കൊള്ളാൻ പദ്ധതി നിർദ്ദേശിക്കുന്നു, കൂടാതെ വ്യാപാരത്തിന്റെ സാധ്യതകൾ സാക്ഷാത്കരിക്കാൻ ലക്ഷ്യമിടുന്നു.

വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് 2004 ഡിസംബർ 15-ന് സ്ഥാപിതമായ ഒരു സ്വകാര്യ സ്ഥാപനമാണ്.പക്ഷെ അതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ നമുക്ക് സാധിച്ചില്ല.2015ൽ പദ്ധതിക്ക് പുതുജീവൻ ഉണ്ടായി. വിഴിഞ്ഞം പദ്ധതിയുടെ 60%ലേറെ പൂർത്തിയായ ഈ സാഹചര്യത്തിൽ വെറും മൈനൊരിറ്റികളായ മാത്‍സ്യ തൊഴിലാളി സമൂഹം ഈ പദ്ധതിക്ക് തുരങ്കം വയ്ക്കുന്നത് ആരുടെയോ തിരക്കഥയുടെ ഫലം മാത്രമാണ്.

ലത്തീൻ മുക്കുവ സമുദായക്കാർ കുറച്ച് പേർ വിഴിഞ്ഞം പ്രദേശത്തുണ്ട്. പിന്നെ 11 കിലോമീറ്റർ മാറി പൂന്തുറയിലാണ് ഈ സമുദായക്കാർ ഉള്ളത്.ഇതിനിടയിൽ താമസിക്കുന്ന മറ്റ് ഭൂരിപക്ഷം സമുദായങ്ങളും ഈ സമരത്തിൽ പങ്കെടുക്കുന്നില്ല.ലത്തീൻ സഭ അല്ലാതെ CSI, മലങ്കര, പെന്തകോസ്ത്, ലൂദറിൻ, സൽവേഷൻ ആർമി, തുടങ്ങിയ ക്രിസ്ത്യൻ വിഭാഗങ്ങൾനാടിന്റെ വികസനത്തിനായി സമരത്തിൽ നിന്നും വിട്ടുനിൽക്കുന്നു.

വിഴിഞ്ഞത്ത് മുല്ലൂർ എന്ന പ്രദേശത്താണ് പദ്ധതി പ്രദേശം. ഇതൊരു തുറമുഖമല്ല. നാടാർ- നായർ - ഈഴവ, മുസ്ലിം, ധീവര,മറ്റ്സമുദായങ്ങളുമാണ് കൂടുതൽ.

'വലിയ കടപ്പുറം' എന്ന ഒരു ചെറിയ കടപ്പുറതാണ് ലത്തീൻ സഭക്കാരുള്ളത്.വല നെയ്യുന്നവരാണ്
അവിടെ ഉള്ളത്. പോർട്ട് വരുന്ന സമയത്ത് കഷ്ടിച്ചു ഇവരുടെ പേരിൽ ഇല്ലാത്ത കണക്കുകൾ പെരുപ്പിച്ച് കാണിച്ചതായി ആക്ഷേപം ഉണ്ട്.

വിഴിഞ്ഞം ഫിഷിങ് ഹാർബറിൽ മുസ്ലീങ്ങളാണ് മത്സ്യത്തൊഴിലാളികളിൽ ഭൂരിപക്ഷം. അതിന് ശേഷം വരുന്ന5 ബീച്ചുകളിൽ
ചെറിയ മണൽ ബീച്ചിൽ മുസ്ലീങ്ങൾ മാത്രമാണ് മത്സ്യത്തൊഴിലാളികൾ പ്രധാനമായും വള്ളത്തിൽ പോകുന്നവരല്ല, കമ്പവലത്തൊഴിലാളികളാണ്.
ഹവ്വാ ബീച്ച്,അമ്പലം ബീച്ച് - എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികൾ ഈഴവരാണ്. ഇവിടെ ലത്തീൻ മുക്കുവർ ഇല്ല.തൊട്ടടുത്ത

കോവളം ബീചിലും ഈഴവരും മുസ്ലീങ്ങളുമാണ് ഇവിടെ മത്സ്യത്തൊഴിലാളികൾ, നാടാർ, നായർ സമുദായങ്ങളുമാണ് ഭൂരിഭാഗം പേരും.
പനത്തുറ ബീച്ചിൽ ധീവരരാണ് പ്രധാന മത്സ്യത്തൊഴിലാളികൾ, കുറച്ച് മുസ്ലീങ്ങളുമുണ്ട്.
പിന്നെ അടുത്ത് വരുന്ന പ്രധാന ബീച്ചായ പൂന്തുറ യിൽ മാത്രമാണ് ലത്തീൻ മുക്കുവസമുദായം മാത്സ്യതൊഴിൽചെയ്യുന്നത്. ഇവർക്ക് യാതൊരു പരാതിയും ഇല്ല എന്നതും ശ്രദ്ധേയമാണ്.

തീരം ശോഷിക്കുന്നു എന്നതാണ് ഇവർ ഉയർത്തുന്ന വാദം. കലാകാലങ്ങളായി ഈ പ്രകൃതിയുടെ പ്രതിഭാസം കാരണം കടൽ കര നഷ്ടപെടുകയും, കടൽ കടയിലേക്ക് വ്യാപിക്കുകയും ചെയ്യാറില്ലേ?. തുറമുഖമില്ലാത്ത രാജ്യങ്ങളിൽ തീരശോഷണം സംഭവിക്കാറില്ലേ?..

Chief Minister's Office, Kerala , Ahammad Devarkovil Shashi Tharoor Adani Group Narendra Modi Amit Shah Dr S. Jaishankar V Muraleedharan CPIM Kerala

© Ilamcheralil Shine Nadar



Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Address


Vizhinjam
Thiruvananthapuram
695521