SFI Kerala Law Academy

SFI Kerala Law Academy

Share

Secretary :Rangeeth (9895741074)
President: Subin (9188762094)


പഠിക്കുക പോര

Students federation of India (SFI) is the largest student movement in the state having a membership of around twelve lakhs. SFI which formed in the year 1970, in its march forward under the banner of independence Democracy, socialism for the past forty years was able to withstand stiff resistance offered by enemies of the people. In the battle for a better future several of my comrades were killed

Photos from SFI Kerala Law Academy's post 13/07/2018

#കണ്ണീരല്ല_കനലാണ്_അഭിമന്യൂ

'ചുവരെഴുത്ത്ക്യാമ്പെയ്നിൽ നിന്ന് '.....

'കൊല്ലാനാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ എഴുതാനാണ് തീരുമാനം.....

#വർഗ്ഗീയത_തുലയട്ടെ....'

12/07/2018

പ്രിയപ്പെട്ട സഖാക്കൾക്ക്
വിപ്ലവ അഭിവാദനങ്ങൾ.

Photos from SFI Kerala Law Academy's post 03/07/2018

#കണ്ണീരല്ല_കനലാണ്_അഭിമന്യൂ

പ്രതിഷേധക്യാമ്പെയ്നിൽ നിന്ന് ...

#വർഗ്ഗീയത_തുലയട്ടെ

02/07/2018

ചാരമായെന്ന് നിങ്ങള്‍ കരുതുന്ന പലതും ഞങ്ങളുടെ മനസ്സില്‍ കനലായി എരിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് നിങ്ങളറിയാതെ പോകരുത്....
ലാല്‍സലാം സഖാവെ....
നിനക്ക് മരണമില്ലാ
രക്തസാക്ഷികൾ_ധീരൻമാർ
രക്തസാക്ഷികൾ_സിന്ദാബാദ്

02/07/2018

ഒരു സഖാവ് കൂടി വീണുപോയിരിക്കുന്നു
ഒരു അഭിമന്യു കൂടി- പത്മവ്യൂഹത്തിൽ അകപ്പെട്ട് രക്തസാക്ഷിയായിരിക്കുന്നു.

നിന്റെ വയസ് 20 ആണെന്നും
വിടരും മുമ്പേ കൊഴിഞ്ഞ പൂമൊട്ട് ആണെന്ന്
നിന്റെഅമ്മയ്ക്കും കണ്ണുനീരുണ്ടെന്നും
ആരും പറയില്ല.... ആരും

വെട്ടിന്റെ എണ്ണം എടുക്കില്ല,
കുത്തിന്റെ ആഴമളക്കില്ല,
വെട്ടുവഴി കവിതകൾ ഉണ്ടാവില്ല,
അന്തി ചർച്ചയും ബ്രേക്കിംഗ് ന്യൂസും പോയിട്ട്
സ്ക്രോളിംഗ് ന്യൂസ് വരെ ഉണ്ടാവില്ല.
കാരണം നീ SFIക്കാരൻ ആണ്.

SFl ക്കാരന്റെ കൊലപാതകം
മാധ്യമങ്ങൾക്ക് വെറും മരണമാണ്,
പക്ഷിത്തൂവൽ കൊഴിയും പോലെ നിസാരം
പക്ഷേ....
ഞങ്ങൾക്ക് നീ സഖാവാണ്
മഹാ പർവ്വതങ്ങളേക്കാൾ കനമുള്ള
രക്തസാക്ഷിയാണ്... രക്തസാക്ഷി .

"Blood is thicker than Water" എന്ന ഈ നൂറ്റാണ്ടിന്റെ തിരിച്ചറിവിൽ "ജീവിതത്തിൽ നിന്ന് രാജി വെക്കേണ്ടി വന്നാലും SFI യിൽ നിന്ന് രാജിവെക്കില്ല" എന്ന് പറഞ്ഞ മുഹമ്മദ് മുസ്തഫയുടെ പിൻഗാമി..
നിന്റെ രക്തം കേരളത്തിന്റെ കലാലയങ്ങളുടെ, പൊതു സമൂഹത്തിന്റെ ആകാശത്ത് ചുവപ്പ് പടർത്തും
ബെഞ്ചമിൻ മൊളേഴ്സ് പറഞ്ഞ പോലെ
നിന്റെ രക്തം പെരുമഴയായി പെയ്തു കൊണ്ടിരിക്കും.

നിന്റെ ജീവനെടുത്തവർ
ന്യൂനപക്ഷ തീവ്രവാദത്തിന്റെ ആക്രമണോൽസുകമുഖമായ NDF- ന്റെ രാക്ഷസ കുഞ്ഞുങ്ങളായ ക്യാംപസ് ഫ്രണ്ടുകാരാണ്.....

ഭൂരിപക്ഷ വർഗീയവാദികളും
ന്യൂനപക്ഷ തീവ്രവാദികളും
ഒരേ പോലെ നമുക്കെതിരെ ആയുധമെടുക്കുമ്പോൾ ഒരു കാര്യം ഉറപ്പിക്കാം നാം ശരിയായ പാതയിൽ തന്നെയാണ്...
എന്നാലും....
ഈ ശരിയുടെ പാതയിൽ ഉറച്ചു നിൽക്കാൻ
ഇനിയും ജീവൻ കൊടുക്കാൻ കഴിയില്ല.

കൊടുങ്കാറ്റ് കൊയ്യാനായി കാറ്റു വിതക്കുന്നവർ ഒടുവിൽ, ന്യൂനപക്ഷ വിരുദ്ധത... ചുവപ്പ് ഭീകരത...പാർടി കോടതി... എന്നൊന്നും പറഞ്ഞ് വന്നേക്കരുത്

#കണ്ണീരല്ല_കനലാണ്_അഭിമന്യു ..

24/06/2018

പുതുനേതൃത്വം ....

SFI സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സ.സച്ചിൻ ദേവിനും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അക്കാഡമിയുടെ സ്വന്തം സ. വിനീഷിനും ഒരായിരം സ്നേഹാഭിവാദ്യങ്ങൾ .....

29/05/2018
21/05/2018

" കുഞ്ഞുങ്ങളെ.......ധീരയായ അമ്മയുടെ മക്കളാണ് നിങ്ങൾ "....

സ്വന്തം കുഞ്ഞുങ്ങളെ പോലെ നിപ്പോ വൈറസ് ബാധിച്ചവരെ പരിചരിച്ചു ജീവൻ നഷ്ടപ്പെട്ട പ്രിയ സഹോദരി ലിനിക്ക് ആദരാഞ്ജലികൾ🙏

Photos from SFI Kerala Law Academy's post 19/05/2018

'വൈകി വന്ന വിവേകതിന് നന്ദി 'ഏറെ നാളായി വിദ്യാർത്ഥികൾ ഉന്നയിച്ചിരുന്ന പ്രശ്നങ്ങൾക്ക് ചെറുപരിഹാരം

കേരളാ യൂണിവേഴ്സിറ്റിയിൽ സാങ്കേതികമായി ഏറ്റവും സങ്കീർണ്ണമായ വിഭാഗമാണ് LLB സെക്ഷൻസ്..

super internal , super supply, SMS alert , അടുപ്പിച്ചല്ലാത്ത എക്സാമ്സ് അങ്ങനെ ഒരു പ്രൊഫഷണൽ കോഴ്സിന് വേണ്ടുന്ന യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലായിരുന്ന ഈ മേഖലയിൽ അത് ആവിശ്യപ്പെട്ടുള്ള വിദ്യാർത്ഥി സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നിട്ടും മുമ്പ് ഇത്തരം ആവിശ്യങ്ങൾ അംഗീകരിച്ചിരുന്നില്ല എന്നാൽ നിലയ്ക്കാത്ത ഇടപെടലിന്റെയും സമ്മർദ്ദത്തിന്റെയും ഭാഗമായി ഇപ്പോൾ Super internel, SMS alert അടക്കം അംഗീകരിക്കപ്പെട്ടു ഇതൊരു തുടക്കമാണ് മറ്റുള്ളവയും അടിയന്തരമായി പരിഗണിക്കണം ..

ഇത്തരം സംവിധാനങ്ങൾ വേണമെന്ന് ആവിശ്യപ്പെട്ട് മുൻ അക്കാഡമി UUCമാർ നല്കിയ ചുവടെ ചേർക്കുന്നു ..

Photos from SFI Kerala Law Academy's post 14/05/2018

അനന്തപുരിയിലെ എസ് എഫ് ഐ യുടെ ശബ്ദമായിരുന്ന സമരസപ്പെടാത്ത പോരാട്ടഭൂമികകളില്‍ അടിപതറാതെ ഒരായിരം വിദ്യാര്‍ത്ഥി സമൂഹത്തിന് കരുത്തും ആവേശവുമായി മാറിയ സഖാവ് ...
ലോ അക്കാഡമി സമരത്തെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും തോളോടുതോൾ ചേർന്ന് മുന്നിൽ നിന്ന് നയിച്ച സഖാവ്..
എല്ലാത്തിനുമുപരി അക്കാഡമിയുടെ വിദ്യാർത്ഥി കൂടിയായ പ്രിയപ്പെട്ട സഖാവ് പ്രതിൻ സാജ് കൃഷ്ണക്ക് എസ് എഫ് ഐ കേരള ലോ അക്കാഡമി ലോ കോളേജ് യൂണിറ്റിന്റെ വിപ്ലവാഭിവാദ്യങ്ങള്‍..

മറക്കില്ല സഖാവേ നിങ്ങൾ നൽകിയ നേതൃത്വം...

Photos 14/05/2018

SFI തിരുവനന്തപുരം ജില്ല കമ്മിറ്റി ഇനി ഇവർ നയിക്കും
സെക്രട്ടറി : സഖാവ് വിനീഷ് ആറ്റിങ്ങൽ
പ്രസിഡന്റ്: സഖാവ് പ്രവീൺ പോത്തൻകോട്
അഭിവാദ്യങ്ങൾ

15/03/2018

SFI കേരളാ ലോ അക്കാഡമി 2017-18 യൂണിറ്റ് സമ്മേളനം മാർച്ച് 16 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് SFI തിരുവനന്തപുരം ജില്ല പ്രസിഡന്റ് സഖാവ് വിനീഷ്.വി. എ ഉദ്ഘാടനം നിർവഹിക്കും.

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


Kerala Law Academy Law College
Thiruvananthapuram
695005