Kerala Police Fans - Thiruvananthapuram
to the Public.
This page is created to promote the Janamaithri Project "People and Police Together for Safety", and to provide Traffic Awareness, Cyber Security Tips, Police Warnings, Government Directives, various useful knowledge etc.
20/10/2025
അറിയിപ്പ് !!!
സ്വർണത്തിന്റെ വില വല്ലാതെ കൂടിക്കൊണ്ടിരിക്കുന്നു.
ഇപ്പോൾ ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ ഒരു ലക്ഷം രൂപ വേണം.
അതിനാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, വെളിയിലായാലും വീട്ടിലായാലും സ്വർണം സുരക്ഷിതമല്ല; അതുപോലെ നമ്മുടെ ജീവനും.
ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇടപാടുകൾ നടത്തി, പണവും സ്വർണവുമായി പുറത്തിറങ്ങുന്നവർ പ്രത്യേകം സൂക്ഷിക്കുക.
വലിയ തോതിലുള്ള പണം, സ്വർണാഭരണങ്ങൾ, മൂല്യമേറിയ വസ്തുക്കൾ എന്നിവ വീടുകളിൽ സൂക്ഷിക്കരുത്. അതിന് അംഗീകൃത ബാങ്ക് ലോക്കറുകളുടെ സേവനം തേടുക.
തിരക്കേറിയ ബസ്, ട്രെയിൻ തുടങ്ങിയ പൊതു വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും, തിരക്കേറിയ ബസ് സ്റ്റാൻഡുകൾ, റയിൽവേ സ്റ്റേഷനുകൾ, റോഡുകൾ, ചന്തകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ പോകുന്നവരും പ്രത്യേകം ജാഗ്രത പാലിക്കേണ്ടതാണ്.
ഷോപ്പിങ്ങിനും മറ്റുമായി നഗരത്തിൽ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്ത് പോകുമ്പോൾ നിങ്ങളുടെ പണം, സ്വർണം തുടങ്ങിയവ വാഹനങ്ങളിൽ സൂക്ഷിക്കരുത്. വാഹനങ്ങളുടെ ഗ്ലാസ് തകർത്തോ, വാതിൽ തുറന്നോ മോഷണം നടന്നേക്കാം.
കള്ളന്മാർ ഏത് വേഷത്തിലും വരാം, സൂക്ഷിച്ചാൽ ദുഖിക്കേണ്ടി വരില്ല.
അപരിചിതരെ യാതൊരു കാരണവശാലും വീട്ടിനുള്ളിൽ കയറ്റരുത്.
നമ്മൾ പുറത്ത് പോകുമ്പോഴും ആവശ്യത്തിനു മാത്രമുള്ള ആഭരണങ്ങൾ മാത്രം ധരിക്കുക.
അധികമായാൽ അമൃതും വിഷമായി മാറുന്നു എന്നത് മറക്കരുത്.
അതിരാവിലെയും സന്ധ്യക്ക് ശേഷവും നടക്കാൻ പോകുന്നവർ ആഭരണങ്ങൾ അധികം ധരിക്കാതിരിക്കുന്നതാവും ഉചിതം.
വീടുകൾ പൂട്ടിയിട്ട് ബന്ധുവീടുകളിലോ യാത്രകൾക്കോ പോകേണ്ടി വരുമ്പോൾ അയൽക്കാർക്ക് അറിയിപ്പ് നൽകുക. കൂടുതൽ ദിവസം വീടുവിട്ടു നിൽക്കേണ്ടി വന്നാൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ അറിയിക്കുക.
രാത്രി കാലങ്ങളിൽ വീടിനു പുറത്ത് കൃഷിയുപകരണങ്ങൾ, ഏണി മുതലായവ സൂക്ഷിക്കരുത്. കുറ്റവാളികൾക്ക് ഇത് സഹായകരമായേക്കാം.
പകൽ സമയങ്ങളിൽ പ്രായമേറിയവരും കുട്ടികളും മാത്രം ഉള്ള വീടുകളിൽ പുറമേ നിന്നും വരുന്ന ആളുകളെ അത്യാവശ്യമെങ്കിൽ മാത്രമേ അകത്തു പ്രവേശിപ്പിക്കാവൂ. കോളിങ്ങ് ബെൽ അടിച്ച് മുൻവശത്തേക്ക് നമ്മൾ വരുമ്പോൾ പിൻവശത്തെ വാതിൽ അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
ഈ പോസ്റ്റ് പൊതുജന താൽപ്പര്യാർത്ഥം ഷെയർ ചെയ്യുക.
വീട്ടിൽ ഒരാൾ വന്നാൾ എല്ലാ കാര്യവും തുറന്ന് പറയരുത്, വീട്ടിൽ ആളുകൾ ഉണ്ട് എന്ന രീതിയിൽ വേണം സംസാരിക്കാൻ
*പ്രത്യേക ശ്രദ്ധക്ക്*
*പുതിയ തലമുറയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.*
*അതുകൊണ്ട് പൊതുജന താൽപ്പര്യാർത്ഥം എല്ലാവരും ഈ പോസ്റ്റ് ദയവായി മാക്സിമം ഷെയർ ചെയ്യുക.*
29/09/2023
01/06/2022
എല്ലാ രക്ഷിതാക്കളും അവരുടെ കുട്ടികളെ ഇത് പറഞ്ഞു പഠിപ്പിച്ചു കൊടുക്കുന്നതിനായി പൊതുജന താൽപ്പര്യാർത്ഥം ഈ പോസ്റ്റ് ഷെയർ ചെയ്യുക.
പ്രവേശനോത്സവമായ ഇന്ന് പുത്തനുടുപ്പും പുസ്തകവുമായി അറിവിന്റെ ആദ്യാക്ഷരം നുണയുവാൻ അക്ഷര മുറ്റത്തേക്ക് ചുവടുവക്കുന്ന എല്ലാ കുരുന്നുകൾക്കും ആശംസകൾ...
🚴♂️🚴♂️
09/07/2021
💪💪
30/06/2021
സംസ്ഥാന പോലീസ് മേധാവിയായി ശ്രീ. അനില്‍കാന്ത് ഐ.പി.എസ് അവർകൾ നിയമിതനായി.
1988 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ അനില്‍കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമ്മീഷണറാണ്. കേരളാ കേഡറില്‍ എ.എസ്.പി ആയി വയനാട് സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്.പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ന്യൂഡെല്‍ഹി, ഷില്ലോംങ് എന്നിവിടങ്ങളില്‍ ഇന്‍റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പി ആയും പ്രവര്‍ത്തിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയും സ്പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണല്‍ എക്സൈസ് കമ്മീഷണര്‍ ആയിരുന്നു. എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എ.ഡി.ജി.പി ആയും പ്രവര്‍ത്തിച്ചു. ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍, ബറ്റാലിയന്‍, പോലീസ് ആസ്ഥാനം, സൗത്ത്സോണ്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എ.ഡി.ജി.പി ആയും ജോലി നോക്കി. ജയില്‍ മേധാവി, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമ്മീഷണര്‍ എന്നീ തസ്തികകളും വഹിച്ചിട്ടുണ്ട്.
വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹസേവനത്തിനുമുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. 64 ആമത് ആള്‍ ഇന്ത്യ പോലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്‍റേഷനും 2018 ല്‍ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു.
09/05/2021
അമ്മയുടെ കൈയ്യിൽ നിന്ന് അടി വാങ്ങിയിട്ട്, "അമ്മേ..." എന്ന് തന്നെ വിളിച്ച് കരയുന്ന 'അത്ഭുതം' പോലെ മറ്റൊന്ന് ഈ ലോകത്തിലില്ലാ...
❤️Happy Mother's Day❤️
Click here to claim your Sponsored Listing.
Location
Category
Website
Address
Thiruvananthapuram
695010
