State Police Media Centre Kerala

State Police Media Centre Kerala

Share

Official page of State Police Media Centre, PHQ. Dial 112 for emergency. This is not a platform to report crime or law & order issues. Not monitored 24X7

02/06/2026

ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുട സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും

സംസ്ഥാനത്തെ ലഹരിമരുന്നുകളുടെ പിടിയില്‍ നിന്ന് മോചിപ്പിക്കുന്നതിനും ലഹരിവ്യാപനം തടയുന്നതിനുമായി കേരള പോലീസ് ആവിഷിക്കരിച്ച് നടപ്പിലാക്കുന്ന പുതിയ പദ്ധതിയായ 'തൂഫാന്‍ : ദ നാര്‍ക്കോ ഹണ്ട്' സംസ്ഥാനതല ഉദ്ഘാടനം ഈ വരുന്ന ചൊവ്വാഴ്ച (ജൂണ്‍ രണ്ട്) തിരുവനന്തപുരത്ത് കോട്ടണ്‍ഹില്‍ സ്കൂളില്‍ വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വ്വഹിക്കും.

കുടുംബ ബന്ധങ്ങളെ പോലും തകര്‍ക്കുന്ന ലഹരിമരുന്നുകളുടെ പിടിയില്‍ നിന്ന് യുവാക്കളെയും വിദ്യാര്‍ത്ഥികളെയും രക്ഷിക്കുവാനും സംസ്ഥാനത്തെ ലഹരി മയക്കുമരുന്ന് സംഘങ്ങളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനുമുള്ള കേരള പൊലീസിന്‍റെ പദ്ധതിയാണ് 'തൂഫാന്‍ : ദ നാര്‍ക്കോ ഹണ്ട്'.

തൂഫാന്‍ പദ്ധതിയുടെ ഭാഗമായി ലഹരിമരുന്ന് വില്‍ക്കുന്നവരെയും ഉപയോഗിക്കുന്നവരെയും നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഉണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങള്‍, ആഡംബര ഹോട്ടലുകള്‍, ഡി.ജെ പാര്‍ട്ടികള്‍ എന്നിവടങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാക്കുകയും ലഭ്യമാകുന്ന സൂചനകളില്‍ ഉടനടി നടപടി സ്വീകരിക്കുകയും ചെയ്യും.

ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദീന്‍, എക്സൈസ് വകുപ്പ് മന്ത്രി എം.ലിജു, ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ, പാർലമെന്റ് അംഗം ശശി തരൂർ, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എച്ച്. വെങ്കടേഷ്, സ്കുള്‍ അധികൃതര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുക്കും.

01/06/2026

CENTRE OF EXCELLENCE (COE) PROJECT - INAUGURATION

ARMED POLICE BATTALIONS

31/05/2026

ജൂൺ ഒന്നിന് സ്‌കൂൾ പ്രവേശന വേളയിൽ വിദ്യാർത്ഥികൾ സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കും

വിദ്യാർത്ഥികളെ സൈബർ ലോകത്തെ ചതിക്കുഴികളെ കുറിച്ച് ബോധവാൻമാരാക്കുന്നതിൻ്റെ ഭാഗമായി ജൂൺ ഒന്നിന് സ്‌കൂൾ പ്രവേശന വേളയിൽ സംസ്ഥാനത്താകമാനം വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കും. സൈബർ ലോകത്ത് കുട്ടികളെ സുരക്ഷിതരാക്കുന്നതിനുള്ള കേരള പൊലീസ് സൈബർ വിഭാഗത്തിൻ്റെ പദ്ധതിയായ കിഡ് ഗ്ലോവ് പ്രോജക്റ്റ് സംസ്ഥാനത്താകമാനം നടപ്പാക്കുന്നതിൻ്റെ ഭാഗമായാണിത്.

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ സുരക്ഷിതവും ഉത്തരവാദിത്വപരവുമായ ഉപയോഗം, സൈബർ ഭീഷണികളിൽ നിന്നുള്ള സംരക്ഷണം, ഓൺലൈൻ ഗെയിമിംഗ് അപകടസാധ്യതകൾ, വ്യാജ വാർത്താ അവബോധം, സ്വകാര്യതാ സംരക്ഷണം, ഡിജിറ്റൽ ആസക്തി, സൈബർ ശുചിത്വം, സോഷ്യൽ മീഡിയ സുരക്ഷ, ഉത്തരവാദിത്തമുള്ള ഡിജിറ്റൽ പെരുമാറ്റം തുടങ്ങിയ മേഖലകൾ കിഡ് ഗ്ലോവിൻ്റെ പരിധിയിൽ വരും.

പദ്ധതിയുടെ ഭാഗമായി പൊലീസ് വിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെ അദ്ധ്യാപകർക്കും രക്ഷിതാകൾക്കും സൈബർ സുരക്ഷ സംബന്ധിച്ച് പ്രാഥമിക പരിശീലനം നൽകുകയും ക്വിസ് മുതലായ വിനോദ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുംഈ പദ്ധതിയുടെ ശരിയായ തുടർ നടത്തിപ്പ് ഉറപ്പാക്കാൻ എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.

സൈബർ സുരക്ഷാ പ്രതിജ്ഞ

* ഇന്റർനെറ്റ് സുരക്ഷിതമായും ശരിയായ രീതിയിലും ഉപയോഗിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
* എന്റെ പാസ്‌വേഡ്‌കളും OTP കളും വ്യക്തിഗത വിവരങ്ങളും മറ്റാരുമായും പങ്കുവെക്കാതെ സൂക്ഷിക്കും.
* ഓൺലൈനിൽ വരുന്ന ലിങ്കുകൾ, സന്ദേശങ്ങൾ, ഫയലുകൾ എന്നിവ തുറക്കുന്നതിനും പങ്കുവെക്കുന്നതിനും മുമ്പ് ഞാൻ ശ്രദ്ധയോടെ ചിന്തിക്കും.
* സൈബർ ബുള്ളിയിംഗ്, വ്യാജ വാർത്തകൾ, മോശം ഉള്ളടക്കങ്ങൾ എന്നിവയെ ഞാൻ നിരുത്സാഹപ്പെടുത്തും.
* സോഷ്യൽ മീഡിയയിലും ഓൺലൈനിലും മറ്റുള്ളവരെ ഞാൻ മാനിക്കുകയും സൈബർ നിയമങ്ങൾ പാലിക്കുകയും ചെയ്യും.
* സംശയാസ്‌പദമായ ഓൺലൈൻ പ്രവർത്തനങ്ങൾ ഞാൻ മാതാപിതാക്കളെയോ അധ്യാപകരെയോ പോലീസിനെയോ അറിയിക്കും.

27/05/2026

പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളിൽ പരിഹാരം കാണുന്നതിന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ ജൂൺ 5ന് രാവിലെ 11 മണിക്ക് ഒാൺലൈൻ അദാലത്ത് നടത്തുന്നതാണ്.

പോലീസ് ട്രെയിനിങ് കോളേജ്, പോലീസ് ഹെഡ്ക്വാർട്ടേഴ്സ്, എസ്.സി.ആർ.ബി, റെയിൽവേ, കേരള പോലീസ് അക്കാഡമി, എസ്.എസ്.ബി, സൈബർ എന്നീ യൂണിറ്റുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളാണ് പരിഗണിക്കുന്നത്. പരാതികൾ മെയ് 29നകം ലഭിക്കേണ്ടതാണ്.

പരാതികൾ [email protected] എന്ന ഇമെയിൽ വിലാസത്തിലാണ് അയയ്ക്കേണ്ടത്. പരാതിയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം.
സംശയങ്ങൾക്ക് 9497900243 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കാവുന്നതാണ്.

SPC Talks With Cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയിൽ സർവ്വീസിൽ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളാണ് പരിഗണിക്കുന്നത്.
സംസ്ഥാന പോലീസ് മേധാവി തന്നെ പരാതി കേൾക്കുകയും പരിഹാരം നിർദേശിക്കുകയും ചെയ്യും.

പോലീസ് ഉദ്യോഗസ്ഥർക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നൽകാമെന്നതാണ് പ്രോഗ്രാമിന്റെ സവിശേഷത.

25/05/2026

സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംസ്ഥാനതല ക്യാമ്പ്
"ഐക്യ 2026"
സെറിമോണിയൽ പരേഡിൽ ബഹു. അഭ്യന്തര മന്ത്രി ശ്രീ. രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിക്കുന്നു

24/05/2026

സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംസ്ഥാനതല ക്യാമ്പ്
"ഐക്യ 2026"

23/05/2026

ബഹു.ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല പോലീസ് ആസ്ഥാനത്ത്

23/05/2026

സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംസ്ഥാനതല ക്യാമ്പ്
"ഐക്യ 2026"

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


Vazhuthacadu
Thiruvananthapuram
695010

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9am - 9pm