Food Safety Kerala

Food Safety Kerala

Share

Welcome to the official page of the Commissionerate of Food Safety Kerala.

Stay connected with us on www.foodsafety.kerala.gov.in for any query or complaint related to food safety in the state of Kerala.

Photos from Food Safety Kerala's post 20/04/2026

വേനൽക്കാലം കടുക്കുന്ന സാഹചര്യത്തിൽ നമ്മുടെ ഭക്ഷണരീതിയിലും ജീവിതശൈലിയിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
നിർജ്ജലീകരണം തടയാനും ശരീരം തണുപ്പിക്കാനും താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കൂ:

ധാരാളം വെള്ളം കുടിക്കുക, സീസൺ പഴങ്ങൾ കഴിക്കാം, കുടിക്കുന്ന പാനീയങ്ങളിൽ ശ്രദ്ധിക്കുക, ഒപ്പം ലഘുഭക്ഷണവും ശീലമാക്കാം.
സുരക്ഷിതമായിരിക്കാം, ആരോഗ്യത്തോടെയിരിക്കാം 💧

14/04/2026

കണിമലരും കൈനീട്ടവുമായി വീണ്ടുമൊരു വിഷുക്കാലം കൂടി എത്തുമ്പോൾ, ഓരോ മലയാളിയുടെയും ആരോഗ്യത്തിന് മുൻഗണന നൽകാം. ആഘോഷങ്ങൾക്കിടയിൽ ഭക്ഷണത്തിന്റെ ശുദ്ധിയും സുരക്ഷിതത്വവും ഉറപ്പാക്കാൻ മറക്കരുത്.

വിഷു സദ്യയും പലഹാരങ്ങളും തയ്യാറാക്കുമ്പോൾ ഗുണമേന്മയുള്ള ചേരുവകൾ മാത്രം ഉപയോഗിക്കാം. സുരക്ഷിതമായ ആഹാരം, ആരോഗ്യകരമായ ജീവിതം

എല്ലാവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ ✨

05/04/2026

ഏവർക്കും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഈസ്റ്റർ ആശംസകൾ

20/03/2026

എല്ലാവർക്കും കേരള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക്!
🌴

11/03/2026

ഈറ്റ് റൈറ്റ് കേരള
ഫുഡ്, ഹെൽത്ത് & വെൽനെസ്സ് ഇവന്റ്, കണ്ണൂരിലേക്ക്

കമ്മീഷണറേറ്റ് ഓഫ് ഫുഡ് സേഫ്റ്റി അവതരിപ്പിക്കുന്ന
ഫുഡ്, ഹെൽത്ത് & വെൽനെസ്സ് ഇവന്റ് കണ്ണൂർ ജില്ലയിൽ നടക്കുന്നു.
മാർച്ച് 12, 13
ശിക്ഷക് സദൻ, കാൾടെക്സ് , കണ്ണൂർ

Photos from Food Safety Kerala's post 04/03/2026

ഭക്തജനങ്ങൾക്ക് ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പുവരുത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ നടപടികൾ സ്വീകരിച്ചു
ഹോട്ടലുകളിലും താൽക്കാലിക സ്റ്റാളുകളിലും കർശന പരിശോധന.
'ഫുഡ് സേഫ്റ്റി ഓൺ വീൽസ്’ മൊബൈൽ വാനുകൾ ഉപയോഗിച്ച് തത്സമയ സാമ്പിൾ പരിശോധന.
ഭക്ഷ്യസുരക്ഷാ സന്ദേശങ്ങൾ അടങ്ങിയ വിശരികളും ബ്രോഷറുകളും വിതരണം ചെയ്തു.
വ്യാപാരികൾക്കായി (FBOs) പ്രത്യേക ശുചിത്വ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.

02/03/2026

ശ്രദ്ധിക്കുക... സുരക്ഷിതമാകട്ടെ നമ്മുടെ പൊങ്കാല ഉത്സവം

നമ്മുടെ കൊച്ചു കൊച്ചു അശ്രദ്ധകൾ വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. പൊടിയും ഈച്ചകളും ഏൽക്കാത്ത രീതിയിൽ ഭക്ഷണപദാർത്ഥങ്ങൾ കൃത്യമായി മൂടിവെച്ച് വിൽക്കാം. ശുചിത്വമുള്ള ഭക്ഷണം വിളമ്പാം, ഭക്തജനങ്ങൾക്ക് സുരക്ഷയേകാം തുറന്നുവെച്ച രീതിയിലുള്ള ഭക്ഷണപ്പൊതികളും പലഹാരങ്ങളും വിൽക്കുന്നത് പാടില്ല.

ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചോ ശുചിത്വത്തെക്കുറിച്ചോ എന്തെങ്കിലും പരാതികളുണ്ടെങ്കിൽ ഉടൻ വിളിക്കൂ:
ടോൾ ഫ്രീ നമ്പർ: 1800 425 1125

28/02/2026

ഭക്ഷ്യ സംരംഭകരുടെ ശ്രദ്ധയ്ക്ക് !

പാകം ചെയ്‌ത ഭക്ഷണ സാധനങ്ങൾ സുരക്ഷിത ഊഷ്‌മാവിൽ സൂക്ഷിക്കേണ്ടതാണ്. അവ വൃത്തിയുള്ള ചുറ്റുപാടിൽ മാത്രം വിതരണം ചെയ്യാനും ശ്രദ്ധിക്കണം

ഭക്തജനങ്ങൾക്ക് ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികൾ അറിയിക്കുന്നതിനായി 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.

നമ്മുടെ ലക്ഷ്യം: സുരക്ഷിതമായ ഭക്ഷണം, ആരോഗ്യകരമായ ജീവിതം

26/02/2026

ഭക്ഷ്യ സംരംഭകരുടെ ശ്രദ്ധയ്ക്ക് !

ആഹാര സാധനങ്ങൾ പത്രത്തിൽ പൊതിയരുത്.
പലഹാരങ്ങളോ, മറ്റ് ഭക്ഷ്യവസ്തുക്കളോ പത്രക്കടലാസ്സിൽ പൊതിയുവാനോ സൂക്ഷിക്കുവാനോ പാടില്ല. അച്ചടിമഷിയിൽ അടങ്ങിയിരിക്കുന്ന രാസപദാർഥങ്ങൾ നിരവധി ആരോഗ്യ പ്രശ്ങ്ങൾ ഉണ്ടാക്കിയേക്കാം.

ഭക്തജനങ്ങൾക്ക് ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികൾ അറിയിക്കുന്നതിനായി 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.

നമ്മുടെ ലക്ഷ്യം: സുരക്ഷിതമായ ഭക്ഷണം, ആരോഗ്യകരമായ ജീവിതം

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


Commissioner Of Food Safety, Thycaud P.O Thiruvananthapuram - 695014 Kerala. Phno :0471 - 2322833, 2322844
Thiruvananthapuram
695014