16/01/2024
തിരുവനന്തപുരം ജില്ലയിലെ മലയോര പട്ടണമായ
പാലോടിന് ഒരു സ്വപ്നമുണ്ട് . അതു സാക്ഷാത്കരിക്കുമെങ്കിൽ തിരുവനന്തപുരത്തു നിന്ന് ചെന്നൈക്കും മഥുരക്കും തൂത്തുക്കുടിക്കും ശിവകാശിക്കുമൊക്കെ പോകാനുള്ള ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗമാകും ഇത്. എന്നാൽ പാലോടിനു വേണ്ടി ശബ്ദമുയർത്താൻ ,
സ്വാധീനം ചെലുത്താൻ ആത്മാർത്ഥതയുള്ള ഒരു നേതാവോ വ്യക്തിയോ ഇല്ല. ഉണ്ടായിരുന്നെങ്കിൽ ആ സ്വപ്നം എന്നേ പൂവണിയുമായിരുന്നു.
ഇനി ആ സ്വപ്നം എന്താണന്നല്ലെ...
മറ്റൊന്നുമല്ല. ഇപ്പോൾ തെന്മല വരെ ബ്രോഡ്ഗേജ് റെയിൽപാതയുണ്ട്. അവിടെ നിന്നും പാത പാലോട്-നെടുമങ്ങാട് വഴി തിരുവനന്തപുരത്തേക്ക് നീട്ടുകയാണെങ്കിൽ തിരുവനന്തപുരത്തു നിന്ന് ചെന്നൈക്കുള്ള ഏറ്റവം എളുപ്പമാർഗ്ഗമാകും. തെന്മല നിന്നും പാലോടു വഴി 60 കിലോമീറ്റർ പുതിയ പാതയുണ്ടാക്കിയാൽ മതി. ഏറ്റവും തിരക്കുള്ള
മലയോരപാതയാകും അത്. ഇപ്പോൾ
ഉള്ള തിരുവനന്തപുരം-കൊല്ലം-കൊട്ടാരക്കര-പുനലൂർ വഴിയുള്ള പാതയെക്കാൾ 80 കിലോമീറ്റർ ദൂരം കുറഞ്ഞ പാതയാകും അത്
തിരുവനന്തപുരം ചെന്നൈ യാത്രക്കാർക്കും
നെടുമങ്ങാട് , പാലോട് ,മടത്തറ, കുളത്തൂപ്പുഴ
സ്ഥലങ്ങളിലുള്ള
മലയോര പ്രദേശത്തെ യാത്രക്കാർക്കും വലിയൊരനുഗ്രഹമാകും. ആരുടെയെങ്കിലും ശ്രമഫലമായി അങ്ങനെ സംഭവിക്കട്ടെ
എന്ന് നമുക്ക് ആശിക്കാം, പ്രാർത്ഥിക്കാം....
സ്വപ്നസാക്ഷാത്ക്കാരത്തിനായ്
മലയോര നിവാസികൾക്കുവേണ്ടി അധികാരികൾക്ക് മുൻപിൽ സമർപ്പിക്കുന്നു...
