ശ്രിഷണ്മുഖദാസ തീർത്ഥപാദ ആ ശ്രമം
തിരുവനന്തപുരം
Sree Vidhyadhi Raja Dharma Prachara Sabha
Sri Shummugha Dasa TheerdhaAsramom
19/07/2022
ശ്രീ ഷണ്മുഖദാസ തീർത്ഥപാദ ആ ശ്രമം.
ഹരി ഓം
ശ്രീവിദ്യാധിരാജ ധർമ്മ പ്രചാരസഭ ഏവരേയും സ്വാഗതം ചെയ്യുന്നു.
ഇന്ന് ശ്രീനാരായണ ഗുരു മഹാസമാധി ദിനം.
കേരളത്തിന്റെ നവോത്ഥാന പ്രവർത്തനങ്ങളിൽ ദിശാബോധത്തോടെ ശ്രീ ചട്ടമ്പിസ്വാമികളോടൊപ്പം നിന്ന് ഏക ധർമ്മബോധത്തോടെ പ്രവർത്തിച്ച മഹാത്മാവ്
ജാതീയതയുടെ ഉച്ചനീചത്വങ്ങളെ സധൈര്യം തച്ചുടച്ച് ഏക മാനവിക ദർശനങ്ങൾ പ്രഖ്യാപിച്ച ദൈവതുല്യൻ .
ശ്രീനാരായണ ഗുരുവിനേയും ശ്രീ ചട്ടമ്പിസ്വാമികളേയും ജാതിയുടെ പ്രതിനിധികളാക്കുന്ന ഇന്നത്തെ പ്രവണതക്കെതിരെ പ്രതികരിക്കേണ്ടത് നാം ഓരോരുത്തരുടേയും കടമയാണ്.
ഈ മഹാത്മാക്കളെ നമുക്ക് വിശ്വമാനവ പ്രതിഭകളായിക്കണ്ട് ആദരിക്കാം.
ഹരി ഓം
ശ്രീവിദ്യാധിരാജ ധർമ്മ പ്രചാരസഭ, തിരുവനന്തപുരം - 14
ശ്രീ ചട്ടമ്പിസ്വാമി സംഘടനകളുടെയും ഭക്തരുടെയും ഒരു കൂട്ടായ്മ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവർ മേൽവിലാസം ഫോൺ നമ്പർ എന്നിവ അറിയിക്കുക.
'ഹരി ഓം '
ശ്രീവിദ്യാധിരാജ ധർമ്മ പ്രചാര സഭ ,തിരുവനന്തപുരം.
ഇന്ന് (01/09/2018) ശ്രീ ചട്ടമ്പിസ്വാമികളുടെ 165-ാം ജയന്തി ദിനം. ജീവകാരുണ്യത്തിന്റെ എക്കാലത്തേയും വലിയ പ്രചാരകനും മാർഗ്ഗദർശകനുമായിരുന്ന അദ്ദേഹത്തിെന്റ ജന്മദിനം ജീവകാരുണ്യ സന്ദേശ പ്രചരണത്തിനായി ഞങ്ങൾ വിനിയോഗിക്കുന്നു.
പ്രളയ ദുരന്തം കഴിഞ്ഞ രണ്ടാഴ്ചയായി കേരളമാകമാനം അത്യന്തം വേദനാജനകമായാണ് തള്ളി നീക്കുന്നത്. അതിജീവനത്തിനായി നാം കർശനമായി പാലിക്കേണ്ട ചില ആരോഗ്യപാലന നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.
പ്രകൃതി ദുരന്തത്തിന്റെ തുടർച്ചയായി പകർച്ചവ്യാധികളും ശുദ്ധജല ക്ഷാമവും ഉണ്ടാവുക സാധാരണമാണ്.ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടുള്ള സാഹചര്യവുമാണ്.
ഇവ എങ്ങനെ തരണം ചെയ്യാം എന്നു നോക്കാം.
1 പകർച്ചവ്യാധി:- a.എലിപ്പനി.
ഈച്ച, കൊതുക് ,എലി മുതൽ വാവൽ വരെയുള്ള ജന്തുക്കൾ, ക്ഷുദ്രജീവികൾ, മലിന അന്തരിഷം എന്നിവ എലിപ്പനി, ഡങ്കിപ്പനി, കോളറ, മഞ്ഞപ്പിത്തം തുടങ്ങി നിരവധി പകർച്ചവ്യാധികൾ പടരാനുള്ള സാദ്ധ്യത ഏറെയാണ്.ഇതിന്റെ സാദ്ധ്യതകൾ ഇപ്പോൾ കണ്ടുതുടങ്ങിയിരിക്കുന്നു. എലിപ്പനി എന്ന മാരക രോഗത്തിനു കാരണം എലി മുതലുള്ള വിവിധ ജീവികളുടെ മൂത്രം, മലം, ശരീരസ്റവങ്ങൾ എന്നിവയിലൂടെ ബാക്ടീരിയ രോഗാണു (LeptoSpira) മലിനജലത്തിൽ കലർന്ന് മനുഷ്യ ശരീരത്തിലെ മുറിവുകൾ, വായ, കൺപോളകൾ എന്നിവ വഴി ശരീരത്തിൽ എത്തിപ്പെടുന്നു. രോഗത്തിന്റെ തീവ്ര ദശയിൽ മാത്രമാണ് നാം രോഗത്തെ തിരിച്ചറിയുന്നത്.
വൃക്ക, കരൾ, ശ്വാസകോശം എന്നി അവയവങ്ങളിൽ രോഗാണു കീഴ്പ്പെടുത്തി പ്രവർത്തനരഹിതമാക്കുന്നു. അതു തന്നെയാണ് രോഗത്തിന്റെ തീവ്രതയും.
രോഗം തീവ്രമാണെങ്കിലും ആരംഭം മുതൽ കൃത്യതയോടെ ആരോഗ്യ പ്രവർത്തകരുടേയും ഡോക്ടർമാരുടേയും നിർദ്ദേശങ്ങൾ പാലിച്ചാൽ രോഗത്തെ ശാശ്വതമായി ചികിത്സിച്ചു ഭേദമാക്കാം.
അതിന് എന്താണ് വേണ്ടതെന്ന് നമുക്ക് നോക്കാം
1. വെള്ളപ്പൊക്ക പ്രദേശത്ത് ജീവിക്കുന്നവരും രക്ഷാപ്രവർത്തകരും ഡോക്ടറുടെ നിർദ്ദേശ പ്രകാരം
Doxy Cycline-200mg എന്ന ഗുളിക കഴിക്കണം. ഗുളിക കഴിക്കേണ്ട ഇട നേരം ഡോക്ടർ നിർദ്ദേശിക്കും.
2. മറ്റ് പ്രദേശങ്ങളിൽ നിന്നും രക്ഷാ പ്രവർത്തനത്തിനെത്തുന്നവർDoxy Cycline ഗുളിക കഴിച്ച ശേഷം മാത്രമേ പരിസര ശുചീകരണത്തിനും രക്ഷാപ്രവർത്തനത്തിനും ഇറങ്ങാവു.
3. തിളപ്പിച്ച വെള്ളം മാത്രമേ കിടക്കാൻ പാടുള്ളു.
4. പനി ഒരു രോഗമല്ല; പല രോഗങ്ങളുടേയും ലക്ഷണമാണ്. ജലദോഷം മുതൽ എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങി എല്ലാ രോഗത്തിന്റേയും പ്രാരംഭ ലക്ഷണം പനിയാണ്. അതു കൊണ്ട് തന്നെ പനി ഏതു രോഗത്തിന്റേതാണെന്ന് നിർവ്വചിക്കുന്നതിന് ഡോക്ടറുടെ പരിശോധന അത്യാവശ്യമാണ്. അദ്ദേഹവും ആരോഗ്യ സേവകരും നിർദ്ദേശിക്കുന്ന മരുന്നുകളും രീതികളും സ്വീകരിച്ചാൽ ഇപ്പറഞ്ഞ എല്ലാ രോഗങ്ങളിൽ നിന്നും രക്ഷപെടാൻ സാധിക്കും.
5. സ്വയചികിത്സയാണ് ഈ രോഗങ്ങൾ തീവ്രവാകാൻ പ്രധാനകാരണം. പനിക്ക് നാം നേരിട്ട് കടകളിൽ നിന്നും വാങ്ങിക്കഴിക്കുന്ന ' ചില ഗുളികകൾ ഇപ്പറഞ്ഞ പല രോഗങ്ങൾക്കും വിപരീത ഫലമുണ്ടാക്കും എന്ന് നാം അറിയണം. ആയതിനാൽ രോഗത്തിന്റെ ആദ്യ ദിവസം മുതൽ ഡോക്ടർ നിർദ്ദേശക്കുന്ന മരുന്നുകൾ മാത്രം കഴിക്കാനും നിർദ്ദേശങ്ങൾ പാലിക്കാനും പ്രത്യേകം ശ്രദ്ധിക്കണം
6. അന്യനാടുകളിൽ നിന്നും വരുന്ന സന്നദ്ധ പ്രവർത്തകർ ആവശ്യമായ മുന്നൊരുക്കങ്ങൾ ആരോഗ്യ പ്രവർത്തകരുടെ അഭിപ്രായാനുസരണം ചെയ്യുന്നതാണ് ഉത്തമം അല്ലെങ്കിൽ അവരുടെ നാടുകളിലും ഈ പകർച്ചവ്യാധിയു ചെന്നെത്താൻ കാരണമാകാം. ഇനിയുള്ള സേവനങ്ങൾ വിദഗ്ദ്ധരുടെ നിർദ്ദേശ - മേൽനോട്ടത്തിൽ ചെയ്യുന്നതാണ് ഉത്തമം.
ആവശ്യമായ മരുന്ന്, വസ്ത്രങ്ങൾ, പണിയായുധങ്ങൾ, ശുദ്ധജലം എന്നിവ എത്തിക്കുകയും ശരിയായ ബോധവൽക്കരണവും വിവരശേഖരണവും സാന്ത്വനവും മാനസിക ധൈര്യം നൽകലും സന്നദ്ധ പ്രവർത്തകരുടെ ഉത്തരവാദിത്തമാണ്.
ഈ പോസ്റ്റ് പ്രയോജനപ്രഥമെന്ന് കണ്ടാൽ ക്ഷെയർ ചെയ്യാൻ അഭ്യർത്ഥിക്കുന്നു.
ഏവർക്കും നന്മകൾ ആശിക്കുന്നു, ആശംസിക്കുന്നു.
നന്ദി
ഹരി ഓം
SVDPS
ആഗസ്റ്റ് 25 ശ്രീ ചട്ടമ്പിസ്വാമികളുടെ ജന്മദിനം. ജീവകാരുണ്യ ദിനം.
ഇത് ദേശീയ ജീവകാരുണ്യ ദിനമായി പ്രഖ്യാപിക്കേണ്ടതല്ലേ?
മഹാത്മാ അയ്യൻകാളിയുടെ ജയന്തി ഇന്ന് .
പട്ടിക്കും പശുവിനും നടക്കാവുന്ന വഴികളിൽ മനുഷ്യരെ വിലക്കിയിരുന്ന കിരാത ജാതി വിവേചനത്തിനെതിരെ ഐതിഹാസിക സമരം നയിച്ച ധീര പോരാളി.
വിദ്യാഭ്യാസം അധസ്ഥിതരുടെ ഉന്നമനത്തിന് ആവശ്യമാണെന്നു കണ്ട് സ്കൂൾ സ്ഥാപിച്ച ക്രാന്തദർശിയായ സാമൂഹ്യ പരിഷ്കർത്താവ്.
അയ്യാ ഗുരു, ശ്രീനാരായണ ഗുരു സ്വാമി ക ൾ, ശ്രീ ചട്ടമ്പിസ്വാമികൾ തുടങ്ങിയ സാമൂഹ്യ പരിഷ്‌കർത്താക്കളുമായുള്ള നിരന്തര സമ്പർക്കം.
കർഷകത്തൊഴിലാളി അവകാശ സംരക്ഷണത്തിനായി ആദ്യ സമരം സംഘടിപ്പിച്ച ധീര നേതാവ്.
വിദ്യാഭ്യാസവും സ്ത്രീകളുടെ ക്ഷേമവും
സാമൂഹ്യ ഉന്നമനത്തിന് ആവശ്യമാണെന്ന് മുൻകൂട്ടിക്കണ്ട ദീർഘദർശി.
കേരള സമൂഹം ഇനിയും ഏറെ അയ്യൻകാളിയെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ശ്രീ വിദ്യാധിരാജ ധർമ്മ പ്രചാര സഭ ഈ മഹാന് ആദരവോടെ പ്രണാമമർപ്പിക്കുന്നു.
പ്രളയ ദുരിതാശ്വാസത്തിന് ശ്രീവിദ്യാധിരാജ ധർമ്മ പ്രചാര സഭയുടെ ഒരു കൈത്താങ്ങ്
ഈ വർഷത്തെ ശ്രീ ചട്ടമ്പിസ്വാമിയുടെ 165ാം ജയന്തിയാഘോഷത്തിന് സ്വരൂപിച്ച തുകയും സഭയിൽ ഉണ്ടായിരുന്ന ഫണ്ടും ഉപയോഗിച്ചാണ് ഞങ്ങൾ ഈ ധർമ്മം നിർവ്വഹിച്ചത്.
ആയതിനാൽ ശ്രീവിദ്യാധിരാജ ധർമ്മ പ്രചാര സഭ 2018 സെപ്റ്റംബർ 3ന് നിശ്ചയിച്ചിരുന്ന ചട്ടമ്പിസ്വാമി ജയന്തി ആഘോഷവും തീർത്ഥപാദാചാര്യ സംഗമവും ഉണ്ടായിരിക്കുന്നല്ല.
ഏവരുടേയും സഹകരണം തുടർന്നും അഭ്യർത്ഥിക്കുന്നു.
ഹരി ഓം.
ഹരി ഓം
ശ്രീവിദ്യാധിരാജ ധർമ്മ പ്രചാര സഭ, വഴുതയ്ക്കാട്, തിരുവനന്തപുരം - 14
കേരളത്തിൽ ഇപ്പോൾ സംജാതമായിരിക്കുന്ന വെള്ളപ്പൊക്ക ദുരിതം നാം ഏവരേയും ഏറെ ദു:ഖിപ്പിക്കുന്നതാണ്. കേരള സമൂഹം ഏക മനസ്സോടെ ഈ മഹാ ദുരന്തത്തെ നേരിടേണ്ടതുണ്ട്.
ദുരന്തനിവാരണ പ്രവർത്തനത്തിൽ എല്ലാ അംഗങ്ങളും നേരിട്ടിറങ്ങി സേവനം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു,
ഈ വർഷം ഓണക്കോടിയും ഓണാഘോഷവും ഒഴിവാക്കി, ആ ധനവും സാധനങ്ങളും ദുരിതബാധിതർക്കു് നൽകി സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പകർച്ചവ്യാധികൾ പടർന്നു പിടിക്കാതിരിക്കാൻ മുൻകരുതലെടുക്കണമെന്നും ,ജനങ്ങളെ ഇക്കാര്യത്തിൽ ബോധവൽക്കരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ശുദ്ധജലം ലഭ്യമാക്കുന്നതിന് മുൻഗണന നൽകണം
ജീവകാരുണ്യ നിധിയായിരുന്ന ശ്രീ ചട്ടമ്പിസ്വാമികളുടെ മുഖ്യ ദർശനം ജീവകാരുണ്യ പ്രവർത്തനവും സംരക്ഷണവുമാണ്.
നമുക്ക് അത് പ്രാപ്തമാക്കാൻ ഏകമനസ്സോടെ പ്രവർത്തന സജ്ജരാകാം.
ഈ സാഹചര്യത്തിൽ ശ്രീവിദ്യാധിരാജ ധർമ്മ പ്രചാര സഭ ,തിരുവനന്തപുരത്ത് വച്ച് 2018 സെപ്റ്റംബർ 3ന് നടത്താൻ നിശ്ചയിച്ചിരുന്ന ശ്രീ തീർത്ഥപാദാചാര്യ സംഗമവും മഹാസമ്മേള നവും ഒഴിവാക്കുന്ന വിവരം വിനയത്തോടെ ഇതിനാൽ അറിയിക്കുന്നു.
പ്രസ്തുത സംരംഭത്തിന് വിനിയോഗിക്കാൻ നിശ്ചയിച്ചിരുന്ന തുക, വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകാനും തീരുമാനിച്ച വിവരം ഇതിനാൽ അറിയിക്കുന്നു.
ഏവരുടേയും സഹകരണവും സാന്നിദ്ധ്യവും വിനയത്തോടെ അഭ്യർത്ഥിക്കുന്നു
ആദരവോടെ
സെക്രട്ടറി
ശ്രീവിദ്യാധിരാജ ധർമ്മ പ്രചാരസഭ, തിരുവനന്തപുരം - 14
ഒരു അഭ്യർത്ഥന .
ഈ ഗ്രൂപ്പിലേക്ക് ആരും ആശംസകളും അഭിവാദനങ്ങളും അടുത്ത കുറച്ചു ദിവസത്തേക്ക് അയയ്ക്കരുത്.
ഈ ഗ്രൂപ്പ് ദുരിത നിവാരണ സന്ദേശങ്ങൾ കൈമാറാൻ പരമാവധി ഉപയോഗിക്കുന്നതു കാരണം അനാവശ്യ പോസ്ററുകൾ മൂലം സംവിധാനം 'ഹാങ്ങ് ' ആകാൻ സാദ്ധ്യതയുണ്ട്.
ദയവായി സഹകരിക്കുക. _നന്ദി
*ഒട്ടേറെ രാജ്യങ്ങളിൽ പ്രളയമുൾപ്പെടെ ദുരന്തസാഹചര്യങ്ങൾ സമർത്ഥമായി നേരിട്ടിട്ടുള്ള മുരളി തുമ്മാരുകുടി(യു എന്‍ ദുരന്തലഘൂകരണ വിഭാഗം മേധാവി) എഴുതുന്നു*
നമ്മുടെ മാധ്യമങ്ങള്‍ മുഴുവന്‍ സമയം ദുരന്തവാര്‍ത്തകള്‍ കാണിക്കുകയാണ്. പക്ഷെ സംഭവിക്കുന്നതില്‍ ഏറ്റവും ഗുരുതരവും നാടകീയവും ആയ കാര്യങ്ങള്‍ ആണ് മാധ്യമങ്ങള്‍ എടുത്ത് കാണിക്കുന്നത്. അപ്പോള്‍ അത് മാത്രം കണ്ടുകൊണ്ടിരുന്നാല്‍ കേരളം മൊത്തം വെള്ളത്തിലാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണത്തില്‍ അല്ല എന്നുമൊക്കെ നിങ്ങള്‍ക്ക് തോന്നും. അതിന്റെ ആവശ്യമില്ല. തല്‍ക്കാലം നിങ്ങളുടെ ചുറ്റുവട്ടത്തെ കാര്യം നിയന്ത്രണത്തില്‍ ആണോ എന്നുള്ളതാണ് നിങ്ങള്‍ക്ക് പ്രധാനം. അതുപോലെ തന്നെ തെറ്റിദ്ധരണ പരത്തുന്ന ഏറെ വാട്ടസ്ആപ്പ് മെസേജുകള്‍ നിങ്ങള്‍ക്ക് വരും എന്നത് ഉറപ്പാണ്. വെള്ളപ്പൊക്കം നിങ്ങളുടെ രണ്ടു കിലോമീറ്റര്‍ അടുത്തെത്തി, കോളേജ് മുങ്ങി എന്നൊക്കെ പറഞ്ഞായിരിക്കും മെസ്സേജ്. ഇതൊന്നും വിശ്വസിക്കരുത്, ഫോര്‍വേഡ് ചെയ്യുകയും അരുത്.
പേടിക്കാതിരിക്കുക. ഇതുപോലെ ഉള്ള പ്രശ്‌നങ്ങളുടെ നടുക്ക് പെടുമ്പോള്‍ നമുക്ക് പെര്‍സ്പെക്ടീവ് നഷ്ടപ്പെടും. ലോകത്തെ ഏറ്റവും വലിയ പ്രശ്‌നമാണ് ഇത്.ഇനി ഇത് ഏറെക്കാലത്തേക്ക് മാറുകയില്ല എന്നൊക്കെ തോന്നും. അതിന്റെ ആവശ്യമില്ല. ലോകമോ, എന്തിന് ഇന്ത്യ തന്നെ കണ്ടിട്ടുള്ള വെള്ളപ്പൊക്കത്തെക്കാള്‍ ഒക്കെ വളരെ ചെറുതാണ് നമ്മള്‍ ഇപ്പോള്‍ കടന്നുപോകുന്നത്. കേരളത്തിന്റെ ഭൂപ്രകൃതി അനുസരിച്ചു തന്നെ കുറച്ചു തീരദേശ പ്രദേശങ്ങള്‍ ഒഴിച്ചാല്‍ എല്ലായിടവും തന്നെ മഴ മാറിയാല്‍ രണ്ടുമണിക്കൂര്‍ കൊണ്ട് വെള്ളമിറങ്ങുന്ന രീതിയാണ്. അണക്കെട്ടുകള്‍ തുറന്നതും കടലിലെ വേലിയേറ്റവും ഒക്കെ ഇതൊരല്പം കൂട്ടി എന്നൊക്കെ വരാം, പക്ഷെ ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന വെള്ളപ്പൊക്കം ഒന്നുമല്ല കേരളത്തില്‍ ഉള്ളത്. ഇത്തരം സംഭവങ്ങള്‍ കൈകാര്യം ചെയ്ത് ഏറെ പരിചയം കേന്ദ്രത്തിലെ ദുരന്ത നിവാരണ സംവിധാനത്തിനും നമ്മുടെ സൈന്യങ്ങള്‍ക്കും ഒക്കെ ഉണ്ട്. അപ്പോള്‍ നമ്മള്‍ പേടിക്കേണ്ട ഒരു കാര്യവും ഇല്ല.
വെള്ളപ്പൊക്ക സമയത്ത് അരവെള്ളത്തില്‍ വണ്ടിയോടിക്കുന്നതും, റോഡില്‍ നീന്തിനടക്കുന്നതും ഒക്കെ കണ്ടു. വെറുതെ കുഴപ്പം വിളിച്ചു വരുത്തുകയാണ്. ഒഴുക്കുള്ള ഒരടി വെള്ളത്തില്‍ നിങ്ങള്‍ക്ക് അടി തെറ്റാം, മുങ്ങി മരിക്കാന്‍ മൂക്കിന് മുകളില്‍ വെള്ളം മതി, റോഡില്‍ തലയടിച്ചു കമിഴ്ന്നു വീഴുന്ന ആളുടെ മൂക്ക് മുങ്ങാന്‍ മൂന്നിഞ്ച് വെള്ളം മതി. മഴക്കാലത്ത് ചുറ്റുമൊഴുകുന്ന വെള്ളം ചുറ്റുമുള്ള സകല കക്കൂസ് കുഴിയില്‍ നിന്നും അറവു ശാലകളില്‍ നിന്നും മാലിന്യക്കൂമ്പാരത്തില്‍ നിന്നും ഒക്കെയുള്ള ബാക്ടീരിയയെ മൊത്തം ആവാഹിച്ച് ആണ് കടന്നു വരുന്നത്. ചോദിച്ച് അസുഖങ്ങള്‍ വാങ്ങരുത്.
വെള്ളപ്പൊക്കക്കാലത്തെ ഏറ്റവും ക്ഷാമം ഉള്ള വസ്തു നല്ല കുടിവെള്ളം ആണെന്നത് ഒരു വിരോധാഭാസം ആണ്. ഒരു കാരണവശാലും ചൂടാക്കാതെ വെള്ളം കുടിക്കരുത്. കേരളത്തിലെ കുപ്പിവെള്ളത്തെ വെള്ളപ്പൊക്കം ഇല്ലാത്ത കാലത്തു പോലും ഞാന്‍ വിശ്വസിക്കാറില്ല. അതുകൊണ്ട് കുപ്പി വെള്ളം ആണെങ്കില്‍ പോലും ഈ കാലത്ത് ചൂടാക്കി കുടിക്കുന്നതാണ് ബുദ്ധി. അതുപോലെ തന്നെ വ്യക്തിശുചിത്വം പ്രധാനം. ക്യാംപുകളില്‍ പ്രത്യേകിച്ചും. ടോയിലറ്റില്‍ പോയാല്‍ കൈ സോപ്പിട്ട് നന്നായി കഴുകണം. ദുരിതാശ്വാസ ക്യാംപുകള്‍ വെള്ളം മൂലമുള്ള രോഗങ്ങള്‍ പകരാന്‍ ഏറെ സാധ്യത ഉള്ള സ്ഥലമാണ്
മഴക്കാലം പനിക്കാലവും ആണ്. അതുകൊണ്ട് തന്നെ ചെറിയ പനി ഉണ്ടാകുന്നത് സ്വാഭാവികമാണ്. മറ്റു രീതിയില്‍ ആരോഗ്യപ്രശ്‌നം ഒന്നുമില്ലാത്തവര്‍ പനി വന്നാല്‍ ഉടന്‍ ആശുപത്രിയിലേക്ക് ഓടരുത്. രണ്ടു ദിവസം വിശ്രമിക്കുക, ഡോക്ടറെ വിളിച്ച് കാര്യം പറയുക, വലിയ വയറിളക്കമോ ഏറിയ പനിയോ വന്നാലോ, പനി രണ്ടു ദിവസത്തിനകം കുറയാതിരുന്നാലോ ആശുപത്രിയില്‍ പോവുക. ആശുപത്രിയിലെ ലോഡ് കുറക്കാം എന്ന് മാത്രമല്ല, ചെറിയ രോഗവും ആയി ആശുപത്രിയില്‍ പോയി വലിയ രോഗങ്ങളുമായി തിരിച്ചു വരുന്നത് ഒഴിവാക്കാം.
അസാധാരണമായ സാഹചര്യം ആണ് നാം കടന്നു പോകുന്നത്. സര്‍ക്കാരിന് തന്നെ ഇത്ര വലിയ ഒരു പ്രശ്‌നം നേരിട്ട് പരിചയം ഇല്ല. കൂടുതല്‍ കുഴപ്പം ഒഴിവാക്കാന്‍ അല്പം കൂടുതല്‍ കരുതലോടെ ആയിരിക്കും അവര്‍ നിര്‍ദേശങ്ങള്‍ തരുന്നത്. അത് കൊണ്ട് വീട്ടില്‍ നിന്ന് മാറി താമസിക്കണം എന്നൊക്കെ സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നാല്‍ അത് അനുസരിക്കണം. ആളുകള്‍ സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ ചെയ്തു തുടങ്ങിയാല്‍ ഒരു സര്‍ക്കാരിനും ഒരു ദുരന്തവും കൈകാര്യം ചെയ്യാന്‍ പറ്റില്ല. അതേ സമയം പല തീരുമാനങ്ങളും നിങ്ങള്‍ക്ക് എടുക്കുകയും ചെയ്യാം. കളക്ടര്‍ അവധി പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും നിങ്ങള്‍ക്ക് കുട്ടിയെ സ്‌ക്കൂളില്‍ വിടാതിരിക്കാം. നിങ്ങള്‍ ഒരു അത്യാവശ്യ സര്‍വീസ് ജീവനക്കാരന്‍ അല്ലെങ്കില്‍ രണ്ടു ദിവസം അവധി എടുത്ത് വീടിനും ചുറ്റുമുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഒരു തെറ്റുമില്ല.
ഒരു ദുരന്തത്തെ സമൂഹത്തിലെ എല്ലാ ആളുകളും എങ്ങനെ കൂട്ടായും വ്യക്തിപരമായും നേരിടുന്നു എന്നത് ആ സമൂഹത്തിന്റെ സംസ്‌കാരത്തിന്റെ അളവുകോലാണ്. ഒരു ദുരന്തം വരുമ്പോള്‍ അതിനെ വ്യക്തിപരമായി പണമുണ്ടാക്കാനായിട്ടുള്ള അവസരമായി കാണാം. കച്ചവട സാധനങ്ങളുടെ വില കൂട്ടാം, ചെന്നൈയില്‍ വെള്ളപ്പൊക്ക കാലത്ത് ഒരു കിലോമീറ്റെര്‍ ദൂരം കടത്തി വിടാന്‍ ആയിരം രൂപ വാങ്ങിയ കഴുത്തറപ്പന്മാര്‍ ഉണ്ട്, കൊച്ചി വിമാനത്താവളത്തിലെ വിമാനങ്ങള്‍ തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഈ യാത്രക്കാരെ കുത്തിപ്പിഴിയുന്ന 'സാഹചര്യം ഉണ്ടാകരുത്. വെള്ളപ്പൊക്കം കൊണ്ട് വീട്ടുകാര്‍ വിട്ടുപോയ വീടുകളില്‍ കവര്‍ച്ച, ദുരിതാശ്വാസ ക്യാമ്പുകളില്‍ വേണ്ടത്ര അടച്ചുറപ്പില്ലാത്ത സാഹചര്യത്തില്‍ സ്ത്രീകളോട് മോശമായി പെരുമാറുകയോ ശുചിമുറികളില്‍ ഒളികാമറ വക്കുകയോ ചെയ്യുന്ന പ്രവര്‍ത്തി, ദുരിതത്തില്‍ അകപ്പെട്ടവരെ ജാതി, മത, രാഷ്ട്രീയ രീതികളിലോ നാട്ടുകാരും മറുനാട്ടുകാരും ആയി വേര്‍തിരിച്ച് സഹായിക്കുന്ന രീതി ഇതെല്ലാം സംസ്‌കാരം ഇല്ലാത്ത ഒരു സമൂഹത്തെ ആണ് കാണിക്കുന്നത്. ജപ്പാനില്‍ ഭൂകമ്പം ഉണ്ടായി ട്രെയിനുകള്‍ നിര്‍ത്തിയിട്ട ദിവസം എല്ലാ ആളുകളും സ്വന്തം വീടുകള്‍ എല്ലാവര്ക്കും വേണ്ടി തുറന്നിട്ട കാര്യവും, കച്ചവട സ്ഥാപനങ്ങള്‍ ഭക്ഷ്യവസ്തുക്കള്‍ ആര്‍ക്കും സൗജന്യമായി എടുത്തുകൊണ്ടു പോകാന്‍ അവസരം നല്‍കിയതും ഒക്കെയായിരിക്കണം നമ്മുടെ മാതൃകകള്‍.
ഒരുമിച്ച് നിൽക്കാം ഒന്നായ് തുഴയാം.
Click here to claim your Sponsored Listing.
Location
Category
Telephone
Website
Address
Vazhuthacaud
Thiruvananthapuram
695014
