ചുള്ളിമാനൂർ chullimanoor

ചുള്ളിമാനൂർ chullimanoor

Share

Chullimanoor is a picturesque hamlet in Thiruvananthapuram District of Kerala Chullimanoor is a picturesque hamlet in Thiruvananthapuram District of Kerala.

It lies on the State Highway 2 and is 5 km from Nedumangad and 11 km from Palode. Nearby places of tourist interest include the Koyikkal Palace, Aruvikkara (11 km), Neyyar Dam (21 km) and Ponmudi (40 km). Chullimanoor is about 25 km from Thiruvananthapuram. The nearest railway station is Thiruvananthapuram Central Railway Station.

15/11/2025

15-നവംബർ 2025
ചുള്ളിമാനൂർ മഞ്ഞക്കോട്ടു മൂല ഗ്യാസ് ലോറി മറിഞ്ഞു, വാഹന ഗതാഗതം നിയന്ത്രണത്തിൽ

16/02/2025

1980കളിൽ ചുള്ളിമാനൂർ എന്ന എന്റെ പ്രദേശത്ത് ആദ്യമായി എസ് എം കെ എന്ന പേരിൽ ഒരു സിനിമ തിയേറ്റർ തുടങ്ങുകയും,ആ പ്രദേശത്തെ ആളുകൾക്ക് സിനിമ കാണുന്നതിനുള്ള സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്ത വ്യക്തി

ഞാൻ സ്കൂളിൽ പഠിക്കുന്ന കാലഘട്ടത്തിൽ എസ് എം കെ തീയറ്ററിൽ വരുന്ന ഒട്ടുമിക്ക സിനിമകളും കാണുമായിരുന്നു. ഇപ്പോൾ ആ തീയറ്റർ നിലവിൽ ഇല്ല.

അന്നത്തെ ആ തീയറ്റർ ഉടമയായിരുന്ന വട്ടിയൂർക്കാവ് സ്വദേശിയായ ശ്രീ ഷാഹുൽ ഹമീദ് (81) ഇന്നലെ മരണപ്പെട്ടു. കബറടക്കം ഇന്ന് മൂന്നു മണിക്ക് വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.

ആദരാഞ്ജലികൾ.....

Post owner adv sainulabdeen

21/12/2024

ചുള്ളിമാനൂർ chullimanoor

24/08/2023

❤️

28/06/2023
09/05/2023

2023

10/06/2022

ചുള്ളിമാനൂരിന്റെ രുചിയുടെ തുടിപ്പ് 👌🥰🥰

കണ്ണൊന്നു ചിമ്മിയാൽ പൊലിഞ്ഞു പോകുന്ന ജീവിതത്തിൽ, അനുഭൂതിയുടെ നിമിഷങ്ങളാണ് ഓരോ യാത്രകളും. തെന്മലയിലോട്ടുള്ള യാത്രയ്ക്കിടയിൽ രുചിയുടെ സിംഹാസനമൊരുക്കി ആതിഥേയത്വമരുളി നജീബ് ഹോട്ടൽ 😋😋

1963 ൽ ശ്രീ ഷംസുദീൻ സാഹിബ് ഓലയിൽ മെനഞ്ഞെടുത്തൊരു രുചിയിടം. വന്യമാം രുചിയുടെ അലകളിൽ കച്ചവടത്തിന്റെ തിടമ്പ്, രുചിയുടെ നാവുകൾ ഏറ്റെടുത്തപ്പോൾ, ചായക്കടയിലെ വിഭവങ്ങളിലെ മാറ്റങ്ങളോടൊപ്പം കാലചക്രത്തിന്റെ ഒഴുക്കിനനുസരിച്ച് ഓല ഓടായും ഓടിൽ നിന്ന് കോൺക്രീറ്റ് കെട്ടിടമായി രൂപാന്തരം വരാനും നജീബ് ഹോട്ടലിന് അധികം ആയാസപ്പെടേണ്ടി വന്നില്ല.

പഴമകളുടെ നാവിൽ പറഞ്ഞ് തഴമ്പിച്ച “ഷംസിക്കയുടെ കട” യിൽ നിന്നും താത്തയുടെ കട, ഉമ്മയുടെ കട എന്ന് കൂടി വിളിപ്പേരുകൾ വരാൻ കാരണം ഷംസുദീൻ സാഹിബിന്റെ കണ്ണിന് കരളായും മെയ്യിന് മെയ്യായും ഒപ്പമുണ്ടായിയുന്ന ശ്രീമതി നബീസ ബീവിയുടെ തികഞ്ഞ അച്ചടക്കത്തോടെയുള്ള ഹോട്ടലിലെ മേൽനോട്ടം തന്നെ.

കാലത്തിന്റെ വിരൽത്തുമ്പിൽ മരണം മനുഷ്യനെ മായ്ക്കുന്നത് പോലെ ഈ രുചിയുടെ ദുനിയാവിന്റെ ലോകത്ത് നിന്നും പത്തു വർഷം മുമ്പേ ശ്രീ ഷംസുദീൻ സാഹിബും തന്റെ കബറിടത്തിലോട്ട് യാത്രയായി. മരണത്തിന് മുന്നേ അദ്ദേഹം സുഖമില്ലാതിരുന്ന നാൾ മുതൽ നബീസാ ബീവി എന്ന ഉമ്മയ്ക്കു തണലായി മക്കളായ മൂത്തമകനായ ശ്രീ മുജീബും ഈ ഭക്ഷണയിടത്തിന്റെ നാമധേയത്തിന് കാരണഭൂതനായ ഇളയമകനായ ശ്രീ നജീബും ഹോട്ടലിന്റെ നടത്തിപ്പിൽ കൂടുതൽ വ്യാപൃതരായി.

ഇന്ന് നബീസാ ബീവി ഉമ്മ വിശ്രമത്തിലാണ്. എല്ലാ ദിവസവും ഉമ്മ ഹോട്ടലിൽ വരാറില്ലെങ്കിലും ശ്രീ നജീബ് ചേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ ഇന്നും പ്രധാനമായും ജോലി കാര്യങ്ങളും പഴയ രീതിയിലുള്ള കാര്യങ്ങൾ നടത്തികൊണ്ടു പോകുന്നതും ഉമ്മയുടെ നിർദ്ദേശമനുസരിച്ചാണ്. എല്ലാത്തിനും മേൽനോട്ടം വഹിച്ച് ശ്രീ നജീബ് ചേട്ടനാണ് ഇവിടെയിപ്പോൾ ഉള്ളത്. സ്വന്തമായി വേറെ കച്ചവടം നടത്തുന്ന മുജീബ് ചേട്ടൻ ഒഴിവുള്ള ദിവസങ്ങളിൽ സഹായത്തിനായി ഹോട്ടലിൽ എത്താറുണ്ട്.

ഇമ്പമായി പെയ്തിറങ്ങിയ രുചി 🥰
പരസ്യങ്ങളുടെ അകമ്പടികളിലും ബ്ലോഗുകളുടെ എണ്ണങ്ങളുടെ മുന്നിലും അവാർഡുകളുടെ നിറവിലും മിന്നി നില്ക്കുന്ന പട്ടണങ്ങളിലെ രുചിയിടങ്ങളേക്കാൾ രുചികൾ ഒളിഞ്ഞിരിക്കുന്നത് ഗ്രാമങ്ങളിലും മലമൂട്ടിലൊക്കെയാണ് എന്നുള്ള വ്യക്തിപരമായ അനുഭവ സാക്ഷ്യങ്ങളുടെ പിൻബലത്തിൽ യാത്രയുടെ തുടക്കത്തിൽ പ്രഭാതത്തിന്റെ വെളിച്ചത്തിൽ വലത് കാൽ വച്ച് കയറിയത് ചുള്ളിമാനൂരിൽ നജീബ് ഹോട്ടൽ എന്ന് ആംഗേലയത്തിലും മലയാളത്തിലും തമിഴിലും വ്യക്തമായി ബോർഡിൽ ആലേഖനം ചെയ്തിട്ടുള്ള രുചിയിടത്തിൽ.

തിരുവനനന്തപുരത്ത് നിന്ന് ഏകദേശം 21 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു മലയോരഗ്രാമ പ്രദേശമാണീ ചുള്ളിമാനൂർ. തിരുവനന്തപുരം ജില്ലയിൽ നിന്ന് ആരംഭിക്കുന്ന ദേശീയപാതയായ തെൻമല - തെങ്കാശി റോഡ് ചുള്ളിമാനൂരിൽ നിന്നും രണ്ടായി പിരിഞ്ഞ് ഒന്ന് തെങ്കാശിയിലേക്കും മറ്റൊന്ന് വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിലേക്കും എത്തിച്ചേരുന്നു.

തിരുവനന്തപുരത്ത് നിന്ന് വരുമ്പോൾ ചുള്ളിമാനൂർ ജംഗ്ഷനിലെത്തി ഇടത്തോട്ടുള്ള പാലോട് തെങ്കാശി റോഡിലോട്ട് തിരിഞ്ഞ് ഒരു പത്ത് മീറ്ററാകുമ്പോൾ വലത് വശത്തായി ഈ രുചിയിടം കാണാം. (ഇടത്തോട്ട് തിരിയാതെ, നേരെ പോയാൽ പൊന്മുടി) രാവിലെ ഏഴര മുതൽ രാത്രി ഒമ്പതര പത്ത് മണി വരെയാണ് പ്രവർത്തന സമയം. ഒരേ സമയം 24 പേർക്ക് ഇരിക്കാം.

മുന്നിൽ ഭക്ഷണ വിഭവങ്ങളുടെ പേരുകൾ പറഞ്ഞപ്പോൾ ആദ്യം പറഞ്ഞത് രുചിയിൽ മുടിചൂടാ മന്നനായ മട്ടൻ തന്നെ. കേട്ടറിഞ്ഞ് കഴിക്കുന്ന രുചിയുടെ വാഴ്ത്ത പെടലുകളേക്കാൾ കണ്ടറിഞ്ഞ് രുചി അനുഭവിക്കാനാണ് എനിക്കേറെ ഇഷ്ടം. മുന്നിൽ മട്ടനും പെറോട്ടയും നിറഞ്ഞമരുമ്പോൾ ഒരു മട്ടൻ ഇവർ നാലു പേർക്ക് തികയുമോയെന്ന് ശങ്കിച്ച് ഒരു പാത്രത്തിൽ മട്ടന്റെ ഗ്രേവി കൂടെ കൊണ്ട് വച്ച ചേട്ടന് കൊടുക്കണം ഒരു കുതിരപ്പവൻ.

മട്ടന്റെ രുചിയുടെ കാഹളത്തിൽ ഉയർന്ന് കേൾക്കുന്ന ഒരു പിടി രുചിയിടങ്ങളുണ്ട് രുചിയുടെ അനന്തമാം നമ്മുടെ ഈ അനന്തന്റെ നാട്ടിൽ. അവയോടൊപ്പം തന്നെ ചേർത്ത് വയ്ക്കാവുന്ന ഒരു പേര് തന്നെയാണ് ചുള്ളിമാനൂരിലെ നജീബും. മട്ടന്റെ ഗ്രേവിയിൽ കുതിർത്തൊരു ആ പെറോട്ടയുടെ വരമ്പുകൾക്കിടയിൽ മട്ടന്റെ വെന്തു തുടുത്ത കഷ്ണങ്ങൾ കൂടെ ആകുമ്പോൾ മനസ്സിന്റെ അലകളിൽ രുചിയുടെ ദുന്ദുഭി താളം മുറുകി തുടങ്ങും. അവ വായിൽ നിറങ്ങനെ രുചി മുകളങ്ങളിൽ ലയിച്ച് ഉള്ളിലോട്ട് ഇറങ്ങുമ്പോൾ കിട്ടുന്ന ഒരു സുഖമുണ്ട്. സുഖങ്ങളിൽ സുഖം ഭക്ഷണസുഖം. മനം നിറയും ഭക്ഷണ സുഖമൊന്ന് വേറെ തന്നെ.

ആദ്യത്തെ കൊട്ടിക്കലാശം കഴിഞ്ഞപ്പോൾ അടുത്തത് നാവിൽ വന്നത് പോത്ത് റോസ്റ്റ് തന്നെയായിരുന്നു. ഇവിടെ കൂടുതൽ ചിലവാകുന്നതും പോത്ത് തന്നെ ബീഫിനേക്കാളും. സഹചാരിയായി ദോശയേയും ക്ഷണിച്ചു. കൂടെ കൊണ്ടു വന്ന ചമ്മന്തിയും വേണ്ടെന്ന് പറഞ്ഞില്ല.

ബ്ലോഗുകളില്ലാത്ത കാലത്തും പഴമക്കാരുടെ രുചിയുടെ വായ്പ്പാട്ടിൽ പതിരില്ലാതെ നജീബ് ഹോട്ടൽ നിറഞ്ഞ് നിന്നത് എന്തു കൊണ്ടാണെന്ന് ആ പോത്തിന്റെ രുചിയും തെളിയിച്ചു. രുചിയുടെ നിർവൃതിയുടെ നിലയില്ലാ കയങ്ങളിൽ കൊണ്ടു പോകുകയായിരുന്നു ആ സമയത്തെ ആ രുചിയുടെ കൊതിയൂറും അനുഭവങ്ങൾ. നിങ്ങൾ ഒരു സസ്യാഹാരിയാണെങ്കിൽ പോലും നജീബ് ഹോട്ടലിൽ കഴിക്കാൻ ഇറങ്ങാം. കാരണം ആ ദോശയുടെ കൂടെ കഴിച്ച തേങ്ങയരച്ച ആ ചമ്മന്തിയുടെ രുചി നാവിലിപ്പോഴുമങ്ങനെ തുടിച്ചു നില്ക്കുന്നു. ആ ചമ്മന്തി പരീക്ഷിച്ചില്ലായിരുന്നുവെങ്കിൽ ഒരു വലിയ നഷ്ടമായി പോയേനെ.

എരിവിന്റെ ആ രുചിയിൽ ആ നല്ല ചൂട് ചായ കൂടിയായപ്പോൾ സംതൃപ്തിയുടെ അളവും പൂർത്തിയായി.

വില വിവരം:
പെറോട്ട - ₹ 10
മട്ടൻ കറി - ₹ 180
പോത്ത് റോസ്റ്റ് - ₹ 110
ചായ - ₹ 10
ദോശ - ₹ 8

ഇവിടെ പെറോട്ട, ദോശ, ഉറട്ടി, ഇടിയപ്പം തുടങ്ങിയവ രാവിലെ മുതൽ രാത്രി വരെ കാണും. മട്ടനും, ചിക്കനും, പോത്തും, ബീഫും രാവിലെ പത്ത് മണിക്കകം തയ്യാറാകും. ഉച്ചയ്ക്ക് ഇവയോടൊപ്പം തന്നെ ചിക്കൻ ബിരിയാണി, ബീഫ് ബിരിയാണി, പോത്ത് ബിരിയാണി, നെയ്യ്ചോറ്, മട്ടൻ ചാപ്സ് തുടങ്ങിയവ കാണും. വൈകുന്നേരം സ്പെഷ്യലായി മസാലദോശയും നെയ് റോസ്റ്റും കൂടി മറ്റു വിഭവങ്ങളോടൊപ്പം കാണും. ചപ്പാത്തി തുടങ്ങിയവും ഉണ്ടായിരിക്കുന്നതാണ്.

ഒരു ജോലിയെന്നതിനുപരി ഇഷ്ടത്തോടെ സർവീസ് ചെയ്ത നന്മയുള്ള നാട്ടിൻപുറത്തുകാരുടെ ഹൃദയവും അവിടെ കാണാൻ കഴിഞ്ഞു. ഒരാൾ തന്നെ ഒരു കസ്റ്റമറിന് സർവീസ് ചെയ്യണമെന്നില്ല. കൈവാക്ക് അനുസരിച്ച് ഒന്നിൽ കൂടുതൽ ആളുകൾ മാറി മാറി വരാം. ടിപ്പിന് നീളുന്ന ബില്ല് ബുക്കുകളില്ല. കഴിച്ചിറങ്ങുമ്പോൾ ഉടയോന്റെ മേശയുടെ മുന്നിൽ കണക്കുകൾ കൃത്യമായിരിക്കും.

യാത്രയുടെ കന്നി ഭക്ഷണാനുഭവം തന്നെ അതിഗംഭീരമാക്കിയ ആ ആഹാരം തന്ന ഊർജവും നിറവും അന്ന് മുഴുവൻ നമ്മോടൊപ്പമുണ്ടായിരുന്നു. ഓർക്കുമ്പോൾ ഇപ്പോഴും ഒരു സുഖം.

നമ്മളെ സംബന്ധിച്ച് രുചിയുടെ തങ്കലിപികളിൽ എഴുതി വയ്ക്കാവുന്ന ഒരു പേര് നജീബ് ഹോട്ടൽ, ചുള്ളിമാനൂർ…

Najeeb Hotel
Near Chullimanoor Junction
Timings: 7:30 AM to 10 PM
Seating Capacity: 24

Post credits : https://www.facebook.com/praveen.shanmukom

https://goo.gl/maps/JDNAEsLLzySBuyjg8



05/03/2022

Arya Rajendran S VK Prasanth

Guess this beautiful place in Trivandrum?

Arya Rajendran S Antony Raju Roshy Augustine V Sivankutty VK Prasanth P A Muhammad Riyas Chief Minister's Office, Kerala Shashi Tharoor Suresh Gopi

📸: Chandrababu Kulakkada

14/12/2021

രാമരായർ ലാംപ്
---------------------------

ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്തെ(1886-1924) തിരുവിതാംകൂറിന്റെ ദിവാൻപേഷ്കാർ ആയിരുന്നു T.രാമറാവു.ഒട്ടേറെ വികസനപ്രവർത്തനങ്ങളും നിയമനിർമ്മാണങ്ങളും രാമറാവു കൊണ്ടുവന്നിട്ടുണ്ട്.
1887മുതൽ 1892വരെയായിരുന്നു അദ്ദേഹം തിരുവിതാംകൂർ ദിവാനായി സേവനമനുഷ്ഠിച്ചിരുന്നത്.

1888-ലെ തിരുവുതാംകൂറിലെ പ്രഥമ നിയമനിർമ്മാണസഭ സമ്മേളിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു, രാജാവിന്റെ വിശ്വസ്ഥരിൽ ഒരാളായി അദ്ദേഹം മാറി.
T.രാമറാവുവിന്റെ സ്മരണ നിലനിർത്താനാണ് ഈ ലാംപ് സ്ഥാപിച്ചത്, ശ്രീചിത്തിരതിരുനാൾ മഹാരാജാവിന്റെ ഭരണകാലത്തു തിരുവിതാംകൂർ ഉദയഗസ്ഥനായിരുന്ന അദ്ദേഹത്തിന്റെ മകൻ ഉദാരശിരോമണി പദ്മനാഭറാവുവാണ് ഈ വഴിവിളക്ക് സ്ഥാപിച്ചത്.
പൂർണ്ണമായും വെങ്കലനിർമ്മിതമാണ് ഇതിന്റെ സ്തൂപം, അതിനു മുകളിലായി മൂന്നു വിളക്കുകൾ

ഇപ്പിഴത്തെ നഗരസഭാ കാര്യാലയത്തിനും,CSI പള്ളിയ്ക്കും മദ്ധ്യേ LMS ജങ്ഷനിലാണ് "രാമരായർ ലാമ്പ്" കാലത്തെ അതിജീവിച്ചു ഇപ്പോഴും നിലനിൽക്കുന്നത്. ഒരുകാലത്തു മറ്റുള്ളവർക്ക് വെളിച്ചമേകി നിന്ന ഈ വിളക്ക് ഇപ്പോൾ പ്രകാശിക്കുന്നില്ല. പണ്ടുകാലത്ത് ഇതിനു വെളിച്ചം നൽകാൻ ഉപയോഗിച്ചിരുന്നത് മണ്ണെണ്ണ ആയിരുന്നു, അതിനായി അനേകം ജോലിക്കാരെ അന്ന് നിയമിച്ചിരുന്നു, വൈകുന്നേരങ്ങളിൽ നഗരത്തിൽ "മണ്ണെണ്ണ വാസന " നിലനിന്നിരുന്നതായി പഴമക്കാർ പറയുന്നു,ഇതേ ആകൃതിയിൽ ഏതാണ്ട് സമാനമായ വഴിവിളക്കുകൾ പാളയത്ത് അന്നുണ്ടായിരുന്നു,

1929 ഫെബ്രുവരിയിൽ പഴവങ്ങാടിക്ക്സമീപം "powerhouse" പ്രവർത്തനം ആരംഭിക്കുന്നത് വരെ മണ്ണെണ്ണ തന്നെയായിരുന്നു വെളിച്ചം പകരാൻ ഈ വിളക്കുകളിൽ ഉപയോഗിച്ചിരുന്നത്, പവർഹൌസ് പ്രവർത്തനം ആരംഭിച്ചതിനു ശേഷം മണ്ണെണ്ണ ഒഴിവാക്കി, ഈ വിളക്കുകൾ എല്ലാം വൈദ്യുതീകരിക്കുകയുണ്ടായി. അതുവരെ വർഷം തോറും തെരുവ്വിളക്കുകൾ തെളിയിക്കുന്നതിലേക്കായി 40457ഗ്യാലൻ മണ്ണെണ്ണയാണ് ഉപയോഗിച്ചിരുന്നത് എന്ന് രേഖകൾ ചൂണ്ടിക്കാട്ടുന്നു.

പാളയം മുതൽ കവടിയാർ വരെ റോഡിനു ഇരുവശവും തിരുശേഷിപ്പുമായി ഏകദേശം മുപ്പതോളം വഴിവിളക്കുകളുടെ സ്തംഭം ഇന്നും നിലനിൽക്കുന്നു, രാജവാഴ്ച അവസാനിച്ചതോടുകൂടി,
വിളക്കുകൾ പലതും മോഷണം പോവുകയും നശിപ്പിക്കുകയും ചെയ്തു. പലതും റോഡിന്റെ വശത്ത് ചാഞ്ഞു നില്കുന്നു,പലതും ബാനറുകളുംഇതിന്റെ ചരിത്രപ്രാധാന്യം കേട്ടുകേഴ്‌വി പോലുമില്ലാത്ത പുതുതലമുറ ഇത്തരം സ്തംഭങ്ങൾ പരസ്യബോർഡുകളും,ഫ്ലെക്സുകളും വലിച്ചു കെട്ടാനായി ഉപയോഗിക്കുന്നു.

ഇദ്ദേഹത്തിന്റെ മകൻ ഉദാരശിരോമണി പദ്മനാഭറാവുവിന്റെ സ്മരണാർത്ഥം, വെള്ളയമ്പലം(PHQ)നു സമീപം ഒരു ലാമ്പ് സ്ഥാപിച്ചിരുന്നെങ്കിലും, കാലാന്തരം തിരിച്ചറിയാൻ പോലും കഴിയാത്ത രീതിയിൽ വികൃതമായിമാറിക്കഴിഞ്ഞിരിക്കുന്നു ആ ലാമ്പ്, ഇന്നുനിലനിൽക്കുന്നുണ്ടോ എന്നുപോലും അറിയില്ല.

ചരിത്രപ്രാധാന്യമുള്ള ഇത്തരം നിർമ്മിതികൾ സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്, കാരണം പുതുതലമുറയ്ക്കും വരും തലമുറകൾക്കും കൂടി മനസ്സിലാക്കട്ടെ എന്തായിരുന്നു നമ്മുടെ ചരിത്രമെന്നും, എന്തായിരുന്നു നമ്മുടെ പ്രാധാന്യമെന്നും....

Pic credit -© Subhash Krishnan

06/10/2021
Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


Chullimanoor Trivandrum
Thiruvananthapuram
695541