30/05/2026
AISF Keralam
AISF Kerala State Committee Official page Jayaprakash Smarakam, Thaicaud Thiruvananthapuram, Kerala, India 695014
30/05/2026
29/05/2026
AISF കണ്ണൂർ ജില്ലാ പഠന ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് സ: ബിബിൻ എബ്രഹാം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു .
25/05/2026
എ ഐ എസ് എഫ് കോഴിക്കോട് ജില്ലാ ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് സ:ബിബിൻ എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു.
25/05/2026
വിദ്യാർത്ഥി രാഷ്ട്രീയം :
ഗവർണറുടെ
തിട്ടൂരം അനുവദിക്കില്ല
എ ഐ എസ് എഫ്
ക്യാമ്പസുകളിലെ വിദ്യാർത്ഥി രാഷ്ട്രീയങ്ങളുടെ അതി പ്രസരം നിയന്ത്രിക്കണമെന്ന ഗവർണറുടെ
തിട്ടൂരം അനുവദിക്കില്ലെന്ന് എ ഐ എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് പ്രസ്ഥാവിച്ചു.
വിദ്യാർത്ഥി രാഷ്ട്രീയം സംബന്ധിച്ച് മാർഗ രേഖ തയ്യാറാക്കാൻ സർവകലാശാലകൾക്ക് നിർദേശം നൽകുക വഴി വിദ്യാർത്ഥികളുടെ അവകാശങ്ങളെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് ഗവർണർ നടത്തുന്നതന്നും എ ഐ എസ് എഫ് ആരോപിച്ചു.
ജനാധിപത്യ രാഷ്ട്രീയബോധം വിദ്യാര്‍ഥി കാലഘട്ടത്തില്‍ തന്നെ അവരുടെ മനസ്സുകളില്‍ അങ്കുരിപ്പിക്കുവാനും ജനാധിപത്യ വിരുദ്ധ ആശയങ്ങൾക്കെതിരെ ജാഗ്രതയോടെ പോരാടാനും വിദ്യാർത്ഥി രാഷ്ട്രീയം അനിവാര്യമാണെന്നിരിക്കെ അവരുടെ സംഘടിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് ഗവർണർ നടത്തുന്നത്.
അരാഷ്ട്രീയത മുഖമുദ്രമാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളിൽ സാമൂഹ്യ വിരുദ്ധ സംഘങ്ങൾ നിയന്ത്രണാധികാരം ഏറ്റെടുക്കുന്നതിന്റെയും അത് വഴി ഉടലെടുക്കുന്ന സാമൂഹിക വിരുദ്ധതയുടെയും നിരവധി ഉദാഹരണങ്ങൾ കഴിഞ്ഞ നാളുകളിൽ കേരളം കണ്ടതാണ്.
സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ഗവർണർമാരെ ഉപയോഗിച്ച് കൊണ്ട് കഴിഞ്ഞ കുറേ കാലങ്ങളായി കേന്ദ്രം നടത്തുന്ന ബോധപൂർവമായ ശ്രമങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടിയെന്നും
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിദ്യാർത്ഥി രാഷ്ട്രീയത്തെ നിർമ്മൂലനം ചെയ്യാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം, സെക്രട്ടറി എ അധിൻ എന്നിവർ അറിയിച്ചു.
Click here to claim your Sponsored Listing.
Location
Category
Contact the business
Website
Address
Jayaprakash Smarakam, Thaicaud
Thiruvananthapuram
695014
