ഒരു പ്രസ്ഥാനത്തിന്റെ ശക്തി അതിന്റെ കൊടിയിലോ മുദ്രാവാക്യങ്ങളിലോ മാത്രമല്ല...
ജനങ്ങളുടെ ജീവിതത്തോട് ചേർന്നു നിൽക്കുന്ന ആശയവും, സാഹചര്യങ്ങൾ മാറിയാലും തളരാത്ത ഉറച്ച നിലപാടും, ആ നിലപാടുകൾക്ക് കരുത്തും വിശ്വാസ്യതയും നൽകുന്ന നേതൃത്വവുമാണ് ഒരു പ്രസ്ഥാനത്തിന്റെ യഥാർത്ഥ അടിത്തറ.
ആശയങ്ങൾ വഴികാട്ടുമ്പോൾ, നിലപാടുകൾ ദിശ നിശ്ചയിക്കുന്നു. നേതൃത്വം അതിന് ജീവൻ നൽകുന്നു.
പ്രതിസന്ധികളിൽ പതറാതെ, സത്യത്തിന്റെ പക്ഷത്ത് ഉറച്ചുനിൽക്കുകയും, ജനങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുകയും ചെയ്യുന്ന നേതൃത്വമാണ് ഒരു പ്രസ്ഥാനത്തെ ജനഹൃദയങ്ങളിൽ നിലനിർത്തുന്നത്.
ആശയം ശരിയെങ്കിൽ യാത്ര തുടരും... നിലപാട് ഉറച്ചതെങ്കിൽ പ്രസ്ഥാനം വളരും... നേതൃത്വം ശക്തമാണെങ്കിൽ ചരിത്രം രൂപപ്പെടും.
#ആശയം #നിലപാട് #നേതൃത്വം #പ്രസ്ഥാനം #സാമൂഹ്യനീതി പോരാട്ടം
കാട്ടാക്കടയിലെ SDPI
Let's advance for freedom
04/06/2026
പ്രകൃതി നമ്മുടെ സമ്പത്ത്
സംരക്ഷണം നമ്മുടെ ഉത്തരവാദിത്തം
ജൂൺ 5 പരിസ്ഥിതി ദിനം
♥️💚
04/06/2026
ജനനായകന് തലസ്ഥാന നഗരിയിലേക്ക് സ്വാഗതം
"ഭാവി നമ്മുടേതാണ്
ബദൽ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക"
തിരുവനന്തപുരം ജില്ല
എസ്ഡിപിഐ ലീഡേഴ്സ് കോൺക്ലേവ്
2026. ജൂൺ 6 ശനിയാഴ്ച: 2 PM.
അറഫ കൺവെൻഷൻ സെന്റർ, വള്ളക്കടവ്
ഉദ്ഘാടനം: എസ്ഡിപിഐ ദേശീയ പ്രസിഡന്റ്
MK. ഫൈസി
SDPI തിരുവനന്തപുരം ജില്ലാ കമ്മിറ്റി
03/06/2026
കട്ടേല ട്രൈബൽ സ്കൂളിലെ വിദ്യാർഥികളെ അപമാനിച്ച ബിജെപി എംഎൽഎ വി മുരളീധരന്റെ നടപടി ; ഹിന്ദുത്വ വർണ്ണ വെറിയുടെ ബഹിർസ്ഫുരണം:
എസ്ഡിപിഐ
തിരുവനന്തപുരം ജില്ലയിലെ കോട്ടാല അംബേദ്കർ മെമ്മോറിയൽ ട്രൈബൽ സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ ബിജെപി എംഎൽഎയായ വി മുരളീധരൻ കുട്ടികൾക്കു മിഠായി കയ്യിൽ കൊടുക്കാതെ ബെഞ്ചിൽ ഇട്ടുകൊടുത്ത സംഭവം ഉള്ളിൽ പേറുന്ന ജാതിവെറിയുടെ ബഹിർസ്ഫുരരണ മാണെന്ന് എസ്ഡിപിഐ. ഹിന്ദുത്വ ബ്രാഹ്മണിസത്തിന്റെ ജാതി വിവേചനത്തിന്റെയും വർണവറിയുടെയും പ്രത്യക്ഷ ഉദാഹരണമാണ് പ്രവേശനോത്സവത്തിൽ പിഞ്ചുകുട്ടികളുടെ കൈകളിലേക്ക് കൊടുക്കാതെ ടേബിളിന് മുകളിലേക്ക് എറിഞ്ഞു കൊടുത്തുകൊണ്ട് ബിജെപി എംഎൽഎ പ്രകടിപ്പിച്ചത്. ന്യൂനപക്ഷ മതവിഭാഗങ്ങൾക്കെതിരെ നിരന്തരമായ വിദ്വേഷം പ്രചരിപ്പിച്ചുകൊണ്ട് വർഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ വളർച്ച നേടാൻ ശ്രമിക്കുന്ന ബിജെപിയുടെ ഉള്ളിലടങ്ങിയിരിക്കുന്ന സവർണ്ണ മനോഭാവം കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർന്നു.
https://www.facebook.com/share/p/1ESPFDZcnR/
02/06/2026
വന്ദേമാതരം: ചരിത്രവും പശ്ചാത്തലവും
ബങ്കിം ചന്ദ്ര ചതോപാധ്യായ (ബങ്കിം ചന്ദ്ര ചാറ്റർജി) എന്ന ബംഗാളി കവി 1870-കളുടെ മധ്യത്തിലാണ് 'വന്ദേമാതരം' എന്ന കവിത എഴുതുന്നത്. പിന്നീട് 1882-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ 'ആനന്ദമഠം' എന്ന ബംഗാളി നോവലിൽ ഈ കവിത ഉൾപ്പെടുത്തുകയായിരുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ (1770-കളിൽ) ബംഗാളിലെ പ്രാദേശിക മുസ്ലിം നവാബ് ഭരണകൂടത്തിനെതിരെ ഹിന്ദു സന്യാസിമാരുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായി. അവസരം കാത്തുനിന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സന്യാസിമാർക്ക് ആയുധവും സമ്പത്തും നൽകി സഹായിച്ചു. പിന്നീട് അത് കലാപമായി മാറി.
ഈ സംഭവമാണ് ആനന്ദമഠം എന്ന
നോവലിന്റെയും വന്ദേമാതരം എന്ന കവിതയുടെയും പ്രമേയം. ഇത് അന്നേ വിവാദമായിരുന്നു. കാരണം നോവലിൽ വിദേശികളായ ബ്രിട്ടീഷുകാരെക്കാൾ, അന്നത്തെ ഭരണാധികാരികളായ മുസ്ലിങ്ങൾക്കെതിരെയാണ് കടുത്ത ഭാഷയിലുള്ള വിമർശനം. സമ്പദ്ഘടനയിൽ ബംഗാളിനെ പുരോഗതിയിൽ എത്തിച്ചത് നവാബ് ഭരണകൂടം ആയിരുന്നിട്ടും അവർക്കെതിരെ കടുത്ത വിദ്വേഷമായിരുന്നു നോവലിലുടനീളമുണ്ടായിരുന്നത്. നോവലിന്റെ അവസാന ഭാഗങ്ങളിൽ, മുസ്ലിം ഭരണം അവസാനിപ്പിക്കാൻ ബ്രിട്ടീഷുകാർ വന്നതിനെ അനുകൂലിക്കുന്നുമുണ്ട്.
1920-കളിൽ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ വന്ദേമാതരം ആലപിക്കുന്നതിനെ എതിർത്തു.
'ആനന്ദമഠം' നോവലിന്റെ പശ്ചാത്തലവും, വന്ദേമാതരം എന്ന കവിതയിലെ 3, 4 ചരണങ്ങളുമായിരുന്നു എതിർക്കാനുള്ള പ്രധാന കാരണം.
രാജ്യത്തിനെ ദുർഗ്ഗാദേവിയായും ലക്ഷ്മിദേവിയായും ഉപമിക്കുന്നതാണ് 3,4 ചരണങ്ങൾ. ഇത് വലിയ രാഷ്ട്രീയ വിഷയമായി മാറി.
പ്രശ്നം പരിഹരിക്കാൻ 1937-ൽ കൊൽക്കത്തയിൽ ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ഒരു ഉപസമിതിയെ നിയോഗിച്ചു. ജവഹർലാൽ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ്, മൗലാന അബ്ദുൽ കലാം ആസാദ്, ആചാരി നരേന്ദ്ര ദേവ എന്നിവരായിരുന്നു സമിതിയിലുണ്ടായിരുന്നത്.
രവീന്ദ്രനാഥ ടാഗോറിനോട് ഈ സമിതി ഉപദേശം തേടി. അന്ന് നെഹ്‌റുവിന് ടാഗോർ എഴുതിയ കത്തിൽ ഇങ്ങനെ വ്യക്തമാക്കി: "ഒരു കൃതിയെന്ന നിലയിൽ ആനന്ദമഠം മുസ്ലിം വിരുദ്ധമാണ്. വന്ദേമാതരം കവിതയിൽ ഹിന്ദു ദൈവങ്ങളെ ആരാധിക്കുന്ന വരികളുണ്ട്. അത് എല്ലാ മതസ്ഥർക്കും ഒരുപോലെ പാടാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ അതിന്റെ ആദ്യത്തെ രണ്ട് വരികളിൽ പ്രകൃതിയെ മാത്രമാണ് വർണ്ണിക്കുന്നത്."
വിശദമായ ചർച്ചകൾക്കൊടുവിൽ 1937 ഒക്ടോബറിൽ കോൺഗ്രസ് ഒരു പ്രമേയം പാസാക്കി:
വന്ദേമാതരത്തിന്റെ ആദ്യത്തെ രണ്ട് ചരണങ്ങൾ (Stanzas) മാത്രം രാഷ്ട്രീയ വേദിയിൽ ആലപിക്കാം.
ഇതിൽ ദൈവ സങ്കൽപ്പങ്ങളോ മതപരമായ മറ്റ് പരാമർശങ്ങളോ ഇല്ല, മറിച്ച് മാതൃഭൂമിയുടെ പ്രകൃതിഭംഗിയെ കുറിച്ചാണ്.
ആർക്കെങ്കിലും ഇത് പാടുന്നതിൽ വിയോജിപ്പ
02/06/2026
🌹 ജനകീയ രാഷ്ട്രീയത്തിന്റെ കരുത്തുറ്റ ശബ്ദം നമ്മുടെ തിരുവനന്തപുരത്ത് എത്തുകയാണ് ജൂൺ 6 ന് 🌹
സാമൂഹിക നീതിക്കും ജനാധിപത്യ മൂല്യങ്ങൾക്കും വേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന, പ്രവർത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ദേശീയ നേതാവാണ് എം. കെ. ഫൈസി.
ആശയങ്ങളിൽ വ്യക്തതയും, നേതൃത്വത്തിൽ കരുത്തും, പ്രവർത്തനങ്ങളിൽ ആത്മാർത്ഥതയും കൈമുതലാക്കി ആയിരക്കണക്കിന് പ്രവർത്തകർക്ക് പ്രചോദനമായി മാറിയ അദ്ദേഹം, അവകാശങ്ങൾക്കും നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളിൽ എന്നും സജീവ സാന്നിധ്യമാണ് ഞങ്ങളുടെ നേതാവ്
സംഘടനാ മികവും ജനങ്ങളോടുള്ള പ്രതിബദ്ധതയും കൊണ്ട് ദേശീയ തലത്തിൽ ശ്രദ്ധേയമായ നേതൃത്വം കാഴ്ചവെക്കുന്ന പ്രിയപ്പെട്ടവർ .
"നീതിക്കും സമത്വത്തിനും ജനാധിപത്യത്തിനും വേണ്ടി മുന്നേറുന്ന പോരാളി."
KeralaPolitics SDPIIndia
02/06/2026
സതീശനെ കടത്തി വെട്ടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുഷാർ വെള്ളാപ്പള്ളിയെ അയാളുടെ വീട്ടിൽ പോയി കണ്ട് കോൺഗ്രസ് പാർട്ടിയുടെ ബിജെപി മുന്നണിയോടുള്ള വിദധേയത്വം ഒന്നൂടെ ഉറപ്പിച്ചു.
മതേതര കേരളത്തിനായി പൂക്കി നേതാവിന് ഉൾപ്പെടെ വോട്ട് കൊടുത്ത മലയാളികൾ ആരായി?
BJP + UDF അന്തർധാരയാണ് കേരള നിയമസഭയിൽ ബിജെപി എത്തിയത് എന്ന് പലരും പറഞ്ഞതാണ്
02/06/2026
" ഭാവി നമ്മുടേതാണ്
ബദൽ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക"
തിരുവനന്തപുരം ജില്ല
എസ്ഡിപിഐ ലീഡേഴ്സ് കോൺക്ലേവ്
2026. ജൂൺ 6 ശനിയാഴ്ച: 2 PM.
അറഫ കൺവെൻഷൻ സെന്റർ വള്ളക്കടവ്
ഉദ്ഘാടനം: എസ്ഡിപിഐ ദേശീയ പ്രസിഡന്റ്
MK. ഫൈസി
SDPI തിരുവനന്തപുരം ജില്ലാ കമ്മിറ്റി
കുരുന്നുകൾക്ക് ആശംസകൾ
നമ്മുടെ റഫീഖ്
ജനപ്രതിനിധിയാണ് SDPI പ്രവർത്തകനാണ്
Click here to claim your Sponsored Listing.
Location
Category
Website
Address
Kattakkada
Thiruvananthapuram
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Saturday | 9am - 5pm |
| Sunday | 9am - 5pm |
