CPI M Mangalapuram AC

CPI M Mangalapuram AC

Share

Official Page Of The Communist Party Of India (Marxist) Mangalapuram Area Committee

04/06/2026
04/06/2026

അതിരൂക്ഷ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം മംഗലപുരം ഏരിയ കമ്മിറ്റിയുടെ പ്രതിഷേധ ധർണ്ണ. മംഗലപുരം പോസ്റ്റ് ഓഫീസിന് മുന്നിൽ....

01/06/2026

ഇന്ധന വിലവർദ്ധനവിനെതിരെ ജനകീയ പ്രക്ഷോഭം!

കേന്ദ്ര സർക്കാരിന്റെ പകൽകൊള്ളയ്ക്കെതിരെ സിപിഐ(എം) നേതൃത്വത്തിൽ ജൂൺ 4 വ്യാഴാഴ്ച രാവിലെ 10.30ന്
മംഗലപുരം പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്...



23/05/2026

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന
___________________________
ചീഫ്‌ ഇലക്ടറല്‍ ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത്‌, നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണ്. തെരഞ്ഞെടുപ്പിന്‌ തൊട്ടുപിന്നാലെ ഉദ്ദിഷ്ട കാര്യത്തിന്‌ ഉപകാരസ്‌മരണ എന്നതുപോലെ ഇത്തരം ഒരു നിയമനം നടത്തിയ അനുഭവം കേരളത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ്‌ ഘട്ടത്തില്‍ യുഡിഎഫിന്‌ വേണ്ടി കമ്മീഷന്‍ പക്ഷപാതപരവും, ദുരൂഹവുമായ പല നടപടികളും സ്വീകരിച്ചുവെന്ന എല്‍ഡിഎഫ്‌ ആരോപണം ശരിവെക്കുന്ന കാര്യങ്ങളാണ്‌ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്‌.

രാഷ്ട്രീയ പാര്‍ടികള്‍ക്കുള്ള കത്തില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ സീലിന്‌ പകരം ബിജെപി സീല്‍ കാണപ്പെട്ടതും വിവാദമായിരുന്നു. പശ്ചിമ ബംഗാളില്‍ സമാനമായ രീതിയില്‍ നിയമനങ്ങള്‍ നടന്നപ്പോള്‍, ബിജെപിയും, തെരഞ്ഞെടുപ്പ്‌ കമ്മീഷനുമായുള്ള കള്ളച്ചന്തയില്‍ മോഷണം വലുതാണെങ്കില്‍ പ്രതിഫലവും വലുതാണ്‌ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്‌. നിയമനം, ലജ്ജയില്ലാത്ത കൂട്ടുകെട്ടും, ഒത്തുകളിയുമെന്ന്‌ എഐസിസി പ്രതികരിച്ചു. കേരളത്തില്‍ നടന്നത്‌ കോണ്‍ഗ്രസും, ബിജെപിയും, തെരഞ്ഞെടുപ്പ്‌ കമ്മീഷനുമായുള്ള ലജ്ജയില്ലാത്ത ഒത്തുകളിയും, കൂട്ടുകെട്ടുമല്ലേ എന്ന്‌ രാഹുല്‍ ഗാന്ധിയും അഖിലേന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റിയും വ്യക്തമാക്കണം.

എസ്‌ഐആറിന്റെ പേരില്‍ ദശലക്ഷക്കണക്കിന്‌ വോട്ടാണ്‌ കേരളത്തില്‍ ഇല്ലാതാക്കിയത്‌. യഥാര്‍ത്ഥ വോട്ടര്‍മാരുടെ വോട്ട്‌ ഡിലീറ്റ്‌ ചെയ്യുകയും, അനര്‍ഹരെ നിലനിര്‍ത്തുകയും ചെയ്‌ത കമ്മീഷന്‍ നിലപാടിനെതിരെ അന്ന്‌ തന്നെ ഇടതുപക്ഷം രംഗത്തെത്തിയിരുന്നു. വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കാന്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച തീയതിക്ക്‌ ഒരാഴ്‌ച മുന്‍പ്‌ ആരെയും അറിയിക്കാതെ പേര്‌ ചേര്‍ക്കുന്നത്‌ അവസാനിപ്പിക്കാനും കമ്മീഷന്‍ നിര്‍ബന്ധം പിടിച്ചിരുന്നു. യുഡിഎഫിന്റെ വോട്ടുകളാകെ ആദ്യം തന്നെ ചേര്‍ത്തുവെന്ന്‌ ഉറപ്പാക്കിയ ശേഷമായിരുന്നു പട്ടിക അന്തിമമാക്കാനുള്ള ഈ ധൃതിയെന്ന സംശയം ഇപ്പോള്‍ ബലപ്പെടുകയാണ്‌.

തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍ പതിപ്പിച്ചതും ഇത്തരത്തിലുള്ള മറ്റൊരു ഇടപെടലാണ്‌. പാലക്കാട്‌ മണ്ഡലത്തില്‍ ഉള്‍പ്പെടെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ ചിഹ്നം അനുവദിക്കുന്നതിലും പല ആശയക്കുഴപ്പങ്ങളും ഉണ്ടായിരുന്നു. എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥികളുടെ പല ചിഹ്നങ്ങളും വ്യക്തമായി കാണാത്ത രീതിയില്‍ വോട്ടിംഗ്‌ മിഷ്യനില്‍ പ്രിന്റ്‌ ചെയ്‌തുവെന്ന പരാതികളുമുണ്ട്‌. തെരഞ്ഞെടുപ്പിന്‌ നിയോഗിക്കപ്പെട്ട ലക്ഷക്കണക്കിന്‌ ജീവനക്കാര്‍ക്ക്‌ വോട്ടവകാശം നിഷേധിക്കപ്പെട്ടതും കേരളം കണ്ടു. തെരഞ്ഞെടുപ്പ്‌ നടന്ന്‌ ആഴ്‌ചകള്‍ കഴിഞ്ഞിട്ടും വോട്ടിംഗ്‌ ശതമാനം പോലും കൃത്യമായി പുറത്തുവിടാന്‍ കമ്മീഷന്‍ തയ്യാറായിരുന്നില്ല. സ്‌ട്രോങ്‌ റൂമുകള്‍ തുറന്നുവെന്ന ആക്ഷേപം പോലുമുണ്ടായി. ഇതിനെല്ലാം പിന്നില്‍ ആസൂത്രിതമായ ഇടപെടലാണോ എന്ന സംശയമാണ്‌ ഈ നിയമനത്തോടെ ബലപ്പെടുന്നത്‌.

ബംഗാളില്‍ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞയുടന്‍ ചീഫ്‌ ഇലക്ഷന്‍ ഓഫീസര്‍ മനോജ്‌ അഗര്‍വാളിനെ ചീഫ്‌ സെക്രട്ടറിയായും, എസ്‌.ഐ.ആറിന്‌ നേതൃത്വം നല്‍കിയ സുബ്രത ഗുപ്‌തയെ മുഖ്യമന്ത്രിയുടെ മുഖ്യോപദേശകനായും നിയമിച്ചത്‌ വലിയ വിമര്‍ശനങ്ങള്‍ക്ക്‌ വഴിവെച്ചിരുന്നു. സിപിഐ എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ദേശീയ തലത്തില്‍ ഈ വിഷയം ചര്‍ച്ചയാക്കിയിരുന്നു. തെരഞ്ഞെടുപ്പ്‌ പോലെയുള്ള ചുമതലകളില്‍ നിയോഗിക്കപ്പെടുന്ന പ്രധാന ഉദ്യോഗസ്ഥര്‍ക്ക്‌ വിജയിച്ച സര്‍ക്കാരിന്‌ കീഴില്‍ ഉന്നതപദവി നല്‍കുന്നതിന്‌ കൂള്‍ ഓഫ്‌ ടൈം ഏര്‍പ്പെടുത്തണം എന്നായിരുന്നു എ.ഐ.സി.സിയുടെ ആവശ്യം. ബംഗാളിലെ നിയമനത്തെ ദേശീയതലത്തില്‍ ഇങ്ങനെ വിമര്‍ശിച്ച കോണ്‍ഗ്രസ്‌ പാര്‍ടിയും രാഹുല്‍ ഗാന്ധിയും കേരളത്തിലെ സമാനമായ നീക്കത്തെ എങ്ങനെ കാണുന്നുവെന്ന്‌ വ്യക്തമാക്കണം.

ഒരുവശത്ത്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നിഷ്‌പക്ഷതയെ അട്ടിമറിക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍, സമാനമായ നിലയിലുള്ള ഇടപെടലുകള്‍ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരും നടത്തുകയാണ്‌. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇംഗിതത്തിന്‌ വഴങ്ങി തീരുമാനമെടുക്കുന്ന സംവിധാനമായി തെരഞ്ഞെടുപ്പ്‌ കമ്മീഷനുകളും മാറുന്നു. തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ വിശ്വാസ്യതയെ തന്നെ ഇല്ലാതാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

08/05/2026

കുടുംബശ്രീ സംസ്ഥാന--ജില്ലാ മിഷനുകളിലെ കരാർ ജീവനക്കാരുടെ കാലാവധി പുതുക്കുന്നത് മരവിപ്പിച്ചുകൊണ്ട് എക്‌സിക്യൂട്ടീവ് ഡയറക്ട‌റുടെ ഉത്തരവ്. മെയ് 31-ന് കാലാവധി അവസാനിക്കുന്ന ജീവനക്കാരുടെ ഒരുവർഷത്തെ കരാർ ഏപ്രിൽ, മെയ് മാസങ്ങളിൽ പുതുക്കുന്നതിനിടെയാണ് അപ്രതീക്ഷിത നടപടി.
തെരഞ്ഞെടുപ്പു ഫലം വന്നയുടൻ, മുതിർന്ന മുസ്ലിംലീഗ് നേതാവിൻ്റെ പിഎയുടെ നിർദേശത്തിലാണ് ഉത്തരവ്. കുടുംബശ്രീയിൽ സംസ്ഥാന, ജില്ലാ മിഷനുകളിൽ കോ-ഓർഡിനേറ്റർ, അസിസ്റ്റൻ്റ് കോ-ഓർഡിനേറ്റർമാർ ഒഴികെയുള്ളവരെല്ലാം കരാർ ജീവനക്കാരാണ്.

154 ജില്ലാ പ്രോഗ്രാം മാനേജർമാർ, 608 ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, 1070 സിഡിഎസ് അക്കൗണ്ടന്റ്, 45 സിറ്റി മിഷൻ മാനേജർ, 45 സോഷ്യൽ ഡവലപ്മെന്റ് സ്പെഷ്യലിസ്‌റ്റ്, 535 കമ്യൂണിറ്റി കൗൺസിലർ, 28 ജില്ലാ അക്കൗണ്ടന്റ്, 43 എസ്‌വിഇപി ജില്ലാ അക്കൗണ്ടൻ്റുമാർ, 59 സംസ്ഥാന മിഷനിൽ മാനേജർ, പിആർ ടീം 3, അട്ടപ്പാടി പദ്ധതി 9, ട്രൈബൽ സ്പെഷൽ പ്രോജക്ട് 17, എട്ട് മറ്റുള്ളവർ എന്നിങ്ങനെ 2624 പേരാണ് കരാർ ജീവനക്കാരായുള്ളത്.

യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് നിയമിക്കപ്പെട്ടവരുൾപെടെയുള്ളവർ ഇതിലുണ്ട്. പത്തും പതിനഞ്ചും വർഷമായി ജോലി ചെയ്തുവരുന്നവർ കൂട്ടത്തിലുണ്ട്. കുടുംബശ്രീയെ ചലിപ്പിക്കുന്നതിൽ ഇവർക്ക് പ്രധാന പങ്കുണ്ട്. കരാർ ജീവനക്കാരുടെ നിയമനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ നിർത്തിവച്ചിരുന്നു. പെരുമാറ്റച്ചട്ടം അവസാനിക്കുന്ന മെയ് ആറിന് നടപടികളിലേക്ക് കടക്കാൻ ജില്ലാ മിഷനുകൾക്ക് സംസ്ഥാന മിഷൻ നിർദേശം നൽകിയിരുന്നു. മെയ് ഏഴിനാണ് പുതിയ ഉത്തരവു വന്നത്.

ജൂൺ ഒന്നിനുശേഷമുള്ള അറിയിപ്പനുസരിച്ചു നിയമനം മതിയെന്നും ആർക്കെങ്കിലും നിയമനം നൽകിയിട്ടുണ്ടെങ്കിൽ റദ്ദാക്കാനുമാണ് നിർദേശം. വേതനത്തിലുപരി, അവധി ദിവസങ്ങളിലും അധികസമയവും ജോലി ചെയ്യുന്നവരാണ് കരാർ ജീവനക്കാർ.
യുഡിഎഫ് അധികാരത്തിൽ വരുമെന്ന് വ്യക്തമായതോടെ കുടുംബശ്രീ ജീവനക്കാരുടെ കക്ഷിരാഷ്ട്രീയം തിരിച്ച് കണക്കെടുക്കാൻ ലീഗ് നിർദേശം നൽകിയിരുന്നതായാണ് വിവരം. സർക്കാർ വരും മുൻപേ ഉദ്യോഗസ്ഥരിൽ സമ്മർദംചെലുത്തി കുടുംബശ്രീയെ തകർക്കാനാണ് നീക്കം.

30/04/2026

നിതിൻ രാജിന്റെ കുടുംബത്തിന് സി.പി.ഐ (എം) നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം പാർട്ടി സംസ്ഥാന സെക്രട്ടറി സഖാവ് എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിക്കുന്നു.

27/04/2026

തലസ്ഥാനത്ത് തലവേദനയായി മാലിന്യക്കൂമ്പാരം;🤮🤮
അജൈവ മാലിന്യശേഖരണം പാളിയെന്ന് ആക്ഷേപം 😂😂

ശാഖയിൽ കളസം ഇട്ടു അഭ്യാസം കാണിക്കുന്നവരെ
പിടിച്ച് ഭരണമേൽപ്പിച്ചാൽ ഇങ്ങനെയിരിക്കും

#നാറാത്തത് നാറി 🤣🤣

14/04/2026

PKS മംഗലാപുരം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ: ബി.ആർ അംബേദ്കറുടെ 135-ാം ജയന്തി ആഘോഷം നടത്തി
മുരുക്കുംപുഴ ജംഗ്ഷനിൽ നടന്ന ജയന്തി സമ്മേളനം പി കെ എസ് ജില്ലാ പ്രസിഡന്റ് എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു
PKS ജില്ലാ വൈസ് പ്രസിഡന്റ് ടി കെ റിജി അധ്യക്ഷത വഹിച്ചു
ഏരിയ സെക്രട്ടറി ബിന്ദുലാൽ തോന്നയ്ക്കൽ സിപിഐഎം മംഗലാപുരം ലോക്കൽ സെക്രട്ടറി ധർമ്മപാലൻ ഏരിയ ഖജാൻജി സുകുമാർ എന്നിവർ പ്രസംഗിച്ചു
രാവിലെ മംഗലപുരം ജംഗ്ഷനിൽ അംബകരുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടന്നു

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Website

Address

Mangalapuram
Thiruvananthapuram
695584