26/01/2023
SFI SCT UNIT
Official page of SFI SCT UNIT
President: Thoufeeque Rahman - +91 9567448472
Secretary: Ananthu V S +91 81296 73247
SFI(Students Federation Of India) Is The Largest Students Org In India With 4 Million Members.Started In 1970.Our Slogan Is Development Through Scientific Socialism For A Just,Equal And Free Society Where Everyone Has His Place. Study And Struggle Through Democracy And Socialism To Achieve Freedom(Liberty).
26/01/2023
25/01/2023
സാമൂഹിക മാധ്യമങ്ങളിൽ കേന്ദ്രസർക്കാർ വിലക്കിയ മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി INDIA THE MODI QUESTION SFI SCT UNIT ക്യാമ്പസ്സിൽ പ്രദർശിപ്പിക്കുന്നു
Jan 27 | 12.45 PM
SFI SCT UNIT
31/12/2022
Happy New Year ❤️
25/12/2022
Merry Christmas ❤️
06/12/2022
അഭിവാദ്യങ്ങൾ 🚩❤️
25/11/2022
നവംബർ 25
കൂത്തുപറമ്പ്
രക്തസാക്ഷി ദിനം
കെ.കെ രാജീവൻ, കെ.വി റോഷൻ, കെ.ഷിബുലാൽ, കെ.മധു, സി.ബാബു സന്ധിചെയ്യാൻ തയ്യാറല്ലാത്ത യുവതയുടെ ഹൃദയത്തിൽ ഇന്നും ഉണങ്ങാൻ തയ്യാറാകാത്ത മുറിപ്പാടാണ് ഈ അഞ്ചുപേർ.
കാലമെത്ര കഴിഞ്ഞാലും പ്രഭമങ്ങാത്ത നിത്യ സമരസത്യമായി ആ രക്തസാക്ഷി മണ്ഡപം ഒരു ചരിത്രജ്വാലപോലെ ആകാശത്തോളം തലയുയർത്തി നിൽക്കും; ഭൂതകാലങ്ങൾ വായിക്കാനുള്ള വെളിച്ചമെത്തിക്കുന്ന വിളക്കുമരംപോലെ. രോദനങ്ങളായി വിസ്മൃതമാകാതെ യഥാസമയം ഇടിമിന്നലുകളായി വന്ന് പ്രതിരോധങ്ങൾക്കും മുന്നേറ്റങ്ങൾക്കും വെളിച്ചം നൽകുകയാണത്രേ ചരിത്രത്തിന്റെ നിയുക്ത ദൗത്യം.
സഹകരണമേഖലയിൽ ആരംഭിക്കാൻ നിശ്ചയിച്ച കണ്ണൂർ ജില്ലയിലെ “പരിയാരം മെഡിക്കൽ കോളേജ്’ മുഖ്യമന്ത്രി കരുണാകരന്റെയും സഹകരണമന്ത്രി എം വി രാഘവന്റെയും ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ ട്രസ്റ്റിന്റെ കീഴിൽ “സ്വാശ്രയ മെഡിക്കൽ കോളേജ്’ ആക്കാൻ ഗൂഢനീക്കങ്ങൾ നടത്തി. അത് പുറത്തറിഞ്ഞപ്പോൾ ശക്തമായ പ്രതിഷേധം ഉയർന്നു. പരിയാരത്തെ നിർദിഷ്ട സഹകരണ മെഡിക്കൽ കോളേജ് സ്വകാര്യ ട്രസ്റ്റിന്റെ കീഴിൽ “സ്വാശ്രയ മെഡിക്കൽ കോളേജ്’ ആക്കാൻ അനുവദിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. കണ്ണൂരിലെ ജനങ്ങളാകെ ഈ നിഗൂഢനീക്കത്തിനെതിരെ രംഗത്തിറങ്ങി. അതിനിടയിൽ ഇത്തരം ആക്ഷേപങ്ങൾക്കെല്ലാം കാരണക്കാരനായ മന്ത്രി എം വി രാഘവൻ നവംബർ 25ന് കൂത്തുപറമ്പ് സഹകരണ ബാങ്കിന്റെ സായാഹ്ന ശാഖ ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു.
ശുഭ്രപതാകയും മന്ത്രി എത്തുമ്പോൾ പ്രതിഷേധം അറിയിക്കുന്നതിനായി ഉയർത്തിവീശാൻ കരുതിയ കരിന്തുണി കഷണങ്ങളും മാത്രമായിരുന്നു സമരത്തിനെത്തിയ യുവാക്കളുടെ കൈയിൽ. മന്ത്രി എത്തേണ്ട സമയത്തിനുമുമ്പുതന്നെ കൂത്തുപറമ്പ് ടൗൺഹാൾ പരിസരത്ത് വാഹന തടസ്സംപോലും സൃഷ്ടിക്കാതെയാണ് സമരക്കാർ കാത്തുനിന്നത്. എന്നാൽ, മന്ത്രി എത്തുന്നതിനുമുമ്പുതന്നെ മുൻകൂട്ടി നിശ്ചയിച്ചത് എന്ന വണ്ണം, നിരായുധരായ യുവജനങ്ങൾക്കുനേരെ പൊലീസ് ഭീകരമായ ലാത്തിച്ചാർജും വെടിവയ്‌പും നടത്തി. കെ കെ രാജീവൻ, മധു, ബാബു, റോഷൻ, ഷിബുലാൽ എന്നീ അഞ്ചു സഖാക്കൾ തൽക്ഷണം കൊല്ലപ്പെട്ടു.
നിരവധിപേർക്ക് വെടിയേറ്റു. പൊലീസ് വെടിയുണ്ട നട്ടെല്ല് തകർത്തതിനെത്തുടർന്ന് നെഞ്ചിനു താഴോട്ട് മരവിച്ച ശരീരവുമായി സഖാവ് പുഷ്‌പൻ തിളക്കമാർന്ന കണ്ണുകളോടെ എല്ലാവർക്കും ആവേശംപകർന്ന് ഇന്നും ജീവിക്കുന്നു. നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നൂറുക്കണക്കിനു സമര വളന്റിയർമാരാണ് പരിക്കേറ്റ് വീണത്. കൂത്തുപറമ്പ്‐ തലശേരി റോഡിൽ വെടിയേറ്റും മർദനമേറ്റും വീണവരുടെ ചുടുചോര അക്ഷരാർഥത്തിൽ ചാലുകളായൊഴുകി. രാജ്യത്തിന്റെ യുവജനപോരാട്ട ചരിത്രത്തിലെ കനലുണങ്ങാത്ത അധ്യായമാണ് കൂത്തുപറമ്പ്.
അനശ്വര രക്തസാക്ഷികളുടെ ഓർമകൾക്ക് മുന്നിൽ SFI SCT യൂണിറ്റിന്റെ ഒരുപിടി രക്തപുഷ്പങ്ങൾ
SFI SCT UNIT
എന്നോ പെയ്ത മഴയിൽ മുളപൊട്ടിയതല്ലയീ വിപ്ലവം..
ഈ ചെടിയിലെ പൂക്കളെ കാർന്നു തിന്നുവാൻ കാക്കുന്ന പുഴുക്കളേ നിങ്ങളോർക്കുക ഇനിയും വിരിയും ഒരായിരം ചുവന്ന പൂക്കൾ ❤️🚩
SCT യിലെ SFI ❤️
22/11/2022
KSU വിന്റെ നെറികെട്ട രാഷ്ട്രീയം SCT യിലെ വിദ്യാർത്ഥികൾ തിരിച്ചറിയുക.
27/10/2022
പാപ്പനംകോട് SCT കോളേജ് SFI യൂണിറ്റ് സെക്രെട്ടറിക്കെതിരെ RSS
വധശ്രമം
പ്രതിഷേധിക്കുക
25/10/2022
ഒന്നാം വർഷ വിദ്യാർത്ഥികളുടെ പ്രവേശനത്തോടനുബന്ധിച്ച് അലങ്കാര പ്രവർത്തനങ്ങൾക്ക് നേതൃത്വംകൊടുത്ത
യൂണിറ്റ് പ്രസിഡന്റ് സ: അനന്ദു, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സ: വൈശാഖ്,യൂണിറ്റ് ജോയിന്റ് സെക്രട്ടറി സ: നബീൽ,യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ സ: മുസമ്മിൽ ഷ, സ: അഷ്‌കർ, മറ്റ് SFI പ്രവർത്തകരെയും കോളേജിലെ ABVP പ്രവർത്തകരും RSS ഗുണ്ടകളും ചേർന്ന് അതിഭീകരമായി മർദിച്ചു.
24/10/2022
SFI SCT UNIT പ്രവർത്തകർക്കുനേരെ ABVP - RSS ഗുണ്ടായിസം.
പ്രതിക്ഷേധിക്കുക
20/10/2022
“നിലപാടുകളെ രാഷ്ട്രീയ മുദ്രാവാക്യം ആക്കി വളർത്തി എടുക്കാൻ ആണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ശ്രമിക്കേണ്ടത്... ആ ശ്രമത്തിൽ പങ്കാളിയാവണമെന്ന ആഗ്രഹമാണ് ഈ പ്രായത്തിലും എനിക്ക് ഊർജം പകരുന്നത്.
പുന്നപ്ര വയലാർ സമരനായകന്
സമരതീക്ഷണയൗവ്വനത്തിന് ജന്മദിനാശംസകൾ
Click here to claim your Sponsored Listing.
Location
Category
Contact the business
Telephone
Website
Address
Sree Chitra Thirunal College Of Engineering
Thiruvananthapuram
695018
