26/10/2025
കർണ്ണാടക സർക്കാർ ബി പി എൽ കമ്പനിക്ക് പാട്ടത്തിന് നൽകിയ 175 ഏക്കർ കൃഷി ഭൂമി ഉൾപ്പെടുന്ന 313.9 കോടി രൂപയുടെ സർക്കാർ ഭൂമി മറിച്ചു വിറ്റു 500 കോടിയിലധികം രൂപ കട്ടെടുത്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനും ഭാര്യ അഞ്ജലി രാജീവ് ചന്ദ്രശേഖറിനും ഭാര്യാപിതാവ് അജിത് ഗോപാല്‍ നമ്പ്യാര്‍ക്കുമെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണം.
ബിസിനസിനും ഫാക്ടറികള്‍ക്കും മറ്റും സഹായിക്കുന്ന കെഐഎഡിബി (കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡവലപ്‌മെന്റ് ബോര്‍ഡ്)യില്‍ നിന്ന് പാട്ടത്തിനെടുത്ത ഭൂമി വിറ്റ് 500 കോടിയോളം രാജീവ് ചന്ദ്രശേഖരിന്റെ കുടുംബം കൈക്കലാക്കിയത്. 1994ല്‍രാജീവ് ചന്ദ്രശേഖരിന്റെ കുടുംബത്തിന് കെഐഎഡിബി വഴി ലഭിച്ച ഭൂമി മുറിച്ച് മാരുതി സുസുക്കി അടക്കമുള്ള കമ്പനികള്‍ക്ക് വലിയ തുകയ്ക്ക് മറിച്ചു വിറ്റിരിക്കുകയാണ്.
'ബിപിഎല്‍ ഫാക്ടറിക്ക് വേണ്ടിയാണ് രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയും പിതാവും ഭൂമി വാങ്ങിയത്. ഭാര്യയും ഭാര്യപിതാവും ഇതിന്റെ ഡയറക്ടര്‍മാരാണ്. കെഐഎഡിബി കരാര്‍ പ്രകാരം മൂന്ന് മാസത്തിനകം പ്ലാന്‍ നല്‍കുമെന്നും പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും പറഞ്ഞു. എന്നാല്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷവും അതിലൊരു പ്രവൃത്തിയും നടത്തിയില്ല.. പദ്ധതി പ്രകാരം അവര്‍ 6 കോടി നിക്ഷേപം നടത്തി. 2009ല്‍ ഇത് മാരുതി കമ്പനി അടക്കമുള്ള വന്‍കിട കമ്പനികള്‍ക്ക് മറിച്ചു വിറ്റു'.2009 ൽ കർണ്ണാടകയിലെ ബിജെപി മന്ത്രി കട്ട സുബ്രഹ്‌മണ്യ നായ്ഡു ഈ ഭൂമി വില്‍ക്കാന്‍ ഇവർക്ക് അനുമതി നൽകി തുടങ്ങിയ അതീവ ഗൗരവമായ പരാതിയാണ് ഡല്‍ഹി ഹൈക്കോടതി അഭിഭാഷകന്‍ കെ എന്‍ ജഗദേഷ് കുമാര്‍ നൽകിയിരിക്കുന്നത്.
കോടിക്കണക്കിന് രൂപയുടെ സർക്കാർ ഭൂമി കട്ടെടുത്തു വിറ്റ് കർഷകരെയും പൊതുജനങ്ങളെയും വഞ്ചിച്ച രാജീവ് ചന്ദ്രശേഖരനും കുടുംബത്തിനും അതിന് ഒത്താശ നൽകിയ ബിജെപി നേതൃത്വത്തിനുമെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു

14/10/2025
12/10/2025
12/10/2025