08/01/2026
ശബരിമലയിലെ സ്വർണകൊള്ളയിൽ പ്രത്യേക സംഘത്തിന്റെ (എസ്‌ഐടി) അന്വേഷണം ശാസ്ത്രീയവും നിഷ്‌പക്ഷവുമാണെന്ന് ഹൈക്കോടതി കണ്ടെത്തിയത് മുക്കി മാധ്യമങ്ങൾ. എസ്‌ഐടിക്കും സർക്കാരിനും സിപിഐ എമ്മിനുമെതിരെ കള്ളക്കഥകൾ മെനഞ്ഞ മാധ്യമങ്ങൾക്ക് ഉഗ്രപ്രഹരമാണ് ഹൈക്കോടതിയിൽ നിന്നേറ്റത്. ഇതോടെ കോടതി പരാമർശങ്ങൾ മുക്കി എസ്‌ഐടി കൈമാറിയ അന്വഷണ റിപ്പോർട്ടിലെ ചില പരാമർശങ്ങൾ അടർത്തിയെടുത്ത് വീണ്ടും പുതിയ കഥകൾ ചമയ്‌ക്കുകയാണ് മാധ്യമങ്ങൾ. ശബരിമലയോ, ഭക്തരോടുള്ള താൽപര്യമോ അല്ല, രാഷ്‌ട്രീയ ദുഷ്‌ടലാക്കാണ് ശബരിമല വിഷയത്തിൽ മാധ്യമങ്ങൾക്കെന്ന് പകൽപോലെ വ്യക്തമായി.
സ്വർണ കവർച്ച അന്വേഷിക്കാൻ ഹൈക്കോടതി നിർദേശപ്രകാരം നിയോഗിച്ച എസ്‌ഐടിക്കെതിരെ തുടർച്ചയായി ആരോപണങ്ങൾ ഉന്നയിക്കുകയാണ് മനോരമയും മാതൃഭൂമിയും കേരള കൗമുദിയും മാധ്യമവും ഉൾപ്പെടെയുള്ള മാധ്യമങ്ങൾ. ചില ചാനലുകളും ആ വഴിയിൽതന്നെയായിരുന്നു. അത്തരം കള്ളവാർത്തകൾക്ക് പിന്നാലെ പ്രതിപക്ഷം അടക്കം സഞ്ചരിച്ചു. അവർക്കെല്ലാവർക്കുമുള്ള വ്യക്തമായ മറുപടിയാണ് ചൊവ്വാഴ്‌ച ഹൈക്കോടതിയിൽനിന്ന് ലഭിച്ചത്.
അന്വേഷണം ശാസ്‌ത്രീയവും നിഷ്‌പക്ഷവുമായാണ് നടക്കുന്നയെതന്ന് സുവ്യക്തമായ ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് എസ്‌എടിക്കുനേരെ നടക്കുന്നത് കുപ്രചാരണമാണെന്നും പറഞ്ഞു. എസ്‌ഐടി മുദ്രവെച്ച കവറിൽ അന്വേഷണ പുരോഗതി സമർപിച്ചപ്പോഴായിരുന്നു ഇൗ നിരീക്ഷണം. അന്വേഷണത്തിൽ ശബരിമല ബെഞ്ച് പൂർണ തൃപ്‌തിയും രേഖപ്പെടുത്തി. പുതുതായി എസ്‌ഐടിടിയിൽ ഉൾപ്പെടുത്തിയ രണ്ട് ഉദ്യോഗസ്ഥരുടെ നിയമനവും ഹൈക്കോടതി ശരിവെച്ചു. ഇൗ നിയമനം മറയാക്കി യുഡിഎഫും മാധ്യമങ്ങളും നടത്തിയ പ്രചാരണവും ഇതോടെ എട്ടുനിലയിൽ പൊട്ടി.
അന്വേഷണ സംഘത്തിനുമേൽ മാധ്യമങ്ങൾ അനാവശ്യ സമ്മർദം ചെലുത്തരുതെന്നും കോടതി പറഞ്ഞു. മാധ്യമ വിചാരണയിലല്ല അന്വേഷണം നടക്കേണ്ടത്. അത്തരം മാധ്യമ വിചാരകൾ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. അതിൽ എസ്‌ഐടി പതറരുതെന്നും കോടതി പറഞ്ഞു. എന്നാൽ തങ്ങളുടെ മുഖത്തേറ്റ അടി മാധ്യമങ്ങൾ മറച്ചുവച്ചു.
29/12/2025
കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ജനുവരി 12 ന് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിക്കും. തൊഴിലുറപ്പ് പദ്ധതി തകർക്കുന്നതിരെ ജനുവരി 05 ന് കേരളത്തിലെ 23000 വാർഡുകളിൽ എൻആർഇജി വർക്കേഴ്‌സ് യൂണിയൻ തൊഴിലുറപ്പ് സംരക്ഷണ അസംബ്ലി സംഘടിപ്പിക്കുന്നു. ഇൗ അസംബ്ലിയിൽ കേന്ദ്രത്തിനെതിരെ കുറ്റപത്രം തയ്യാറാക്കും. ജനുവരി 15ന് ലോക്ഭവനിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും നടക്കുന്ന മാർച്ചിന്റെ പ്രഖ്യാപനവും അസംബ്ലിയിൽ നടക്കും. ഫെബ്രുവരി 01മുതൽ 15വരെ എൽഡിഎഫ് സംസ്ഥാന ജാഥകൾ സംഘടിപ്പിക്കും.
06/12/2025
നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുക
05/12/2025
എത്രയോ ആരോപണങ്ങൾ നിങ്ങൾ ഉയർത്തി എന്തെങ്കിലും വസ്തുതാപരമായിരുന്നുവോ....???
എന്നാൽ ഞങ്ങൾ മുന്നോട്ട് വെക്കുന്ന ഏതെങ്കിലും വസ്തുതയെ നിങ്ങൾക്ക് നിഷേധിക്കാൻ കഴിഞ്ഞിട്ടുണ്ടോ ???
തെരുവിൽ അന്തിയുറങ്ങിയവരെ കണ്ടെത്തി അവർക്ക് പാർപ്പിടം നൽകാൻ കഴിഞ്ഞത് ഈ ഇടതുപക്ഷം അല്ലേ.....
ജീവിതത്തിന്റെ സായാഹ്നത്തിൽ ആരുടെയും ആശ്രയമില്ലാത്തവർക്ക്, ജീവിക്കാൻ പര്യാപ്തമായ പെൻഷൻ നൽകിയത് ഈ ഇടതുപക്ഷം അല്ലേ....
സാധാരണക്കാരന്റെ മക്കൾ സ്വപ്നം കണ്ടിരുന്ന നിലയിൽ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും, അതിന്റെ സൗകര്യങ്ങളെയും മെച്ചപ്പെടുത്തിയത് ഈ ഇടതുപക്ഷം അല്ലേ.....
ആധുനിക ചികിത്സ സൗകര്യങ്ങൾ നൽകാൻ കഴിയുന്ന നിലയിൽ നമ്മുടെ ആശുപത്രികളെ മാറ്റിയെടുത്തത് ഇടതുപക്ഷം അല്ലേ...
ഭൂമിയില്ലാത്തവന് ഭൂമിയും, പാർപ്പിടം ഇല്ലാത്തവന് പാർപ്പിടവും, ഭക്ഷണം ഇല്ലാത്തവന് ഭക്ഷണവും, തൊഴിലില്ലാത്തവന് തൊഴിലും നൽകിയത് ഈ ഇടതുപക്ഷം അല്ലേ...
ലോകത്ത് തന്നെ ശിശു മരണ നിരക്ക് ഏറ്റവും കുറഞ്ഞ പ്രദേശം കേരളമാക്കിയത് ഇടതുപക്ഷം അല്ലേ....
സ്ത്രീ സുരക്ഷയിൽ ഒന്നാം സ്ഥാനത്ത് കേരളത്തെ ആക്കിയത് ഇടതുപക്ഷം അല്ലേ...
ഈ ഇടതുപക്ഷത്തെ എങ്ങനെ ജനങ്ങൾക്ക് മറക്കാൻ കഴിയും...
അതുകൊണ്ടാണ് ജനങ്ങൾ ജയിക്കണമെന്നാൽ ഇടതുപക്ഷം ജയിക്കണമെന്ന് പറയുന്നത്...
01/12/2025
കേരളത്തിന്റെ വികസനത്തിന് തുരങ്കം വെക്കാൻ ശ്രമിച്ചപ്പോഴൊക്കെ അതിനെ നിയമപരമായും രാഷ്ട്രീയമായും നേരിട്ട് പരാജയപ്പെടുത്തിയ ചരിത്രമാണ് നമുക്കുള്ളത്. എപ്പോൾ തെരഞ്ഞെടുപ്പ് വരുന്നോ, അപ്പോഴൊക്കെ കേന്ദ്ര ഏജൻസികൾ ഉറക്കത്തിൽ നിന്ന് ഉണരും. ഇതൊരു സ്ഥിരം തിരക്കഥയാണ്. കേന്ദ്ര ഭരണകൂടത്തിന്റെ രാഷ്ട്രീയ വേട്ടപ്പട്ടികളായി ഇ ഡി മാറുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇപ്പോൾ കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. ഈ സാഹചര്യം മുതലെടുത്ത് എൽഡിഎഫ് സർക്കാരിനെതിരെ പുകമറ സൃഷ്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കേരളത്തിന്റെ വികസന നട്ടെല്ലായ കിഫ്‌ബിയെ തകർക്കാനുള്ള ഏത് നീക്കത്തെയും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. ഈ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കെൽപ്പുണ്ട്.
30/11/2025
മുനമ്പം ഭൂമി പ്രശ്‌നം ഉന്നയിച്ച് തീരജനത 414 ദിവസമായി നടത്തുന്ന സമരം അവസാനിപ്പിച്ചു. സര്‍ക്കാരിന്‍റെ പ്രയത്നങ്ങളുടെ ഫലമായി, ഹൈക്കോടതി നിര്‍ദേശപ്രകാരം മുനമ്പം ജനതയ്ക്ക് കരമടക്കാന്‍ ഉത്തരവ് ലഭിച്ചതിലൂടെയാണ് സമരത്തില്‍ നിന്നും പിന്‍വാങ്ങാന്‍ മുനമ്പം ഭൂസംരക്ഷണസമിതി തീരുമാനിച്ചത്. മന്ത്രിമാരായ സ. പി രാജീവ്, സ. കെ രാജൻ, സ. കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ എന്നിവർ സമരപ്പന്തലിലെത്തി.
2024 സെപ്‌തംബർ 27നാണ് നിരാഹാരം ഉൾപ്പെടെയുള്ള പ്രത്യക്ഷസമരങ്ങൾ ആരംഭിച്ചത്. വഖഫ് തർക്കത്തിന്റെ പേരിൽ മുനമ്പത്തുനിന്ന് ആരെയും കുടിയിറക്കില്ലെന്ന നിലപാടാണ് സർക്കാറിന്റേത്. ഇക്കാര്യം മുഖ്യമന്ത്രി സ. പിണറായി വിജയൻതന്നെ സമരസമിതിയെ അറിയിച്ചതിന് പിന്നാലെയാണ് റിട്ട. ജസ്‌റ്റിസ് സി എൻ രാമചന്ദ്രൻനായരെ ജുഡീഷ്യൽ കമീഷനായി നിയമിച്ചത്. മുനമ്പം നിവാസികൾ താമസിക്കുന്ന ഭൂമിയിൽ അവർക്കുള്ള അവകാശങ്ങൾ കമീഷൻ റിപ്പോർട്ടിലൂടെ ആവർത്തിച്ചുറപ്പിച്ചു. എന്നാൽ, കമീഷന്റെ ആധികാരികത ഹൈക്കോടതി സിംഗിൾ ബെഞ്ച് ചോദ്യംചെയ്‌തു. സർക്കാർ സമർപ്പിച്ച അപ്പീലിൽ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന സുപ്രധാന വിധി കഴിഞ്ഞ ഒക്‌ടോബർ 10ന് ഡിവിഷൻ ബെഞ്ചിൽനിന്നുണ്ടായി.
ഹൈക്കോടതിയുടെ ഇൗ തീർപ്പ് തന്നെയാണ് മുനമ്പത്തെ ജനങ്ങൾക്ക് കരമടക്കാമെന്ന നവംബർ 26ലെ ഇടക്കാല ഉത്തരവിലേക്കും നയിച്ചത്. 2022ൽ വഖഫ് സംരക്ഷണസമിതിയുടെ ഹർജിയിലൂടെ തടസ്സപ്പെട്ട റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചുള്ള വിധി അത്യാഹ്ലാദത്തോടെയാണ് തീരജനത വരവേറ്റത്. ഭൂസംരക്ഷണസമിതിയുടെ ആവശ്യങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഡ്വക്കറ്റ് ജനറൽതന്നെ കോടതി മുമ്പാകെ ഹാജരായി. രണ്ട് വിധികളുടെയും വെളിച്ചത്തിൽ മുനമ്പം കമീഷൻ റിപ്പോർട്ടിലെ തുടർനടപടികൾ വേഗത്തിലാക്കുമെന്ന മന്ത്രി സ. പി രാജീവിന്റെ ഉറപ്പും തീരജനതയ്‌ക്കുണ്ട്.