Vallakkadavu - വള്ളക്കടവ്

Vallakkadavu - വള്ളക്കടവ്

Share

Vallakkadavu is a residential area in Trivandrum, Kerala with lots of historical significance. Vallakkadavu is located in Thiruvananthapuram District of Kerala.

This residential area is situated between Eanchakkal Junction and Puthenroad Junction on East Fort – West Fort - Eanchakkal - Valiyathura - Beemapally road. It is about 350 m off the Kazhakuttam – Kovalam NH bypass. Vallakkadavu is around 350 m from Eanchakkal Junction, 1.2 km from West Fort, 2.3 km from East Fort, 2.3 km from Valiyathura, 3 km from Beemapally and 4.5 km from Poonthura. Main l

09/04/2026

വള്ളക്കടവ് നിന്നുമുള്ള എമിറേറ്റ്സ് വിമാനത്തിൻ്റെ ലാൻഡിങ് കാഴ്ച.

ഫോട്ടോ ക്രെഡിറ്റ്: രാജു സുന്ദരം fans

25/02/2026

ചരിത്രം പുനഃസ്ഥാപിച്ചു. ജലപാതകൾ പുനരുജ്ജീവിപ്പിച്ചു.
ഭാവി പുനർനിർമ്മിച്ചു! 🌿🌊

കോവളം-ബേക്കൽ വെസ്റ്റ് കോസ്റ്റ് കനാൽ വികസനത്തിന്റെ ഒന്നാം ഘട്ടം, പൈതൃകത്തിന്റെയും ഭാവിയുടെയും പ്രതീകമായി തിളങ്ങുന്ന നവീകരിച്ച ചിലക്കൂർ തുരങ്കം.

25/01/2026

‘സിപിആറും ഓക്സിജനും നൽകിയില്ല’; ശ്വാസ തടസത്തിന് ചികിത്സയ്ക്കെത്തിയ രോഗി മരിച്ചു; വിളപ്പിൽശാല സർക്കാർ ആശുപത്രി ഉദ്യോഗസ്ഥരുടെ ക്രൂരത കാരണം നഷ്ടപ്പെട്ടത് ഒരു കുടുംബത്തിൻ്റെ അത്താണി. ആ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരവും, പ്രതികൾക്ക് ശിക്ഷയും നടപ്പിലാക്കണം.

വള്ളക്കടവ് പതിനാറേകാൽ മണ്ഡപത്തിന് സമീപം താമസിച്ചിരുന്ന ഇപ്പോൾ പനച്ചമ്മൂട് താമസം *ബിസ്‌മീർ സാഹിബ്‌ (38)*(ബാദുഷ സാഹിബിന്റെ ഭാര്യയുടെ സഹോദരൻ)ആണ് മരണപ്പെട്ടത്.

Veena George V Sivankutty Pinarayi Vijayan Chief Minister's Office, Kerala

25/01/2026

ആശുപത്രി ജീവനക്കാരുടെ ക്രൂരത കാരണം നഷ്ടമായത് ഒരു ജീവനാണ്, രണ്ട് മക്കൾക്ക് പിതാവിനെയും ഭാര്യക്ക് സ്വന്തം ഭർത്താവിനെയും. കുറ്റക്കാർക്കെതിരെ നടപടി എടുക്കുക താനെ വേണം.

05/01/2026

കേന്ദ്രസർക്കാരിന് കീഴിലുള്ള ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സഹകരണത്തോടെ തിരുവനന്തപുരം കൈമനത്ത് സ്ഥിതി ചെയ്യുന്ന ബിഎസ്എൻഎൽ റീജിയണൽ ട്രെയിനിങ് സെൻററിൽ താഴെ പറയുന്ന കോഴ്സുകൾ സൗജന്യമായി ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു. അടിസ്ഥാന യോഗ്യത :പ്ലസ് ടു
കോഴ്സ് കാലാവധി: 600 മണിക്കൂർ അഥവാ നാല് മാസം

1.Broadband Network Technician - 600 Hours
2.Wireless Network Technician- 600 Hours

കോഴ്സുകൾ ഡിസംബർ 22ന് ആരംഭിക്കും
ആകെ സീറ്റുകൾ 30

കോഴ്സ് കാലാവധി: 600 മണിക്കൂർ അഥവാ നാല് മാസം

കോഴ്സുകൾ ജനുവരി "5"ന് ആരംഭിക്കും
ആകെ സീറ്റുകൾ 30
വേഗമാകട്ടെ ഓൺലൈൻ രജിസ്ട്രേഷൻ ഉള്ള ലിങ്ക് താഴെ ചേർക്കുന്നു. http://rttctvm.bsnl.co.in
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
7012654238

22/12/2025

സ്ത്രീകൾക്ക് 1000 രൂപ ധനസഹായം നൽകുന്ന സർക്കാർ പദ്ധതിയുടെ അപേക്ഷ ഫോം ഇന്ന് മുതൽ വിതരണം ചെയ്യും. 35നും 60നും ഇടയിലുള്ള സ്ത്രീകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉള്ളവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. സംസ്ഥാനത്ത് സ്ഥിരതാമസം ഉള്ളവർക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുക.

ksmart.lsgkerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷ നൽകേണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പിനുമുൻപ്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതാണ് ഈ പദ്ധതി.

19/12/2025

പാർവതി പുത്തനാറിൽ നിന്ന് കോരി മാറ്റിയ മാലിന്യം റോഡിൽ നിക്ഷേപിച്ചതിൽ പരാതിയുമായി നാട്ടുകാർ

13/12/2025

കേരളം മൊത്തം അലയടിച്ച യുഡിഎഫ് തരംഗത്തിനിടയിലും അടി പതറാതെ, തിരുവനന്തപുരം കോർപ്പറേഷനിലെ തന്നെ ഏറ്റവും മികച്ച ഭൂരിപക്ഷത്തോടെ വിജയത്തേരിലേറി ശ്രീമതി ഷാജിതാ നാസർ. കഴിഞ്ഞ 20 വർഷക്കാലമായി വള്ളക്കടവ് വാർഡ് കൗൺസിലർ ആയിരുന്ന അദ്ദേഹത്തിൻ്റെ വാർഡിലെ വികസന പ്രവർത്തനങ്ങൾക്കും, ഏത് സമയത്തും നമുടെ ആവശ്യങ്ങളുമായി സമീപിക്കാനും അത് കേൾക്കാനും സഹായിക്കാനും ഒക്കെയുള്ള മികച്ച പ്രവർത്തനങ്ങൾ തന്നെയാണ് വോട്ടുകൾ ആയി മാറിയത്.

SDPI കഴിഞ്ഞ തവണത്തെ1378 വോട്ടിൽ നിന്നും 1706 എന്ന നമ്പറിലേക്ക് എത്തിയെങ്കിലും വിജയം ബഹുദൂരം മുന്നിലായിരുന്നു. കയ്യെത്തിപ്പിടിക്കാവുന്നതിനും അപ്പുറം. ഏറ്റവും സർപ്രൈസിംഗ് ആയത് ബിജെപി സ്ഥാനാർഥി Geetha Dinesh ൻ്റെ നേട്ടമാണ്. 716 ഓളം വോട്ടുകൾ അവർ പിടിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയേക്കാൾ 91 വോട്ടിന് പുറകിൽ. യുഡിഎഫ് കാർ ഇനിയെങ്കിലും സ്ഥാനാർഥി നിർണയം, മുന്നണി (കോൺഗ്രസ് / മുസ്ലിം ലീഗ് ലേബൽ)അതിൽ വിജയസാധ്യത കോൺഗ്രസിനാണെങ്കിൽ അങ്ങനെ മത്സരിക്കുക, പേരിനു വേണ്ടി മുന്നണി മര്യാദക്ക് വേണ്ടി വെറുതെ ഒരു സീറ്റ് കുരുതികൊടുക്കണോ എന്ന് അടുത്ത തവണ ആലോചിച്ചു തീരുമാനം എടുക്കുന്നത് നന്നായിരിക്കും.

ശ്രീമതി ഷാജിതാ നാസറിന് വീണ്ടും അഭിനന്ദനങ്ങൾ. NDA ഭരിക്കുന്ന കോർപ്പറേഷനിൽ നിന്നും നമുക്ക് അർഹതപ്പെട്ടത് വള്ളക്കടവിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷയോടെ - Faris Mohammed

11/12/2025

ഈഞ്ചയ്ക്കൽ ഓവർബ്രിഡ്ജ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇന്നുമുതൽ 16 വരെ രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ ചാക്ക - തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്റണം ഏർപ്പെടുത്തി. ബൈപ്പാസിൽ തിരുവല്ലം ഭാഗത്തുനിന്ന് പൂന്തുറയിലേക്കും ഈഞ്ചയ്ക്കലിൽ നിന്ന് കുമരിച്ചന്ത ഭാഗത്തേക്കും വാഹന ഗതാഗതം അനുവദിക്കില്ല.

കോവളത്തുനിന്ന് കഴക്കൂട്ടം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തിരുവല്ലം - അമ്പലത്തറ - അട്ടക്കുളങ്ങര - സ്റ്റാച്യു - വി.ജെ.ടി - പാറ്റൂർ - ചാക്ക വഴി ബൈപ്പാസിലെത്തി പോകണം. കഴക്കൂട്ടത്തുനിന്ന് കോവളത്തേക്ക് പോകുന്ന വാഹനങ്ങൾ ചാക്ക സർവീസ് റോഡുവഴി പേട്ട - പാറ്റൂർ - പാളയം - സ്റ്റാച്യു - അട്ടക്കുളങ്ങര - മണക്കാട് - തിരുവല്ലം വഴി പോകണം.കിള്ളിപ്പാലം - പവർഹൗസ് ഭാഗത്തുനിന്ന് ഈഞ്ചയ്ക്കൽ വഴി കഴക്കൂട്ടം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചൂരയ്ക്കാട് - തമ്പാനൂർ - പനവിള - ആശാൻ സ്ക്വയർ - പാറ്റൂർ - ചാക്ക വഴിയോ ശ്രീകണ്ഠേശ്വരം - ഉപ്പിടാംമൂട് - പേട്ട - ചാക്ക വഴിയോ ബൈപ്പാസിലെത്തണം.

കോവളം ഭാഗത്തുനിന്ന് എയർപോർട്ടിലേക്കെത്തുന്ന ചെറിയ വാഹനങ്ങൾ കുമരിച്ചന്ത പരുത്തിക്കുഴി സർവീസ് റോഡുവഴി കല്ലുംമൂട് - പൊന്നറപാലം - വലിയതുറ - ശംഖുംമുഖം റോഡിലേക്ക് തിരിഞ്ഞുപോകണം. അട്ടക്കുളങ്ങര ഭാഗത്തുനിന്ന് ചാക്കയിലേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ വാഴപ്പള്ളി - ശ്രീകണ്ഠേശ്വരം - ഉപ്പിടാംമൂട് - പേട്ട - ചാക്ക വഴി പോകണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ (ട്രാഫിക്) അറിയിച്ചു.

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


Vallakkadavu
Thiruvananthapuram
695008