22/03/2026
മാർച്ച് 22,
സ ചന്ദ്രപ്പൻ ദിനം
CPI ആറ്റുകാൽ ലോക്കൽ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്..
22/03/2026
മാർച്ച് 22,
സ ചന്ദ്രപ്പൻ ദിനം
16/02/2026
തെലുങ്കന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ കോതഗുഡെം മുനിസിപ്പൽ കോർപ്പറേഷനിൽ മേയറായി CPI അംഗം സഖാവ് മൂഡ് ഗണേഷ്
സത്യപ്രതിജ്ഞാ ചെയ്യുന്നു
ഗോത്ര പശ്ചാത്തലത്തിൽ നിന്നുള്ള നേതാവാണ് സഖാവ് മൂഡ് ഗണേഷ്,
ജനപക്ഷ, മതേതര, ഇടതുപക്ഷ രാഷ്ട്രീയത്തിനായുള്ള ജനങ്ങളുടെ വിധിനിർണ്ണയയത്തിൽ
സിപിഐ ഒറ്റയ്ക്കു മുനിസിപ്പാലിറ്റി പിടിച്ചെടുക്കുകയായിരുന്നു.
03/02/2026
23/01/2026
ആദരാഞ്ജലികൾ...
പാർട്ടി ആറ്റുകാൽ LC അംഗം
സ ജി കുമാരസ്വാമിയുടെ മാതാവ്
ശ്രീമതി തങ്കം എസ്( 86)അന്തരിച്ചു,
നാളെ രാവിലെ 9 മണിയ്ക്കു
ആറ്റുകാൽ വീട്ടിൽ കൊണ്ടുവരുന്ന
മൃതദേഹം,
ഉച്ചക്ക് 02 മണിയ്ക്ക്
തൈയ്ക്കാടു ശാന്തികാവടത്തിൽ
സംസ്കാര ചടങ്ങുകൾ നടക്കും,
ഷിബു കെ സുരേന്ദ്രൻ
സെക്രട്ടറി,
ആറ്റുകാൽ LC
18/01/2026
തെലുങ്കാനയിലെ ഖമ്മത്ത്
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ദേശിയതല സമാപനം
18/01/2026
ഒരുവര്‍ഷത്തിലധികം നീണ്ടുനിന്ന സിപിഐ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഇന്ന്. തെലങ്കാനയിലെ ഖമ്മത്താണ് സമാപന സമ്മേളനം. വൈകിട്ട് മൂന്നിന് എസ്ആര്‍ ആന്റ് ബിജിഎന്‍ആര്‍ കോളജ് ഗ്രൗണ്ടിൽ നടക്കുന്ന ലക്ഷം പേരുടെ റാലിയോടെയാണ് ഒരുവര്‍ഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങള്‍ സമാപിക്കുക. ചുവപ്പ് വോളണ്ടിയര്‍മാരുടെ പ്രത്യേക മാര്‍ച്ചുമുണ്ടാകും. സിപിഐ രൂപീകൃതമായ കാണ്‍പൂരില്‍ 2024 ഡിസംബര്‍ 26ന് ആരംഭിച്ച ആഘോഷങ്ങളുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത പരിപാടികള്‍ നടന്നു.
ത്യാഗവും സമര്‍പ്പണവും രക്തസാക്ഷിത്വങ്ങളും നിറയെയുള്ള ചരിത്രത്തിന്റെ പുനര്‍വായനയുള്‍പ്പെടെ റാലികള്‍, സെമിനാറുകള്‍, മത്സരങ്ങള്‍, സംവാദങ്ങള്‍, പ്രചരണജാഥകള്‍ തുടങ്ങി വിവിധ പരിപാടികളാണ് നടന്നത്. ജന്മി നാടുവാഴിത്തത്തിനും രാജവാഴ്ചയ്ക്കുമെതിരെയും സ്വാതന്ത്ര്യത്തിനും ഐക്യവും അഖണ്ഡതയും നിലനിര്‍ത്തുന്നതിന് വേണ്ടിയുമുള്ള പോരാട്ടത്തിലും സ്വാതന്ത്ര്യാന്തര രാജ്യം കെട്ടിപ്പടുക്കുന്നതിലും പ്രാദേശിക വികസനത്തിലും സാമൂഹ്യ മുന്നേറ്റത്തിലും നിര്‍ണായക പങ്ക് വഹിച്ച സിപിഐ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുമെന്ന പ്രതിജ്ഞ പുതുക്കല്‍ കൂടിയായി ശതാബ്ദി ആഘോഷങ്ങള്‍.
സമാപന സമ്മേളനത്തില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സംസ്ഥാന സെക്രട്ടറിമാരായ ബിനോയ് വിശ്വം (കേരളം), വീരപാണ്ഡ്യന്‍ (തമിഴ്‌നാട്), സലിം കുമാര്‍ (പുതുച്ചേരി), കെ സാംബശിവറാവു (തെലങ്കാന), ജി ഈശ്വരയ്യ (ആന്ധ്രപ്രദേശ്), ഡോ. കെ നാരായണ തുടങ്ങിയവര്‍ സംസാരിക്കും. ചൈന, വിയറ്റ്നാം, ക്യൂബ, നേപ്പാൾ, വെനസ്വേല, ഉത്തര കൊറിയ, പലസ്തീൻ എന്നിവിടങ്ങളിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികളും അഭിവാദ്യം ചെയ്യും.
15/01/2026
64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് പൂരനഗരിയായ തൃശ്ശൂരില്‍ ഇന്ന് കൊടിയേറി. ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലോത്സവം എന്നാണ് നാം ഇതിനെ കേട്ടും പറഞ്ഞും ശീലിച്ചത്. ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ള ഏഷ്യ വന്‍കരയിലെ ഏറ്റവും വലിയ ഈ കലാമേള പങ്കാളികളുടെയും ഇനങ്ങളുടെയും എണ്ണം കൊണ്ടും വൈവിധ്യം കൊണ്ടും ലോകത്തിലെ തന്നെ ഏറ്റവും വലിയ കൗമാരോത്സവമാണെന്ന് വിശ്വസിക്കാം.
ഒരു ആധുനീക സമൂഹം എന്ന നിലയിലേക്ക് മലയാളിയെ ഏകീകരിക്കുകയും കൈപിടിച്ച് നയിക്കുകയും ചെയ്തത് പൊതു വിദ്യാഭ്യാസമാണ്. ജാതി-മത സാമ്പത്തിക വ്യത്യാസങ്ങള്‍ക്കതീതമായി ഒരുമിച്ചിരുന്ന് പഠിക്കുക മാത്രമല്ല കളിക്കുകയും പാടുകയും നൃത്തം ചെയ്യുകയും ചെയ്ത് വളർന്ന കുഞ്ഞുങ്ങളാണ് മൈത്രിയുടെയും സാഹോദര്യത്തിന്റെയും മാതൃകാസ്ഥാനമാക്കി കേരളത്തെ മാറ്റിയത്. ആ നാടിന്റെ അഭിമാനമുദ്രകളിലൊന്നായ ഈ കലാമേളയുടെ കൊടിയടയാളമാകേണ്ടത് മത്സരബുദ്ധിയല്ല സഹജഭാവവും സൗഭാത്രവുമാണ്. അതിനുവേണ്ടത് കുട്ടികളുടെ കലോത്സവം കുട്ടികള്‍ക്ക് വിട്ടുകൊടുക്കുക എന്നതാണ്. രക്ഷിതാക്കളും അധ്യാപകരും അമിതമായ വിജയാസക്തിയിലേക്ക് കുഞ്ഞുങ്ങളെ തള്ളിവിടാതെയും തങ്ങളുടെ സാന്നിദ്ധ്യവും ദൃശ്യതയും എല്ലാവേദികളിലും പരമാവധി പരിമിതപ്പെടുത്തിക്കൊണ്ടും ഇതിനവസരമൊരുക്കണം. ഇത് മുതിർന്നവരുടെ കഴുത്തറപ്പൻ മത്സരത്തിൻ്റെ വേദിയല്ല കുട്ടികളുടെ സർഗ്ഗവാസനയുടെയും സൗഹാർദ്ദത്തിന്റെയും വേദിയാണെന്ന് അറിയാനും അറിയിക്കാനും ഇനി ഒട്ടും അമാന്തം പാടില്ല.
10/01/2026
സിപിഐ ആറ്റുകാൽ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച വെനസ്വേല ഐക്യ ദാർഘ "ദീപജ്വാല" LC സെക്രട്ടറി
സ ഷിബു കെ സുരേന്ദ്രൻ
ഉൽഘാടനം ചെയ്തു
യോഗത്തിൽ പാർട്ടി
നേമം MC അംഗം സ കൊഞ്ചിറവിള ഗോപു അധ്യക്ഷത വഹിച്ചു, LC അംഗങ്ങളായ
സ. ജി കുമാരസ്വാമി, അഡ്വ ബി അനിൽകുമാർ
സ മനോജ് പി വി, ബ്രാഞ്ച് സെക്രട്ടറിമാരായ
സ എ സലിം, രാജൻ, ഷിബു പ്രണവം
AIYF ആറ്റുകാൽ മേഖല കമ്മിറ്റി പ്രസിഡന്റ്
സ വിനോദ് എസ് സി എന്നിവർ നേതൃത്വം നൽകി