Kerala Bhasha Institute

Kerala Bhasha Institute

Share

The Kerala Bhasha Institute is an academic publishing house in India that was established on September 16, 1968 as a part of the fourth five-year plan.

at Thiruvananthapuram under Govt. of Kerala The Kerala Bhasha Institute working under the Depatment of Culture, Govt. of Kerala. It is an academic publishing house in India that was established on September 16, 1968 as a part of the fourth five-year plan.[2] Twelve years later, on November 1, 1980, a regional center was set up in Kozhikode. It is located in Nalanda, Thiruvananthapuram in Kerala. I

30/03/2026

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഗ്രന്ഥത്തിന് പുരസ്കാരം

തനിമ കലാസാഹിത്യവേദി കേരള നൽകുന്ന

പതിനൊന്നാമത് തനിമ പുരസ്കാരം

എ. ചന്ദ്രശേഖർ രചിച്ച

'പോസ്റ്റ് ട്രൂത്ത് സിനിമ' എന്ന ഗ്രന്ഥത്തിന്.

മുഖവില : 210/
ഡിസ്കൗണ്ട് വില : 168/

Photos from Kerala Bhasha Institute's post 27/03/2026

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പി. ഭാസ്കരൻ കാവ്യസംസ്കൃതി പ്രകാശനവും അനുസ്മരണവും സംഘടിപ്പിച്ചു

മലയാളചലച്ചിത്രഗാനങ്ങൾ ജനകീയമാക്കിയതിൽ പി ഭാസ്കരന്റെ പങ്ക് നിസ്തുലം; കെ. ജയകുമാർ

തിരുവനന്തപുരം : കവിയും ഗാനരചയിതാവും സംവിധായകനും സർഗപ്രതിഭയുമായിരുന്ന പി. ഭാസ്കരന്റെ ജീവിതവും കൃതികളും ഗാനങ്ങളും സിനിമയുമുള്‍പ്പെടെ പ്രതിപാദിക്കുന്ന കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പി. ഭാസ്കരൻ കാവ്യസംസ്കൃതി എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും അനുസ്മരണം ഉദ്ഘാടനവും തിരുവനന്തപുരം സർക്കാർ വനിതാ കോളെജ് സെമിനാര്‍ ഹാളിൽ മുൻ ചീഫ്‌ സെക്രട്ടറിയും കവിയുമായ കെ. ജയകുമാർ ഐ.എ.എസ്. നിര്‍വഹിച്ചു. പി. ഭാസ്കരന്റെ മകൾ രാധികാമേനോൻ പുസ്തകം ഏറ്റുവാങ്ങി. മലയാളചലച്ചിത്രഗാനങ്ങൾ ജനകീയമാക്കിയതിൽ പി ഭാസ്കരന്റെ പങ്ക് നിസ്തുലമാണെന്ന് കെ. ജയകുമാർ പറഞ്ഞു. നീലക്കുയിലിന് മുമ്പേയുള്ള ഗാനങ്ങളും ചലച്ചിത്രങ്ങളും വരേണ്യസ്വഭാവമുള്ളതാണെങ്കിൽ പി ഭാസ്കരൻ നീലക്കുയിലിലൂടെ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം സർക്കാർ വനിതാ കോളെജ് സംഗീതവിഭാഗവുമായി സഹകരിച്ചു സംഘടിപ്പിച്ച പരിപാടിയില്‍ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ ആധ്യക്ഷ്യം വഹിച്ചു. തിരുവനന്തപുരം സർക്കാർ വനിതാകോളെജ് പ്രിൻസിപ്പാൾ ഡോ. ബി. ശ്രീകുമാർ സമ്പത്ത് ആമുഖ പ്രഭാഷണം നടത്തി. പ്രമുഖ മാധ്യമപ്രവർത്തകൻ ശശികുമാർ, രാധികാമേനോൻ, പുസ്തകം സമ്പാദനവും പഠനവും നിർവഹിച്ച ഡോ. കവടിയാർ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സർക്കാർ വനിതാകോളെജ് സംഗീതവിഭാഗം മേധാവി ഡോ. ധനലക്ഷ്മി സി സ്വാഗതവും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ ശ്രീകല ചിങ്ങോലി നന്ദിയും പറഞ്ഞു. വനിതാകോളെജ് സംഗീതവിഭാഗം അവതരിപ്പിച്ച പി. ഭാസ്കരൻ രചിച്ച കവിതകളും ചലച്ചിത്രഗാനങ്ങളും കോർത്തിണക്കിയ ഗാനസ്മൃതിയും അരങ്ങേറി. 775 രൂപ മുഖവിലയുള്ള പുസ്തകം 620 രൂപയ്ക്ക് വില്‍പ്പനശാലകളില്‍ ലഭിക്കും. ഫോണ്‍ : 9020209919.

Photos from Kerala Bhasha Institute's post 27/03/2026

കവിയും ഗാനരചയിതാവും സംവിധായകനും സർഗപ്രതിഭയുമായിരുന്ന പി. ഭാസ്കരന്റെ ജീവിതവും കൃതികളും ഗാനങ്ങളും സിനിമയുമുള്‍പ്പെടെ പ്രതിപാദിക്കുന്ന കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പി. ഭാസ്കരൻ കാവ്യസംസ്കൃതി എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും അനുസ്മരണം ഉദ്ഘാടനവും തിരുവനന്തപുരം സർക്കാർ വനിതാ കോളെജ് സെമിനാര്‍ ഹാളിൽ മുൻ ചീഫ്‌ സെക്രട്ടറിയും കവിയുമായ കെ. ജയകുമാർ ഐ.എ.എസ്. നിര്‍വഹിച്ചു. പി. ഭാസ്കരന്റെ മകൾ രാധികാമേനോൻ പുസ്തകം ഏറ്റുവാങ്ങി.

Photos from Kerala Bhasha Institute's post 26/03/2026

പി. ഭാസ്കരൻ കാവ്യസംസ്കൃതി പ്രകാശനവും അനുസ്മരണവും സര്‍ക്കാര്‍ വനിതാ കോളെജില്‍ നാളെ (മാർച്ച്‌ 27ന് വെള്ളിയാഴ്ച)
-------------------------------------------------------------

കവിയും ഗാനരചയിതാവും സംവിധായകനും സർഗപ്രതിഭയുമായിരുന്ന പി. ഭാസ്കരൻ്റെ ജീവിതവും കൃതികളും ഗാനങ്ങളും സിനിമയുമുള്‍പ്പെടെ പ്രതിപാദിക്കുന്ന കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പി. ഭാസ്കരൻ കാവ്യസംസ്കൃതി എന്ന ഗ്രന്ഥത്തിന്റെ പ്രകാശനവും അനുസ്മരണംഉദ്ഘാടനവും മാർച്ച് 27 വെള്ളിയാഴ്ച (നാളെ) രാവിലെ 10. 30ന് തിരുവനന്തപുരം സർക്കാർ വനിതാ കോളെജ് സെമിനാര്‍ ഹാളിൽ മുൻ ചീഫ്‌ സെക്രട്ടറിയും കവിയുമായ കെ. ജയകുമാർ ഐ.എ.എസ്. നിര്‍വഹിക്കും. പി. ഭാസ്കരന്റെ മകൾ രാധികാമേനോൻ പുസ്തകം ഏറ്റുവാങ്ങും. തിരുവനന്തപുരം സർക്കാർ വനിതാകോളെജ് പ്രിൻസിപ്പാൾ ഡോ. ബി. ശ്രീകുമാർ സമ്പത്ത് ആമുഖ പ്രഭാഷണം നടത്തും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ ആധ്യക്ഷ്യം വഹിക്കും. പ്രമുഖ മാധ്യമപ്രവർത്തകൻ ശശികുമാർ, സർക്കാർ വനിതാ കോളെജ് സംഗീതവിഭാഗം മേധാവി ഡോ. ധനലക്ഷ്മി സി, പുസ്തകം സമ്പാദനവും പഠനവും നിർവഹിച്ച ഡോ. കവടിയാർ രാമചന്ദ്രൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ ശ്രീകല ചിങ്ങോലി എന്നിവർ സംസാരിക്കും. തിരുവനന്തപുരം സർക്കാർ വനിതാ കോളെജ് സംഗീതവിഭാഗം അവതരിപ്പിക്കുന്ന പി. ഭാസ്കരൻ രചിച്ച കവിതകളും ചലച്ചിത്രഗാനങ്ങളും കോർത്തിണക്കിയ ഗാനസ്മൃതിയും അരങ്ങേറും.

Photos from Kerala Bhasha Institute's post 25/03/2026

പദാർത്ഥങ്ങളുടെ സഞ്ചാരം ഗ്രാഫിനിലൂടെ മുന്നോട്ട് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം : ഡോ. ജോർജ് വർഗീസ് കൊപ്പാറ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘പദാർത്ഥങ്ങളുടെ സഞ്ചാരം ഗ്രാഫിനിലൂടെ മുന്നോട്ട്’ എന്ന പുസ്തകം തിരുവനന്തപുരത്ത് എൻ. വി. ഹാളിൽ മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവും വി.എസ്. എസ്. സി മുൻ ഡയറക്ടറുമായ പത്മശ്രീ എം. സി. ദത്തൻ പ്രകാശനം ചെയ്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ് ഭൗതികശാസ്ത്രവിഭാഗംമേധാവി പ്രൊഫസർ ഡോ. പ്രിൻസ് പി. ആർ. പുസ്തകം ഏറ്റുവാങ്ങി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം സത്യൻ ആധ്യക്ഷ്യം വഹിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ റിസർച്ച് ഓഫീസർ സ്മിതാ ഹരിദാസ് പുസ്തകം പരിചയപ്പെടുത്തി. സാഹിത്യകാരൻ പ്രീത് ചന്ദനപ്പള്ളി, ഗ്രന്ഥകാരൻ ഡോ. ജോർജ് വർഗീസ് കൊപ്പാറ എന്നിവർ സംസാരിച്ചു. അസി. ഡയറക്ടർ ഡോ. സുജാചന്ദ്ര പി സ്വാഗതവും സബ് എഡിറ്റർ ശ്രീരാജ് കെ. വി. നന്ദിയും പറഞ്ഞു. 260 രൂപ മുഖവിലയുള്ള പുസ്തകം ഇന്‍സ്റ്റിറ്റ്യൂട്ട് വില്‍പ്പനശാലകളില്‍ ലഭിക്കും.

25/03/2026

ഡോ. ജോർജ് വർഗീസ് കൊപ്പാറ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘പദാർത്ഥങ്ങളുടെ സഞ്ചാരം ഗ്രാഫിനിലൂടെ മുന്നോട്ട്’ എന്ന പുസ്തകം തിരുവനന്തപുരത്ത് എൻ. വി. ഹാളിൽ മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവും വി.എസ്. എസ്. സി മുൻ ഡയറക്ടറുമായ പത്മശ്രീ എം. സി. ദത്തൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ് ഭൗതികശാസ്ത്രവിഭാഗംമേധാവി പ്രൊഫസർ ഡോ. പ്രിൻസ് പി. ആറിന് നല്‍കി പ്രകാശനം ചെയ്തു.

23/03/2026

പദാർത്ഥങ്ങളുടെ സഞ്ചാരം ഗ്രാഫിനിലൂടെ മുന്നോട്ട് പുസ്തകപ്രകാശനം നാളെ (മാർച്ച്‌ 25ന് ബുധനാഴ്ച)

തിരുവനന്തപുരം : ഡോ. ജോർജ് വർഗീസ് കൊപ്പാറ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘പദാർത്ഥങ്ങളുടെ സഞ്ചാരം ഗ്രാഫിനിലൂടെ മുന്നോട്ട്’ എന്ന പുസ്തകം നാളെ (മാർച്ച്‌ 25ന് ബുധനാഴ്ച) 3 മണിക്ക് എൻ. വി. ഹാളിൽ മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവും വി.എസ്. എസ്. സി മുൻ ഡയറക്ടറുമായ പത്മശ്രീ എം. സി. ദത്തൻ പ്രകാശനം ചെയ്യും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഭൗതികശാസ്ത്രവിഭാഗംമേധാവി പ്രൊഫസർ ഡോ. പ്രിൻസ് പി. ആർ. പുസ്തകം ഏറ്റുവാങ്ങും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം സത്യൻ ആധ്യക്ഷ്യം വഹിക്കും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ റിസർച്ച് ഓഫീസർ സ്മിതാ ഹരിദാസ് പുസ്തകം പരിചയപ്പെടുത്തും. സാഹിത്യകാരൻ പ്രീത് ചന്ദനപ്പള്ളി, ഗ്രന്ഥകാരൻ ഡോ. ജോർജ് വർഗീസ് കൊപ്പാറ എന്നിവർ സംസാരിക്കും. അസി. ഡയറക്ടർ ഡോ. സുജാചന്ദ്ര പി സ്വാഗതവും സബ് എഡിറ്റർ ശ്രീരാജ് കെ. വി. നന്ദിയും പറയും.

23/03/2026

പി. ഭാസ്കരൻ കാവ്യ സംസ്കൃതി പ്രകാശനവും അനുസ്മരണ പ്രഭാഷണവും മാർച്ച് 27ന് വെള്ളിയാഴ്ച രാവിലെ 10. 30ന് തിരുവനന്തപുരം സർക്കാർ വനിതാ കോളെജിൽ കെ. ജയകുമാർ നിർവഹിക്കും. പി ഭാസ്കരന്റെ മകൾ രാധിക മേനോൻ പുസ്തകം ഏറ്റുവാങ്ങും. തിരുവനന്തപുരം സർക്കാർ വനിതാകോളെജ് പ്രിൻസിപ്പാൾ ഡോ. ബി. ശ്രീകുമാർ സമ്പത്ത് ആമുഖ പ്രഭാഷണം നടത്തും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ ആധ്യക്ഷ്യം വഹിക്കും.

23/03/2026

എഴുത്തുകാരൻ പി. എൻ. ഗോപീകൃഷ്ണൻ തിരുവനന്തപുരത്ത് എൻ. വി. ഹാളിൽ സംവദിക്കുന്നു.

Photos from Kerala Bhasha Institute's post 23/03/2026

കല സാഹിത്യം സംസ്കാരം വായനയുടെ പരിപ്രേക്ഷ്യങ്ങൾ പുസ്തകം പി.എന്‍.ഗോപീകൃഷ്ണന്‍ പ്രകാശനം ചെയ്തു

പാലക്കാട് വിക്ടോറിയ കോളെജ് മലയാളവിഭാഗം മേധാവി ഡോ. സുഷമകുമാരി കെ. എസ്. രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കല സാഹിത്യം സംസ്കാരം വായനയുടെ പരിപ്രേക്ഷ്യങ്ങൾ എന്ന പുസ്തകം തിരുവനന്തപുരത്ത് എൻ. വി. ഹാളിൽ എഴുത്തുകാരൻ പി. എൻ. ഗോപീകൃഷ്ണൻ തിരുവനന്തപുരം സർക്കാർ വനിതാകോളെജ് പ്രിൻസിപ്പാൾ ഡോ. ബി. ശ്രീകുമാർ സമ്പത്തിന് നല്‍കി പ്രകാശനം ചെയ്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ ആധ്യക്ഷ്യം വഹിച്ചു. പുരോഗമന കലാസാഹിത്യസംഘം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും എഴുത്തുകാരനുമായ എസ്. രാഹുൽ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജ് മലയാളവിഭാഗം മുന്‍ മേധാവി റിട്ട. പ്രൊഫസര്‍ എല്‍. അശോകന്‍, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ സൂപ്രണ്ട് വി. എസ്. ലേഖ, ഗ്രന്ഥകാരി ഡോ. സുഷമകുമാരി കെ. എസ് എന്നിവർ സംസാരിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ റിസർച്ച് ഓഫീസർ സ്മിത ഹരിദാസ് സ്വാഗതവും റിസർച്ച് ഓഫീസർ ദീപ്തി കെ. ആർ. നന്ദിയും പറഞ്ഞു. 160 രൂപ മുഖവിലയുള്ള പുസ്തകം ഇൻസ്റ്റിറ്റ്യൂട്ട് വില്‍പ്പനശാലകളിലും ഓണ്‍ലൈനായും ലഭിക്കും.

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Address


Director, State Institute Of Languages, Trivandrum, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, ഫോണ്‍: 0471-2316306
Thiruvananthapuram
695003

Opening Hours

Monday 10:15am - 5:15pm
Tuesday 10:15am - 5:15pm
Wednesday 10:15am - 5:15pm
Thursday 10:15am - 5:15pm
Friday 10:15am - 5:15pm
Saturday 10:15am - 5:15pm