Kerala Goods Transport CITU

Kerala Goods Transport CITU

Share

നമ്മുടെ മൂല്യങ്ങൾ:
ഐക്യം · നീതി · വർഗ്ഗ ബോധം · സാമൂഹ്യവാദം

Photos from Kerala Goods Transport CITU's post 17/02/2026

സപ്ലൈക്കോ ഹെഡ് ഓഫിസിലേക്ക് പ്രതിക്ഷേധ മാർച്ച്

...... ....... ....... ....... ...... .

എറണാകുളം

കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പുതിയ റൂട്ട് ഒപ്റ്റിമൈസേഷൻ പദ്ധതിയുടെ ഭാഗമായി FCI - NFSA സ്ഥാപനങ്ങളെ ഇല്ലാതാക്കുകയും പൊതു വിതണസംവിധാനം തന്നെ കോർപ്പറേറ്റുകൾക്ക് പതിച്ച് നൽകുകയാണ് ഇതിൻ്റെ ഭാഗമായി പുതിയ ടെൻ്റർ വ്യവസ്ഥയിൽ കരാറുകാരുടെ വാഹനങ്ങൾക്ക് അനുമതി നൽകിയതിൻ്റെ ഭാഗമായി വർഷങ്ങളായി തൊഴിൽ ചെയ്യുന്ന ലോറി തൊഴിലാളികളുടെ തൊഴിലും കൂലിയും പ്രതി സദ്ധിയിലാണ്
നിലവിലുള്ള കരാറുകാർ വാടക പോലും യഥാ സമയം നൽകാതെ ഒട്ടനവധി കേസുകളുമായി മുന്നോട്ട് പോവുകയാണ്
ഏപ്രിൽ മാസം മുതൽ വാതിൽപ്പടി സേവനം പൂർണ്ണമായും ഭക്ഷ്യ വകുപ്പ് ഏറ്റെടുക്കുമ്പോൾ നിലവിലെ ലോറി തൊഴിലാളികൾക്ക് തൊഴിൽ സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ CITU എഫ് സി ഐ , എൻ എഫ് എസ് എ ലോറി തൊഴിലാളികൾ എറണാകുളത്ത് കടവന്ത്രയിലുള്ള സപ്ലൈക്കോ ഹെഡ് ഓഫീസിന് മുമ്പിലേക്ക് മാർച്ച് ധർണ്ണയും സംഘടിപ്പിച്ചു

CITU സംസ്ഥാന സെക്രട്ടറി സി.കെ ഹരി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു

സംസ്ഥാന പ്രസിഡൻ്റ് സ . ടി.കെ രാജൻ അദ്ധ്യക്ഷത വഹിച്ചു
സംസ്ഥാന ജനറൽ സെക്രട്ടറി പരാണ്ടി മനോജ് , ട്രഷറർ എം ഇബ്രാഹിം കുട്ടി , ബി ഹരികുമാർ പി.എസ് ജയചന്ദ്രൻ , പി ഹംസകുട്ടി , കെ ഗോവിന്ദൻ കുട്ടി , വി ശ്രീകാന്ത് എന്നിവർ സംസാരിച്ചു

സ . എം.പി ഉദയൻ സ്വാഗതവും ടി. ജിനീഷ് നന്ദിയും രേഖപ്പെടുത്തി

Photos from Kerala Goods Transport CITU's post 10/02/2026

ഗുഡ്സ് ട്രാൻസ് പോർട്ട് വർക്കേഴ്സ് യൂണിയൻ CITU എറണാകുളം ജില്ല പ്രവർത്തക യോഗം അങ്കമാലിയിൽ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്തു
ഫിബ്രു 12 ൻ്റെ ദേശീയ പണിമുടക്ക് വിജയിപ്പിക്കാനും 17 ൻ്റെ കൺസ്യൂമർ ഹെഡ് ഓഫീസ് ധർണ്ണയിൽ മുഴുവൻ തൊഴിലാളികളും പങ്കെടുപ്പിക്കാനും തിരുമാനിച്ചു

07/02/2026

തൊഴിലും കൂലിയും സംരക്ഷിക്കുക

03/02/2026

എറണാകുളം ജില്ലാ കൺവൻഷൻ

Photos from Kerala Goods Transport CITU's post 26/01/2026

ലോറി തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക് :

കേന്ദ്ര സർക്കാറിൻ്റെ പുതിയ ടെൻ്റർ വ്യവസ്ഥയുടെ ഭാഗമായി നാല് പതിറ്റാണ്ടിലധികമായി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് തൊഴിലെടുക്കുന്ന ലോറി തൊഴിലാളികൾ സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ്
NFSA സ്ഥാപനങ്ങൾ അടച്ച് പൂട്ടാനും FCl കേന്ദ്രങ്ങളിൽ കരാറുകാരുടെ ഭീമൻ വാഹനങ്ങൾക്ക് അനുമതി നൽകിയുമാണ് പുതിയ പ്രതി സന്ധി സൃഷ്ടിക്കുന്നത്
കരാറുകാർ നിലവിലുള്ള വാടക മാസങ്ങളായി നൽകാത്തത് കാരണം ഇന്ധനം പോലും അടിക്കാൻ കഴിയാത്ത അവസ്ഥയുമാണ്
FCl, NFSA ലോറി തൊഴിലാളികൾ നേരിടുന്ന പ്രതി സദ്ധിയ്ക്ക് പരിഹാരം കാണാൻ സിവിൽ സപ്ലെയിസ് വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2026 ഫിബ്രു 17 ചൊവ്വ കാലത്ത് 10 മണിക്ക് എറണാകുളത്തുള്ള സിവിൽ സപ്ലെയിസിൻ്റെ ഹെഡ് ഓഫീസിൻ്റ മുമ്പിൽ പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്താനും ,

ബീവറേജ് കോർപ്പറേഷൻ്റെ പുതിയ ടെൻ്റർ വ്യവസ്ഥ നടപ്പിലാക്കുമ്പോൾ നിലവിലുള്ള തൊഴിലാളികളെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാനും തൃശൂരിൽ സ . അഴീക്കോടൻ മന്ദിരത്തിൽ ചേർന്ന FCl / webco ലോറി തൊഴിലാളികളുടെ സംസ്ഥാന കൺവൻഷൻ തീരുമാനിച്ചു

ഫെഡറേഷൻ സംസ്ഥാന ജന.സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്തു ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജയചന്ദ്രൻ പി.എസ് അധ്യക്ഷതവഹിച്ചു സംസ്ഥാന ട്രഷറർ എം.ഇബ്രാഹിം കുട്ടി സമരപ്രഖ്യാപനപ്രമേയം അവതരിപ്പിച്ച് സംസാരിച്ചു വിവിധ ജില്ലകളിൽ നിന്നും പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു

സ. ടി ജിനീഷ് - കോഴിക്കോട് - കൺവീനർ എം ലക്ഷ്മണൻ - കണ്ണൂർ ജോ: കൺവീനറായ സബ് കമ്മറ്റിക്ക് രൂപം നൽകി
തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി PAസിദ്ധിഖ് സ്വാഗതവും P.Bസുകുമാരൻ നന്ദിയും രേഖപ്പെടുത്തി

24/01/2026

കേന്ദ്ര സർക്കാർ ഫുഡ് കോർപ്പറേഷനെ തന്നെ ഇല്ലാതാക്കാനുള്ള നയം നടപ്പിലാക്കുമ്പോൾ പ്രതിരോധിക്കാൻ തൊഴിലാളികൾ രംഗത്തിറങ്ങുക

21/01/2026

ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി ലെനിന്റെ ഓർമ്മദിവസമാണിന്ന്. പുതിയൊരു ലോകക്രമം എന്ന മനുഷ്യരാശിയുടെ സ്വപ്നം സാധ്യമാണെന്ന് ലോകത്തെ പഠിപ്പിച്ച മഹാരഥൻ. കേവലം 54 വർഷത്തെ ഹ്രസ്വവും അതേസമയം പോരാട്ടമുഖരിതവും സംഭവബഹുലവുമായ ആ ജീവിതം ലോകമെമ്പാടുമുള്ള മനുഷ്യരുടെ വിമോചന സ്വപ്നങ്ങൾക്ക് ഇന്ധനമാണ്. റഷ്യൻ വിപ്ലവത്തിന് ലെനിൻ നൽകിയ നേതൃത്വവും അനുഭവവും വിപ്ലവ പ്രസ്ഥാനങ്ങൾക്ക് ഇന്നും വഴിവെളിച്ചമാണ്. മനുഷ്യ സമൂഹത്തിന് മേലുള്ള എല്ലാവിധ അടിച്ചമർത്തലുകളും അവസാനിക്കണമെന്നതായിരുന്നു ലെനിന്റെ നിലപാട്. മാർക്സിസത്തെ സൈദ്ധാന്തികവും പ്രായോഗികവുമായി വികസിപ്പിക്കുക എന്ന ചരിത്രപരമായ ഉത്തരവാദിത്വം നിർവഹിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. മുതലാളിത്തത്തിനെതിരെയും വർഗീയതയ്ക്കെതിരെയും നടക്കുന്ന പോരാട്ടങ്ങൾക്ക് ലെനിന്റെ സ്മരണകൾ നൽകുന്ന വെളിച്ചം അത്രമേൽ വിപ്ലവാത്മകമാണ്.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

21/01/2026

സംസ്ഥാന കൺവൻഷൻ

21/01/2026

രാജ്യത്തെ മോട്ടോർ തൊഴിലാളികളെ അടിമകളാക്കി മാറ്റിയ മോഡി സർക്കാറിനെതിരെ പോരാടുക

Photos from Kerala Goods Transport CITU's post 19/01/2026

ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ CITU കോഴിക്കോട്
ചെങ്കൽ സെക്ഷൻ ജില്ലാ കൺവൻഷനും ഐഡൻ്റിറ്റി കാർഡ് വിതരണവും സംസ്ഥാന ജനറൽ സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്തു

19/01/2026

ജനുവരി 19. സ: E ബാലാ നന്ദൻ ദിനം
CITU സംസ്ഥാനകമ്മിറ്റി ഓഫീസിൽ പ്രസിഡന്റ് സ: TP. രാമകൃഷ്ണൻ MLA പതാക ഉയർത്തുന്നു.

15/01/2026

കോഴിക്കോട് ജില്ലാ പഠന ക്യാമ്പ്

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Website

Address


AZHIKODAN MEMMORIAL BUILDING, MANJHALIKULAM Road, , THIRUVANANTHAPURAM
Thiruvananthapuram
695001