പെരുമാതുറയുടെ ഹൃദയത്തിൽ നിന്ന് ഒരു സന്ദേശം…
മുതലപ്പൊഴിയിൽ നടക്കുന്നത് ഒരു പ്രാദേശിക പ്രശ്നമല്ല.
ഇത് ഏറെ കാലമായി അവഗണിക്കപ്പെടുന്ന ഒരു ജനതയുടെ നിലനിൽപ്പിന്റെ സമരമാണ്.
പ്രതിദിനം ജീവൻ പണയപ്പെടുത്തി കടലിൽ ഇറങ്ങുന്ന നമ്മുടെ മത്സ്യത്തൊഴിലാളികൾ ദിനംപ്രതി അപകടങ്ങൾ നേരിടുകയാണ് നഷ്ടങ്ങൾ സഹിക്കുകയാണ്.
വാഗ്ദാനങ്ങൾ പലതും ലഭിച്ചു. എന്നാൽ പരിഹാരമില്ല. എന്നും ഇവിടെ ജീവനുകൾ നഷ്ടപ്പെടുകയാണ്.
ഇനിയും എത്ര ബോട്ടുകളും വള്ളങ്ങളും മുങ്ങണം, പാറകളിൽ ഇടിച്ചു തകരണം??
ഇനിയും എത്ര കുടുംബങ്ങൾക്ക് അവരുടെ പ്രിയപെട്ടവരെ നഷ്ടപ്പെടണം??
ഇനിയും എന്തൊക്കെ നഷ്ടപെട്ടാലാണ് അധികാരികൾ കണ്ണ് തുറക്കുന്നത്?
പഴയ പ്രസ്താവനകളും താത്കാലിക പരിഹാരങ്ങളും വേണ്ട. സ്ഥിരമായ, ശാസ്ത്രീയമായി രൂപകൽപ്പന ചെയ്ത സുരക്ഷ വേണം.
ഈ വിഷയത്തിന്റെ ഗൗരവം നാട്ടുകാരായ മത്സ്യത്തൊഴിലാളികളെക്കാൾ നന്നായി ആരും മനസ്സിലാക്കിട്ടില്ല—അത് അതുമായി ബന്ധപ്പെട്ട വകുപ്പ് ആയാലും മന്ത്രി ആയാലും.
കാലങ്ങളായി വ്യത്യസ്ത സർക്കാരുകൾ പലതരത്തിൽ നമുക്ക് നീതി നിഷേധിച്ചിട്ടുള്ളത് നമുക്ക് പരിചിതമാണ്. ഒരു ദേശം തന്നെയായിട്ടും മൂന്ന് പഞ്ചായത്തുകളായി വിഭജിച്ച ഭരണകൂടവും, ഒരേ പഞ്ചായത്ത് എന്ന സ്വപ്നം തുടർച്ചയായി തല്ലിക്കെടുത്തി കൊണ്ടിരിക്കുന്നവരും നാടിന്റെ ഭാവി ഇല്ലാതാക്കാൻ ശ്രമിച്ചവരാണ്.
പക്ഷേ, ഇപ്പോൾ നമുക്ക് കൈകോർത്ത് നടക്കാനുള്ള സമയമാകുന്നു. ഈ നിലപാട് ഒരു തുടക്കമാണ്. നാം ഒരുമിച്ചു നിലകൊള്ളുമ്പോൾ അതിലേറെ നമുക്ക് സാധ്യമാകുമെന്നും അതിനായി പ്രതീക്ഷയോടെ മുന്നോട്ടുപോകണമെന്ന് ഈ നാട് ഉറച്ചു വിശ്വസിക്കുന്നു.
കേരളമേ, കൂടെ നിൽക്കൂ.
ഇത് ഒരു സ്ഥലത്തിന്റെ പോരാട്ടമല്ല — ജീവന്റെ പോരാട്ടമാണ്.
മാധ്യമങ്ങളേ, കാഴ്ച്ച കാണാതെ പോകരുത്, മറ്റു ബ്രേക്കിങ് ന്യൂസുകളിൽ നിങ്ങളും ഞങ്ങളെ മുക്കി കളയരുത്.
നാളെ നിങ്ങൾക്കും വേണ്ടിവരാം ഈ സമരം.
നാം ഒരുമിച്ചാൽ മാത്രമാണ് മാറ്റം സംഭവിക്കുക.
ഇപ്പൊഴാണ് ഉറച്ച നിലപാട് വേണ്ടത്.
Perumathura Muthalapozhi
One of the Best Curvey Beaches in Kerala !!!! The Pearl of Arabian Sea !!! Nearest railway station is Chirayinkeezhu, nearest Bus Depot is Kaniyapuram.
Situated 27 kilometers north of Trivandrum (the capital city of Kerala ) is a tiny village called Perumathura. It is 23 Kilometers from the Trivandrum international airport (20 minutes drive), 27KM from Trivandrum railway station and bus stations. National highway 47 is 9 Kilometers away.
9 KM from Kaniyapuram, 13 KM from Kazhakoottam, 11 KM from Attingal. Perumathura is surrounded by the Kadinamk
മുതലപ്പൊഴിയിലൂടെ ഒരു ആകാശ യാത്ര😍
©
❤️
മുതലപ്പൊഴി❤️
© .dkssind
13/05/2021
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ 😊❤️
ഇപ്പോൾ നമ്മൾ ഒട്ടുമിക്ക പേരുടെയും വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇതായിരിക്കും😍😍
ഒരു പാലം വന്നതോടെ പ്രതീക്ഷിക്കാതെ പെട്ടെന്ന് ഉണ്ടായ ടൂറിസം, ഒരു തുറമുഖം, പുലിമുട്ട് നിർമിച്ചു പുതിയൊരു ബീച്ച്, ഒരു മണൽ കുന്ന്, പാലത്തിൽ നിന്നും കാണാൻ സാധിക്കുന്ന സൂര്യസ്തമയം, അക്കരയും ഇക്കരയും രണ്ട് ഫിഷിങ് ഹാർബറുകൾ, പെട്ടന്നൊരു ദിവസം പൊങ്ങിയ പ്രൈവറ്റ് ബോട്ട് ക്ലബ്ബ്, പ്രൈവറ്റ് അമ്യൂസ്മെന്റ് പാർക്ക്, കുഞ്ഞ് കുഞ്ഞ് കടകൾ....
ആറ്റിങ്ങൽ കലാപവും ചരിത്രവും, കൊട്ടാരവും, അഞ്ചുതെങ്ങ് പ്രദേശത്തെ ലൈറ്റ് ഹൗസ്, തൂക്കു പാലം, കോട്ട, ചിറയിൻകീഴിലെ ശാർക്കര ക്ഷേത്രം, വർക്കല ബീച്ച് എല്ലാം ബന്ധിപ്പിച്ചു മുന്നോട്ട് പോകാവുന്ന ഒരു ടൂറിസം പദ്ധതി ആണ് വേണ്ടത്!
ടൂറിസം പദ്ധതിയുടെ പ്രഖ്യാപനം ഒരുപാട് ഉണ്ടായെങ്കിലും ഇതുവരെ ഒന്നുപോലും യാഥാർഥ്യമായിട്ടില്ല...പൊതു ശൗചാലയം പോലുള്ള പല അടിസ്ഥാന സൗകര്യങ്ങൾ പോലും ഇപ്പോഴും ഇല്ല !!
Chief Minister's Office, Kerala Pinarayi Vijayan Ramesh Chennithala Adoor Prakash വി ശശി Trivandrum Indian
©: Respective Owner
16/08/2020
ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ ഇളവുകൾ പ്രഖ്യാപിച്ചു.
ജില്ലയിലെ തീരദേശ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ ഇളവുകൾ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു.
ഇന്ന് (16 ഓഗസ്റ്റ്) അർദ്ധരാത്രി മുതൽ ഇളവുകൾ നിലവിൽ വരും.
എന്നാൽ അഞ്ചുതെങ്ങ്, കരിംകുളം ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ പൊഴിക്കര, പുളുന്തുരുത്തി, മുതലപ്പൊഴി, കഠിനംകുളം ഗ്രാമപഞ്ചായത്തിലെ മരിയനാട് സൗത്ത്, മരിയനാട് നോർത്ത്, തുമ്പ, തിരുവനന്തപുരം കോർപ്പറേഷനിലെ വലിയതുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളാകം, പുത്തൻപള്ളി, പൂന്തുറ, തിരുവല്ലം, വെള്ളാർ, ഹാർബർ, വിഴിഞ്ഞം, കോട്ടപ്പുറം, മുല്ലൂർ, കോട്ടുകൽ ഗ്രാമപഞ്ചായത്തിലെ പുളിങ്കുടി, അടിമലത്തുറ, അമ്പലത്തുമൂല, ചൊവ്വര, മണ്ണോട്ടുകോണം, മണ്ണാക്കല്ല്, പൂവാർ ഗ്രാമപഞ്ചായത്തിലെ പൂവാർ ബണ്ട്, പൂവാർ ടൗൺ, പൂവാർ, ബീച്ച്, വരവിളത്തോപ്പ്, ഇരിക്കാലുവിള, ടി.ബി വാർഡ്, കുളത്തൂർ ഗ്രാമപഞ്ചായത്തിലെ ഉച്ചക്കട, പെരുമ്പഴിഞ്ഞി, പൊഴിയൂർ, പൊയ്പ്പള്ളിവിളാകം, കൊല്ലംകോട്, മുല്ലശ്ശേരി, പരുത്തിയൂർ, പൊഴിക്കര ബീച്ച്, വെങ്കടമ്പ്, പൂഴിക്കുന്ന്, ഹൈസ്‌കൂൾ, ഓരംവിള എന്നീ വാർഡുകൾ കണ്ടെയിൻമെന്റ് സോണായി തുടരും.
ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് പ്രദേശങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും ജില്ലാ കളക്ടറുടെ ഉത്തരവ് അനുസിച്ചും മത്സ്യബന്ധനം നടത്താം.
മത്സ്യച്ചന്തകൾക്ക് പ്രവർത്തന അനുമതിയില്ല. എന്നാൽ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് അതാത് വാർഡുകൾക്ക് ഉള്ളിൽ മാത്രം വിൽപ്പന നടത്താം.
കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾക്കും മറ്റ് സ്വകാര്യ സ്ഥാപനങ്ങൾക്കും പരമാവധി 50 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കാം.
ബാങ്കുകൾക്കും മറ്റ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾക്കും 50 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. ഈ സ്ഥാപനങ്ങൾ ടോക്കൺ സമ്പ്രദായം പരമാവധി ഉപയോഗപ്പെടുത്തണം.
രാവിലെ ഏഴുമുതൽ വൈകിട്ട് നാലുവരെ എല്ലാ കടകൾക്കും തുറന്നു പ്രവർത്തിക്കാം. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.
അക്ഷയാ കേന്ദ്രങ്ങൾ, റേഷൻ കടകൾ എന്നിവയ്ക്കും പ്രവർത്തന അനുമതിയുണ്ട്. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും ടേക്ക് എവേ സംവിവധാനം മാത്രം പ്രവർത്തിപ്പിക്കാം. എന്നാൽ ചായക്കടകളും ഹോട്ടലിൽ ഇരുന്നുള്ള ഭക്ഷണവും അനുവദിക്കില്ല.
വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളു.
അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരുംതന്നെ കണ്ടെയിൻമെന്റ് സോണിനു പുറത്തുപോകാൻ പാടില്ല.
ട്യൂഷൻ സെന്ററുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടില്ല.
ഓഡിറ്റോറിയം, ജിംനേഷ്യം, ക്ലബ്, അസംബ്ലി ഹാൾ, സിനിമാ ഹാൾ, വിനോദ പാർക്കുകൾ, തീയേറ്ററുകൾ, സ്വിമ്മിംഗ് പൂൾ, ബാർബർ ഷോപ്പ്, സലൂൺ, ബ്യൂട്ടി പാർലർ എന്നിവയും പ്രവർത്തിക്കാൻ പാടില്ല.
എല്ലാ സാമൂഹിക, മത, രാഷ്ട്രീയ, വിനോദ, വിദ്യാഭ്യാസ, കായിക കൂട്ടം ചേരലുകൾക്കും നിയന്ത്രണമുണ്ട്.
രാത്രി ഒൻപതുമുതൽ രാവിലെ അഞ്ചുവരെ നൈറ്റ് കർഫ്യു തുടരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
06/08/2020
ജില്ലയിലെ തീരദേശ മേഖലയിലെ ലോക്ക്ഡൗൺ ആഗസ്റ്റ് 17 വരെ നീട്ടിയതായി ജില്ലാ കളക്ടർ അറിയിച്ചു !!
31/07/2020
എല്ലാവർക്കും ബലിപെരുന്നാൾ ആശംസകൾ ❤️
28/07/2020
ജില്ലയിലെ തീരദേശ മേഖലയിലെ ലോക്ക്ഡൗൺ ആഗസ്റ്റ് 6 വരെ നീട്ടിയിരിക്കുന്നു !!!
28/07/2020
© Nijin
Click here to claim your Sponsored Listing.
Location
Address
Perumathura
Thiruvananthapuram
695303
