DYFI ടെക്സ്റ്റയിൽ യൂണിറ്റ്

DYFI ടെക്സ്റ്റയിൽ യൂണിറ്റ്

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI ടെക്സ്റ്റയിൽ യൂണിറ്റ്, Political organisation, Kalady, Thiruvananthapuram.

30/09/2020

മതനിരപേക്ഷ ഇന്ത്യയുടെ മരണമണി.
ചരിത്രത്തിലെ ഏറ്റവും വലിയ നീതി നിഷേധം.
ബാബറി മസ്ജിദ് തകർത്ത കേസ്
അട്ടിമറിച്ചതിൽ ഒന്നാം പ്രതി കോൺഗ്രസ്സ്.
പള്ളി പൊളിക്കാനും കേസിലെ പ്രതികളെ രക്ഷിക്കാനും കൂട്ടു നിന്നത് കോൺഗ്രസ്സ്.
ബിജെപിക്കും കോൺഗ്രസ്സിനും മാപ്പില്ല.

18/08/2020

ഓഗസ്റ്റ് 19 സഖാവ് കൃഷ്‌ണപിള്ള ദിനം

നിവർന്നു നിൽക്കാൻ
ഭയമായിരുന്ന തൊഴിലാളി
ജനതയ്ക്കു നട്ടെല്ല് നൽകിയ
വിപ്ലവ നായകൻ

17/05/2018

DYFI ടെക്സ്റ്റയിൽ യൂണിറ്റ് സമ്മേളനം 2018 മെയ് 20 ഞായർ രാവിലെ 9മണിക്ക് സ.വിഷ്ണു നഗറിൽ (കാവിൽ ആഡിറ്റോറിയം) പങ്കെടക്കുക..... വിജയിപ്പിക്കുക.....

06/01/2018

1947 ആഗസ്ത് 14-ന് അർദ്ധരാത്രി ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ തടവറയിലായിരുന്നു AKG. "ആരാടാ" എന്ന് ചോദിച്ച ജന്മി -ഭൂപ്രഭുക്കന്മാരോട് "ഞാനാടാ" എന്ന് നെഞ്ചുവിരിച്ച് സാധാരണക്കാരനെ പറയാൻ പഠിപ്പിച്ച AKGക്ക് ജീവിതം മുഴുവൻ സമരവും പോരാട്ടവുമായിരുന്നു. അതിനിടയിൽ സ്വകാര്യജീവിതം പോലും അദ്ദേഹം മറന്നിരുന്നു. സുശീല എന്ന പെൺകുട്ടിയെ അദ്ദേഹം കല്യാണം കഴിക്കുന്നത് സുശീലയുടെ നിരന്തരമായ നിർബന്ധത്തിനു വഴങ്ങിയാണെന്ന് അദ്ദേഹം ജീവചരിത്രത്തിൽ എഴുതിയിട്ടുണ്ട്.
കേരളം കണ്ട ഏറ്റവും ധീരനായ പോരാളിയെ പറ്റി VT ബൽറാം എന്ന കോൺഗ്രസ്സുകാരൻ അസഭ്യം പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു. അയാൾ എല്ലായിപ്പോഴും കോൺഗ്രസ്സുകാരനാണ്. സ്വന്തം അനുഭവങ്ങളാണ് മറ്റുള്ളവരുടേതു കൂടി എന്ന നിലയിൽ അദ്ദേഹം സംസാരിക്കുന്നത്. അതിൽ എന്തിനാണ് ബൽറാമിനെ കുറ്റം പറയുന്നത് ? അയാൾ സംസാരിക്കട്ടെ. സ്വാനുഭവങ്ങൾ ഇനിയും ഇങ്ങനെ പങ്കുവെക്കട്ടെ. അതിനപ്പുറമൊന്നും ഇതിലൂടെ സംഭവിക്കില്ല. സമരങ്ങളുടെ തീച്ചൂളയിലൂടെ ആദ്യന്തം രാഷ്ട്രീയജീവിതം നയിച്ച AKG എവിടെ കിടക്കുന്നു, രാഹുലിന്റെ എഴുത്തു പരീക്ഷയിലൂടെ രാഷ്ട്രീയത്തിലേക്ക് കയറിയ ബലറാം എവിടെ കിടക്കുന്നു .. ബലറാം എത്രയൊക്കെ ഓരിയിട്ടാലും , എന്തൊക്കെ പുലഭ്യം വിളമ്പിയാലും AKG എന്ന പടനായകന്റെ പേരിനോ അദ്ദേഹം കേരളത്തിനും, അധസ്ഥിത വർഗത്തിനും നൽകിയ സംഭവനകൾക്കും ഒരു കുറവും വരില്ല. സത്യത്തിൽ ബലറാമിനെ പോലൊരു കള്ളനാണയം AKG യെ പറ്റി നല്ലതു പറഞ്ഞാലാണ് നാണക്കേട്.

''AKG എന്ന മൂന്നക്ഷരം ഓരോ കമ്യൂണിസ്റ്റുകാരന്‍റേയും ഇടനെഞ്ചിലെ ആവേശമാണെന്നത് ഓര്‍ക്കേണ്ടവര്‍ ഓര്‍ക്കുന്നതാണ് അവര്‍ക്ക് നല്ലത്...''

....

08/12/2017

#കത്തിയതല്ല_കത്തിച്ചതാണ്..

ആ കത്തി കരിഞ്ഞു കിടക്കുന്നത് ഒരു മനുഷ്യ ജീവനാണ്...
എന്റെ ഇന്ത്യയിൽ ആണ് ആ ദാരുണ കൊലപാതകം അരങ്ങേറിയത്..
ഞാൻ ജനിച്ചു വളർന്ന എനിക്കേറ്റവും അഭിമാനം തന്ന എന്റെ രാജ്യത്ത്...

അതേ..
എന്റെ രാജ്യത്തെ തന്നെ ആ മനുഷ്യത്വം മരവിച്ച നാട്ടിൽ...
രാജസ്ഥാനിൽ..
സ്നേഹിച്ചു എന്ന കുറ്റം ചാർത്തി മത വർഗീയത തലക്ക് പിടിച്ച;
അല്ലെങ്കിൽ രാജ്യത്തെ ഇങ്ങേനൊയൊക്കെ ആക്കിയെ അടങ്ങൂ എന്നു കുബുദ്ധിയിൽ പ്രതിജ്ഞ എടുത്തു പ്രവർത്തിക്കുന്ന കുറെ തെമ്മാടികൾ ചേർന്നു മത വൈര്യം കുത്തി നിറച്ചു നിർത്തിയിട്ടുള്ള ഒരു മത ഭ്രാന്തൻ അവന്‍റെ വീരകർമ്മം എന്ന ലേബലിൽ ചുട്ടു ചാമ്പലാക്കിയതാണ്...

ഇവർ കത്തിച്ചു വെണ്ണിറാക്കിയതു എന്റെ രാജ്യത്തിന്റെ #മതേതരത്വം എന്ന ആത്മാവിനെയും ആ ആത്മാവ് കുടികൊള്ളുന്ന ഒരു സാധാരണ ഇന്ത്യൻ പൗരനെയും ആണ് ഓർക്കുക...

Photos from DYFI ടെക്സ്റ്റയിൽ യൂണിറ്റ്'s post 25/11/2017

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം

കൂത്തുപറമ്പില്‍ വിരിഞ്ഞ കനല്‍ പൂക്കളെ ........
ഇല്ല, നിങ്ങള്‍ക്കു മരണമില്ല .......
ഏത് കൊടിയിലെ നക്ഷത്രത്തിന്
നിറം പകരാനാണോ
നിങ്ങള്‍ സ്വന്തം ചങ്കിലെ ചുടുനിണമൂറ്റിക്കൊടുത്തത്.....
ആ രക്ത നക്ഷത്രാങ്കിത ശുഭ്ര പതാക
ഞങ്ങള്‍ ഈ ലോകത്തിന്റെ നെറുകയില്‍ കെട്ടും.
അനീതിക്കും സാമൂഹ്യ അസമത്വത്തിനും എതിരായ നിങ്ങളുടെ പോരാട്ടം
പുതിയ കാലഘട്ടത്തിന്റെ
പുത്തന്‍ വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ട്
തുടരുക തന്നെ ചെയ്യും......
നിങ്ങള്‍ ഹൃദയ രക്തം കൊണ്ട് ചുവപ്പുപകര്‍ന്ന
കരുത്തുറ്റ യുവജന പ്രസ്ഥാനത്തിലൂടെ....
ഇന്ത്യയുടെ ചുവന്ന സ്വപ്നമായ
പ്രബുദ്ധമായ യുവ ചേതനയിലൂടെ....
അനീതിക്കെതിരായി പ്രതികരണശേഷിയോടെ
കൊടുങ്കാറ്റായി ആഞ്ഞടിക്കും ഞങ്ങള്‍..
ഭരണകൂട ഭീകരതയുടെ
ലാത്തിയും ഗ്രനേഡുമുപയോഗിച്ച്
അടിച്ചമര്‍ത്താനാവില്ല,
ഞങ്ങളുടെ പോരാട്ടവീര്യത്തെ...
ബൂര്‍ഷ്വാ കോടതികളുടെ തീട്ടൂരങ്ങള്‍ക്കും
അഭിപ്രായ സ്വാതന്ത്ര്യത്തിന്മേല്‍
ഭരണകൂടത്തിന്റെ മര്‍ദ്ദനായുധമായി
അധ:പതിച്ച നീതികെട്ട നീതിപീഠം
അടിച്ചേല്‍പ്പിക്കുന്ന കൂച്ചുവിലങ്ങുകള്‍ക്കും
തടയാനാവില്ല,ഞങ്ങളുടെ വിപ്ലവാവേശത്തെ....
നീതി ലഭിക്കും വരെ
സമര മുഖങ്ങള്‍ ഉണര്‍ന്നു തന്നെ ഇരിക്കും...
രക്ത നക്ഷത്രം ആലേഘനം ചെയ്ത ശുഭ്രപതാക
പോരാട്ടങ്ങളുടെ വെന്നിക്കൊടിയായി
ഉയര്‍ന്നു തന്നെ ഇരിക്കും...
കാലത്തിന്റെ ചുവരില്‍
നിങ്ങള്‍ ചെഞ്ചോരയാലടയാളപ്പെടുത്തിയ...
വിപ്ലവത്തിന്റെ അഗ്നി പുരണ്ട വാക്കുകള്‍
"ഞങ്ങളെ കൊല്ലാം...
പക്ഷെ തോല്‍പ്പിക്കാനാവില്ല......"
ഇടതു നെഞ്ചോട്‌ ചേര്‍ത്തുപിടിച്ചുകൊണ്ട്
ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു...

24/10/2017

മലയാള സിനിമയ്ക്കു തീരാ നഷ്ടം,
പ്രശസ്ത സംവിധായകൻ
ശ്രീ ഐ.വി.ശശിയ്ക്ക് ആദരാഞ്ജലികൾ

24/10/2017

DYFI ചാലമേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജന സംഗമം ഒക്ടോബർ 25 ബുധൻ വൈകിട്ട് 6 മണിക്ക് നെടുങ്കാട് ജംഗ്ഷനിൽ സഖാവ് ഐ.ബി.സതീഷ്(MLA) ഉദ്ഘാടനം ചെയ്യുന്നു... പങ്കെടുക്കുക... വിജയിപ്പിക്കുക...

20/10/2017

#സമരയൗവനത്തിനു_ഇന്ന്_94_വയസ്സ് ,
സഖാവ് വി സ് നു ഇന്ന് 94വയസ്സ് തികയുന്നു,1964ൽ ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടി പിളർത്തി നാഷനൽ കൗൺസിൽ യോഗത്തിൽനിന്നിറങ്ങിപ്പോന്ന 32 പേരിൽ ജീവിച്ചിരിക്കുന്ന ഏക ആൾ ആയ വി.എസ് പാർട്ടി വേദികളിലും പാർലമെന്ററി രംഗത്തും കർക്കശക്കാരനായ നേതാവായാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിന്റെ സമര യൗവനത്തിന്  പോരാട്ടത്തിന്റെ  94മത്
പിറന്നാൾ...

കേരള രാഷ്ട്രീയത്തിൽ ജനങ്ങളുടെ വിശ്വസ്തതയുടെ അവസാന വാക്കായി വിഎസ് മാറിയത് പോരാട്ടങ്ങളുടെ ഭൂമികയിൽ ജനപക്ഷത്ത് നിലയുറപ്പിച്ച് നടത്തിയ സമരസപെടാൻ ഒരുക്കമല്ലാത്ത പോരാട്ടത്തലൂടെയാണ്.... വ്യദ്ധനാണെന്ന് പരിഹസിച്ചവരോട്

"തലനരക്കുന്നതെല്ലന്റെ വാർദ്ധക്യം
കൊടിയദുഷ്പ്രബുദ്ധത്തിന് മുന്നിൽ
തലകുനിക്കാത്തതാണെന്റെ യൗവനം
എന്ന് മറുപടി പറഞ്ഞ പോരാളി...."

നിലപാടിൽ നിന്ന് പിന്നോട്ട് പോകാതെ, ഒന്നിനോടും സന്ധി ചെയ്യാൻ തയ്യാറാവാതെ നടത്തുന്ന പോരാട്ടങ്ങൾ തന്നെയാണ് ഇന്നും വിഎസിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥനാക്കുന്നത്...
മറ്റുള്ളവർ മടക്കുന്നിട്ടത് പോലും ശരിക്കൊപ്പം നിലയുറപ്പിക്കുന്ന വിഎസ് പ്രതീക്ഷയറ്റ ഒരു ജനതയുടെ പ്രതീക്ഷയായി മാറുകയാണ്... കല്യാൺ സാരീസിലെ സമരവും അവസാനം പൊതുരാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഇടപടാൻ പരിമിതികളുണ്ടായ മൂന്നാർ സമരം വരെ അതിന് ഉദാഹരണമാണ്...

ശരിയെന്ന് തോന്നുന്നതിനൊപ്പം ഒരു കൊടുംകാറ്റിലും ഉലയാതെ നിൽക്കാൻ കഴിയുന്നത് തന്നെയാണ് വിഎസ് എന്ന രണ്ടക്ഷരം ഒരു ജനതയുടെ വിശ്വാസത്തിന്റെ പര്യായമായി മാറ്റിയത്...

വർഗശത്രുകളും സഖാവിന്റെ പോരാട്ടത്തെ ഭയക്കുന്നവരും വിഎസിന്റെ രാഷ്ട്രീയ ജീവിതം അവസാനിക്കണമെന്ന ആഗ്രഹവുമായി നടക്കാം....
ഒരു കമ്മ്യൂണിസ്റ്റുകാരന്റെ പൊതുജീവിതത്തിന്റെ അവസാനം മരണമാണ്....
പോരാട്ടത്തിന്റെ രണഭൂമിയിൽ ഒരു നാട്ടിന്റെ പ്രതീക്ഷയുടെ സൂര്യതേജസായി സഖാവ് ഇവിടെ ജ്വലിച്ച് നിൽക്കും.... നടേശനെ സ്വന്തം തട്ടകത്തിൽ പോയി വെല്ലിവിളിച്ചും എസ്എൻഡിപിയുടെ വഴിപിഴച്ച നീക്കങ്ങളെ ശക്തമായി അവരുടെ വേദിയിൽ പോയി വിമർശിച്ച് വർഗീയതക്കെതിരെ സന്ധിയില്ല സമരം നയിച്ചും...

ജനതയുടെ പ്രതീക്ഷയായ ഇടത്പക്ഷത്തിന്റെ തേരാളിയായി.....

അഴിക്കോട് മാഷ് പറഞ്ഞ പോലെ.....
"വി.എസ്സിന്റെശരീരത്തെയോ മനസ്സിനെയോ കരിച്ചുകളയാൻ പോരുന്ന ഒരു അഗ്‌നികുണ്ഡവും ഇനി ബാക്കിയുണ്ടെന്നു തോന്നുന്നില്ല...."
വിഎസ് ഒരുനാൾ വന്താൽ പോതുമെന്ന് പറഞ്ഞ കൂടംകൂളം സമരത്തിലെ പ്രവർത്തകർ പറഞ്ഞപോലെ.....
വിഎസ് മാത്രം പ്രവേശനമെന്ന് പറഞ്ഞ സ്ത്രീ തൊഴിലാളികളെ സാക്ഷിയാക്കി....
പ്രായം കേവലം സംഖ്യയാണ് തെളിയിച്ച് വിഎസ് ഇവിടെയിങ്ങനെ കത്തിജ്വലിച്ച് നില്‍ക്കുംസമരത്തീച്ചൂളയിൽ വാർത്തെടുത്ത ജീവിതം എന്നാണ് അച്യുതാനന്ദനെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുവേണ്ടി നടത്തുന്ന ഇടപെടലുകളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്.അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കേരള നിയമസഭകണ്ട ഏറ്റവും ശക്തനായ പ്രതിപക്ഷ നേതാക്കളിലൊരാളാണ് അച്യുതാനന്ദൻ. പോരാട്ടങ്ങള്‍കൊണ്ട് ഇടിമുഴക്കങ്ങള്‍ സൃഷ്ട്ടിച്ച പുന്നപ്ര വയലാറിന്റെ ധീര സമര നായകന് ഒരായിരം ജന്മദിനാശംസകള്‍....തീയില്‍ കുരുത്ത സഖാവിന്‍റെ പോരാട്ടങ്ങള്‍ ഈ 94ലും അവസാനിക്കുന്നില്ല...തളരാത്ത മനസും ശരീരവുമായി പോരാടാനുറച്ചു നില്‍ക്കുന്ന ഞങ്ങളുടെ സഖാവിനു നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍...നേരുന്നു..............ലാല്‍സലാം.....................പ്രിയ സഖാവിന് ജന്മദിനാശാസകള്‍...

08/10/2017

#കൊല്ലാം..... #പക്ഷെ..... #തോൽപ്പിക്കാനാവില്ല.....

കൊന്നിട്ടും..,മരിച്ചെന്ന് ഉറപ്പായിട്ടു പോലും അവർക്ക് ഭയമായിരുന്നു ആ ചുവപ്പിന്റെ പോരാളിയെ..ആ നിശ്ചല ശരീരത്തിന് അടുത്തു നിൽക്കുമ്പോൾ പോലും അവരുടെ തോക്കിൻമുന അദ്ദേഹത്തിന്റെ നെഞ്ചിനു നേർക്ക് ഭയത്തോടെ നീണ്ടിട്ടുണ്ടെങ്കിൽ..'ചെ'.. നിങ്ങളിലെ പോരാളിയുടെ വീര്യം ഈ ലോകത്തിന് അത്ഭുതമാണ്.. ഞങ്ങളുടെ സിരകളിൽ പോരാട്ടവീര്യത്തിന്റെ ലഹരി പകരുന്ന വിപ്ലവത്തിന്റെ കനൽചൂടാണ്..അതേ 'ചെ'.. അഭിമാനത്തോടെ ഞങ്ങൾ പറയുന്നു..ഞങ്ങൾ നിന്റെ പിൻഗാമികൾ .
മരണത്തെ പുഞ്ചിരികൊണ്ടും,
ഭീഷണികളെ പുച്ഛം കൊണ്ടും,
സ്നേഹത്തെ സ്നേഹം കൊണ്ടും,
ശത്രുവിനെ ചങ്കുറപ്പുകൊണ്ടും
നേരിടനറിയാവുന്ന ചുവപ്പിന്റെ പോരാളികൾ...സമത്വത്തിന്റെ കാവൽക്കാർ...സഖാക്കൾ..

#ഒക്ടോബർ_9_ചെഗുവേര_രക്തസാക്ഷി_ദിനം

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Address


Kalady
Thiruvananthapuram
695009