16/04/2026
നിതിൻ രാജിന്റെ ഭവനം യുവജന കമ്മീഷൻ അംഗം എച്ച്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. കുടുംബത്തിന്റെ വേദനയിൽ പങ്കുചേർന്നു. നിതിൻരാജിന് നീതി ഉറപ്പാക്കാനുള്ള നിയമപോരാട്ടത്തിൽ കമ്മീഷന്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകി.
യുവജന കമ്മീഷൻ ജില്ലാ കോഡിനേറ്റർ അഡ്വ. അമൽ പേരൂർകട, ഷബീർ ബി. എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
14/04/2026
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയുടെ ആത്മഹത്യ; യുവജന കമ്മീഷൻ ചെയർപേഴ്സൺ എം ഷാജറിൻ്റെ നേതൃത്വത്തിൽ കോളേജിൽ എത്തി സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി എടുത്തു.
14/04/2026
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ കേരള സംസ്ഥാന യുവജന
കമ്മീഷൻ ചെയർപേഴ്സൺ എം ഷാജറിൻ്റെ നേതൃത്വത്തിൽ കോളേജിൽ എത്തി സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി എടുത്തു. യുവജന കമ്മീഷൻ അംഗം രൺദീപ് പി.പി, സംസ്ഥാന കോഡിനേറ്റർ അഡ്വ. രാഹുൽ രാജ്, ജില്ലാ കോഡിനേറ്റർ വൈഷ്ണവ് മഹേന്ദ്രൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
വിഷയത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്ത് ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
13/04/2026
ബി.ഡി.എസ് വിദ്യാർത്ഥിയുടെ ആത്മഹത്യ;യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു
12/04/2026
ബി.ഡി.എസ് വിദ്യാർത്ഥിയുടെ ആത്മഹത്യ;യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു
കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ഒന്നാംവർഷ ബിഡിഎസ് വിദ്യാർത്ഥി ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്ത് ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
തിരുവനന്തപുരം ഉഴമലക്കൽ സ്വദേശി ആർ എൽ നിധിൻരാജാണ് വെള്ളിയാഴ്‌ച ആത്മഹത്യചെയ്‌തത്.
കോളേജിലെ അധ്യാപകർക്ക് എതിരെ മാതാപിതാക്കൾ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ഗുരുതര സ്വഭാവമുള്ളതാണെന്നും കേരളം പോലെ ഒരിടത്ത് ജാതിയുടെ പേരിൽ ഒരു വിദ്യാർത്ഥിക്ക് അപമാനം ഏൽക്കേണ്ടി വരുന്ന സാഹചര്യം അപലപനീയമാണ് എന്നും യുവജന കമ്മീഷൻ ഈ വിഷയത്തിൽ അടിയന്തരമായ ഇടപെടൽ നടത്തുമെന്നും യുവജന കമ്മീഷൻ ചെയർപേഴ്സൺ എം. ഷാജർ പറഞ്ഞു.
12/03/2026
കേരള സംസ്ഥാന യുവജന കമ്മീഷൻ
കൊല്ലാ ജില്ലാതല സെമിനാർ