Aksharamanas Grandhasala

Aksharamanas Grandhasala

Share

Grandhasala, Thozhukkal

13/09/2023
12/09/2023

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. ഈ സാഹചര്യത്തില്‍ നിപയെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങള്‍ മനസിലാക്കുക എന്നത് അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതാണ്.

· വവ്വാലുകളില്‍ നിന്നും നേരിട്ടോ അല്ലാതെയോ (വവ്വാല്‍ കടിച്ച പഴങ്ങള്‍, വവ്വാലുകളില്‍ നിന്നും അണുബാധയുണ്ടായ മറ്റ് മൃഗങ്ങള്‍ തുടങ്ങിയവ) ആണ് വൈറസ് മനുഷ്യരില്‍ എത്തുക.
· വൈറസ് ബാധിച്ച ആള്‍ക്ക് രോഗലക്ഷങ്ങള്‍ പ്രകടമായതിന് ശേഷം മറ്റുള്ളവരിലേക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ത്താന്‍ കഴിയും.
· നിപ വായുവിലൂടെ സാമാന്യം ദൂരത്ത് നില്‍ക്കുന്നവരിലേക്ക് പകരില്ല, ലക്ഷണമുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഉള്ളവരിലേക്ക് മാത്രമേ (വലിയ കണികകളിലൂടെ) പകരുകയുള്ളു.
· രോഗിയുമായി അടുത്ത് സമ്പര്‍ക്കത്തില്‍ വരേണ്ടി വന്നാലും എന്‍ 95 മാസ്‌കുകളും മറ്റ് സംരക്ഷണ ഉപാധികളും ഉപയോഗിച്ച് രോഗാണുബാധ ഒഴിവാക്കാം.
· നിപ ബാധ കണ്ടെത്തുന്ന ഇടങ്ങളില്‍ പനിയുടെ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരും, പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഒന്നെങ്കിലും ഉള്ളവരും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
· എല്ലാ ആരോഗ്യപ്രവര്‍ത്തകരും രോഗികളെ കാണുന്ന സമയങ്ങളില്‍ എന്‍ 95 മാസ്‌കുകള്‍ ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
· രോഗിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്ന സമയത്ത് അയാളുമായി സമ്പര്‍ക്കത്തില്‍ വന്നവരും, അത്തരത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവരും ആരോഗ്യവകുപ്പിനെ ഫോണ്‍ മുഖാന്തിരം വിവരമറിയിക്കുകയും, വീട്ടിലുള്ളവരുമായും മറ്റുള്ളവരുമായും സമ്പര്‍ക്കമൊന്നുമില്ലാതെ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന അത്രയും സമയം വീട്ടില്‍ തന്നെ കഴിയുകയും വേണം. ഈ സമയം എല്ലാ ദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാരുമായി ഫോണില്‍ ബന്ധപ്പെടുകയും എന്തെങ്കിലും രോഗലക്ഷങ്ങള്‍ പ്രകടിപ്പിക്കുന്ന പക്ഷം ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന മാര്‍ഗത്തിലൂടെ മാത്രം ചികിത്സ തേടണം. ഇത്തരത്തില്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്ന ആളുകളുടെ ഭയം ദൂരീകരിക്കുന്നതിനായി കൗണ്‍സിലിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്.
· അവസാന രോഗിയെ കണ്ടെത്തി ഏതാണ്ട് ഒരു മാസക്കാലത്തേക്ക് പുതിയ രോഗികള്‍ ഇല്ലാതെയാകുന്നു എങ്കില്‍ മാത്രമേ നിപ നിയന്ത്രണ വിധേയമായി എന്ന് കരുതാന്‍ കഴിയുകയുള്ളു. അതുകൊണ്ട് തന്നെ നീണ്ടുനില്‍ക്കുന്ന ജാഗ്രത ആവശ്യമാണ്.
· അതേസമയം കോവിഡ്, ചിക്കന്‍പോക്‌സ് തുടങ്ങിയ രോഗങ്ങളെപ്പോലെ ഒരു വലിയ സമൂഹത്തിലേക്ക് വായുവിലൂടെ പടര്‍ന്നുപിടിക്കാനുള്ള സാധ്യത ഇല്ലാത്തതിനാല്‍ സാമാന്യ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ല. എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ നമുക്ക് ഈ പ്രശ്‌നത്തെ വേഗം മറികടക്കാം

നിപ വൈറസ്

ആര്‍.എന്‍.എ. വൈറസുകളില്‍ ഒന്നായ പാരാമിക്സോ വൈറിഡേ കുടുംബത്തിലെ ഹെനിപാ വൈറസുകളില്‍ ഒന്നായിട്ടാണ് നിപ വൈറസിനെ വര്‍ഗീകരിച്ചിരിക്കുന്നത്. ഇത് പ്രാഥമികയും വവ്വാലുകളിലാണ് കാണപ്പെടുന്നത്. ഐസിഎംആര്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം കേരളം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പന്നികള്‍ പോലെയുള്ള മറ്റ് മൃഗങ്ങളും രോഗാണുവാഹകരാകാം എങ്കിലും ഇന്ത്യയില്‍ നിന്നും അതിന്റെ തെളിവുകള്‍ ലഭിച്ചിട്ടില്ല. മനുഷ്യനിലേക്ക് വൈറസ് എത്തിക്കഴിഞ്ഞാല്‍ മറ്റുള്ളവരിലേക്ക് സമ്പര്‍ക്കത്തിലൂടെ പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്കും ആരോഗ്യ പ്രവര്‍ത്തകരിലേക്കും മറ്റു രോഗികളിലേക്കുമൊക്കെ രോഗം പകരാം എന്നതിനാല്‍ ആശുപത്രികളിലെ രോഗാണുബാധനിയന്ത്രണം അത്യധികം പ്രാധാന്യമര്‍ഹിക്കുന്നു.

രോഗലക്ഷണങ്ങള്‍

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകാനെടുക്കുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഒന്നോ അതിലധികമോ പ്രത്യക്ഷപ്പെടാം. ഇതില്‍ ശ്വാസകോശ സംബന്ധിയായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകിട്ടാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങള്‍ സമയം കഴിയും തോറും വര്‍ധിച്ചു വരാം എന്നതും, രോഗതീവ്രത വര്‍ധിക്കുന്നതനുസരിച്ച് രോഗവ്യാപനസാധ്യത വര്‍ധിച്ചേക്കാം എന്നതും നിപ രോഗത്തിന്റെ പ്രത്യേകതയാണ്.

രോഗ സ്ഥിരീകരണം

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

രോഗചികിത്സ

രോഗം വളരെ നേരത്തെ കണ്ടെത്താന്‍ കഴിയുന്ന രോഗികളില്‍ അതില്‍ത്തന്നെ അണുബാധയും രോഗലക്ഷണങ്ങളും രൂക്ഷമല്ലാത്തവരില്‍ ആന്റിവൈറല്‍ മരുന്നുകളും മറ്റും ഫലം കണ്ടേക്കാം എങ്കിലും, നിപ വൈറസിന്റെ നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന ഉപവിഭാഗത്തില്‍ മരണനിരക്ക് വളരെ കൂടുതലാണ്. അതിനാല്‍ കൂടുതല്‍ ആളുകള്‍ രോഗികളാകുന്നത് തടയുക എന്നതാണ് ഏറ്റവും മികച്ച പ്രതിരോധം.

രോഗി/രോഗികളുമായി ഇതിനകം തന്നെ സമ്പര്‍ക്കത്തില്‍ വന്നവരോ വന്നിരിക്കാന്‍ സാധ്യതയുള്ളവരോ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

ആരോഗ്യവകുപ്പിനെ ഫോണ്‍ മുഖാന്തിരം വിവരമറിയിക്കുകയും, വീട്ടിലുള്ളവരുമായും മറ്റുള്ളവരുമായും സമ്പര്‍ക്കമൊന്നുമില്ലാതെ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന അത്രയും സമയം വീട്ടില്‍ തന്നെ കഴിയുകയും വേണം. ഈ സമയം എല്ലാ ദിവസവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാരുമായി ഫോണില്‍ ബന്ധപ്പെടുകയും എന്തെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന പക്ഷം ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന മാര്‍ഗത്തിലൂടെ മാത്രം ചികിത്സ തേടണം. ഇത്തരത്തില്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്ന ആളുകളുടെ ഭയം ദൂരീകരിക്കുന്നതിനായി കൗണ്‍സിലിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതാണ്.

പൊതുജനങ്ങള്‍ ഈ സമയത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

· മറ്റുള്ളവരുമായി ഇടപെടുന്ന സമയത്ത് കൃത്യമായി മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക.
· ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
· പനിയുടെ ലക്ഷണങ്ങള്‍ ഉള്ള എല്ലാവരും, പ്രത്യേകിച്ച് പനിയോടൊപ്പം തലവേദന, ജെന്നി, പിച്ചും പേയും പറയുക, ചുമ, ശ്വാസതടസത്തിന്റെയോ ശ്വാസം മുട്ടലിന്റെയോ ലക്ഷണങ്ങള്‍ എന്നിവയില്‍ ഒന്നെങ്കിലും ഉള്ളവരും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്.
· രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

രോഗം പടരാതിരിക്കാന്‍ വേണ്ടി ആശുപത്രികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· സംശയിക്കപ്പെടുന്ന രോഗലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക
· രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക
· സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക, രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.

സ്വീകരിക്കേണ്ട സുരക്ഷാ രീതികള്‍

· ആള്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് കൈ കഴുകുക
· രോഗി, രോഗ ചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക
· സംശയിക്കപ്പെടുന്ന രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റുക.
· ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
· രണ്ട് രോഗികളുടെ കട്ടിലിനിടയില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക

സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം

· മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്ന പിപിഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍-95 മാസ്‌കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിഷ്‌കര്‍ഷിക്കേണ്ടതാണ്.
· കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വ്യത്തിയായി കഴുകുക.
· അണുനാശികാരികളായ ക്ലോറോഹെക്സിഡൈന്‍ അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങള്‍ കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകേണ്ടതാണ്
· ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ പൊതുവില്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍

· കഴിവതും വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില്‍ പോകരുത്. വവ്വാല്‍ കടിച്ച പഴങ്ങളോ മറ്റോ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല.
· വവ്വാലുകള്‍ വളര്‍ത്തുക, അവയുടെ മാംസം ഭക്ഷിക്കുക, അവയുടെ കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുക തുടങ്ങിയവ ഒരു കാരണവശാലും ചെയ്യരുത്.
· വവ്വാല്‍ കടിച്ചതായി സംശയിക്കുന്ന പഴങ്ങള്‍, അവയുടെ വിസര്‍ജ്ജ്യമോ ശരീരസ്രവങ്ങളോ പുരണ്ട പ്രതലങ്ങള്‍ തുടങ്ങിയവയുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ കൈകള്‍ ഉടനടി സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.

03/09/2023

Sumesh Krishnan

ഇന്നത്തെ ദേശാഭിമാനി വാരാന്ത്യത്തിൽ എന്റെ പുതിയ പുസ്തകത്തെക്കുറിച്ച് കിരൺ ബോധി നന്നായി എഴുതിയിരിക്കുന്നു. ഇത് അയച്ചു തന്ന അഹമ്മദ് ഖാൻ സാറിനും കിരണിനും ദേശാഭിമാനിക്കുംകെ ആർ അജയൻ ചേട്ടനും ഹൃദയം നിറഞ്ഞ നന്ദി. സ്ക്രിപ്റ്റ് വായിച്ച ഉടനെ ഇത് നമുക്ക് ചെയ്യാം ഇങ്ങനെ ഒരു പുസ്തകം കുട്ടികളുടെ കയ്യിൽ എന്നും ഉണ്ടായിരിക്കണം എന്ന് പറഞ്ഞുകൊണ്ട് എന്നെ പ്രോത്സാഹിപ്പിച്ച പള്ളിയറ ശ്രീധരൻ സാറിനോട്‌ അകൈതവമായ കടപ്പാട്

22/11/2022

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരിഷ്കാരങ്ങൾ അനിവാര്യമാണ്. അടുത്തിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച പല നടപടികളും അതിന്റെ നിഷ്പക്ഷതയ്ക്കും ഭരണഘടന പ്രകാരമുള്ള അതിന്റെ സ്വതന്ത്രവും നീതിപൂർവ്വവുമായ പ്രവർത്തനത്തിനും കളങ്കമുണ്ടാക്കുന്നവയാണ്. രണ്ടാം മോദി സർക്കാരിന്റെ വരവോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിന്റെ താല്പര്യങ്ങൾക്ക് വിധേയരായി പെരുമാറുകയും അതിന്റെ പല മുൻനിലപാടുകളിൽ നിന്നും പിന്നോട്ട് പോകുകയുമാണ്.

ഏപ്രിൽ 2022ൽ സുപ്രീം കോടതി മുൻപാകെ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നിലപാടനുസരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഷ്ട്രീയ പാർടികൾ വാഗ്ദാനങ്ങൾ കൊടുക്കുന്നതിൽ ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് കമ്മീഷന്റെ അധികാരപരിധിക്ക് അപ്പുറത്തുള്ള വിഷയമായിരുന്നു. എന്നാൽ പ്രതിപക്ഷ കക്ഷികൾ തെരഞ്ഞെടുപ്പ്കാലത്ത് സൗജന്യങ്ങൾ വാഗ്ദാനം ചെയ്തു ജനങ്ങളെ മയക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ ജൂലൈയിലെ പരാമർശത്തിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷനും അവരുടെ നിലപാട് മാറ്റിയിരിക്കുകയാണ്. രാഷ്ട്രീയപാർടികൾ അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ വിശദാംശങ്ങളും അതിന്റെ നടത്തിപ്പിനായി കണ്ടത്തേണ്ട വരുമാന മാർഗ്ഗങ്ങളെപ്പറ്റിയും വെളിപ്പെടുത്താനായി ഒരു പുതിയ ഫോം ഉൾപെടുത്തി തെരഞ്ഞെടുപ്പ് മാതൃകാചട്ടത്തിൽ ഭേദഗതി വരുത്താൻ ആലോചിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ഒക്ടോബറിൽ രാഷ്ട്രീയപാർടികളെ അറിയിച്ചിരുന്നു. ജനങ്ങളോടുള്ള രാഷ്ട്രീയപാർടികളുടെ ഉത്തരവാദിത്തങ്ങളെ സാമ്പത്തിക അച്ചടക്കത്തിന്റെ യുക്തിക്ക് വിധേയമായി ചുരുക്കാൻ ലക്ഷ്യമിട്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി അതിന്റെ അധികാരപരിധിക്ക് പുറത്തേക്കുള്ള കൈകടത്തലാണ്. കുറച്ചു മാസങ്ങൾക്ക് മുമ്പ് സുപ്രീം കോടതി മുൻപാകെ എടുത്ത അവരുടെ നിലപാട് പ്രധാനമന്ത്രിയുടെ കല്പനകൾക്കൾക്കനുസരിച്ച് മാറ്റാൻ അവർ സന്നദ്ധരായിരിക്കുകയാണ്.

ഇലക്ടറൽ ബോണ്ടുകളുടെ സുതാര്യത ഇല്ലായ്മയെപ്പറ്റിയും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ അജ്ഞാത ഫണ്ടിങ്ങ് ഉണ്ടാക്കാവുന്ന സ്വാധീനത്തെപറ്റിയും 2018ൽ കടുത്ത സന്ദേഹങ്ങളുയർത്തിയിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന് പിന്നീട് ഈ വിഷയം സുപ്രീം കോടതിയിലെടുക്കുമ്പോൾ തണുപ്പൻ നിലപാടാണ്. വമ്പൻ സംഖ്യകൾ അജ്ഞാതമായി കൈമാറ്റം ചെയ്യുന്ന ഇലക്ടറൽ ബോണ്ടുകളെയല്ല, 2000 രൂപയ്ക്ക് മുകളിലുള്ള തുക രാഷ്ട്രീയപാർടികൾക്ക് സംഭാവന കൊടുക്കുന്നതിനെ നിയന്ത്രിക്കുന്നതിലാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന് താല്പര്യം. 20,000 രൂപയ്ക്ക് താഴെയുള്ള സംഭാവനകൾ നടത്തുന്നവരുടെ പേരുകൾ വെളിവാക്കേണ്ടയെന്ന നിലവിലുള്ള നിയമത്തിൽ ഭേദഗതി വരുത്തി, അതിലെ പരിധി 2000 രൂപയിലേക്ക് താഴ്ത്താൻ അഭ്യർത്ഥിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രനിയമമന്ത്രിക്കൊരു കത്ത് അയച്ചിരുന്നു. ഈ വർഷം ഒക്ടോബർ വരെയുള്ള കണക്കുകളനുസരിച്ച് 10,791 കോടി രൂപയുടെ അജ്ഞാത ഫണ്ടിങ്ങ് ഇലക്ടറൽ ബോണ്ടുകളിലൂടെ വന്നിട്ടുണ്ട്. അതിൽ ഭൂരിഭാഗവും ചെന്നുചേർന്നത് കേന്ദ്രം ഭരിക്കുന്ന ഭരണകക്ഷിക്കാണ്.

സാധാരണയായി വർഷത്തിൽ നാല് തവണ ഇഷ്യൂ ചെയ്യപ്പെടുന്ന ഇലക്ടറൽ ബോണ്ടുകൾ ഈ വർഷത്തെ അവസാന ഗഡുവിന് ശേഷവും, നവംബറിൽ പതിനഞ്ച് ദിവസത്തേക്ക് അധികമായി പുറത്തിറക്കുന്നതിനായി മോദി സർക്കാർ ചട്ടങ്ങളിൽ ഭേദഗതി വരുത്തുകയുണ്ടായി. ഡിസംബർ ആദ്യവാരം നടക്കാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിനെ ഉദ്ദേശിച്ചാണ് ചട്ടങ്ങളിലെ ഈ ഭേദഗതിയെന്ന് വ്യക്തമാണ്. ഭരണകക്ഷിയെ സേവിക്കാൻ സദാ സന്നദ്ധരായ കോർപ്പറേറ്റുകളിൽ നിന്നും വ്യവസായികളിൽ നിന്നും വൻതോതിൽ ഫണ്ട് സ്വരൂപിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

ഇലക്ടറൽ ബോണ്ടുകൾ നിർത്തലാക്കാതെ, തെരഞ്ഞെടുപ്പുകളിൽ അവസര തുല്യത ഉണ്ടാകില്ല. ഇത് വഴി വരുന്ന കണക്കിൽപ്പെടാത്ത പണം തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച് ഒരു പരിശോധനയും നടത്താനുമാവില്ല.

ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ കൂടെ നടത്തേണ്ടിയിരുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വൈകിപ്പിച്ചാണ് ഇത്തവണ നടത്തുന്നത്. ഗുജറാത്തിൽ നിരവധി പദ്ധതികൾ പുതുതായി പ്രഖ്യാപിക്കുന്നതിനും ഉദ്ഘാടനം ചെയ്യുന്നതിനും ഈ അധിക ദിവസങ്ങളെ പ്രധാനമന്ത്രി എങ്ങനെ ഉപയോഗിച്ചുവെന്ന് എല്ലാവരും കണ്ടതാണ്.

ഗുജറാത്തിലെ ആയിരത്തിലധികം കോർപ്പറേറ്റ് സ്ഥാപനങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ധാരണാപത്രം ഒപ്പുവെച്ചത്തിലൂടെ അവരുടെ തൊഴിലാളികളുടെ തെരഞ്ഞെടുപ്പ് പങ്കാളിത്തം നിരീക്ഷിക്കാനും വോട്ട് ചെയ്യാത്തവരുടെ പേരുകൾ അവരുടെ വെബ്‌സൈറ്റുകളിലോ നോട്ടീസ് ബോർഡുകളിലോ പ്രസിദ്ധീകരിക്കാനുമായി തയ്യാറെടുക്കുന്നതാണ് അസാധാരണമായ മറ്റൊരു നടപടി. ഇത്തരത്തിലുള്ള നിർബന്ധിതമായ വോട്ടുചെയ്യിക്കൽ അപകടകരമാണ്. തൊഴിലാളികൾ എങ്ങനെ വോട്ടുചെയ്യണമെന്ന് കമ്പനി മാനേജ്‌മെന്റുകൾ ഉപദേശിക്കുന്നതായിരിക്കും ഇതിന്റെ അടുത്ത ഘട്ടം.

തെരഞ്ഞെടുപ്പ് കമ്മീഷൻ നമ്മുടെ ജനാധിപത്യത്തിൽ വളരെ വിലപ്പെട്ട പങ്ക് വഹിക്കുന്ന ഒരു സ്ഥാപനമാണ്. അതിന്റെ സ്വതന്ത്രസ്വഭാവം സ്വേച്ഛാധിപത്യപരമായി പെരുമാറുന്ന ഒരു ഗവൺമെന്റ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് അനുവദിക്കാനാവില്ല. അതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരിഷ്കാരങ്ങൾ വരുത്താനുള്ള സമയമായിരിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തെരഞ്ഞെടുക്കുന്ന സമിതിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും ലോക്‌സഭാ പ്രതിപക്ഷ നേതാവിനെയും കൂടി ഉൾപ്പെടുത്തേണ്ടതുണ്ട്. ഇപ്പോൾ അത് പൂർണ്ണമായും സർക്കാരിലെ എക്സിക്യൂട്ടീവ് വിഭാഗത്തിന്റെ കൈകളിലാണ്. വിരമിച്ച തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ ഏതെങ്കിലും ഔദ്യോഗിക പദവി വഹിക്കുന്നതിൽ നിന്നും, പാർലമെന്റിലോ നിയമസഭയിലോ അംഗമാകുന്നതിന് വേണ്ടി ഏതെങ്കിലും രാഷ്ട്രീയപാർടിയിൽ നിന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നതിൽ നിന്നും വിലക്കേണ്ടിയുമിരിക്കുന്നു.

16/02/2021

Prof.C.Raveendranath

തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗം 10 എയിഡഡ് സ്കൂളുകൾ കൂടി സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചതോടെ പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞ പ്രവർത്തനത്തിൽ മറ്റൊരു ഏടുകൂടി രേഖപ്പെടുത്തിയിരിക്കുന്നു.

അടച്ചുപൂട്ടാൻ തീരുമാനിച്ച
കോഴിക്കോട് മലാപ്പറമ്പ്, തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ എ യു പി എസ്, തൃശൂര്‍ കിരാലൂര്‍ പരുശുരാമ സ്മാരക എല്‍ പി എസ്, മലപ്പുറം മങ്ങാട്ടുമുറി എ എം എല്‍ പി എസ് എന്നീ നാല് സ്കൂളുകൾ നിയമം മൂലം ഏറ്റെടുത്തു കൊണ്ടാണു് പൊതുവിദ്യാഭ്യാസ മേഖല സംരക്ഷിക്കുന്നത് സംബന്ധിച്ച സുവ്യക്തമായ സന്ദേശം 2016ൽ ഈ സർക്കാർ നൽകിയത്. വിദ്യാലയങ്ങൾ അടച്ചു പൂട്ടി വിദ്യാഭ്യാസ മേഖലയാകെ അരക്ഷിതാവസ്ഥയിലാക്കിയ സാഹചര്യത്തിൽ നിന്നാണ് ലോകോത്തര നിലവാരത്തിലേക്ക് പൊതുവിദ്യാഭ്യാസ മേഖലയെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഒട്ടും എളുപ്പമായിരുന്നില്ല ഏറ്റെടുത്ത വെല്ലുവിളി. പക്ഷെ കേരളീയ പൊതു സമൂഹമാകെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ പങ്കാളികളായപ്പോൾ കേരളത്തിൽ രചിക്കപ്പെട്ടത് പുതുചരിത്രമായിരുന്നുവെന്നത് പ്രത്യേകം പറയേണ്ടതില്ല.
ഏറ്റവും ഒടുവിലായി സ്കുളുകൾ നടത്തിക്കൊണ്ടു പോകുന്നതിനുള്ള പ്രയാസത്തെ തുടർന്ന് 10 വിദ്യാലയങ്ങൾ കൂടി സർക്കാർ ഏറ്റെടുത്തതോടെ അഭിമാനകരമായ മറ്റൊരദ്ധ്യായം കൂടി പൂർത്തിയായിരിക്കുകയാണ്.

പുലിയന്നൂർ സെന്റ് തോമസ് യു പി സ്‌കൂൾ,
കുരുവിലശ്ശേരി ആർവിഎൽപിഎസ്,
മുളവുകാട് എഎൽപിഎസ്‌, പെരുമ്പിള്ളി എംജിയുപിഎസ്, കഞ്ഞിപ്പാടം എൽപിഎസ്, ആലക്കാട് എൻഎൻഎസ് യുപിഎസ്, ചുലിശ്ശേരി എസ്എംഎൽപിഎസ്,
പൊന്നാനി ടിഐയുപിഎസ്, നടുവത്തൂർ ശ്രീവാസുദേവാശ്രമം ഹയർ സെക്കൻഡറി സ്‌കൂൾ, പുതുക്കോട് സർവജന ഹയർസെക്കൻഡറി സ്‌കൂൾ എന്നിവയാണ്‌ ഏറ്റെടുത്ത സ്കൂളുകൾ.
ജനങ്ങളുടെ ഈ നേട്ടത്തിൽ അകമഴിഞ്ഞ് സന്തോഷിച്ച് കൊണ്ട് ഇനിയും മെച്ചപ്പെടാനായി ആഗ്രഹിക്കുന്നു.
#പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം

07/01/2021

സ്വരുമ റസിഡന്‍സ് അസോസിയേഷന്‍ പൊതുയോഗം സ്വരുമ ഓഫീസില്‍ വച്ച് 09.01.2021 വൈകുന്നേരം 4 മണിക്ക് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന വിവരം നിങ്ങള്‍ ഏവരും അറിഞ്ഞിരിക്കുമല്ലോ. പ്രസ്തുത ദിവസത്തില്‍ കലാ പരിപാടികള്‍ അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ നാളെ വൈകുന്നേരം (08.01.2021) 8.00 pm നു മുമ്പായി 9895764830 (Aneesh Raj) നമ്പരിലേയ്ക്ക് വിവരങ്ങള്‍ അറിയിക്കുക. അറിയിക്കേണ്ട വിവരങ്ങള്‍ : പേര്, SRA നമ്പര്‍, അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന പ്രോഗ്രാം എന്നിവ കൃത്യമായി പറയേണ്ടതാണ്. ഡാന്‍സ് പ്രോഗ്രാം അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഗാനങ്ങള്‍ നേരത്തെ തന്നെ എത്തിക്കേണ്ടതാണ്. കരോക്കെ ഗാനങ്ങള്‍ നേരത്തെ എത്തിച്ചു തരേണ്ടതാണ്. സംശ്യങ്ങള്‍ക്ക് 9446540225 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.....

05/12/2020

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇന്ന് വൈകുന്നേരം 6 മണിക്ക് വിപുലമായ ഒരു വെബ് ‌റാലി സംഘടിപ്പിക്കുകയാണ്. കോവിഡ്‌19 മഹാമാരിയുടെ പശ്‌ചാത്തലത്തിൽ റാലികളും പൊതുയോഗങ്ങളും നടത്താൻ കഴിയാത്ത പശ്‌ചാത്തലത്തിലാണ്‌ വേറിട്ടതും വ്യത്യസ്‌തവുമായ പ്രചാരണ മാർഗം എന്ന നിലയ്‌ക്ക്‌ വെബ്‌ റാലി സംഘടിപ്പിക്കാൻ എൽഡിഎഫ്‌ തീരുമാനിച്ചത്‌.

വർത്തമാന രാഷ്‌ട്രീയ വിഷയങ്ങളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നിലപാടുകളും എൽഡിഎഫ്‌ സർക്കാരിന്റെ വികസന നേട്ടങ്ങളും വിശദീകരിച്ച്‌ മുഖ്യമന്ത്രി സ. പിണറായി വിജയനാണ്‌ വെബ്‌ റാലി ഉദ്‌ഘാടനം ചെയ്യുക. മുന്നണിയുടെ മറ്റ് നേതാക്കളും സംസാരിക്കും.
സംസ്ഥാനത്തെ എല്ലാ വാർഡ് കേന്ദ്രങ്ങളിലും പ്രസംഗങ്ങൾ തൽസമയം ടെലിവിഷൻ വഴി കാണാം. സമൂഹ മാധ്യമങ്ങൾ വഴിയും പ്രസംഗങ്ങൾ കാണാം. കുറഞ്ഞത്‌ അൻപത് ലക്ഷം പേരെ വെബ്‌ റാലിയിൽ അണിനിരത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. വെബ്‌റാലി വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യർഥിക്കുന്നു.

വെബ് റാലി പ്രസംഗങ്ങൾ
fb.com/ldfkeralam
fb.com/cpimkerala
എന്നീ ഫേസ്ബുക്ക് പേജുകളിലും
youtube.com/cpimkeralam
എന്ന യൂട്യൂബ് ചാനലിലും തത്സമയം ലഭ്യമാകും.

Photos from Comrade RP's post 04/12/2020
03/12/2020

സ്വരുമ ഓൺലൈൻ കലോത്സവത്തിൽ പങ്കെടുക്കുന്നവർക്ക് ആശംസകൾ🌾🌾🌾

Want your business to be the top-listed Government Service in Thiruvananthapuram?

Click here to claim your Sponsored Listing.

Category

Website

Address


Thiruvananthapuram